മിത്ര അവനെക്കണ്ട് അറിയാതെ ഭയന്ന് ഉമിനീർ ഇറക്കി പോയി..
എന്നെ നോക്കി കിടക്കാതെ ദേഹത്ത് നിന്നും എണീറ്റ് മാറടി!!!
സത്യത്തിൽ അവന്റെ അലർച്ചയിലാണ് മിത്രക്ക് സ്വബോധം വന്നത്… അവൾ വേഗം പേടിച്ചുകൊണ്ട് തലയാട്ടിക്കൊണ്ട് അവന്റെ ദേഹത്ത് നിന്നും എങ്ങനെയൊക്കെ എഴുന്നേറ്റു മാറി…
ഈ സമയം നന്ദന മിത്രയേ കാണാതെ തിരിച്ചു ഓടിവന്ന് പുഞ്ചിരിച്ചുകൊണ്ട് മുന്നോട്ടു നോക്കിയതും കാണുന്നത് കലിപൂണ്ടു നിൽക്കുന്ന രുദ്രനെയും പേടിച്ചുവിറച്ചു നിൽക്കുന്ന മിത്രയേയും ആണ്.. രുദ്രന്റെ മുഖഭാവം കണ്ടതും നന്ദനയും പേടികൊണ്ട് ഉമിനീർ ഇറക്കി പോയി..
ഓടിവന്ന നന്ദനെയും മുന്നിൽ നിൽക്കുന്ന മിത്രയേയും നോക്കി കണ്ണുരുട്ടിക്കൊണ്ട് തന്റെ ബാഗും എടുത്ത് രുദ്രൻ കാറ്റുപോലെ അകത്തേക്ക് കയറിപ്പോയി..
ഹോ..
രുദ്രൻ അകത്തേക്ക് കയറിപ്പോയതും നന്ദന അതുവരെ പിടിച്ചു വച്ചിരുന്ന ശ്വാസം ആഞ്ഞു വലിച്ചു വിട്ടു.. മിത്രയുടെ അവസ്ഥയും മറിച്ചിലായിരുന്നു പക്ഷേ താനിപ്പോൾ പൂർണ്ണമായി സന്തോഷവതി ആണെന്നുള്ള സത്യം മിത്ര മനസ്സിലാക്കുകയായിരുന്നു. അതിന് കാരണം എന്താണെന്ന് അപ്പോഴും മിത്രയ്ക്ക് മനസ്സിലായില്ല…
മിത്ര നാളെയാണ് ഇവിടെ ഉത്സവത്തിന് കൊടിയേറുന്നത്.. തറവാടിന്റെ പടിഞ്ഞാറുവശത്ത് കാണുന്ന മൂവാണ്ടൻ മാവിന്റെ കൊമ്പിൽ കയറിയിരുന്നുകൊണ്ട് നന്ദന മാങ്ങ കഴിച്ചുകൊണ്ട് പറഞ്ഞു…
ആണോ നാളെയാണോ ഇവിടെ ഉത്സവം തുടങ്ങുന്നത് മിത്ര തന്റെ കണ്ണുകൾ വിടർത്തി കൊണ്ട് ചോദിച്ചു..
അതേ മിത്രക്കുട്ടി നാളെയാണ്.. നീ ഇവിടുത്തെ ഉത്സവം കണ്ടിട്ടില്ലല്ലോ ഏഴു ദിവസത്തെ ഉത്സവമാണ് നമുക്ക് അടിച്ചുപൊളിക്കണം.. നന്ദന അത്യധികം സന്തോഷത്തോടെ മിത്രയോടായി പറഞ്ഞു.
നന്ദനയുടെ സന്തോഷം കണ്ടതും മിത്ര അവൾക്ക് തിരികെ ഒരു പുഞ്ചിരിയാണ് കൈമാറിയത്…
നന്ദന നമുക്ക് പോയാലോ സമയം ഇപ്പോൾ അഞ്ചു മണി കഴിഞ്ഞു മിത്ര നന്ദനയോടായി പറഞ്ഞു..
അയ്യോ അഞ്ചു മണി കഴിഞ്ഞോ.. എന്നോട് മുത്തശ്ശൻ കാവിൽ വിളക്ക് വെക്കാൻ പറഞ്ഞിരുന്നു..
