രുദ്രാക്ഷം 17*

ചേച്ചി ദേ ഇനിയും മുന്നോട്ടു പോകണോ എനിക്ക് എന്തോ ഭയം തോന്നുന്നു… പിറകിൽ അശ്വതി ഉണ്ടെന്ന് കരുതി തിരിഞ്ഞു കൊണ്ട് മിത്രം അവളോട് ചോദിച്ചതും ഒരു നിമിഷം അശ്വതിയെ കാണാതെ മിത്രയുടെ ശരീരം വിറങ്ങലിച്ചു പോയി..

.. അശ്വതി ചെ… ചേച്ചി…  മിത്രയുടെ കണ്ണുകളിൽ കണ്ണീർ തുള്ളികൾ ഉരുണ്ടുകൂടിയിരുന്നു അപ്പോഴേക്കും….

അവളാകെ വല്ലാത്തൊരു അവസ്ഥയിലായി അത്രയും നേരം തന്നെ കീഴ്പ്പെടുത്താതെയിരുന്ന ഭയം എന്ന വികാരം അവളുടെ ഉടലാകെ കത്തി പടർന്നു കയറി..

അശ്വതി ചേച്ചി!!!

മിത്ര അലറികൊണ്ട് അശ്വതിയുടെ പേര് വിളിച്ചുകൊണ്ടേയിരുന്നു. പക്ഷേ ആ കൊടുംകാവിനുള്ളിൽ  മിത്രയുടെ ശബ്ദം മാത്രം പ്രതിധ്വനിച്ചു കേൾക്കാമായിരുന്നു..

ചെറിയൊരു കരിയില അനങ്ങുന്ന ശബ്ദം പോലും അവളിൽ പേടി ഉളവാക്കി..

പെട്ടെന്നാണ് നാഗങ്ങൾ ഫണം ചീറ്റുന്ന ശബ്ദം അവൾ കേട്ടത്.. എങ്ങോട്ട് പോകണം എന്ന് അറിയാതെ അവളാ കാവിനുള്ളിൽ അകപ്പെട്ടു പോയിരുന്നു അപ്പോഴേക്കും..

ഹേ.. മഹാദേവ അങ്ങയുടെ ഭക്തയായ എന്നെ കൈവെടിയരുതേ..

കൈകൾ കൂപ്പി കൊണ്ട് കണ്ണുകൾ അടച്ച് കണ്ണിനീർ ഒഴുകി തന്റെ ഇഷ്ടം ദൈവമായ മഹാദേവനെ മനസാൽ പ്രാർത്ഥിച്ചു മിത്ര ..

മനസ്സിൽ ശിവ പഞ്ചാക്ഷരി മന്ത്രം ഉരുവിട്ടുകൊണ്ട് മിത്ര പതിയെ പിറകിലേക്ക് നടന്നു തുടങ്ങി.. വന്ന വഴി എത്ര ശ്രമിച്ചിട്ടും മിത്രയ്ക്ക് കണ്ടെത്തുവാൻ സാധിച്ചില്ല..

വള്ളികൾ നാഗങ്ങളെപ്പോലെ പിണഞ്ഞുകൊണ്ട് തൂങ്ങിക്കിടക്കുന്നത് കാണുമ്പോൾ ഒരു നിമിഷം അത് നാഗങ്ങളാണോ എന്ന് പോലും മിത്ര ഭയപ്പെട്ടു..

ഓരോ ചുവട് വെക്കുമ്പോഴും അവൾ ശ്രദ്ധയോടെയാണ് നടന്നത്. കാരണം ചിലപ്പോൾ ഏതെങ്കിലും നാഗത്തിനെ ചവിട്ടി പോകുവാൻ പോലും സാധ്യതയുണ്ട്..

എന്നെ…എന്നെ രക്ഷിക്കണേ!!!! ആരെങ്കിലും ഉണ്ടോ ഇവിടെ..!!!!

അലറി കരഞ്ഞുകൊണ്ട് സ്വയം രക്ഷയ്ക്കായി വിളിച്ചുകൂവി മിത്ര ..

