പ്രണയാസുരം
Writer : നന്ദന കൃഷ്ണ
ഓഫീസിലെ ചില്ലുജാലകത്തിലൂടെ അവൻ പുറത്തേക്ക് നോക്കി നിൽക്കുകയാണ്….. പുറത്തേക്കാണ് നോക്കി നിൽക്കുന്നത് എങ്കിലും അവന്റെ ചിന്തകൾ ഇവിടെ ഒന്നുമല്ല എന്നുള്ളത് ആ മുഖഭാവം കണ്ടാൽ മനസ്സിലാവുന്നതാണ്…
ആദം….
ആദം….
രണ്ടുപ്രാവശ്യം അവന്റെ പേര് വിളിച്ചിട്ടും അവൻ തിരിഞ്ഞു നോക്കുന്നില്ല എന്ന് കണ്ട ആര്യൻ അവന്റെ ചുമലിൽ പതിയെ ഒന്ന് തട്ടി….
ഹാാ… എന്താണ് ആര്യ നി കുറെ നേരമായോ വന്നിട്ട്… ഞാൻ പെട്ടെന്ന് എന്തോ ഓർത്തു സോറി ഡാ… ആട്ടെ നീ എന്തിനാ ഇപ്പോൾ ഇങ്ങോട്ട് വന്നത്?..
ഈ സമയം ആര്യൻ ആദത്തിനെ നോക്കി കാണുകയായിരുന്നു… എങ്ങനെയുള്ളവനായിരുന്നു ഞങ്ങളുടെ ആദം ഏത് പെണ്ണഉം നോക്കി പോവുന്ന സൗന്ദര്യം, ഒത്ത ഉയരം അതിനൊത്ത ശരീരഘടന, നല്ല വെളുത്ത നിറം കുഞ്ഞി കണ്ണുകൾ ഇളം റോസ് ചുണ്ടുകൾ…. എന്നാൽ ഇപ്പോഴോ താടിയും മുടിയും വളർന്നു കൺതടത്തിൽ കറുപ്പ് ബാധിച്ച്…. ആ കണ്ണുകൾ കണ്ടാൽ തന്നെ അറിയാം അവൻ ഉറങ്ങിയിട്ട് എത്രയോ കാലമായി എന്ന്…
ആര്യൻ…
ആദത്തിന്റെ വിളിയാണ് തന്നെ അവനിൽ നോട്ടം മാറ്റിപ്പിച്ചത്.. ഹാ ഡാ നീ എന്താ ചോദിച്ചേ : ആര്യൻ
എന്താ ഡാ കോ..പ്പേ, നീ മനുഷ്യനെ വട്ടാക്കുകയാണ് എത്ര നേരമായി നിന്നെ വിളിക്കുന്നു….
ഹോ സോറി ഞാൻ നിനക്ക് ഈ ഫയൽ തരാൻ വന്നതാ….
എഡി നോക്കിയില്ലേ പിന്നെ ഞാൻ ഇനി എന്തിനാ നോക്കുന്നത്…
എഡി ഒക്കെ നോക്കിയതാ, പക്ഷേ നിന്നോട് കൂടി ഒന്ന് ചെക്ക് ചെയ്തു , സൈൻ ചെയ്യാൻ പറഞ്ഞിട്ടുണ്ട് അവൻ…
ഹ്മ്മ്മ് ഞാൻ നോക്കി സൈൻ ചെയ്തു ഇവിടെ വെക്കാം കുറച്ചു കഴിഞ്ഞ് നീ വന്ന് എടുത്തോ…
Ya ok bye…
നിങ്ങൾക്കാർക്കും ഒന്നും മനസ്സിലായില്ല അല്ലേ ഞാൻ പറഞ്ഞു തരാം വായോ
കുരിശിങ്കൽ ഫാമിലി..
കുരിശിൽ ഫാമിലിയിലെ ഇപ്പോഴത്തെ കാരണവർ ആണ് ഉലഹന്നാൻ ഭാര്യ കത്രീന
ഇവർക്ക് 3 മക്കൾ..
1) ജോർജ് ഭാര്യ ആലിസ്… ആദ്യത്തേത് ഇവർക്കി ഇരട്ടക്കുട്ടികളാണ് സാമിതയില്ലാത്തവർ
1) ആദം ഡറിക്ക് കുരിശിങ്കൽ
2) ഡേവിഡ് ഡെറിക് കുരിശിങ്കൽ
2) മാത്യു ഭാര്യ അന്ന
1) ക്രിസ്റ്റഫർ കുരിശങ്കൽ
2) ജോഹൻ കുരിശിങ്കൽ
3) ആൽബർട്ട് ഭാര്യ സൂസൻ
1) ആൽബിൻ കുരിശിങ്കൽ
2) ആൽവിൻ കുരിശങ്കൽ
ആദം വിവാഹിതനായിരുന്നു 5 വർഷം മുന്നേ അവന്റെ ഭാര്യ രാധിക അവനിൽ നിന്നും ഡിവോഴ്സ് വാങ്ങി. പോയി …..
