ഹൃദയം നിറയ്ക്കുന്ന പ്രണയകഥ |രുദ്രാക്ഷം ഭാഗം : 5|രചന : ഭദ്ര

രുദ്രാക്ഷം ഭാഗം : 5

തന്റെ കയ്യിലായി തളർന്നു കിടക്കുന്നവളെ ഒരു നിമിഷം നോക്കി നിന്നുപോയി രുദ്രൻ..

 

മുഖവും മുടിയും എല്ലാം ചളിയിൽ കുതിർന്നതുകൊണ്ട് തന്നെ തന്റെ കൈക്കുള്ളിൽ ആയി ബോധം മറഞ്ഞു കിടക്കുന്നവളുടെ മുഖം സൂരജിനും രുദ്രനും  വ്യക്തമായി മനസ്സിലായില്ല…

 

ഈ സമയം പിറകിലായി ഒരു വണ്ടി വന്നു നിൽക്കുന്നത് പോലെ തോന്നിയ ഇരുവരും പിന്തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു കാറിൽ നിന്നും ഇറങ്ങുന്ന വാസുവിനെയും ടീമിനെയും…

 

ചുറ്റും ഇരുട്ടായതിനാൽ തന്നെ അല്പം അകലെയായി ഇരുട്ടിൽ ചത്തുമലച്ചു കിടക്കുന്ന ഗുണ്ടകളെ ഒന്നു വാസുവും ടീമും കണ്ടില്ല..

 

വാസുവിന്റെ ശ്രദ്ധ മുഴുവൻ രുദ്രന്റെ കൈകളിലായി ബോധം മറഞ്ഞു കിടക്കുന്ന മിത്രയിൽ മാത്രമായിരുന്നു..

 

ഡാാാാാ!!!! നിന്റെ കയ്യിലുള്ള ആ പെൺകൊച്ചിനെ ഞങ്ങൾക്ക് തന്നിട്ട് വേഗം ജീവനും കൊണ്ട് അങ്ങ് ഓടിക്കോ.. ഇവളെ ഞങ്ങളുടെ സാറിന് വളരെ വേണ്ടപ്പെട്ടവളാ ഇവളെയും കൊണ്ടല്ലാതെ എനിക്ക് തിരിച്ചുപോകുവാൻ സാധിക്കില്ല.

 

വാസു തന്റെ കയ്യിലുള്ള ചെറിയ പേനകത്തിയെടുത്ത് അവന്റെ മീശയൊന്ന് തടവിക്കൊണ്ടു പറഞ്ഞു …

 

വാസുവിന്റെ സംസാരം കേട്ട സൂരജ് കണ്ണ് തള്ളിക്കൊണ്ട് വാസുവിനെ തന്നെ നോക്കി നിന്നു പോയി..

 

എന്റെ ഭഗവാനേ കാലന്റെ അടുത്തേക്ക് പോകുവാൻ ഓരോരുത്തന്മാരും ടിക്കറ്റും ബുക്ക് ചെയ്തിട്ടാണല്ലോ ഇവന്റെ അടുത്തേക്ക് വരുന്നത്.. സൂരജ് അറിയാതെ മനസ്സിൽ പറഞ്ഞു പോയി…

 

വാസു അത്രയൊക്കെ പറഞ്ഞിട്ടും രണ്ടുപേരും തന്നെ നോക്കി യാതൊരുകൂസലുമില്ലാതെ നിൽക്കുന്നത് കണ്ടതും വാസുവിന് ആകെ വിറഞ്ഞു കയറി..

 

എന്തോന്നടെ ചെറ്റകളെ നോക്കി നിൽക്കുന്നത് നിലംബരശാക്കട  ഈ രണ്ടെണ്ണത്തിനെയും… ഇവന്മാർക്കൊന്നും ഈ വാസുവിനെ ശരിക്കും അറിയില്ല…

 

വാസുവിന്റെ ആഞ്ജകിട്ടിയതും പിറകിൽ നിൽക്കുന്ന നാല് ഗുണ്ടകൾ രുദ്രന്റെയും സൂരജന്റെയും അടുക്കലേക്ക് പാഞ്ഞു ചെന്നു…

 

ആാാാാ!!!!!!