കാവ് എന്ന് കേട്ടതും മിത്രയ്ക്ക് പഴയ സംഭവങ്ങൾ ഓർമ്മ വന്നു അവളുടെ മുഖത്ത് ഭീതി നിഴലിച്ചു ഇത് കണ്ട് അവളെ നോക്കിക്കൊണ്ട് നന്ദന പറഞ്ഞു..
അയ്യോ മിത്ര ഇത് ആ വലിയ കാവല്ല ഇവിടെ ചെറിയൊരു കാവ് കൂടി ഉണ്ട് നീ കണ്ടിട്ടില്ലല്ലോ അവിടെയാണ് വിളക്ക് വെക്കേണ്ടത്… എന്തായാലും ഭയമുണ്ടെങ്കിൽ നീ വരണ്ട ഞാൻ പോയി കുളിച്ച് വിളക്ക് വെക്കുവാൻ പോകട്ടെ.. മാവിന്റെ ശിഖരത്തിൽ നിന്നും ചാടി ഇറങ്ങി കൊണ്ട് നന്ദന മിത്രയോടായി പറഞ്ഞു..
എന്തായാലും നീ കുളിക്കാൻ പോവുകയല്ലേ എന്നാൽ കുളത്തിൽ കുളിച്ചാലൊ മിത്ര നന്ദനയോട് ചോദിച്ചു..
അത് നല്ലൊരു ഐഡിയ ആണ് .. കുറേയായി ഒന്നും മുങ്ങി കുളിച്ചിട്ട്…
എന്നാൽ വേഗം വാ പോയി ഡ്രസ്സ് എല്ലാം എടുത്തു വരാം… നന്ദന മിത്രയുടെ കൈയും പിടിച്ചു വേഗം മുറിയിലേക്ക് കയറിപ്പോയി..
ഡ്രസ്സ് മെടുത്ത് പുറത്തേക്കിറങ്ങുമ്പോഴാണ് താര ഇരുവരെയും കാണുന്നത് മിത്രയേ കണ്ടതും അവരുടെ മുഖം ഒന്ന് ഇരുണ്ടു…
നന്ദന ഇവിടെ വാ? താരാ അല്പം ദാർഷ്ട്യത്തോടെ നന്ദനയെ വിളിച്ചു..
ഹോ ഈ അപ്പച്ചിയെ കൊണ്ട് .. നന്ദന അവർ കേൾക്കാതെ പിറുപിറുത്തുകൊണ്ട് മിത്രയോട് ആയി പറഞ്ഞു “നീ നടന്നോ ഞാൻ വന്നോളാം”..
ഹ്മ്മ്മ്… അതിനുമിത്ര ഒന്ന് തലയാട്ടിക്കൊണ്ട് വേഗം അവിടെ നിന്നും നടന്നുനീങ്ങി അല്ലെങ്കിലും മിത്രയ്ക്ക് താരയുടെ അടുക്കൽ നിൽക്കുവാൻ ഇഷ്ടമല്ലായിരുന്നു.. കാരണം മറ്റൊന്നുമല്ല അവർ എന്തെങ്കിലും പറഞ്ഞു തന്നെ വിഷമിപ്പിക്കും അന്നത്തെ ആ കാവിലെ സംഭവത്തിനുശേഷം അവർക്ക് തന്നോട് ഉള്ള ദേഷ്യം ഒന്നുകൂടെ കൂടിയിട്ടുണ്ടെന്ന് എന്നുള്ള കാര്യം നടന്നു പോകുന്നിനിടയിൽ മിത്ര ആലോചിക്കാതെ ഇരുന്നില്ല..
എന്തിനാ അപ്പച്ചി എന്നെ വിളിച്ചത്..
എടി പെണ്ണേ നീ എന്തിനാണ് എവിടെ നിന്നൊ വലിഞ്ഞു കയറി വന്ന ആ പെണ്ണിന്റെ കൂടെ ഇങ്ങനെ ഏതുനേരവും നടക്കുന്നത് നിനക്ക് വേറെ പണിയൊന്നുമില്ലേ.. അല്ല ഇപ്പോൾ നിങ്ങൾ എങ്ങോട്ടാ രണ്ടുപേരും പോകുന്നത് നന്ദനയുടെ കൈയിലെ വസ്ത്രത്തിലേക്ക് നോക്കിക്കൊണ്ട് താര ചോദിച്ചു..