രാത്രി 11:00 മണി കുരിശിങ്കൽ തറവാട്… കോണിങ് ബെല്ലിന്റെ ശബ്ദം ആണ് ആലീസിനെ ഉറക്കത്തിൽ നിന്നും ഉണർത്തിയത്, ആലീസ് വന്നു കഥക് തുറന്നപ്പോൾ മുന്നിൽ ആദം നിൽക്കുന്നു,….അവൻ താഴോട്ട് നോക്കിയാണ് നിൽക്കുന്നത് കണ്ടാൽ തന്നെ അറിയാം മദ്യപിച്ചിട്ടാണ് വന്നതെന്ന്….
ആദം അവരെ നോകാതെ അകത്തേക്ക് കയറി.. ” ആദം അവിടെയൊന്നു നിന്നെ എന്താണ് നിന്റെ ഉദ്ദേശം ഇങ്ങനെ കുടിച്ച് ജീവിതം നശിപ്പിക്കാൻ ആണോ… പോയവർ പോയി.. അതിനു നീ ഇങ്ങനെ കുടിച്ചു നശിക്കുകയാണോ വേണ്ടത്? നിനക്ക് ഞങ്ങളെ കുറിച്ചുള്ള ചിന്തകൾ ഒന്നുമില്ല ഈ കുടുംബത്തിലുള്ളവരെ കുറിച്ചുള്ള ചിന്തകൾ ഒന്നുമില്ലേ… ഞങ്ങളെക്കുറിച്ച് നിനക്ക് വല്ലപ്പോഴുമെങ്കിലും ഒന്ന് ഓർത്തു കൂടെ ടാ?
നിങ്ങളെ ഓർത്തിട്ടാണ് മമ്മി ഞാൻ ഇപ്പോഴും ജീവിച്ചിരിക്കുന്നത് അല്ലെങ്കിൽ എന്നെ ഞാൻ എപ്പോഴോ എന്റെ നശിച്ചു തുടങ്ങിയ ഈ ജീവിതം അങ്ങ് അവസാനിപ്പിച്ചേനെ. അതും പറഞ്ഞ് അവൻ മുകളിലേക്ക് കയറിപ്പോയി… പെട്ടെന്ന് അവൻ നിന്ന് തിരിഞ്ഞ് അവരോട് ചോദിച്ചു
” അവന്മാർ എല്ലാവരും ഉറങ്ങിയോ മമ്മി?
ഹ്മ്മ്മ്… അവരൊന്നു മൂളി കൊണ്ടു അകത്തേക്ക് കയറിപ്പോയി അവൻ മുകളിലേക്കും….
ആദം റൂമിലേക്ക് കയറുന്നതിനു മുന്നേ ആയി തന്റെ അനിയന്മാർ കിടക്കുന്ന മുറിയിൽ കയറി നോക്കി എല്ലാവരും നല്ല സുഖനിദ്രയിലാണ്… അവൻ അല്പം നേരം അവരെ നോക്കി നിന്നു പിന്നീട് എന്തോ ആലോചിച്ച് തന്റെ മുറിയിലേക്ക് കയറിപ്പോയി…
റൂമിലെത്തിയതും അവൻ ചുമരിൽ ഉള്ള രാധുവിന്റെ ഫോട്ടോയിലേക്ക് നോക്കി
..
എടി നീ ഒരാള് കാരണമാണ് എന്റെ ജീവിതം ഇങ്ങനെ നശിച്ചു പോയത്.. നിന്നെപ്പോലത്തെ ഒരു ശനിയെ എന്റെ ജീവിതത്തിലേക്ക് ഞാൻ കൈപിടിച്ചു കയറ്റിയതാണ് എനിക്ക് പറ്റിയ ഏറ്റവും വലിയ പിഴവ്.. ആ നശിച്ച ദിവസങ്ങൾ ഓരോന്നും ദിവസവും ഓർക്കാൻ വേണ്ടിയാണെടീ പുല്ലേ നിന്നെ ഞാൻ ഇങ്ങനെ ഫോട്ടോയായി ഇവിടെ എന്റെ മുറിയിൽ പ്രതിഷ്ഠിച്ചത്… നീ….അപ്പോഴേക്കും മദ്യം അവന്റെ തലയ്ക്ക് പിടിച്ചിരുന്നു അവൻ പതിയെ ചുമരിലൂടെ ഉതിർന്ന് താഴേക്ക് കിടന്നു ഉറങ്ങിപ്പോയി …
തുടരും
