*ചെകുത്താന്റെ പ്രണയം 41*
അലീന ലാബിൽ അവനെ കാത്തു ഇരുന്നു..
ഡേവിഡ് അവളെ നോക്കി കൊണ്ട് ലാബിൻ്റെ വാതിൽ കുറ്റി ഇട്ട് ഉള്ളിൽ കയറി
“നല്ല അനുസരണ ആണല്ലോ..”ഡേവിഡ് പറഞ്ഞു
“പിന്നെ പറയുന്നത് കേൾക്കേണ്ടെ..സാർ ആയി പോയില്ലേ”അലീന പറഞ്ഞു
“തർക്കുതരം ഒരു കുറവ് ഇല്ല…മുന്നിൽ ഉള്ള ലിസ്റ്റ് നോക്കി….എല്ലാവരുടെയും മാർക് സിസ്റ്റത്തിൽ കേറ്റിക്കോ..എനിക് ഇവിടെ വേറെ പണി ഉണ്ട് “ഡേവിഡ് പറഞ്ഞു
അലീന ശ്രദ്ധയോടെ എല്ലാം ചെയ്യാൻ തുടങ്ങി…
“അയ്യോ സാർ..ഇത് പോയി..ഇതൊന്നു പഴയ പോലെ ആകി ത്തരോ “അലീന കമ്പ്യൂട്ടർ നോക്കിചോദിച്ചു
ഡേവിഡ് അവളുടെ പിന്നിലൂടെ നിന്ന്…എന്തൊക്കെയോ ക്ലിക്ക് ചെയ്ത് പഴയ പോലെ ആകി….
അലീന അവൻ്റെ സാമീപ്യത്തിൽ അറിയാതെ വിറച്ച് പോയി..രോമങ്ങൾ വരെ പൊന്തി പോകുന്ന പോലെ…ഹൃദയം തൻ്റെ പ്രാണനെ അറിഞ്ഞ പോലെ മിടിക്കുന്നു
ഡേവിഡ് അപ്പോഴാണ് അവളുടെ കഴുത്തിൽ ഒരു മറുക് കണ്ടത്…
“നല്ല beauty spot ആണല്ലോ”അവൻ കളി ആയി പറഞ്ഞു..
അലീന വേഗം തൻ്റെ വിരൽ കൊണ്ട് ..കഴുത്ത് പൊത്തി പിടിച്ചു
അവനെ ഉണ്ട കണ്ണ് കൊണ്ട് നോക്കി..
“സാറേ..ഒറ്റക്ക് ചെയ്തോ”അലീന ദേഷ്യത്തിൽ പോകാൻ നിന്നതും…അവൻ അവളെ വലിച്ച് അവൻ്റെ മടിയിൽ ഇട്ടു..
അലീന പേടിച്ച് പണ്ടാരം അടങ്ങി..പുറത്തേക് നോക്കി..
“ഞാൻ ലോക് ആകി..”അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു
“എന്താ..എന്താ ഇത്” എഴുനേൽക്കാൻ നോക്കിയ പെണ്ണിനെ അവൻ വയറ്റിൽ ചുറ്റി പിടിച്ചു
“അലീന …എനിക് നിന്നെ ഇഷ്ടം ആണ്…ആദ്യമേ ഇഷ്ടം തന്നെയാ..നീ എന്നെ വായനോക്കു നടന്നപ്പോൾ തൊട്ട് എനിക്കും നിന്നെ ഇഷ്ട..പിന്നെ നിൻ്റെ പഠിപ്പിൻ്റെ ലെവൽ നല്ലത് ആയത് കൊണ്ടാണ്.. അന്ന് താൽപര്യം ഇല്ല പറഞ്ഞത്…അപ്പോഴേക്കും നീ മാസ് ഡയലോഗ് അടിച്ചു പോയല്ലോ”അവൻ പറഞ്ഞു
അലീന ശെരിക്കും ഞെട്ടി പോയി…ഒരേ സമയം അവൾക് സന്തോഷം തോന്നി..പിന്നെ കുഞ്ഞു വിഷമം..