 

ഒരു നിമിഷം അവിടെ എന്താണ് സംഭവിച്ചത് എന്ന് വാസുവിന് മനസ്സിലായില്ല… താൻ നേരത്തെ പറഞ്ഞുവിട്ട ആ നാല് ഗുണ്ടകളും റോഡിൽ ചത്തുമലച്ചു കിടക്കുന്നതാണ് അയാൾ കാണുന്നത്…

 

തൊട്ടു മുൻപേ അവിടെ നടന്ന സംഭവം ഒന്നുകൂടി റിവൈൻഡ് ചെയ്ത് ആലോചിച്ചതും വാസൊന്ന് വിറച്ചു പോയി..

 

നാലുപേരും രുദ്രന്റെ  അടുക്കലേക്ക് പാഞ്ഞു വന്നതും തന്റെ ഷർട്ടിന്റെ പിറകിലായി ഒളിപ്പിച്ചു വച്ചിരിക്കുന്ന വടിവാൾ എടുത്ത് നാലുപേരുടെ ശരീരത്തിൽ കൂടെ  രുദ്രൻ കുത്തിയിറക്കിയതും ഒരു നിമിഷനേരം കൊണ്ടായിരുന്നു…

 

ഭയംകൊണ്ട് വാസുവിന്റെ കൈയിൽ ഉണ്ടായിരുന്ന പേന കത്തി നിലത്തേക്ക് വീണുപോയി..

 

കുത്തിയൊലിക്കുന്ന മഴയിൽ പോലും വാസു വിയർത്തുപോയി എന്ന് വേണമെങ്കിൽ പറയാം..

 

വാസുവിനെ നോക്കിക്കൊണ്ട് തന്നെ രുദ്രൻ  മിത്രയെയെടുത്ത് തന്റെ തോളിലേക്കായി ചേർത്ത് കിടത്തി..

 

ഡാാ!!!

 

ഒരു നിമിഷം രുദ്രന്റെ അലർച്ചയിൽ വാസു കിടുകിടാന്ന് വിറച്ചുകൊണ്ട് രുദ്രന്റെ മുഖത്തേക്ക് നോക്കി പോയി.

 

കാത് തുറന്നു കേട്ടോ ഇവൾ ആരാണെന്ന് എനിക്കറിയില്ല.. പക്ഷേ ഈ നിമിഷം മുതൽ ഇവളുടെ ഉത്തരവാദിത്വം എന്റെ കയ്യിൽ ആണ്…  ഇവളെ വേണമെന്ന് പറഞ്ഞ് നിന്നെ ഇങ്ങോട്ടേക്ക് അയച്ചവൻമാരോട് പറഞ്ഞേക്ക് തന്തക്ക് പിറന്നവൻ ആണെങ്കിൽ ഈ രുദ്രദേവിന്റെ കൈയിൽ നിന്നും ഈ പെൺകൊച്ചിനെ നേടിയെടുക്കാൻ പറ്റുമെങ്കിൽ നേടിയെടുക്കാൻ…

 

ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകിയ മുഖത്തോടെ വാസുവിനെ നോക്കി രുദ്രൻ അങ്ങനെ പറഞ്ഞതും വാസു അറിയാതെ തന്നെ തലയാട്ടിക്കൊണ്ട് വേഗം വണ്ടിയിൽ കയറി രക്ഷപ്പെട്ടു… തിരിച്ചു ചെന്നാൽ രാകേഷിനോട് എന്തു പറയണം എന്നൊന്നും അപ്പോൾ വാസു ചിന്തിച്ചിട്ട് കൂടെ ഇല്ലായിരുന്നു കാരണം രക്തത്തിൽ പുരണ്ട രുദ്രദേവന്റെ മുഖത്തേക്ക് നോക്കുവാൻ പോലും വാസു ഒരു നിമിഷം ഭയന്നുപോയി…

 