അത് പിന്നെ ഞങ്ങൾ കുളത്തിലേക്ക് കുളിക്കുവാൻ വേണ്ടി..
ഓ…നിനക്ക് അവളുടെ കൂടെ തന്നെ കുളിക്കണം അല്ലേ… പോയി ഇവിടെയുള്ള ഏതെങ്കിലും ബാത്റൂമിൽ കയറി കുളിക്ക്..പിന്നെ ആ പെണ്ണിന്റെ കൂടെയുള്ള നടത്തം നിർത്തിക്കോണം മനസ്സിലായല്ലോ..
താരാ കൈവിരൽ ചൂണ്ടിക്കൊണ്ട് ഒരു താക്കീതുപോലെ നന്ദനയോടായി പറഞ്ഞുകൊണ്ട് അവളെ ഒന്ന് കണ്ണുരുട്ടി പേടിപ്പിച്ച് താഴോട്ടേക്ക് ഇറങ്ങിപ്പോയി..
ഹോ പിന്നെ നിങ്ങൾ പറയുമ്പോഴത്തേക്ക് ഞാൻ കേൾക്കുകയല്ലേ ഒന്ന് പോ തള്ളെ അവിടുന്ന്.. പാഷാണത്തിൽ കൃമി…ഇവർക്ക് ഇവരുടെ വീട്ടിൽ പോയി നിന്നുക്കൂടെ ഏതു നേരവും ഈ തറവാട്ടിൽ തന്നെയാണ്.. താരയെ നന്നായി ഒന്ന് സ്മരിച്ചുകൊണ്ട് നന്ദന ആരും കാണാതെ കുളക്കടവിലേക്ക് നടന്നാടുത്തു..
ഈ സമയം മറപ്പുരയിൽ കയറി താൻ ഉടുത്തിരുന്ന വസ്ത്രം മാറ്റി മാറു വരെ ഒരു ഒറ്റ മുണ്ട് കൊണ്ട് മറച്ചുകൊണ്ട് ഒരു കച്ചകെട്ടി മിത്ര പതിയെ കുളപ്പടവിന്റെ പടവുകൾ ഇറങ്ങി താഴേക്ക് ചെന്നു…
നന്ദനയെ കാണാത്തത് കൊണ്ട് തന്നെ ഏറ്റവും താഴത്തെ പടിയിലായി ഇരുന്നുകൊണ്ട് മിത്ര അവളുടെ കാലുകൾ വെള്ളത്തിലേക്ക് ഇറക്കി വെച്ചു…
വെളുത്ത കാലിലായി സ്വർണനാഗത്തെപ്പോലെ പിണഞ്ഞു കിടക്കുന്ന ആ സ്വർണ്ണപാദസരം മിത്രയുടെ കാലുകളുടെ അഴക് കൂട്ടുന്നുണ്ടായിരുന്നു..
പെട്ടെന്നാണ് മിത്രയുടെ കണ്ണുകൾ ഒന്നു വിടർന്നത്.. അവിടെ കാണുന്ന താമര പൂക്കളെ അപ്പോഴാണ് മിത്ര ശ്രദ്ധിച്ചത്.. ആ താമരപ്പൂക്കളെ കണ്ടതും അതിനെ ഒന്ന് തൊട്ടു തലോടുവാൻ അതിയായ മോഹം തോന്നി അവൾക്ക്.. നന്ദനയെ നോക്കിയിട്ട് കാണാനുമില്ല.. അതിയായ മോഹമുള്ളത് കൊണ്ട് തന്നെ കാത്തുനിൽക്കാതെ മിത്ര കുളത്തിലേക്ക് പതിയെ ഇറങ്ങി നീന്തി ആ താമരയുടെ അടുക്കലേക്ക് ചെന്നു..
ആ താമര പൂക്കളെ കൈകൊണ്ട് തൊടുവാൻ ഒരുങ്ങിയതും പെട്ടെന്നാണ് ഒരു രൂപം കുളത്തിൽ നിന്നും ഉയർന്നുപൊങ്ങിയത്..
ആാാാ!!!!
