രുദ്രാക്ഷം ഭാഗം : 11

*രുദ്രാക്ഷം ഭാഗം : 11*

 

മിത്ര കുളിച്ച് ഒരുങ്ങി താഴേക്ക് വരുമ്പോൾ അവളെയും കാത്ത് നന്ദന പുറത്തു തന്നെ കാത്തുനിൽക്കുന്നുണ്ടായിരുന്നു…

 

മിത്ര നമുക്കൊന്ന് പുറത്തൊക്കെ പോയി വന്നാലോ താൻ ഈ തറവാടിന്റെ പരിസരം ഒന്നും കണ്ടിട്ടില്ലല്ലോ ഇതുവരെ.. നന്ദന മിത്രയോടായി ചോദിച്ചു…

 

അയ്യോ അത് വേണോ നന്ദ മിത്ര അല്പം മടിയോടെയും പേടിയൊടേയും ചോദിച്ചു..

 

എന്റെ മിത്ര നീ ഇങ്ങനെ എല്ലാത്തിൽ നിന്നും ഭയന്ന് നിന്നാൽ അതിനെ നേരം ഉണ്ടാകു …

 

ഞാൻ സൂരജേട്ടാട്ടനോട് ചോദിച്ചിരുന്നു മിത്രയേയും  കൊണ്ട് ഈ പരിസരം ഒക്കെ നടന്നിട്ട് വരട്ടെ എന്ന് സൂരജേട്ടൻ എനിക്ക് സമ്മതം തന്നു. അതാ ഞാൻ ഇപ്പോൾ നിന്നെ ഇത്രയും നേരം വെയിറ്റ് ചെയ്തു നിന്നത്..

 

അല്ല…അത് പിന്നെ.. മിത്ര നന്ദയോട് മറ്റെന്തോ പറയുവാൻ വന്നെങ്കിലും അതിന് സമ്മതിക്കാതെ നന്ദ അവളുടെ കയ്യിൽ പിടിച്ചു വേഗം തറവാടിന്റെ പുറത്തേക്ക് ഇറങ്ങി..

 

ഈ സമയം ഇതെല്ലാം നോക്കി വൈഭവ് ബാൽക്കണിയിൽ നിൽപ്പുണ്ടായിരുന്നു. അവന്റെ കണ്ണുകൾ ഒരേസമയം നന്ദനയിലും മിത്രയിലും ഓടിയലഞ്ഞു…

 

തറവാടിന്റെ പുറത്തേക്ക് ഇറങ്ങിയതും മിത്രയ്ക്ക് വല്ലാത്തൊരു ഉന്മേഷം തോന്നി… എന്തൊരു തോന്നലിൽ മിത്ര തന്റെ   കാലിലെ ചെരുപ്പ് അഴിച്ച് മണ്ണിൽ ഒന്ന് ചവിട്ടി നിന്നതും അവൾക്ക് തന്റെ കാൽച്ചുവട്ടിലൂടെ തണുപ്പ്അരിച്ചു കയറുന്നത് പോലെ തോന്നി..

 

മിത്രയുടെ നിൽപ്പും ഭാവം കണ്ടതും നന്ദനയ്ക്ക് അവളോട് എന്തെന്നില്ലാത്ത സ്നേഹം തോന്നി….

 

ഹലോ ഇവിടെ ഇങ്ങനെ നിന്നാൽ മതിയോ നമുക്ക് കാവിന്റെ ഭാഗത്തേക്ക് പോകാം.. നന്ദന   മിത്രയുടെ കൈയും പിടിച്ചു കാവിന്റെ ഭാഗത്തേക്ക് നടന്നു നീങ്ങി..

 

 

ഒരുവശത്ത് നിറയെ വലിയ മരങ്ങളാണ് കാട് പോലെ ഉയരത്തിൽ. മറുവശത്ത് നിറയെ പടർന്നു പന്തലിച്ചു നിൽക്കുന്ന മുല്ലവള്ളികൾ കാണാം അതിന്റെ സുഗന്ധം അന്തരീക്ഷത്തിൽ വ്യാപിച്ചു നിൽക്കുകയാണ്. അത് ശ്വസിക്കുന്നത് പോലും നമ്മിൽ ഉന്മേഷം ഉളവാക്കും.. ഇന്നലെ രാത്രി താൻ പടർന്നു പന്തലിച്ചു നിൽക്കുന്ന ഈ മുല്ലവള്ളിയുടെ അറ്റത്തായിട്ടാണ് വന്നത് എന്ന് കാര്യം മിത്ര ആ സമയം ഓർത്തെടുത്തു..