തലയ്ക്ക് വല്ലാത്ത ഭാരം തോന്നുന്നുണ്ടായിരുന്നു മിത്രയ്ക്ക് അവൾ തന്റെ കണ്ണുകൾ വലിച്ചു തുറക്കുവാൻ ഒരു ശ്രമം നടത്തി നോക്കി…

 

ശരീരമെല്ലാം  കുത്തിത്തുളയ്ക്കുന്ന വേദന… ഒരു നിമിഷം രാകേഷിന്റെ മുഖവും അതുപോലെ രക്തത്താൽമുഖം മുഴുവൻ അഭിഷേകം ചെയ്തു നിൽക്കുന്ന ആ തീപാറുന്ന കണ്ണുകളോടെ തന്നെ നോക്കി നിന്നവന്റെ മുഖവും മിത്രയുടെ മനസ്സിലേക്ക് ഇരച്ചു കയറി വന്നു… കണ്ണുകൾ വലിച്ചു തുറന്നു കൊണ്ട് ഒരു ഞെട്ടലോടെ മിത്ര കണ്ണുതുറന്നതും അവൾക്ക് സ്ഥാലകാലബോധം വരുവാൻ അല്പം നേരം വേണ്ടിവന്നു…

 

ഒരു നിമിഷം മിത്രയ്ക്ക് താൻ എവിടെയാണെന്നുള്ളത് മനസ്സിലായില്ല ചുറ്റും നോക്കിയപ്പോൾ മനസ്സിലായി അതൊരു മുറിയാണ്…

 

പെട്ടെന്നാണ് തന്റെ മുൻപിലെ സോഫയിലിരുന്നു ലാപ്ടോപ്പിൽ എന്തോ ചെയ്തിരിക്കുന്ന ഒരു യുവാവിനെ അവൾ കണ്ടത് അവൾ നോക്കുമ്പോൾ അയാളും അവളെ തന്നെ നോക്കിയിരിക്കുന്നുണ്ടായിരുന്നു..

 

ഭയത്തോടെയുള്ള മിത്രയുടെ നോട്ടം കണ്ടതും സൂരജ് പതിയെ അവളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു” ഭയപ്പെടേണ്ട താൻ സേഫ് ആണ്”..

 

“എന്റെ പേര് സൂരജ്… താൻ ഇന്നലെ ഞങ്ങളുടെ അടുത്തേക്ക് ആണ് ഓടിവന്നത്…. തന്നോട് എന്തെങ്കിലും ചോദിക്കാം എന്ന് കരുതിയാൽ താൻ അപ്പോഴേക്കും ബോധം മറഞ്ഞു വീണു. പിന്നെ ഇതാ ഇത്രയും നേരത്തെ കാത്തിരിപ്പായിരുന്നു അതിനിടയിൽ തനിക്ക് നല്ലവണ്ണം പനിച്ചു ഡോക്ടർ വന്ന് ഒരു ഇഞ്ചക്ഷൻ ഒക്കെ നൽകി…. സത്യത്തിൽ താൻ ഞങ്ങളെ ഒന്ന് ഭയപ്പെടുത്തിട്ടൊ “..

 

പുഞ്ചിരിച്ചു കൊണ്ടുള്ള സൂരജിന്റെ സംസാരം കേട്ടതും അത്രയും നേരം ഭയന്നു വിറച്ചിരുന്ന അവളുടെ മുഖത്ത് ചെറിയൊരു ആശ്വാസം വരുന്നതും പിന്നീട് മിത്ര സൂരജിനേ നോക്കി പുഞ്ചിരിക്കുന്നതും സൂരജ് പുഞ്ചിരിച്ച മുഖത്തോടെ തന്നെ നോക്കിയിരുന്നു…

 

ഏതായാലും എഴുന്നേറ്റ സ്ഥിതിക്ക് ദോ ആ കാണുന്നതാണ് വാഷ് റൂം..

 

താൻ പോയി ഒന്ന് ഫ്രഷ് ആയിട്ട് വാ ആ കവറിൽ തനിക്ക് ചേഞ്ച് ചെയ്യാനുള്ള ഡ്രസ്സുണ്ട്..

