പ്രണയാസുരം 14

രാവിലെ ആദ്യം ഉണർന്നത് പാർവതിയായിരുന്നു..
ഇന്നലെ ആദം പറഞ്ഞ വാക്കുകൾ അവളുടെ മനസ്സിനെ വല്ലാതെ മുറിവേൽപ്പിച്ചിരുന്നു.. അതുകൊണ്ടുതന്നെ ഉറങ്ങാന്‍ അല്പം വൈകി.. എങ്കിലും എല്ലാ ദിവസവും നേരത്തെ എഴുന്നേറ്റ് ശീലം ഉള്ളതിനാൽ തന്നെ അവൾ നേരത്തെ തന്നെയാണ് അന്നും എഴുന്നേറ്റത്…
ഭഗവാനെ മനസ്സിൽ തൊഴുത്തുകൊണ്ട് എഴുന്നേറ്റവൾ പതിയെ ബെഡിലേക്ക് നോക്കിയപ്പോൾ കണ്ടു കമിഴ്ന്നു കിടന്ന് സുഖമായി ഉറങ്ങുന്ന ആദത്തിനെ..

നിഷ്കളങ്കമായി ഉറങ്ങുന്ന അവനെ കണ്ടതും അവൾ അറിയാതെ തന്നെ അവളുടെ ചൊടിയിൽ ഒരു പുഞ്ചിരി മൊട്ടിട്ടിരുന്നു.. ബ്ലാക്ക് ത്രീഫോർത്തും വൈറ്റ് ടീഷർട്ട് ആണ് അവന്റെ വേഷം.. ടീഷർട്ടിന്റെ മുകളിലൂടെ അവന്റെ ഉറച്ച ശരീരം എടുത്ത് കാണിക്കുന്നുണ്ടായിരുന്നു.. ബ്ലാങ്കറ്റ് എല്ലാം കാലിന്റെ ഭാഗത്തായി ചുരുണ്ടു കൂടി  കിടക്കുന്നതുകൊണ്ടു അവന് വല്ലാതെ തണുക്കുന്നുണ്ടായിരുന്നു.. അതുകൊണ്ടുതന്നെ ഉറക്കത്തിൽ ഇടയ്ക്ക് അവൻ അലോസരപ്പെട്ടു കൊണ്ട് അങ്ങോട്ടുമിങ്ങോട്ടും തിരിയുന്നുണ്ട്.. ഇത് മനസ്സിലാക്കിയ പാർവതി പതിയെ ശബ്ദം ഉണ്ടാക്കാതെ അവന്റെ അടുക്കലേക്ക് നടന്നു ചെന്ന് ആ ബ്ലാങ്കറ്റ് എടുത്ത് അവന് നന്നായി പുതപ്പിച്ചു കൊടുത്തു..

എന്നിട്ട് പതിയെ ശബ്ദം ഉണ്ടാക്കാതെ കബോർഡിന്റെ അടുത്തേക്ക് ചെന്ന് ഡോർ തുറന്ന് അവൾക്കിടുവാനുള്ള വസ്ത്രങ്ങൾ എടുത്ത് ബാത്റൂമിലേക്ക് കയറി പോയി.. അല്പസമയം കഴിഞ്ഞ് പാർവതി കുളി കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങുമ്പോൾ കാണുന്നത് അപ്പോഴും സുഖമായി ഉറങ്ങുന്ന ആദത്തിനെയാണ്.. അവൾ പതിയെ നടന്ന് കണ്ണാടിയുടെ അടുക്കൽ ആയി ചെന്ന് നിന്ന് കൊണ്ട് സ്വയം ഒന്നു നോക്കി.. സാരിയാണ് വേഷം അവൻ ചാർത്തിയ മിന്ന് അവളുടെ നെഞ്ചിൽ ആയി പറ്റിച്ചേർന്നു കിടപ്പുണ്ട്.. പെട്ടെന്ന് എന്തോ ഉൾപ്രേരണയിൽ അവൾ ഷെൽഫ് തുറന്ന് കുങ്കുമത്തിന്റെ ചെപ്പ് പുറത്തെടുത്തു.. അതിൽനിന്നും ഒരു നുള്ള് കുങ്കുമം എടുത്ത് അവൾ തന്റെ സീമന്തരേഖ ചുവപ്പിച്ചു…

വാതിൽ തുറന്ന്  പുറത്തേക്കിറങ്ങിയ പാർവതി താഴെ അടുക്കളയിലേക്ക് ചെന്നപ്പോൾ കണ്ടു ആലീസ് അമ്മച്ചി ജോലിക്കാരിയോട് എന്തൊക്കെയോ നിർദ്ദേശങ്ങൾ കൊടുക്കുന്നത്..