 

പെട്ടെന്ന് അവളെ ഇന്നലെ രുദ്രൻ തന്റെ അടുക്കലേക്ക് ചേർത്ത് നിർത്തിയതും ദാവണി തുമ്പ്  തന്റെ അരയിലായി ചേർത്ത് കുത്തിയതും ഓർമ്മ വന്നതും അവളുടെ ശരീരം ഒന്ന് വിറച്ചു പോയി..

 

മിത്ര വാ കാവിലേക്ക് പോകാം..

 

നന്ദനയുടെ ശബ്ദമാണ് മിത്രയെ ഇന്നലത്തെ ഓർമ്മകളിൽ നിന്നും ഉണർത്തിയത്…

 

ഹേ… ഹാ… ഞാൻ വരുന്നു….

 

 

മുല്ലവള്ളികൾ ഇടതൂർന്ന് നിൽക്കുന്ന ഭാഗത്ത് കൂടി അവർ കാവിലേക്ക് പ്രവേശിച്ചു.   ഒരാൾക്ക് കഷ്ടിച്ച് നടക്കാനുള്ള നടപ്പാതമാത്രമുണ്ട് ബാക്കി ചുറ്റിനും പുല്ലുകളും വള്ളിപ്പടർപ്പുകളും ആണ്..

 

സൂക്ഷിച്ചു വരണം ഇഴ ജന്തുക്കൾ കാണും നന്ദന മിത്രയ്ക്ക്   താക്കീത് നൽകി..

 

മിത്ര ഇതൊക്കെ ആദ്യമായി കാണുകയായിരിക്കും അല്ലേ.. പഴയ കാവുകൾ എല്ലാം ഉള്ളത് ഒന്നെങ്കിൽ പഴയ തറവാടുകളിലോ അല്ലെങ്കിൽ ഇതുപോലുള്ള കോവിലകത്തോ ഒക്കെ ആയിരിക്കും… അത് കൊണ്ടാട്ടോ ഞാൻ അങ്ങനെ ചോദിച്ചത്.. നന്ദന മുന്നേ നടന്നുകൊണ്ട് തന്നെ മിത്രയോടായി പറഞ്ഞു..

 

ഒരു നിമിഷം മി lത്രയ്ക്ക് തന്റെ തറവാടും കാവും കുളവും എല്ലാം ഓർമ്മ വന്നു..

 

എന്റെ തേവരെ മുത്തശ്ശന്റെ അവസ്ഥ എന്തായിരിക്കും അവർ നോക്കുന്നുണ്ടാകുമോ.. മുത്തശ്ശന്റെ മുഖം ഓർമ്മവന്നതും അവളുടെ കണ്ണുകളിൽ കണ്ണുനീർ  തളംകെട്ടി എങ്കിലും കണ്ണുനിരിനെ അത് പുറത്തു വരാതിരിക്കാൻ മിത്ര നന്നെ ശ്രമിക്കുന്നുണ്ടായിരുന്നു….

 

നന്ദനയും മിത്രയും കാവിലേക്ക് കയറിയതും.. മുന്നിൽ കാണുന്ന ചിത്രകൂട കല്ലിലേക്കും നാഗപുറ്റിലേക്കും ഒരു നിമിഷം മിത്ര നോക്കി നിന്നു..

 

ഫണം വിടർത്തി നിൽക്കുന്ന നാഗരൂപത്തിലുള്ള  കല്ലിൽ കൊത്തിവച്ച ശില്പങ്ങളും അവിടെ കാണാനുണ്ടായിരുന്നു..

 

എല്ലാതും നോക്കി തൊഴു കൈകളോടെ നിന്ന് അവൾ മനമുരുകി പ്രാർത്ഥിച്ചു തന്റെ മുത്തശ്ശനു നല്ലത് മാത്രം വരുത്തേണമേ   നാഗത്താന്മാരെ എന്ന്…

 

കാവിൽ നിന്നും ഇറങ്ങിയ നന്ദന എന്തൊക്കെയോ മിത്രയോട് പറയുന്നുണ്ടായിരുന്നു പക്ഷേ മിത്രയുടെ മനസ്സ് ആകെ   അസ്വസ്ഥമായിരുന്നു..