 

മിത്രക്ക് സൂരജിനോട് എന്താണ് പറയേണ്ടത് എന്ന് അറിയില്ലായിരുന്നു എങ്കിലും ഇന്നലത്തെ മുഷിഞ്ഞ വസ്ത്രം തന്നെയാണ് തന്റെ ശരീരത്തിൽ ഉള്ളതെന്ന് കണ്ടതും അവൾ വേഗം ടേബിളിന്റെ മുകളിൽ വെച്ചിരുന്ന ഡ്രസ്സ് എടുത്ത് വാഷ് റൂമിലേക്ക് കയറി ഒരു കുളി കഴിഞ്ഞ് പുറത്തിറങ്ങിയതും മിത്രയ്ക്ക് അല്പം ആശ്വാസം തോന്നി….

 

പുറത്തേക്ക് വന്നതും അവൾ കാണുന്നത് ടേബിളിന്മേൽ അവൾക്കായി സൂരജ് ഒരുക്കി വെച്ചിരിക്കുന്ന ചായയും മസാല ദോശയും ആയിരുന്നു…

 

സത്യത്തിൽ ഭക്ഷണം കണ്ടതും മിത്രയുടെ വായിൽ വെള്ളം ഊറി…ഇന്നലെ ഉച്ചയ്ക്ക് എന്തോ ഒന്ന് കഴിച്ചതാണ് അതിനുശേഷം പച്ചവെള്ളം കുടിച്ചിട്ടില്ല എന്ന് ഓർത്തതും അവളുടെ കണ്ണുകൾ നിറഞ്ഞു…

 

താനെന്താ അവിടെ നിൽക്കുന്നത് ഇവിടെ വന്നിരുന്ന് ഈ ഭക്ഷണം കഴിക്ക്….

 

ഭക്ഷണം കഴിച്ചിട്ട് താനൊന്ന് പുറത്തേക്ക് വാ ഞങ്ങൾക്കൊന്നു തന്നോട് സംസാരിക്കാൻ ഉണ്ട്…

 

ഹ്മ്മ്മ്മ്മ്….

 

അതിനുമിത്ര സൂരജിനെ നോക്കി ഒന്ന് തലയാട്ടിക്കൊണ്ട് വേഗം ഭക്ഷണം കഴിക്കാൻ ഇരുന്നു… ആർത്തിയോടെ ദോശ കഴിക്കുന്നവളെ കണ്ടത് സൂരജിന് പാവം തോന്നി….

 

ഏകദേശം പകുതിയോളം ഭക്ഷണം കഴിച്ചതും മിത്രയുടെ കണ്ണുകൾ നിറഞ്ഞൊഴുകി താൻ ഇത്രയും ഭാഗ്യം കെട്ടവളായി പോയല്ലോ എന്റെ കൃഷ്ണാ…. ഒരു രാജകുമാരിയായി ജീവിക്കേണ്ട ഞാനിപ്പോൾ ഏതൊരു അവസ്ഥയിലാണ്…. തന്റെ മുത്തശ്ശൻ….മുത്തശ്ശൻ അറിഞ്ഞിട്ടുണ്ടാകുമോ? താൻ ഇപ്പോൾ അവിടെ ഇല്ല എന്നുള്ള കാര്യം.. ഓരോന്ന് ഓർക്കുംതോറും മിത്രയുടെ കണ്ണുകൾ ഇടതടവില്ലാതെ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു…. എങ്കിലും കണ്ണീരെല്ലാം തുടച്ചുകൊണ്ട് ബാക്കിയുള്ള ഭക്ഷണം കൂടി കഴിച്ചു അവൾ കൈ കഴുകിയതും മിത്രയ്ക്ക് സ്വല്പം ആശ്വാസം തോന്നി…

 

മുഖം തുടച്ചുകൊണ്ട് മിത്ര പുറത്തേക്കിറങ്ങാൻ വാതിൽ തുറന്നതും രുദ്രൻ അകത്തേക്ക് വന്നതും ഒരേ സമയമായിരുന്നു….