പെട്ടെന്നാണ് ഇടതുവശത്ത് കാണുന്ന വലിയൊരു പൂമരത്തിന്റെ ചില്ലയിൽ ഒരു നാഗം ഫണം വിടർത്തിക്കൊണ്ട് അവളെത്തന്നെ നോക്കി കിടക്കുന്നത് അവൾ കാണുന്നത്..

ആ കരിനാഗത്തെ കണ്ട് മിത്രയുടെ ശരീരം വിറങ്ങലിച്ചു പോയി…

അപ്പോഴും ശിവ പഞ്ചാക്ഷരി മന്ത്രം ചൊല്ലുവാൻ മിത്ര മറന്നില്ല മന്ത്രം ചൊല്ലിക്കൊണ്ട് തന്നെ മിത്ര വീണ്ടും എവിടേക്കെന്നില്ലാതെ ഓടി..

കാവിൽ നിന്നുമുള്ള മറ്റു ജീവികളുടെ ശബ്ദം കൂടി കേട്ടതും മിത്രയ്ക്ക് താൻ ഇപ്പോൾ മരിച്ചുപോകും എന്നുവരെ തോന്നിപ്പോയി..

പെട്ടെന്നാണ് അവൾ ആരെയൊ ചെന്നിടിച്ചു  നിന്നത്.. അവന്റെ ആ ഗന്ധത്തിൽ  നിന്നും തന്നെ അതാരാണെന്ന് അവൾക്ക് മനസ്സിലായി..

മരണം മുന്നിൽ കണ്ടു നിൽക്കുമ്പോൾ തന്റെ രക്ഷകനായി വന്നവനെ മറ്റൊന്നും ചിന്തിക്കാതെ അവൾ ഇറുകെ കെട്ടിപ്പുണർന്നു പൊട്ടിക്കരഞ്ഞു പോയി…

രു….ദ്രേട്ട രു…ദ്രേട്ട അവിടെ അവിടെ പാമ്പുണ്ട്.. കൊച്ചുകുട്ടികളെ കൈ ചൂണ്ടിക്കൊണ്ട്  അവന്റെ നെഞ്ചിൽ തന്റെ മുഖമിട്ടുരസി അവൾ വലിയ വായിൽ കരഞ്ഞു രുദ്രനോട് ആയി പറഞ്ഞു…

എന്തുകൊണ്ടോ അവൾ തന്നെ ചേർത്ത് പിടിച്ചത് പോലെ അവളെ ചേർത്തു പിടിക്കാൻ രുദ്രന്റെ കൈകൾ  ഉയർന്നതും പെട്ടെന്നാണ് മിത്ര ബോധം മറിഞ്ഞു അവന്റെ കൈക്കുള്ളിൽ നിന്നും ഉതിർന്നു താഴേക്ക് വീഴുവാൻ ഒരുങ്ങിയത്..

മിത്ര.. ഹേയ്.. മിത്ര കണ്ണ് തുറക്ക്…

രുദ്രൻ എത്ര വിളിച്ചിട്ടും മിത്ര കണ്ണുകൾ തുറന്നില്ല പക്ഷേ  ഇമകൾ അനങ്ങുന്നത് കണ്ടതും പിന്നെ മറ്റൊന്നും ചിന്തിക്കാതെ രുദ്രൻ മിത്രയേ എടുത്തു കൊണ്ട് വേഗം കാവിൽ നിന്നും പുറത്തേക്കിറങ്ങി തറവാട് ലക്ഷ്യം വെച്ച് ഓടി…

മോളെ!!!

 

രുദ്രൻ കാവിൽ നിന്ന് പുറത്തേക്കിറങ്ങുന്ന അതേസമയം തന്നെയാണ് സൂരജ് കാവിന്റെ അകത്തേക്ക് കയറുവാൻ വേണ്ടി വന്നത് സൂരജ് മുന്നിലേക്ക് നോക്കുമ്പോൾ കാണുന്നത് ബോധമറ്റ് കിടക്കുന്ന മിത്രയെയും കൊണ്ട് ഓടി വരുന്ന രുദ്രനെയാണ്..