 

നന്ദന തറവാട്ടിലേക്ക് കയറുമ്പോൾ കാണുന്നത് മഹാദേവർമ്മ അതായത് രുദ്രന്റെ അച്ഛൻ അടക്കം എല്ലാവരും എങ്ങോട്ടേക്കോ പോകുവാൻ വേണ്ടി പുറപ്പെടുന്നതാണ്.

 

എന്റെ നന്ദന നീ ഇത് എവിടെ പോയിരിക്കുകയായിരുന്നു അവളുടെ അമ്മ രത്നം അല്പം ദേഷ്യത്തോടെ ചോദിച്ചു..

 

എന്താ അമ്മേ കാര്യം ഞാനിവിടെ പുറത്ത് ഉണ്ടായിരുന്നു ഞങ്ങൾ ഇവിടെയെല്ലാം ഒന്ന് കാണാൻ പോയതായിരുന്നു..

 

എന്നാലേ വേഗം ചെന്ന് തയ്യാറാകു നമ്മൾ എല്ലാവരും പോവുകയാണ്..

 

എവിടേക്കാണ്  അമ്മേ? നന്ദന തന്റെ അമ്മയോട് ചോദിച്ചു..

 

അത് പിന്നെ ഇവിടുത്തെ മുത്തശ്ശിയുടെ സഹോദരൻ മരണപ്പെട്ടിരിക്കുന്നു.. തറവാട്ടിൽ നിന്നും എല്ലാവരും പോകണം എന്നാണ് അച്ഛൻ പറഞ്ഞത്.. പക്ഷേ രുദ്രൻ വരുന്നില്ല സൂരജിനാണെങ്കിൽ എന്തോ ഇമ്പോർട്ടന്റ് മീറ്റിംഗ് ഉണ്ട്.. അവർക്ക് പകരം വൈഭവും അഭിയുമാണ് നമ്മുടെ കൂടെ വരുന്നത്.. ഇനി ചോദിച്ചുo പറഞ്ഞുo നിൽക്കാൻ സമയമില്ല വേഗം പോയി ഒരുങ്ങി വരൂ   കുട്ടി.. രത്നം  അല്പം ധൃതിയാലേ  അവളോടായി പറഞ്ഞു..

 

എന്താ മിത്ര നോക്കി നിൽക്കുന്നത് വേഗം വാ നമുക്ക് വേഗം ഒരുങ്ങി വരാം.. നന്ദന മിത്രയുടെ കൈകളിൽ   പിടിച്ചുകൊണ്ട് അവളോട് പറഞ്ഞു..

 

നിക്ക്…നിക്ക് എങ്ങോട്ടാണ് നീ ഇവളെയും കൊണ്ട് പോകുന്നത്..   അവിടേക്ക് ഒന്നും ഇവളെ കൊണ്ടുപോകാൻ പറ്റില്ല.. നല്ല കഥയായി അവിടെ ചെന്നാൽ നമ്മുടെ കുടുംബാംഗങ്ങളൊക്കെ ഇവൾ ആരാണെന്ന് ചോദിച്ചാൽ അതിനെല്ലാം ഉത്തരം പറയാൻ നിന്നെക്കൊണ്ട് ആകുമോ നന്ദന മാത്രം പോയി വേഗം ഡ്രസ്സ് ചേഞ്ച് ചെയ്തു വരു താരാ മിത്രയെ നോക്കി അല്പം മുഷിച്ചിലൂടെ  പറഞ്ഞു..😏

 

സത്യത്തിൽ താര അങ്ങനെ പറഞ്ഞതും നന്ദനയ്ക്ക് വല്ലാതെ വിഷമം ആയി.. മിത്രയുടെ അവസ്ഥയും മറിച്ചല്ലായിരുന്നു..

 

താരാ എവിടെ എന്താണ് സംസാരിക്കേണ്ടത് എന്ന് നിനക്ക് ഇപ്പോഴും അറിയില്ല അല്ലേ സരസ്വതി അതായത് രുദ്രന്റെ അമ്മ താരയേ ശാസിച്ചു കൊണ്ട് ചോദിച്ചു..

 

അതിനു താരം മുഖം വീർപ്പിച്ചുകൊണ്ട് സരസ്വതിയെ നോക്കി അല്പം മുൻപിലേക്ക് നടന്നു നീങ്ങി…

 

മോളെ മോളും പോയിഡ്രസ്സ് മാറ്റി വരു ഞങ്ങൾ ഇവിടെ വെയിറ്റ് ചെയ്യാം.അവളുടെ കവിളിൽ തലോടിക്കൊണ്ട് സരസ്വതി പറഞ്ഞു..