കാല് തെന്നി ബാലൻസ് കിട്ടാതെ മിത്ര കുളത്തിന്റെ അടിത്തട്ടിലേക്ക് താഴ്ന്നു പോകുവാൻ ഒരുങ്ങിയതും പെട്ടെന്നാണ് ഒരു ബലിഷ്ടമായ കൈകൾ അവളുടെ അരയിലൂടെ പിടുത്തമട്ട് അവളെ അവന്റെ ശരീരത്തിലേക്ക് ചേർത്തുനിർത്തിയത്…
ഒരു നിമിഷം ഭയന്നുപോയ മിത്ര കണ്ണുകൾ ഉയർത്തിക്കൊണ്ട് മുന്നിൽ നിൽക്കുന്നവന്റെ മുഖത്തേക്ക് നോക്കുവാൻ ഒരുങ്ങിയതും പക്ഷേ അവളുടെ കണ്ണിൽ ആദ്യം ഉടക്കിയത് അവന്റെ കഴുത്തിൽ ആയി കാണുന്ന സ്വർണ്ണ ചെയിനിൽ കോർത്ത സ്വർണ്ണ രുദ്രാക്ഷമായിരുന്നു…
ധൈര്യമില്ലെങ്കിലും മിത്ര അധിവേഗം മിടിക്കുന്ന ഹൃദയത്തെ പരിധിയിൽ ആക്കുവാൻ ശ്രമിച്ചുകൊണ്ട് മിത്ര കണ്ണുകളയർത്തി മുൻപിലേക്ക് നോക്കിയതും കാണുന്നത് ആ തീക്ഷ്ണതയെറിയ കണ്ണുകൾ ആയിരുന്നു..
ആ സമയം അവളുടെ നാവിൽ നിന്ന് ആ നാമം ഉച്ചരിക്കപ്പെട്ടു..
രുദ്രേട്ടൻ..
കുളത്തിൽ അല്പം ആഴമുള്ള സ്ഥലത്താണ് മിത്ര നിൽക്കുന്നത് അതുകൊണ്ടുതന്നെ അവൾക്ക് നിലത്ത് കാലൊന്ന്ഉറപ്പിച്ചു നിൽക്കുവാൻ അല്പം പ്രയാസം ഉണ്ടായിരുന്നു.. നില തെറ്റി കുളത്തിലേക്ക് തന്നെ വീഴാൻ പോയ മിത്ര ഭയന്ന് കൊണ്ട് രുദ്രന്റെ നഗ്നമായ തോളിൽ കൈകൾ ചേർത്തുനിന്നു. ആ സമയം തന്നെ രുദ്രൻ അവന്റെ ബലിഷ്ടമായ കൈകൾ കൊണ്ട് മിത്രയുടെ അരയിൽ കൈകൾ ചേർത്ത് അവനിലേക്ക് കൂടുതൽ അവളെ ചേർത്തുനിർത്തി…
ഒരു നിമിഷം മിത്രയുടെ കുഞ്ഞു മാറുകൾ രുദ്രന്റെ ഉറച്ച നെഞ്ചിലായി വന്നു ഞെരിഞ്ഞമർന്നാതും അറിയാതെ തന്നെ വേദന കൊണ്ട് മിത്രയുടെ നാവിൽ നിന്നും ഒരു ശബ്ദം പുറത്തേക്ക് വന്നു..
ആഹ്!!!!!..
മിത്രയുടെ നാവിൽ നിന്നും ഉൾതിരിഞ്ഞു വന്ന ആ ശബ്ദത്തിന്റെ പ്രകമ്പനം രുദ്രന്റെ ശരീരത്തിൽ വല്ലാത്ത ഒരു മിന്നൽപിണർ തന്നെ സൃഷ്ടിച്ചു എന്ന് വേണമെങ്കിൽ പറയാം.. അവന്റെ ശരീരം ആദ്യമായി ചൂട് പിടിക്കുന്നത് പോലെ അവന് തോന്നി..