 

അയ്യോ ഏട്ടന്റെ പൊന്നുമോളെ എന്താടാ…എന്താടാ പറ്റിയത് എന്റെ കുഞ്ഞിന്..സൂരജ് കരഞ്ഞുകൊണ്ട് രുദ്രനോടായി  ചോദിച്ചു..

 

ഒന്നുമില്ലടാ ബോധം പോയതാണ് ഭയന്ന് പോയിക്കാണും നീ  വാ ടെൻഷൻ ആകാതെ..

 

അത്രയും പറഞ്ഞു രുദ്രൻ മിത്രയേയും കൊണ്ട് തറവാട്ടിലേക്ക് ഓടിക്കയറിയതും അവന്റെ പിറകേയായി സൂരജും കയറി..

 

മുഖത്ത് തണുത്ത വെള്ളം തളിച്ചതും മിത്ര തന്റെ ഇമകൾ ശ്രമപ്പെട്ട്  തുറക്കുവാൻ ശ്രമിച്ചുകൊണ്ടേയിരുന്നു…  അവസാനം പതിയെ കണ്ണുകൾ തുറന്നു കൊണ്ട് നോക്കിയതും അവൾ ആദ്യം കണ്ടത് രുദ്രനെയാണ്… ഇടതുവശത്തേക്ക് നോക്കിയപ്പോൾ കണ്ടു തന്റെ കൈകളിൽ പിടിച്ചു പൊട്ടി കരയുന്ന തന്റെ ഏട്ടനെ..

 

മോളെ ഏട്ടന്റെ കുട്ടിക്ക് ഇപ്പോൾ എങ്ങനെയുണ്ട്.. മിത്രയുടെ തലയിൽ തലോടി കൊണ്ട്  സൂരജ് അല്പം വേവലാതിയോടെ ചോദിച്ചു..

 

എനിക്കൊന്നുമില്ല ഏട്ടാ.. ഞാൻ ഞാനൊന്നു ഭയന്നുപോയതാ..

 

എന്തിനാ മോളെ നീയാ പിശാചിന്റെ വാക്കുകേട്ട് അവളുടെ കൂടെ പോകുവാൻ ഒരുങ്ങിയത്..

 

അത്… അത് പിന്നെ അശ്വതി ചേച്ചിയുടെ മൊബൈൽ ഫോൺ കാണാനില്ല എന്ന് പറഞ്ഞപ്പോൾ… ചേച്ചി എന്നെ നിർബന്ധിച്ചത് കൊണ്ടാണ്..

 

അവൾ നിന്നെ നിർബന്ധിച്ചു കിണറിൽ ചാടാൻ പറഞ്ഞാൽ നീ ചാടുമോടി ചാടുമോ !!

 

തൊട്ടടുത്തുണ്ടായിരുന്ന ഫ്ലവർ വേയ്സ് നിലത്തേക്ക് വലിച്ചെറിഞ്ഞു കൊണ്ട് രുദ്രൻ കട്ടിലിൽ ആയി കിടക്കുന്ന മിത്രയെ നോക്കി അലറിക്കൊണ്ട് ചോദിച്ചു..

 

ഒരു നിമിഷം ഭയം കൊണ്ട് വിറച്ച പോയാ മിത്ര കണ്ണുകൾ ചിമ്മി  കൊണ്ട് അവൾ സൂരജിന്റെ കൈകളിലായി തന്റെ കൈകൾ ചേർത്തുവെച്ച്  മുറുകെ പിടിച്ചു..

