ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി കൊണ്ടിരിക്കുന്ന മലായി കേക്കിനെ ഒരു വട്ടമെങ്കിലും കഴിക്കാൻ കൊതിക്കാത്തവർ ചുരുക്കമായിരിക്കുമല്ലേ. കേക്ക് കാണുമ്പോൾ തന്നെ വായിൽ വെള്ളമൂറും രീതിയിലാണ് ഈ കേക്ക് തയ്യാറാക്കി ഇരിക്കുന്നത്. അപ്പോൾ വളരെ സ്വാദിഷ്ടമായ ഈ കേക്ക് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ആദ്യം രണ്ടു മുട്ട പൊട്ടിച്ചു ഒരു പാത്രത്തിലേക്ക് വെക്കുക. എന്നിട്ട് ബീറ്റർ വെച്ച് ഹൈ സ്പീഡിൽ ബ്ലെൻഡ് ചെയ്തെടുക്കുക. നല്ല പോലെ പതഞ്ഞു വന്ന മുട്ടയിലേക്ക് ഒരു സ്പൂൺ അളവിൽ വാനില എസ്സെൻസ് ചേർത്ത് കൊടുക്കുക. ഇനി കാൽ കപ്പ് പൊടിക്കാത്ത പഞ്ചസാരയും കൂടി ചേർത്ത് ഒരു ക്രീം ടെക്സ്റ്റർ ആകുന്നതു വരെ ബീറ്റ് ചെയ്തെടുക്കുക.
ഇനി ഒരു ക്രീം പരുവത്തിൽ ആയി വന്ന മുട്ടയിലേക്ക് അര കപ്പ് അളവിൽ മൈദ അരിച്ചു ചേർത്ത് കൊടുക്കുക. ഇനി ഒരു സ്പൂൺ വെച്ച് പതിയെ റോള് പോലെ മിക്‌സാക്കുക. ഇനി ഒരു കേക്ക് ടിന്നിലേക്ക് ഈ മിക്സ് ഒഴിച്ച് വെക്കുക. ഇനി ഒരു ടൂഥ് പിക് ഉപയോഗിച്ചു ഒന്ന് ഓടിച്ചു കൊടുക്കുക. ശേഷം ഒരു പാത്രത്തിൽ വെള്ളം എടുത്തു അതിലേക്ക് ഈ കേക്ക് ടിൻ ഇറക്കി വെച്ച് ഒരു ഇരുപത് മിനിറ്റോളം കേക്ക് വേവിച്ചെടുക്കുക.
ഇനി മലായ് ചെയ്തെടുക്കാം. അതിനായിട്ട് ഒരു പാത്രത്തിൽ മൂന്നു കപ്പ് അളവിൽ പാൽ എടുക്കുക. ( 750 ml ). ഇനി ഹൈ ഫ്ളൈമിലിട്ടു പാൽ നല്ല പോലെ വറ്റിച്ചെടുക്കുക. പാൽ നല്ല പോലെ വറ്റാൻ തുടങ്ങിയാൽ മൂന്നു ടേബിൾ സ്പൂൺ പഞ്ചസാര ചേർത്ത് ഇളക്കുക. ഇനി നല്ല പോലെ വെന്തു വറ്റി വന്ന പാൽ അടുപ്പിൽ നിന്നും ഇറക്കി വെക്കുക. അപ്പോൾ നമ്മുടെ കേക്ക് നല്ല പോലെ വെന്തു വന്നിട്ടുണ്ട്. ഇനി കേക്കിന്റെ മുകൾ ഭാഗത്തു ഒരു ടൂത്തു പിക്ക് കൊണ്ട് നല്ല പോലെ ഹോളിട്ട് കൊടുക്കുക. ശേഷം നേരത്തെ തയ്യാറാക്കിയ മലായി കേക്കിന്റെ മുകളിലായി ഒഴിച്ച് കൊടുക്കുക.
ഇനി ഡ്രൈ ഫ്രൂട്സ് വല്ലതും കയ്യിൽ ഉണ്ട് എങ്കിൽ അതും ഇതിന്റെ മുകളിലായി വെച്ച് ഗാർണിഷ് ചെയ്തു കൊടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ മലായി കേക്ക് ഇവിടെ റെഡിയായി വന്നിട്ടുണ്ട്. നല്ല ടേസ്റ്റാണ് കഴിക്കാൻ. എല്ലാവരും ഈ കേക്ക് ട്രൈ ചെയ്തു നോക്കണേ. ഈ റെസിപ്പി ഇഷ്ടമായാൽ യമ്മി മലബാർ എന്ന യൂട്യൂബ് ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