എത്രയൊക്കെ ശ്രമിച്ചിട്ടും മിത്രയുടെ കുഞ്ഞ് ശരീരത്തിൽ നിന്നും കണ്ണുകൾ പറിച്ചെടുക്കുവാൻ രുദ്രനു സാധിച്ചില്ല ആദ്യമായി അവൻ പോലും അറിയാതെ അവന്റെ കണ്ണുകൾ മിത്രയുടെ ഉടലാകെ പരതി നടന്നു…
കരിമഷിയാൽ എഴുതിയ ആ കണ്ണുകളും നീണ്ട നാസികയും ഇളം റോസ് ചുണ്ടുകളും വെണ്ണക്കൽ ശംഖു പോലുള്ള അവളുടെ കഴുത്തും വെളുത്ത നെഞ്ചും അതിനിടയിൽ ആയി കാണുന്ന കുഞ്ഞുമാറിൻ ചുഴിയും …. സത്യത്തിൽ അതെല്ലാം കാണുമ്പോൾ തന്റെ ശരീരം വിറക്കുന്നതുപോലെ തോന്നി രുദ്രനു ആദ്യമായി അറിയുന്ന പെൺ ശരീരത്തിന്റെ ചൂടും ചൂരും അവനെ വല്ലാത്തൊരു ഉന്മാതാവസ്ഥയിൽ എത്തിച്ചിരുന്നു..
സത്യത്തിൽ രുദ്രന് പോലും മനസ്സിലാകുന്നില്ലായിരുന്നു തനിക്ക് എന്താണ് ഈ സംഭവിക്കുന്നത് എന്ന്… എത്രയോ പെൺകുട്ടികളെ കണ്ടിരിക്കുന്നു എത്രയോ പേർ വന്ന് തന്നെ പ്രൊപ്പോസ് ചെയ്തിരിക്കുന്നു പക്ഷേ അവർക്കൊക്കെ തക്ക മറുപടി അന്ന് താൻ നൽകിയിട്ടുണ്ട് പിന്നീട് എന്തുകൊണ്ടാണ് മിത്രയെ കാണുമ്പോൾ മാത്രം താൻ ഇങ്ങനെ പതറി പോകുന്നത്..
താനും അവളും തമ്മിൽ പ്രായത്തിൽ തന്നെ നല്ല വ്യത്യാസം ഉണ്ട് എന്നിട്ടും തനിക്ക് എന്താണ് അവളോട് തോന്നുന്ന വികാരം..
ഈ സമയം മിത്രയും അവനെ തന്നെ നോക്കി കാണുകയായിരുന്നു..
ഇടതൂർന്ന നനഞ്ഞ മുടി രുദ്രന്റെ കണ്ണുകളിലേക്ക് താഴ്ന്ന കിടക്കുന്നുണ്ടായിരുന്നു.. താടിയിൽ നിന്നും വെള്ളം കുളത്തിലേക്ക് തന്നെ ഇറ്റു വീഴുന്നുണ്ട്… കുഞ്ഞി കണ്ണുകളും ഇളം റോസ് ചുണ്ടുകളും അവന്റെ മുഖത്തിന് ഭംഗി കൂട്ടുന്നു.. ദൃഢമായ ശരീരത്തിൽ ആ കഴുത്തിലായി പറ്റിച്ചേർന്നുകിടക്കുന്ന രുദ്രാക്ഷത്തിൽ ചാർത്തിയ സ്വർണ്ണ മാലയിൽ അവന്റെ ഭംഗി ഒന്നും കൂടെ എടുത്തു കാണിക്കുന്നുണ്ട്…
കാരിരുമ്പു പോലെ ഉറച്ച ശരീരം മസിലുകൾ എല്ലാം എടുത്തു കാണിക്കുന്നു.. ആ കണ്ണുകളും മുഖവും കാണുമ്പോൾ തനിക്ക് ഇപ്പോൾ എന്താണ് ഭയം തോന്നാത്തത്.. ഈ കൈക്കുള്ളിൽ നിൽക്കുമ്പോൾ തനിക്ക് എന്തെന്നില്ലാത്തകുളിർമ മനസ്സിൽ പടരുന്നത് എന്തുകൊണ്ടാണ്.. കൈക്കുള്ളിൽ നിന്നും അടർന്നു മാറാതെ ആ നെഞ്ചിലായി പറ്റിച്ചേർന്നു കിടക്കുവാൻ തോന്നുന്നു എന്തായിരിക്കാം ഇതിന്റെ എല്ലാം അർത്ഥം..
ഈ സമയം രുദ്രന്റെ കണ്ണുകൾ മിത്രയുടെ മുഖം ആകെ ഓടിയലഞ്ഞു. ഒരു നിമിഷം അവളുടെ ഇടുപ്പിലായി വച്ച തന്റെ കൈകളിൽ എന്തോ തടഞ്ഞത് പോലെ തോന്നി അവന് ..