 

രുദ്രന്റെ അലർച്ചയിൽ  മിത്ര ഭയന്ന് പോയി എന്ന് സൂരജന് മനസ്സിലായി എങ്കിലും എന്തുകൊണ്ടോ ആ സമയം സൂരജ് രുദ്രനെ തടയുവാൻ ശ്രമിച്ചില്ല കാരണമാകാവിൽ വെച്ച് മിത്രയ്ക്ക് എന്തെങ്കിലും സംഭവിച്ചു പോയിരുന്നെങ്കിൽ അത് ഓർത്തതും സൂരജിന്റെ മനസ്സിൽ ഒരു വെള്ളിടി വെട്ടി…

 

ഇതിനെല്ലാം കാരണക്കാരിയായ അശ്വതിയെ പച്ചയ്ക്ക് കൊളുത്തുവാൻ ഉള്ള ദേഷ്യം സൂരജിന്റെ മനസ്സിൽ അപ്പോഴും ഉണ്ടായിരുന്നു…

 

ഇരു കണ്ണുകളും നിറഞ്ഞൊഴുകി തന്റെ മുഖത്തേക്ക് നോക്കുവാൻ പോലും ഭയന്നുകൊണ്ട് കിടക്കുന്ന മിത്രയേ നോക്കി  രുദ്രൻ പിന്നീട് എന്തോ പറയാൻ വന്നാതും പിന്നീട് മിത്രയുടെ മുഖം കണ്ടപ്പോൾ പറയാൻ വന്നത് പാതിക്ക് നിർത്തിക്കൊണ്ട്   രുദ്രൻ അവളോടായി പറഞ്ഞു…

 

ഇനി പറയാനുള്ളത് നിന്നോടല്ല നിന്നെ ആ കാവിനുള്ളിലേക്ക് പറഞ്ഞയച്ച അവളില്ലേ അവൾക്കിട്ടാണ് ഞാൻ കൊടുക്കാൻ    പോകുന്നത്..

 

അത്രയും പറഞ്ഞുകൊണ്ട് ഉടുത്തിരുന്ന മുണ്ടോന്നു മടക്കി കുത്തിക്കൊണ്ട് കാറ്റ് പോലെ രുദ്രൻ പുറത്തേക്കിറങ്ങിപ്പോയി..

 

അയ്യോ സൂരജ് ഏട്ടാ അശ്വതി ചേച്ചിയെ ഒന്നും ചെയ്യല്ലേ എന്ന് പറയേട്ടനോട്… വെറുതെ ഞാൻ കാരണം ഈ തറവാട്ടിൽ ഒരു പ്രശ്നമുണ്ടാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല സൂരജ് ഏട്ടാ പ്ലീസ്.. ഉത്സവം കഴിഞ്ഞാൽ നമുക്ക് ഇവിടെ നിന്ന് പോകാം. എനിക്ക് എന്തോ ഇവിടെ നിൽക്കാൻ ഭയമാണ്..

 

മിത്ര കരഞ്ഞുകൊണ്ട് സൂരജിനോട് അങ്ങനെ പറഞ്ഞതും സൂരജും ആകെ വല്ലാതെയായി..

 

ഏട്ടന്റെ കുട്ടിക്ക് ഇവിടേക്ക് വരണ്ട എന്ന് തോന്നി പോയോ ഇപ്പോൾ… കണ്ണുകൾ നിറച്ചുകൊണ്ട് തന്റെ മുടിയിൽ തല ഓടിക്കൊണ്ട് സൂരജ് അങ്ങനെ ചോദിച്ചതും മിത്രയാകെ വല്ലാതെയായി..

 

 

അവൾ അതുകൊണ്ടൊന്നും അല്ല അങ്ങനെ പറഞ്ഞത് എന്തുകൊണ്ടൊ ഈ തറവാടും പരിസരവും എല്ലാം മിത്രയ്ക്ക് ഒരുപാട് ഇഷ്ടമായിരുന്നു പക്ഷേ ഇവിടെയുള്ളവർക്ക് തന്നെ കണ്ണെടുത്താൽ കണ്ടുകൂടാ എന്ന് താൻ എങ്ങനെയാണ് സൂരജേട്ടനോട്   പറയുക… സൂരജന്റെ മുഖത്തേക്ക് നോക്കുമ്പോൾ അവൾക്ക് അവനോട് ഒന്നും പറയാൻ കഴിയുന്നില്ലായിരുന്നു..