 

പെട്ടെന്ന് മുന്നിൽ ആരോ വന്ന് നിൽക്കുന്നത് പോലെ തോന്നിയാ മിത്ര രണ്ടടി പിറകോട്ടേക്ക് മാറിപക്ഷേ ബാലൻസ് തെറ്റി അവൾ വീഴുവാൻ പോയി…

 

പക്ഷേ വീഴുന്നതിനു തൊട്ടു മുന്നേ തന്നെ രണ്ടു ബലിഷ്ടമായ കൈകൾ അവളുടെ ഇടുപ്പിലൂടെ ചേർത്ത് അവളെ അവനിലേക്ക് ചേർത്തു പിടിച്ചിരുന്നു…

 

മിത്രയുടെ  നഗ്നമായ ഇടുപ്പിൽ രുദ്രന്റെ കൈ പതിഞ്ഞതും ഒരു നിമിഷം മിത്ര വിറച്ചു പോയി… അതെ ഇന്നലെ ബോധം മറിഞ്ഞു വീഴുമ്പോഴും ആ ഉള്ളംകൈയുടെ ഇളം  ചൂട് താൻ അറിഞ്ഞിരുന്നു.. എന്നവൾ ഒരു ഞെട്ടലോടെ മനസ്സിലാക്കി….

 

കണ്ണുകൾ വലിച്ചു തുറന്ന മിത്ര രുദ്രന്റെ മുഖത്തേക്ക് നോക്കിയതും ആ സമയം തന്നെയാണ് രുദ്രൻ മിത്രയെ ശ്രദ്ധിക്കുന്നതും…

 

മിത്രയേ  നേരെ നിർത്തിക്കൊണ്ട് ദേഷ്യം കൊണ്ട് വിറക്കുന്ന മുഖത്തോടെ രുദ്രൻ അവളെ നോക്കുമ്പോൾ അവൾക്ക് എന്തുകൊണ്ടൊ അവന്റെ മുഖത്തേക്ക്  നോക്കുവാൻ സാധിക്കാതെ താഴേക്ക് തന്നെ നോക്കി നിൽക്കുകയായിരുന്നു    ..,

 

ഡീീീ!!!!

 

അവന്റെ അലർച്ചയിൽ അറിയാതെ തന്നെ മിത്ര   രുദ്രന്റെ മുഖത്തേക്ക് നോക്കിപ്പോയി…

 

എത്ര നേരമായി നിന്നെയും കാത്ത് ഞങ്ങൾ അവിടെ ഇരിക്കുന്നു. നീ എന്തെടുക്കുവാ ഇവിടെ….

 

ഇങ്ങോട്ടേക്ക് വേഗം വാ…

 

അത്രയും പറഞ്ഞ് അവളെ ഒന്ന് ഇരുത്തി നോക്കിക്കൊണ്ട് രുദ്രൻ വേഗം പുറത്തേക്കിറങ്ങി പോയി….

 

സത്യത്തിൽ രുദ്രന്റെ  രൂപവും ഭാവവും എല്ലാം കണ്ടു മിത്രയൊന്നു വിറച്ചുപോയി. ഭയമുണ്ടെങ്കിലും അതൊന്നും പുറത്തു കാണിക്കാതെ അവൾ വേഗം സൂരജിന്റെയും രുദ്രന്റെയും അടുത്തേക്ക് നടന്നു ചെന്നു…

 

ഭയത്തോടെ ഇടംകണ്ണാലെ രുദ്രനെ നോക്കിക്കൊണ്ട് മിത്ര സൂരജിന്റെ അടുത്തേക്ക് നടന്നു ചെന്നതും ഈ സമയം സൂരജിന് അവളുടെ കളികൾ എല്ലാം കണ്ടു ചിരി വരുന്നുണ്ടായിരുന്നു എങ്കിലും അല്പം ഗൗരവത്തോടെ സൂരജ് ചോദിച്ചു “എന്താ കുട്ടി തന്റെ പേര്..”