 

തന്റെ പിറകിൽ ആരോ നിൽക്കുന്നത് പോലെ തോന്നിയ ആലീസ് തിരിഞ്ഞു നോക്കിയതും.. പിറകിൽ പുഞ്ചിരിയോടെ നിൽക്കുന്ന പാർവതിയെ കണ്ട് അവരുടെ കണ്ണുകൾ ഒന്ന് വിടർന്നു..

തന്റെ മകൻ ചാർത്തിയ മിന്നും സീമന്തരയിൽ കാണുന്ന കുങ്കുമവും  കണ്ടപ്പോൾ പുതിയൊരു പാർവതിയാണ് തന്റെ മുന്നിൽ എന്ന് പോലും അവർക്ക് തോന്നിപ്പോയി..

 

അമ്മച്ചിയുടെ കുട്ടി എന്താ അവിടെ നിൽക്കുന്നത് ഇങ്ങു വന്നേ..

 

സ്നേഹത്തോടെ കൈകൾ മാടി വിളിച്ചുകൊണ്ട് ആലിസ് പാർവതിയെ വിളിച്ചു.. പുഞ്ചിരിച്ചു കൊണ്ട് തന്നെ പാർവതി ആലീസിന്റെ അടുക്കലേക്ക് ചെന്നു.. ഈ സമയമാണ് ടീന ഓടി കിതച്ചുകൊണ്ടുവന്നത്..

 

പെട്ടെന്ന് ടീന  ഓടി വന്നതും ആലീസും പാർവതി ഞെട്ടിപ്പോയി..

 

എന്നതാ പറ്റി മോളേ എന്നതിനാ നീ ഇങ്ങനെ നിന്ന് കിതക്കുന്നത്..

 

അത് പിന്നെ മമ്മി സോറി ഞാൻ കുറച്ചു ലേറ്റ് ആയിപ്പോയി എഴുന്നേൽക്കാൻ.. ടീന മുഖം താഴ്ത്തി കൊണ്ട് കുറ്റം ചെയ്ത പെൺകുട്ടിയെ പോലെ അവരോടായി പറഞ്ഞു..

 

ആലിസ് ചിരിച്ചുകൊണ്ട് തന്റെ ഇരു കൈകൾ കൊണ്ട് തന്നെ ഇരു മരുമക്കളെയും ചേർത്തുപിടിച്ചു “മക്കളെ ഇത് കുരിശിങ്കൽ തറവാടാണ്.. അല്പം ഉറങ്ങിപ്പോയി എന്ന് കരുതി ചീത്ത പറയുന്ന ഒരു അമ്മായിയമ്മയല്ല ഞാൻ.. ഉറക്കം മനുഷ്യർക്ക് ഒരിക്കലും പ്രവചിക്കാൻ പറ്റുന്നതല്ല.. ഞാൻ ഇത്ര സമയമേ ഉറങ്ങു എന്നുള്ളത് ആർക്കും പറയാൻ കഴിയില്ല.. മനുഷ്യരല്ലേ ചിലപ്പോൾ ഉറങ്ങിപ്പോകാം.. അതിനെന്റെ മക്കൾ ഇങ്ങനെ കുറ്റം ചെയ്ത കുട്ടിയെ പോലെ തലയും താഴ്ത്തി നിൽക്കരുത്.. പിന്നെ നിങ്ങൾക്ക് ചെയ്യാൻ മാത്രമുള്ള പണിയൊന്നും ഇപ്പോൾ ഇവിടെ ഇല്ല.. അതുകൊണ്ട് അല്പം ഉറങ്ങി പോയാലും ഈ അമ്മച്ചി നിങ്ങളെ വഴക്ക് പറയാനൊന്നും പോകുന്നില്ല മനസ്സിലായോ..

 

ആലീസ് അങ്ങനെ പറഞ്ഞതും ടീനയുടെയും പാർവതിയുടെയും മുഖത്ത് പുഞ്ചിരി തെളിഞ്ഞു..

 

അധികം പണിയൊന്നുമില്ലെങ്കിലും പാർവതിയും ടീനയും അടുക്കളയിൽ ആലീസിനെ സഹായിച്ചു കൊണ്ടിരുന്നു..