 

അയ്യോ ഏട്ടാ അതുകൊണ്ടൊന്നും അല്ല എനിക്ക് ഒന്നുമില്ലെങ്കിലും സ്വന്തം എന്ന് പറയാൻ എനിക്കിപ്പോൾ ഏട്ടൻ മാത്രമല്ലേ ഉള്ളൂ.. പിന്നെ ഏട്ടൻ പറഞ്ഞില്ലേ ഉത്സവം കഴിഞ്ഞാൽ നമുക്ക് തിരിച്ചു പോകാം എന്ന് ഞാൻ അതുകൊണ്ട് പറഞ്ഞതാ അല്ലാതെ ഒന്നും.. അത്രയും പറഞ്ഞുകൊണ്ട് മിത്ര തന്റെ നിറഞ്ഞ കണ്ണുകൾ സൂരജ് കാണാതിരിക്കാൻ വേണ്ടി തലതാഴ്ത്തിയിരുന്നു..

 

മിത്രയുടെ കണ്ണിൽ നിന്നും ഉതിർന്നു വീഴുന്ന കണ്ണുനീർ കണ്ടതും സൂരജും ആകെ വല്ലാതെയായി..

 

 

ഏട്ടന്റെ കുട്ടി കരയുകയാ.. കരയേണ്ട ട്ടോ ഞാൻ വെറുതെ പറഞ്ഞതാ. പിന്നെ അശ്വതിക്ക് ഇട്ടു ഞാൻ കൊടുത്തിട്ടുണ്ട് അതുകൊണ്ട്…

 

 

അവൻ എന്തോ പറയാൻ വന്നതും പെട്ടെന്നാണ് സൂരജിന് രുദ്രന്റെ  കാര്യം ഓർമ്മവന്നത്…

 

 

അയ്യോ ഏട്ടൻ പോയി അവനെ തടയട്ടെ ഇല്ലെങ്കിൽ ആ പെണ്ണിനെ അവൻ ഇന്ന് കൊന്ന് കൊലവിളിക്കും  മോള് കിടന്നോ മിത്രയെ നന്നായി പുതപ്പിച്ചുകൊണ്ട് സൂരജ് അവളെ നോക്കി പുഞ്ചിരിച്ചു വേഗം പുറത്തേക്കിറങ്ങി ഓടി..

 

ഹോ എന്റെ അമ്മ ഒന്ന് പതിയെ എന്തടിയാ സൂരജേട്ടൻ എന്നെ അടിച്ചത്..

 

എന്നാലും മോളെ നീ എന്ത് പണിയാണ് ചെയ്തത് എന്തായാലും ആ നശിച്ചവളെ കാവിലേക്ക് തള്ളിവിട്ടു എന്നാൽ പിന്നെ ആ കാര്യം ശ്രീദേവിയോട് പറയുമ്പോൾ ചുറ്റും ആരെങ്കിലും ഉണ്ടോ എന്ന് ശ്രദ്ധിക്കേണ്ടെ…

 

ഇത് ഇപ്പോൾ സൂരജിന്റെ കൈയിൽ നിന്നും അടി വാങ്ങി വന്നിട്ട്..അടങ്ങിരിക്ക് കുട്ടി മുഖമല്ലെ   നീര് വെക്കും നല്ലവണ്ണം ചൂട് പിടിക്കട്ടെ അതും പറഞ്ഞ് താര അശ്വതിയുടെ മുഖത്ത് ചൂടുപിടിച്ചു കൊടുക്കുകയായിരുന്നു..

 

ഈ സമയമാണ് ശ്രീദേവി അവിടേക്ക് വന്നത്..

 

മോളെ അശ്വതി ഇപ്പോൾ എങ്ങനെയുണ്ട്… ശ്രീദേവി അല്പം വിഷമത്തോടെ അശ്വതിയോട് ചോദിച്ചു..