 

സൂരജ് പേര് ചോദിച്ചിട്ടും മിത്ര ഒന്നും മിണ്ടാതെ നിൽക്കുന്നത് കണ്ടതും രുദ്രന്  ആകെ വിറഞ്ഞു കയറി..

 

എന്താടി നിന്റെ നാവിറങ്ങിപ്പോയോ ചോദിച്ചതിന് ഉത്തരം പറയെടി!!

 

മിത്ര……മിത്ര…

 

ഹ്മ്മ്മ്മ്മ്…

 

രുദ്രന്റെ അലർച്ച അവസാനിക്കുന്നതിന് മുന്നേ തന്നെ മിത്ര സൂരജിന്റെ മുഖത്ത് നോക്കി പറഞ്ഞു തന്റെ പേര് പറഞ്ഞു …

 

ഇന്നലെ കുട്ടിയെ ഓടിച്ചവർ അവർ ആരാണ് തന്റെ വീട് എവിടെയാണ് വീട്ടിൽ ആരൊക്കെയുണ്ട്… സൂരജ് ചോദിക്കുന്നതിനൊന്നും മിത്രയ്ക്ക് മറുപടിയില്ലായിരുന്നു കാരണം ഇനിയും കൊട്ടാരത്തിലേക്ക് പോയി കഴിഞ്ഞാൽ ഒരുപക്ഷേ അവർ എന്തായാലും രാകേഷേട്ടനും ആയിട്ടുള്ള തന്റെ വിവാഹം നടത്തും. അത് മാത്രമോ ഇനിയുള്ള കാലം ആ നരകത്തിൽ തന്നെ തളച്ചിടുകയും ചെയ്യും എല്ലാം കൂടി ഓർത്തതും മിത്രയുടെ കണ്ണുകൾ നിറഞ്ഞൊഴുകി…

 

നിന്നോട് കരഞ്ഞു നിൽക്കാൻ അല്ല പറഞ്ഞത് ഇവൻ ചോദിച്ചതിനുള്ള മറുപടി താഡീ…

 

രുദ്രന്റെ അടുത്ത അലർച്ചയിൽ മിത്ര അവനെയും സൂരജിനെയും മാറിമാറി നോക്കി പൊട്ടിക്കരഞ്ഞു പോയി..

 

ഇത് കണ്ട സൂരജ് ഒരു ദീർഘവിശ്വാസം എടുത്ത് തന്റെ നെറ്റിയിൽ ആയി കൈ കൊണ്ട് ഒന്ന് അടിച്ചു “ഇവനെ കൊണ്ട്..”

 

ഡാ നീ ഒന്നിങ്ങോട്ട് വന്നേ… സൂരജ് രുദ്രന്റെ കയ്യും പിടിച്ച് അല്പം അകലേക്ക് മാറി നിന്നുകൊണ്ട് അവനോട് പറഞ്ഞു

 

“ദയവുചെയ്ത് നീ അവിടേക്ക് വരണ്ട ഞാൻ ആ പെൺകുട്ടിയോട് കാര്യങ്ങളൊക്കെ ഒന്ന് ചോദിച്ചു മനസ്സിലാക്കട്ടെ നിന്റെ ഓരോ അലർച്ചയിലും ആ പെണ്ണല്ല ഞാൻ പോലും അറ്റാക്ക് വന്നു ചത്തുപോകും…

 

നിനക്കാണെങ്കിൽ ഒന്നു മയത്തിൽ സംസാരിക്കാൻ പോലും അറിയില്ല  അതൊരു പാവം പെൺകുട്ടിയാണ് ഒരു ക്രിമിനൽ ഒന്നുമല്ല സാധാരണ ഒരു പെൺകുട്ടി കണ്ടിട്ട് 20 വയസ്സ് തികച്ചും ഇല്ല എന്ന് തോന്നുന്നു..

 

സൂരജ് പറയുന്നത് കേട്ടതും രുദ്രൻ  തന്റെ മുഖം വീർപ്പിച്ചുകൊണ്ട് ദേഷ്യത്തിൽ സൂരജിനോട് ചോദിച്ചു..