 

വേ… വേണ്ട ആന്റി കുഴപ്പമില്ല ഞാനിവിടെ നിന്നോളം ദൂരയാത്ര ഒന്നും എനിക്ക് പറ്റില്ല ശർദ്ദി ഒക്കെ വരും..  പിന്നെ ഇവിടെ ഏട്ടൻ ഉണ്ടല്ലോ അധികം വൈകാതെ തന്നെ വന്നോളും ഞാൻ വിളിച്ചു പറഞ്ഞോളാം ഏട്ടനോട് ഇവിടെ ഞാൻ തനിച്ചാണെന്നുള്ള കാര്യം ..

 

എന്നാൽ ഞാൻ സൂരജിനെ വിളിച്ചു പറയാം സരസ്വതി അതും പറഞ്ഞ് വേഗം മൊബൈലെടുത്ത് സൂരജിനെ വിളിച്ച് കാര്യങ്ങൾ പറഞ്ഞു..

 

മോളെ അവൻ എത്രയും പെട്ടെന്ന് മീറ്റിംഗ് കഴിഞ്ഞ് ഇവിടേക്ക് വരാമെന്ന് പറഞ്ഞിട്ടുണ്ട്….

 

പിന്നെ രുദ്രൻ അവൻ ഉള്ളതും ഇല്ലാത്തതും കണക്കാണ്.. ഇപ്പോൾ തന്നെ എങ്ങോട്ടോ ഇറങ്ങിപ്പോയതാണ് ഇനി ഇന്ന് വരുമോ അതോ നാളെയാണോ വരിക എന്നൊന്നും അറിയില്ല…

 

സത്യത്തിൽ ഇതെല്ലാം കേട്ട വൈഭവിന്റെ കണ്ണുകൾ ഒന്ന് തിളങ്ങി..

 

അവൻ തന്റെ അമ്മയായ ശ്രീദേവിയുടെ അടുത്ത് വന്ന് ചോദിച്ചു…

 

അല്ല അമ്മ ഞാൻ വരണമെന്നുണ്ടോ നിങ്ങൾ പോയാൽ പോരെ.. എനിക്ക് ആണെങ്കിൽ ഓഫീസിലെ ചില അർജന്റ് വർക്കുകൾ ചെയ്തു തീർക്കാൻ ഉണ്ടായിരുന്നു തന്റെ മുഖത്ത് നിഷ്കളങ്കത വാരിവിതറിക്കൊണ്ട് വൈഭവ് തന്റെ അമ്മ ശ്രീദേവിയോട് പറഞ്ഞു..

 

ഇല്ല.. ഇല്ല അതൊന്നും പറ്റില്ല നിന്നെ അവിടെയുള്ളവർക്കൊക്കെ ഒന്ന് പരിചയപ്പെടുത്തി കൊടുക്കണം എത്രകാലമായി എന്നോ ആ തറവാട്ടിലേക്ക് പോയിട്ട് എന്ത് ജോലി ഉണ്ടെങ്കിലും അത് മാറ്റിവെച്ച് ഞങ്ങളുടെ കൂടെ വന്നേ പറ്റൂ മനസ്സിലാകുന്നുണ്ടല്ലോ ഞാൻ പറയുന്നത്..

 

ശ്രീദേവിയെ അല്പം ഭയമാണ് വൈഭവിന് അതുകൊണ്ടുതന്നെ തന്റെ അമ്മയോട് എതിർത്ത് പറയാതെ വേറെ വഴിയില്ലാതെ അവൻ സമ്മതം മൂളികൊണ്ട് ദേഷ്യത്തോടെ പിന്തിരിഞ്ഞ് നേരെ കാറിൽ കയറിയിരുന്നു..