മിത്രയറിയാതെ തന്റെ വിരലുകൾ കൊണ്ട് അവിടെ ഒന്നു കൂടി സ്പർശിച്ചതും അവനു മനസ്സിലായി അതൊരു അരഞ്ഞാണം ആണെന്ന്..
താനിപ്പോൾ വേറെ ഏതോ ഒരു മായികലോകത്ത് എത്തിപ്പെട്ടത് പോലെ രുദ്രനു തോന്നി തുടങ്ങി.. അതുകൊണ്ടാണ് തനിക്ക് മിത്രയോട് ദേഷ്യപ്പെടാൻ സാധിക്കാത്തത്…
ഓരോന്ന് ചിന്തിച്ചു കൂട്ടുന്ന അതേസമയം തന്നെയാണ് നന്ദന ഉറക്കെ കുളക്കടവിന്റെ പുറകിൽ നിന്ന് മിത്രയുടെ പേര് വിളിച്ചുകൊണ്ട് അകത്തേക്ക് കയറുവാൻ ഒരുങ്ങിയത്..
സത്യത്തിൽ നന്ദന അങ്ങനെ വിളിച്ചതും രണ്ടു പേരും ഞെട്ടിക്കൊണ്ട് പരസ്പരം അകന്നു മാറി.. അത്രയും നേരം ഏതോ മായാവലയത്തിൽ കുടുങ്ങി പോയത് പോലെ രണ്ടുപേരും വല്ലാത്തൊരു അവസ്ഥയിലായിരുന്നു..
രുദ്രന് മിത്രയേയോ മിത്രക്ക് രുദ്രനെയോ നോക്കുവാൻ സാധിച്ചില്ല.. ആദ്യമായി അവർക്കിടയിൽ വല്ലാത്ത ഒരു മൗനം തളം കെട്ടി നിന്നു..
നന്ദന മറപ്പുരയുടെ വാതിൽ തുറക്കുന്നു എന്ന് കണ്ടതും രുദ്രൻ മൂങ്ങാം കുഴി ഇട്ട് മുങ്ങി കുളത്തിന്റെ മറു സൈഡിലെ ഭാഗത്തേക്ക് നീന്തി പോയി..
ഇതെല്ലാം ഒരു നിമിഷം കൊണ്ടാണ് കഴിഞ്ഞത് അതുകൊണ്ടുതന്നെ രുദ്രൻ പോയ വഴിയെ അവനെ നോക്കുകയായിരുന്നു മിത്ര പക്ഷേ അവനെ അവിടെ ഒന്നും അവൾക്ക് കാണുവാൻ സാധിച്ചില്ല..
മറപ്പുരയിൽ നിന്ന് വസ്ത്രം മാറി താഴേക്ക് വരുന്ന നന്ദന കാണുന്നത് ആരെയൊ തിരയുന്ന മിത്രയെയാണ്..
എന്താ പെണ്ണേ നീ ഈ തിരയുന്നത്.. ഇടുപ്പിൽ കൈകൾ വച്ചുകൊണ്ട് നന്ദന മിത്രയോട് ചോദിച്ചു..
അത്..ഹേയ് ഒന്നുമില്ല ഞാൻ വെറുതെ..
അല്ല നിന്റെ കുളി കഴിഞ്ഞോ നന്ദന മിത്രയോടായി ചോദിച്ചു..
എ.. ഹാ കഴിഞ്ഞു നീ.. നീ വേഗം കുളിക്ക് ഞാൻ പോയി ഡ്രസ്സ് മാറ്റിയിട്ട് വരാം കൂടുതൽ ചോദ്യം നന്ദനയിൽ നിന്ന് വരാതിരിക്കാന് വേണ്ടി മിത്ര അതിവേഗം മറപ്പുരയിലേക്ക് ഓടിക്കയറി..
പിന്നീട് വാതിൽ ചേർത്ത് അടച്ചുകൊണ്ട് വാതിലിന്മേൽ തന്നെ ചാരി നിന്ന് മിത്ര ആഞ്ഞു ശ്വാസം വലിച്ചു വിട്ടു ആ സമയം കുറച്ചു മുൻപേ രുദ്രന്റെയും തന്റെയും ഇടയിൽ ഉണ്ടായ ഓരോ നിമിഷങ്ങളും മിത്രയുടെ മനസ്സിലേക്ക് ഇരച്ചു കയറി വരുന്നുണ്ടായിരുന്നു..
തുടരും