“അത് . പിന്നേ..എനിക് അങ്ങനെ പറയാനാ തോന്നിയത്”അലീന പറഞ്ഞു
“പിന്നെ എനിക് നീ സ്ലിം beauty ആണ് ഇഷ്ടം…അവൻ പറയുന്ന കേട്ട് നീ അങ്ങ് തടി വെച്ച് കഷ്ട്പെടാൻ പോകണ്ട..നീ എങ്ങനെ ആണോ അങ്ങനെ എനിക് ഇഷ്ടം ആണ്… കേട്ടൊ “ഡേവിഡ് പറഞ്ഞു
അലീന അറിയാതെ ചിരിച്ചു പോയി…
“കുശുമ്പ് ഉണ്ടോ”അലീന അവൻ്റെ മീശ പിരിച്ച് കൊണ്ട് ചോദിച്ചു
“കുശുമ്പ് ഉണ്ട് കൂട്ടിക്കോ..ഇവിടെ അചായന്മർ ഉണ്ടാവുമ്പോ….പുറത്ത് നിന്ന് ഒരു ചെക്കൻ വന്നു നിന്നെ നോക്കണോ….എൻ്റെ പ്രോപ്പർട്ടി..എൻ്റെ മാത്രം ആയാൽ മതി”ഡേവിഡ് പറഞ്ഞു
അലീന അറിയാതെ കരഞ്ഞു പോയി
“എനിക്..എനിക് എത്ര ദേഷ്യം വന്നു അറിയോ….ആദ്യം തന്നെ ഇഷ്ട പറയാഞ്ഞ എന്താ??”അലീന ദേഷ്യത്തിൽ അവൻ്റെ നെഞ്ചില് തല്ലി.
“പിന്നെ എൻ്റെ സ്റ്റുഡൻ്റ് ആണ് നീ.. ആ ഒരു ബോധം എനിക് ഉണ്ട്…ഡിഗ്രീ തീരാൻ ആയത് കൊണ്ട് ആണ് ഇപ്പൊ പറഞ്ഞത്..പിന്നെ ഇനിയും ഞാൻ വൈകിയാൽ വിനീത് കേറി ഗോൾ അടിക്കോ എന്ന് ഒരു പേടി കൂടി ഉണ്ട്”
അലീന അവനെ നോക്കി ചിരിച്ചു..
ഡേവി അവളെ തന്നെ നോക്കി…
പതുക്കെ അവളുടെ കഴുത്തിൽ ഉള്ള മറുകിൽ ആഞ്ഞു ചുംബിച്ചു..അവളുടെ വിരലുകൾ അവൻ്റെ ഷർട്ടിൽ മുറുകി പിടിച്ചു
“ഇത് ഞാൻ ഒന്ന് സീൽ ഇട്ടു തന്നതാ..ഇനി മോൾ പോ..ഞാൻ ഒറ്റക്ക് ചെയ്തോളും”ഡേവി അവളെ നോക്കി പറഞ്ഞു
അലീന നാണിച്ചു കൊണ്ട് പുറത്തേക് ഓടി പോയി….
ഡാൻസ് ഹാളിൽ പ്രാക്ടീസ് ചെയ്യുന്ന അമ്മുവിനെ കയ്യ് കൊണ്ട് ആംഗ്യം കാണിച്ചു വിളിച്ചു…
“ഡീ..ഞാൻ…എന്നെ ഇഷ്ട പറഞ്ഞു..ഞാനും മിസ്സിസ് ഡേവിഡ് ആവും”
അമ്മു ഞെട്ടി പോയി…
അലീന എല്ലാം തുറന്നു പറഞ്ഞു…
അമ്മു സന്തോഷം കൊണ്ട് തുള്ളി ചാടി…
“ഡീ..നിൻ്റെ കെട്ടിയോൻ അടുത്ത് ഇപ്പൊ ഒന്നും പറയരുത് കേട്ടോ”അലീന പറഞ്ഞു
“അത്..അത് ഇപ്പൊ ഞാൻ എല്ലാം പറയാർ ഉണ്ട്..പക്ഷേ ഇത് നിനക്ക് വേണ്ടി ഒളിപ്പിച്ചു വെക്കാം..”അമ്മു സമ്മതിച്ചു
####
കോളജിൽ വിട്ട് വീട് എത്തിയപ്പോൾ…വയർ വേദന കാരണം..ബാത്റൂമിൽ കയറിയത്..