 

കുഴപ്പമില്ല ആന്റി ഇടത് കവിളിൽ ആണല്ലോ അടി കിട്ടിയത് അതുകൊണ്ട് അവിടെ മാത്രം ലേശം തിണർത്തിട്ടുണ്ട് ഒപ്പം വീങ്ങിയിട്ടുമുണ്ട്… അശ്വതി അല്പം സങ്കടത്തോടെ പറഞ്ഞു… എന്നാലും സാരമില്ല ആ നശിച്ചവൾ ഇപ്പോൾ ചത്തുമലച്ചു കിടക്കുന്നുണ്ടാകും കാവിൽ… എനിക്കൊന്നു കിട്ടിയാലും സാരമില്ല ആ ശല്യം ഒഴിഞ്ഞു പോയല്ലോ നശൂലം.. അശ്വതി പകയോടെ ശ്രീദേവിയോടും താരായോടുമായി പറഞ്ഞു…

 

അശ്വതി!!!!

 

രുദ്രന്റെ അലർച്ചയിൽ  ഒരു നിമിഷം താരയുടെ കയ്യിൽ ഉണ്ടായിരുന്ന തുണി നിലത്തേക്ക് വീണുപോയി ഞെട്ടിക്കൊണ്ടു മൂന്നുപേരും നോക്കിയതും കണ്ടു ഹാളിൽ ദേഷ്യം കൊണ്ട് മുറുകിയ മുഖത്തോടെ തങ്ങളെ മൂന്നുപേരെയും നോക്കി നിൽക്കുന്ന രുദ്രനെ..

 

ഒരു നിമിഷം രുദ്രന്റെ കണ്ണുകളിലേക്ക് നോക്കുവാൻ അശ്വതി ഒന്നു ഭയന്നു അപ്പോഴത്തെ അവന്റെ മുഖഭാവം ചെകുത്താനു തുല്യമായിരുന്നു..

 

ഭയംകൊണ്ട് അശ്വതി അറിയാതെ ശ്രീദേവിയുടെ കൈകളിലേക്ക് തന്റെ കൈകൾ ചേർക്കുവാൻ ഒരുങ്ങിയതും പക്ഷേ അതിനു മുന്നേ തന്നെ കാറ്റുപോലെ പാഞ്ഞു വന്ന്  രുദ്രൻ അശ്വതിയെ പിടിച്ച് അവർക്കിടയിൽ നിന്നും വലിച്ചു തന്റെ മുന്നിലേക്ക് നിർത്തി ഇരു കവിളിലുമായി മാറി മാറി അടിച്ചു..

 

ഇരുമ്പ് പോലുള്ള രുദ്രന്റെ കൈകൊണ്ടുള്ള അടിയിൽ അശ്വതി തെറിച്ച് സോഫ സെറ്റിയുടെ ഭാഗത്തേക്ക് വീണുപോയി.. കൂടത്തെ സെറ്റിയിൽ അവളുടെ തലവെച്ചടിച്ച് നെറ്റി മുറിഞ്ഞു ചോര വരുന്നുണ്ടായിരുന്നു..

 

അയ്യോ എന്റെ പൊന്നുമോളെ താര അലറി കരഞ്ഞുകൊണ്ട് അശ്വതിയുടെ അടുക്കലേക്ക് പോകുവാൻ ഒരുങ്ങിയതും രുദ്രന്റെ അലർച്ചെയും ഒരേസമയമായിരുന്നു..

 

അവിടെ നിന്നോണം.. പൊന്നുമോളുടെ അടുത്തേക്ക് എങ്ങാനും പോയാൽ അടുത്തതു കിട്ടുക നിങ്ങൾക്കായിരിക്കും..  അറിയാലോ രുദ്രദേവിനെ എനിക്ക് സ്വന്തം ബന്ധവും സ്ഥാനവും ഒന്നുമില്ല.. അതോർത്ത് വേണം പുന്നാര മോളുടെ അടുത്തേക്ക് പോകുവാൻ..