 

ഈ സമയം താരയുടെ മകൾ അശ്വതിക്കും അവിടെ നിൽക്കണം എന്നുണ്ടായിരുന്നു കാരണം രുദ്രൻ തങ്ങളുടെ കൂടെ വരുന്നില്ല എന്ന കാര്യം വളരെ വൈകിയാണ് അശ്വതി അറിഞ്ഞത് പക്ഷേ പിന്നീട് ആലോചിച്ചപ്പോൾ അവൾക്ക് തോന്നി ഇവിടെ നിന്നിട്ട് വലിയ കാര്യമില്ല രുദ്രൻ ഇപ്പോൾ ഇവിടെ ഇല്ലല്ലോ  അമ്മായി പറഞ്ഞത് പ്രകാരം അവൻ നാളെയാണ് വരുന്നതെങ്കിൽ പിന്നെ  ഈ അനാഥ പെണ്ണിന്റെ മുഖവും കണ്ട് ഇവിടെ നിൽക്കേണ്ടല്ലോ അതിലും നല്ലത് ഈ യാത്ര പോകുന്നതാണ് 😏.. മനസ്സിൽ അങ്ങനെ ഓരോന്ന് ചിന്തിച്ചുകൊണ്ട് മിത്രയെ നോക്കി പുച്ഛിച്ചുകൊണ്ട് അശ്വതി നേരെ കാറിൽ   കയറിയിരുന്നു.

 

നന്ദനയും കൂടി ഒരുങ്ങി വന്നതും തറവാട്ടിൽ ഉള്ള എല്ലാവരും കാറിൽ കയറി യാത്രയായി പോകാൻ നേരം താരയും ശ്രീദേവിയും മിത്രയേ നോക്കി😏 പുച്ഛിക്കുവാനും മറന്നില്ല..

 

എന്നാൽ സരസ്വതിയും രത്നവും മിത്രയെ നോക്കി പുഞ്ചിരിച്ചുകൊണ്ട് യാത്ര പറഞ്ഞിട്ടാണ് ഇറങ്ങിയത്..

 

ആ വലിയ തറവാട്ടിൽ പെട്ടെന്ന് താൻ ഒറ്റപ്പെട്ടതുപോലെ തോന്നി മിത്രയ്ക്ക്…

 

അല്പസമയം ടിവി കണ്ടുo   പുസ്തകങ്ങൾ വായിച്ചുo തനിക്ക് ഗിഫ്റ്റ് ആയി കിട്ടിയ സൂരജ് നൽകിയ ഫോണിൽ യൂട്യൂബ് കണ്ടുo എല്ലാം മിത്ര സമയം ചിലവഴിച്ചു കൊണ്ടേയിരുന്നു…

 

കുഞ്ഞേ ഞാൻ ഇറങ്ങട്ടെ സമയം ഇപ്പോൾ 6:00 മണിയായി.. നേരം ഇരുട്ടിയാൽ വീട്ടിലേക്കുള്ള ബസ് കിട്ടില്ല അതുകൊണ്ടാണ്.. തറവാട്ടിലെ വീട്ടുജോലി ചെയ്യുന്ന മീനാക്ഷി അമ്മ മിത്രയോട് പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു..

 

അയ്യോ സമയമായോ മീനാക്ഷി അമ്മേ ഞാൻ അറിഞ്ഞില്ല ട്ടോ ഒരു കാര്യം ചെയ്യൂ മീനാക്ഷി അമ്മ പോയിക്കോളു ഏട്ടൻ അൽപസമയം കൂടി കഴിഞ്ഞാൽ എത്തും എന്നാണ് പറഞ്ഞത്…

 

എന്നാലും കുഞ്ഞേ മോൾക്ക് ഇവിടെ തനിച്ചു ഇരിക്കുവാൻ ഭയമുണ്ടോ..

 

ഉള്ളിൽ ഭയം ഉണ്ടെങ്കിലും അത് പുറത്തു വരാതിരിക്കുവാൻ നന്നേ ശ്രമിച്ചുകൊണ്ട് പുഞ്ചിരിച്ചു മിത്ര പറഞ്ഞു,….

 

ഇല്ല മീനാക്ഷി അമ്മേ എനിക്ക് ഭയമൊന്നുമില്ല ഏട്ടൻ പെട്ടെന്ന് തന്നെ വരും മീനാക്ഷി അമ്മ പൊയ്ക്കോളൂ..

 

പുഞ്ചിരിച്ചുകൊണ്ട് മിത്ര അവരോട് അങ്ങനെ പറഞ്ഞതും മീനാക്ഷി അമ്മയും അവളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് വേഗം തറവാട്ടിൽ നിന്ന് അവളോട് യാത്ര പറഞ്ഞിറങ്ങി..