പീരിയഡ് ആയിരിക്കുന്നു…
വേഗം കുളിച്ച് ..വസ്ത്രം മാറ്റി…
സണ്ണി വന്നപ്പോ..അവൾക് വേണ്ടി ഒരു മഞ്ച് കൊടുത്തു
“ഇന്ന് ഇത്ര ഉള്ളൂ…പോക്കറ്റ് കാലി ആണ്..ശമ്പളം കിട്ടുമ്പോൾ ഡയറി മിൽക്ക്”അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു
“അതിന് എനിക് മിട്ടായി വേണം എന്ന് ഞാൻ പറഞ്ഞോ” അമ്മു അത് മുറിച്ച് ഒന്ന് അവൻ്റെ വായിലും ഒന്ന് അമ്മച്ചിക്ക് കൂടി കൊടുത്തു
“ഓ…ഇനി വാങ്ങിക്കുന്നില്ല” സണ്ണി പിണങ്ങി പോയി…
അമ്മു അവൻ്റെ പോക്ക് കണ്ടു് ചിരിച്ചു…
രാത്രി അത്താഴം കഴിഞ്ഞ്…അവനെ കെട്ടി പിടിച്ചു കിടന്നു…
അവൻ പതിവ് പോലെ കവിളിൽ ചുംബിച്ചും കടിച്ചും…അവൻ്റെ കയ്യ് അവളുടെ പാൻ്റിൽ ഉള്ളിൽ പോയതും അമ്മു അവനെ തടഞ്ഞു
“അതേ…എനിക് പീരിയഡ് ആണ്”
“എന്ത്”സണ്ണി അലറി
“ഒച്ച ഇടല്ലെ..എനിക് പീരിയഡ് ആണ് എന്ന്..പെണ്കുട്ടികള്ക്ക് ഉണ്ടാവില്ലേ..എല്ലാ മാസവും”അമ്മു പറഞ്ഞു
അവൻ കുറച്ച് നേരം അവളെ നോക്കി വേഗം കയ്യ് എടുത്ത്..
“നിനക്ക് വയർ വേദന ഒന്നും ഇല്ലെ”സണ്ണി ചോദിച്ചു
“ചെറിയ വേദന ഉണ്ടാവും…എന്ന് അല്ലാതെ അങ്ങനെ സഹിക്കാൻ പറ്റാത്ത വേദന ഒന്നും ഇല്ല..ഇപ്പൊ അതൊക്കെ ശീലം ആയി..ഒന്നും തോന്നാറ് ഇല്ല”അമ്മു ചിരിച്ചു കൊണ്ട് പറഞ്ഞു
“എന്തൊക്കെ ആണ് അല്ലേ..ഈ പെണ്കുട്ടികള്ക്ക്..”അവൻ അവളുടെ ടോപ് പൊക്കി വയറിൽ ഉഴിഞ്ഞു കൊണ്ട് പറഞ്ഞു
“ഇപ്പൊ ഒരു സുഖം കിട്ടുന്നില്ലേ”അവൻ ചോദിച്ചു
“സുഖം എല്ലാം ഉണ്ട്…പക്ഷേ എനിക് ഇത്ര caring വേണ്ടാട്ടോ…അത്ര വലിയ സംഭവം ഒന്നും അല്ല എനിക്…ചിലർക്ക് മാത്രം ആണ് ഒരുപാട് വേദന..ക്ഷീണം ഉള്ളത്..ഞാൻ സ്റ്റേ ഫ്രീ പരസ്യത്തിൽ കാണുന്ന പെണ്ണിനെ പോലെയാ….ഓടി ചാടി നടക്കുന്ന പെണ്ണ്”അമ്മു ചിരിച്ചു കൊണ്ട് പറഞ്ഞു
“ഇനി എൻ്റെ വയർ ഒന്ന് ഉഴിഞ്ഞു താ…”സണ്ണി പറഞ്ഞു
“അയ്യ…ഈ കുട വയർ ഇനി ഉഴിഞ്ഞു തരേണ്ട കുറവ് ഉള്ളൂ…ബിയർ അടിച്ചത് ആണ് ഈ വയറ്റിൽ ഉള്ളത്..പിന്നെ കുറെ ബീഫ് അടിച്ചതിൻ്റെ കൊഴുപ്പ്”അമ്മു അവൻ്റെ ഇത്തിരി ചാടിയ വയർ തൊട്ട് കൊണ്ട് പറഞ്ഞു…
“ഇതൊക്കെ കണ്ടിട്ട് തന്നെ അല്ലേ ..മോൾ വീണത്”അവളുടെ വയറിൽ പിച്ചി അവൻ പറഞ്ഞു
“എനിക് അല്ലെങ്കിലേ വയ്യ…അതിൻ്റെ ഇടയിൽ കൂടെ ആണ് നിങ്ങളുടെ പിച്ചൽ…എനിക് ദേഷ്യം വരും കേട്ടോ..ഈ സമയത്ത് എൻ്റെ മൂഡ് മാറും…ഒന്ന് മനസ്സിൽ ആകി ഇരുന്നോ…”അമ്മു ചൂടായി പറഞ്ഞു