 

അതുകൊണ്ട്…

 

അതുകൊണ്ട് നീ ഇവിടെ നിൽക്ക് അല്ലെങ്കിൽ മുറിയിൽ പോയിരുന്നൊ ഞാൻ ആ പെൺകുട്ടിയോട് കാര്യങ്ങളൊക്കെ ഒന്ന് ചോദിച്ചു മനസ്സിലാക്കട്ടെ.. സമയം പോകുന്നത് നീ അറിയുന്നുണ്ടോ തറവാട്ടിലേക്ക് നമുക്ക് എത്തിച്ചേരേണ്ടതാണ് ഇപ്പോൾ തന്നെ ഈ കുട്ടി കാരണമാണ് നമ്മുടെ ടൈം പോകുന്നത്. അതുകൊണ്ട് ഇനിയും കുട്ടിയുടെ കാര്യത്തിൽ തീരുമാനമെടുത്തില്ലെങ്കിൽ നമ്മൾക്ക്‌ ഉത്സവത്തിന് പങ്കെടുക്കാൻ സാധിക്കില്ല… അത് കൂടാതെ ഇവിടെ സുരക്ഷിതമായി ഇവളുടെ വീട്ടിലെത്തിക്കണം…

 

സൂരജ് അങ്ങനെ പറഞ്ഞത് രുദ്രൻ അവനെ ദേഷ്യത്തോടെ നോക്കി കൊണ്ട് ചോദിച്ചു…

 

What the hell are you talking sooraj…… Are you mad…. നീ ഒരു പോലീസുകാരൻ ആണെന്നുള്ള കാര്യം മറന്നു പോകുന്നു… അവളെക്കുറിച്ചുള്ള ഡീറ്റെയിൽസ് കിട്ടി കഴിഞ്ഞാൽ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിൽ വിളിച്ച് ഈ കുട്ടിയെ ഭദ്രമായി വീട്ടിലെത്തിക്കുവാൻ പറയ് അല്ലാതെ നമ്മൾ ഒന്നും ഇനി അവളെ വീട്ടിൽ കൊണ്ടുപോയി ആക്കി കൊടുക്കുകയൊന്നും ചെയ്യില്ല

 

ഓക്കേ…. ഓക്കേ…. ഞാനെന്തായാലും ആ കുട്ടിയുടെ കാര്യങ്ങളൊക്കെ ഒന്ന് ചോദിച്ചു മനസ്സിലാക്കട്ടെ നീ മുറിയിലേക്ക് പോയിക്കോ സൂരജ് രുദ്രനോടായി പറഞ്ഞു…

 

ഓക്കേ ഞാനിപ്പോൾ മുറിയിലേക്ക് പോകുന്നു ഇവളെങ്ങാനും വായ തുറന്നു ഒന്നും പറഞ്ഞില്ലെങ്കിൽ അപ്പോൾ എന്നെ ഇങ്ങോട്ട് വിളിച്ചോളണം മനസ്സിലായല്ലോ ..

 

 

ദൂരെ തങ്ങളെ നോക്കി പേടിച്ചുകൊണ്ട് നിൽക്കുന്ന മിത്രയെ ഒന്ന് ഇരുത്തി നോക്കിക്കൊണ്ട് രുദ്രൻ മുറിയിലേക്ക് കയറിപ്പോയി…

 

അവൻ പോകുന്നതും നോക്കി നിന്ന് ഒരു ദീർഘനിശ്വാസം എടുത്തുകൊണ്ട് സൂരജ് പുഞ്ചിരിച്ചുകൊണ്ട് മിത്രയുടെ അടുക്കലേക്ക് ചെന്നു..

 

ഈ സമയം മിത്ര അറിഞ്ഞില്ല അവളുടെ ജീവിതത്തിന്റെ രണ്ടാം ഘട്ടം അവിടെ തുടങ്ങുകയാണെന്ന്….

 

തുടരും

Leave a Reply

You cannot copy content of this page