 

ഒരു നിമിഷം രുദ്രന്റെ വാക്കുകളിൽ തറഞ്ഞു നിന്ന് പോയി താരയും ശ്രീദേവിയും.. അതെ സത്യമാണ് രുദ്രന്  ബന്ധങ്ങളൾക്ക് ഒന്നും യാതൊരു വിലയും കല്പിക്കുന്നവനല്ല …. അവൻ ആകെ ഇവിടെ ബഹുമാനിക്കുന്നത് അവന്റെ അമ്മയെയും അച്ഛനെയും മുത്തശ്ശനെയും മാത്രമാണെന്ന് അവരാ നിമിഷം ഓർത്തെടുത്തു ഭയം കൊണ്ട് വിറങ്ങലിച്ച് അവർ അവിടെ തന്നെ നിന്നുപോയി.

 

അവരെയൊന്ന് ഇരുത്തി നോക്കിക്കൊണ്ട്  രുദ്രൻ പാഞ്ഞു വന്നു അശ്വതിയുടെ വലതു കൈലായി പിടിച്ച് അവളെ എഴുന്നേൽപ്പിച്ചു നിർത്തി..

 

രുദ്രന്റെ പിടിയിൽ അശ്വതിക്ക് തന്റെവലത്കൈയുടെ കൈക്കുഴ പറഞ്ഞു പോകുന്നതുപോലെ തോന്നി..

 

ആഹ്… എന്റെ കൈ…

 

വേദന കൊണ്ട് അശ്വതി ഒന്ന് പുളഞ്ഞു പോയി…

 

എന്തിനാടി നീ ആ പെൺകുട്ടിയെ കാവിലേക്ക് പറഞ്ഞയച്ചത്.. സത്യം സത്യമായി പറഞ്ഞോ ഇല്ലെങ്കിൽ ഇപ്പോൾ കിട്ടിയതിന്റെ ഇരട്ടി ആയിരിക്കും നിനക്ക് കിട്ടുക… അറിയാലോ നിനക്ക് ഈ രുദ്രദേവിനെ..

 

 

രുദ്രന്റെ തീക്ഷ്ണതയേറിയ കണ്ണുകളിലേക്ക് നോക്കുവാൻ പോലും ഭയന്ന്  അശ്വതി വിറച്ചു പോയി.. എങ്കിലും താൻ ഇപ്പോൾ ഒന്നും പറഞ്ഞില്ലെങ്കിൽ തന്നെ കൊല്ലും രുദ്രൻ എന്ന് അവൾക്ക് ഉറപ്പായി…

 

അത് അത് പിന്നെ എന്റെ മൊബൈൽ ഫോൺ…

 

വിക്കി വിക്കി എങ്ങനെയൊക്കെയോ അശ്വതി അവന്റെ മുഖത്തേക്ക് നോക്കാതെ താഴേക്ക് നോക്കിക്കൊണ്ട് പറഞ്ഞു..

 

കള്ളം പറയുന്നോടി പന്ന****മോളെ… ..

 

അവന്റെ അടുത്ത അടിയിൽ അശ്വതിക്ക് തന്റെ തല പെരുക്കുന്നതു പോലെ തോന്നി.. വായിൽ രക്തച്ചുവ അവൾ അറിയുന്നുണ്ടായിരുന്നു.. എങ്കിലും അവനോട് സത്യം പറയുവാൻ അവൾക്ക് തോന്നിയില്ല കാരണം സത്യം പറഞ്ഞാൽ ചിലപ്പോൾ മുത്തശ്ശൻ തന്നെ വീട്ടിൽ നിന്ന് തന്നെ പുറത്താക്കുമെന്ന് അവൾക്ക് ഉറപ്പുണ്ടായിരുന്നു..

 

സത്യം സത്യമായി പറഞ്ഞോ അശ്വതി ഇല്ലെങ്കിൽ നിന്നെ ഞാൻ ഇവിടെ കൊന്നു കുഴിച്ചു മൂടും..  ഒരുത്തനും ഈ രുദ്രന്റെ നേർക്ക് നേർ നിന്നു ചോദിക്കില്ല… വെറുതെ എന്റെ കൈകൊണ്ട് മരണം കൈവരിക്കാൻ നിനക്ക് ആഗ്രഹമില്ലെങ്കിൽ സത്യം സത്യമായി പറഞ്ഞോ..

 

 

തുടരും

Leave a Reply

You cannot copy content of this page