“നീ എന്താടി സ്വഭാവം മാറുന്ന..ആദ്യം പറഞ്ഞു വേദന ഇല്ല..ഇപ്പൊ വേദന ഉണ്ട്.. നീ ആരാ മണിച്ചിത്രത്താഴിലെ ശോഭന പോലെ സംസാരിക്കുന്ന…ഓരോ സമയത്ത് ഓരോ സ്വഭാവം…എൻ്റെ കുട്ടി ഉറങ്ങിക്കോ..അതാ നല്ലത്.ഞാനും കിടക്കട്ടെ” സണ്ണി തിരിയാൻ പോയതും അമ്മു അവനെ കെട്ടി പിടിച്ചു…
അവൻ്റെ ചുണ്ടിൽ ചുംബിച്ചു അവനെ തിരികെ കിടത്തി
🎶 അക്കം പക്കം യാരുമില്ല ഭൂലോകം വേണ്ടും…
അന്തി പകൽ ഉന്ന് അരികെ നാൻ വാഴ വേണ്ടും…
എൻ ആസൈ എല്ലാം… ഉൻ ഇരുക്കത്തിലെ🎶
അമ്മു പതുക്കെ അവൻ്റെ ചെവിയിൽ പാടി…
സണ്ണി അവളെ നോക്കി കിടന്നു…
“ഇങ്ങനെ പാടി ..പാടി എന്നെ ഉണർത്തിയ..നിനക്ക് പണി ആകും. ..പിന്നെ നീ കിടന്നു മോങ്ങും..അത് വേണോ അമ്മു…”സണ്ണി പറഞ്ഞു തീരുന്ന മുൻപേ അമ്മു വീണ്ടും അവൻ്റെ ചെവി നുണഞ്ഞു
🎶 ഉന്നാൽ ഇൻഡ്രു പെണ്ണ് ആകവെ
നാൻ പിറന്തതതിന് അർത്ഥം അറിന്തൂ കൊണ്ടെൻ🎶
വീണ്ടും അവനെ നോക്കി ചെവിയിൽ പാടി
സണ്ണി അവളെ മറിച്ച് ഇട്ടു കൊണ്ട് അവളുടെ നെറ്റിയിൽ ചുംബിച്ചു…
“നീ പെണ്ണ് ആയി ജനിച്ചത് എനിക് വേണ്ടി ആണോ അമ്മു..ഈ പാട്ട് ഓക്കേ പാടി എനിക് നീ ക്ലു ഇട്ട് തന്നത് ആണോ,.”അവൻ പതിയെ ചോദിച്ചു
“എൻ്റെ ഉള്ളിലെ പെണ്ണിനെ ഞാൻ നിങ്ങൾക്ക് മാത്രേ തന്നിട്ടുള്ള സണ്ണിച്ഛ “അമ്മു അവൻ്റെ കഴുത്തിൽ കയ്യ് ഇട്ടു കൊണ്ട് പറഞ്ഞു
“ഞാൻ..ഞാൻ…നിന്നെ ഒന്ന് കൂടെ അറിഞ്ഞോട്ടെ…കുഴപ്പം ആണോ”സണ്ണി ചോദിച്ചു….
അമ്മു അവൻ്റെ മുഖം ചുംബനം കൊണ്ട് മൂടി…അവൻ്റെ കവിളിൽ ആഞ്ഞു കടിച്ചു..പതിയെ നുണഞ്ഞു
“സമ്മതം ആണോ അമ്മു…കൂടുതൽ ഒന്നും ചെയ്യില്ല ..വേദനിപ്പിക്കാൻ ശ്രമിക്കില്ല”സണ്ണി പറഞ്ഞു
“ഹും….”അമ്മു ചിരിച്ചു കൊണ്ട് മൂളി…
അവൻ അവളുടെ സമ്മതം കിട്ടിയതും അവളിലേക്ക് അലിഞ്ഞിരുന്നു…
അവളെ വേദനിപ്പിക്കാതെ …ഉടയാടകൾ ഇല്ലാതെ …വെറും കാമകേളികൾ മാത്രം ആയി അവൻ സംതൃപ്തി അടങ്ങി…
അവളെ വേദനിപ്പിക്കാതെ …അവളുടെ വയറ്റിൽ ചുംബനങ്ങൾ കൊണ്ട് മൂടി..കയ്യ് കൊണ്ട് തലോടി കൊണ്ട് അവൻ അവളെ പൊതിഞ്ഞു പിടിച്ചു ഉറങ്ങി….അവള് ഉറങ്ങുന്ന വരെ അവൻ്റെ നട്ടെല്ലിൽ അവൻ്റെ വിരലുകൾ ചലിച്ചു കൊണ്ടിരുന്നു…ഒരു ആശ്വാസം എന്ന പോലെ അമ്മു അവൻ്റെ പ്രണയ ചൂടിൽ ഉറങ്ങി
തുടരും