 

നേരെ പോകുന്തോറും ഇരുട്ട് വ്യാപിച്ചു തുടങ്ങിയിരുന്നു ഇടയ്ക്ക് സൂരജ് വിളിച്ചു പറഞ്ഞിരുന്നു അല്പം കൂടി വൈകും ഭയപ്പെടാതെ ഇരിക്കണമെന്ന്.. സൂരജിനും ആകെ ടെൻഷനായി പോയി കാരണം അവൻ ഇത്രയും വൈകും എന്ന് അവൻ പോലും കരുതിയിരുന്നില്ല..

 

പെട്ടെന്നാണ് അന്തരീക്ഷത്തിൽ മാറ്റം സംഭവിച്ചത് ഇടിയും മിന്നലും മഴയും തകർത്തു പെയ്യുവാൻ തുടങ്ങി..

 

ഇൻവർട്ടർ ഉള്ളതുകൊണ്ട് തന്നെ കരണ്ട് പോകും എന്നുള്ള ഭയം മിത്രയ്ക്ക് ഇല്ലായിരുന്നു എങ്കിലും ആ വലിയൊരു തറവാട്ടിൽ ഏകയായി ഇരിക്കുമ്പോൾ മിത്ര നന്നായി പേടിക്കുന്നുണ്ടായിരുന്നു..

 

പെട്ടെന്നാണ് ആരോകതകിൽ മുട്ടുന്ന ശബ്ദം അവൾ കേട്ടത്..മിത്ര പെട്ടെന്ന് ഭയന്നുപോയി..

 

പതിയെ ഓരോ ചുവടുകൾ വച്ചുകൊണ്ട് അവൾ വാതിലിന്റെ അരികിൽ വന്നു നിന്നു കൊണ്ട് ചോദിച്ചു..

 

ആ.. ആരാ…

 

അവൾ ചോദിച്ചതിനു മറുപടി ഒന്നും ഇല്ല എന്ന് കണ്ടതും ഭയം കൊണ്ട് അവൾ വിറച്ചു പോയി എങ്കിലും ധൈര്യം സംഭരിച്ചു കൊണ്ട് മിത്ര   വീണ്ടും ചോദിച്ചു..

 

ആ… ആരാ…

 

ഞാനാണ് രുദ്രൻ കതക് തുറക്ക്..🔥🔥

 

പ്പുറത്തുനിന്നും രുദ്രന്റെ ശബ്ദം കേട്ടതും മിത്രക്ക് അപ്പോഴാണ് ശ്വാസം നേരെ വീണത്… ധൃതിയിൽ വാതിൽ തുറന്നതും മുന്നിൽ കണ്ട കാഴ്ചയിൽ മിത്ര തറഞ്ഞു നിന്നു പോയി…

 

മിത്ര നോക്കുമ്പോൾ അവളെ ശ്രദ്ധിക്കാതെ അകത്തേക്ക് കയറുകയാണ്  രുദ്രൻ പക്ഷേ അവന്റെ ശരീരത്തിന്റെ പല ഭാഗങ്ങളിൽ നിന്നും രക്തം കിനിയുന്നുണ്ടായിരുന്നു…

 

ആടിയുലഞ്ഞാണ് രുദ്രൻ നടന്നു പോകുന്നത്..

 

ഒരു നിമിഷം അവൻ വേച്ചു വീഴാൻ പോയതും മിത്ര അവനെ ഓടിച്ചെന്ന്പിടിച്ചു..

 

ഒരു നിമിഷം രുദ്രന്റെ നെറ്റിയിലൂടെ ഊർന്നിറങ്ങി ഒഴുകുന്ന രക്തത്തിലേക്കും അവന്റെ മുഖത്തേക്കും മാറിമാറി നോക്കി നിന്നു പോയി മിത്ര ആ സമയം അവൾ പോലും അറിയാതെ അവളുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴുകി ഇറങ്ങുന്നുണ്ടായിരുന്നു..

 

വേദന കൊണ്ടോ അതോ ക്ഷീണം കൊണ്ടാണെന്നോ അറിയില്ല രുദ്രന്റെ  കണ്ണുകൾ അടഞ്ഞു പോകുന്നുണ്ടായിരുന്നു അപ്പോഴും   അവൻ കാണുന്നുണ്ട് തന്നെ തന്നെ നോക്കി നിറകണ്ണുകളോടെ നിൽക്കുന്ന മിത്രയെ…

 

തുടരും

Leave a Reply

You cannot copy content of this page