 

പാർവതി പിന്നെ എല്ലാവരെയും കാണുന്നത് രാവിലത്തെ ബ്രേക്ക് ഫാസ്റ്റിന്റെ സമയത്ത് ആയിരുന്നു..

 

പാർവതി പ്ലേറ്റ് കൊണ്ട് ഹാളിലേക്ക് വരുമ്പോൾ അവൾ കാണുന്നത് സ്റ്റെയർ ഇറങ്ങി ഓഫീസിലേക്ക് പോകാൻ വേണ്ടി ഡ്രസ്സ് ചേഞ്ച്  ചെയ്തു വരുന്ന ആദത്തിനെയാണ്..

 

ആദം അലക്ഷ്യമായി  മുന്നോട്ട് നോക്കിയതും കണ്ടു തന്നെ നോക്കി നിൽക്കുന്ന പാർവതിയെ..

 

സത്യത്തിൽ പാർവതിയെ കണ്ടതും ആദത്തിന്റെ കണ്ണുകൾ ഒന്നു വിടർന്നു.. സാധാരണ ദാവണിയോ ചുരിദാറോ ഇട്ടു നിന്നിരുന്നവൾ ഇന്ന് സാരിയാണ് അണിഞ്ഞിരിക്കുന്നത്. അവൻ ഒരു നിമിഷം താൻ ചാർത്തിയ മിന്നിലേക്കും അവളുടെ സീമന്തരീകേലമൊന്നു മാറിമാറി നോക്കി. പിന്നീട് അവളെ മൈൻഡ് ചെയ്യാതെ ഡൈനിങ് ടേബിളിൽ ആയി വന്നിരുന്നു..

 

ഭക്ഷണം കഴിക്കാൻ സമയമായതും വല്യപ്പച്ചനും  ജോർജ്ജും വല്യമ്മച്ചിയും ഡെവിയും മറ്റു കുടുംബാംഗങ്ങളെല്ലാം വന്നിരുന്നു..

 

എന്താണെന്ന് അറിയില്ല ഇത്തവണ ആദത്തിന്റെ  പ്ലേറ്റിലേക്ക് ഭക്ഷണം എടുത്തു വെക്കുമ്പോൾ പാർവതിയുടെ കൈകൾ ചെറുതായി വിറക്കുന്നുണ്ടായിരുന്നു..

 

ആദം ഇത് കണ്ടെങ്കിലും മൈൻഡ് ചെയ്യാൻ പോയില്ല..

 

പക്ഷേ ഡിവി ഇതെല്ലാം കാണുന്നുണ്ടായിരുന്നു അവന് സത്യത്തിൽ ചിരിയാണ് വന്നത്..

 

കൊച്ചി ഇന്റർനാഷണൽ എയർപോർട്ടിൽ അവൾ വന്നിറങ്ങി..

 

പപ്പാ ഞാൻ രാധികയാണ്.. ഇപ്പോൾ ഫ്ലൈറ്റ് ഇറങ്ങിയതെ ഉള്ളൂ.. വേണ്ട പപ്പാ ഞാൻ ഒരു ടാക്സി വിളിച്ചു വന്നോളാം..

 

ടാക്സിയിൽ കയറി അവൾ തന്റെ വീട്ടിലേക്ക് പോകുമ്പോൾ ദേഷ്യം കൊണ്ട് രാധികയുടെ മുഖം എല്ലാം വലിഞ്ഞു മുറുക്കിയിരുന്നു..

 

ഫോണിൽ വന്ന മെസ്സേജ് ടോൺ കേട്ടതും രാധിക മൊബൈൽ ഓപ്പൺ ചെയ്തതും അതിൽ നിന്നും കേൾക്കുന്ന  കാര്യങ്ങളും രാധികയുടെ സമനില തെറ്റിക്കാൻ കെൽപ്പുള്ളതായിരുന്നു. അവളുടെ കണ്ണുകൾ രക്ത വർണ്ണമായി മാറി..

 

” ഇപ്പോഴത്തെ ലേറ്റസ്റ്റ് ന്യൂസ് കുരിശിങ്കൽ ഗ്രൂപ്പിന്റെ സാരഥി ഗ്രേറ്റ് ബിസിനസ് മാൻ ആയ ആദം ഡെറിക് ജോൺ  വിവാഹിതനായി.. വധു ആരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല..

 

അധികം വൈകാതെ മാധ്യമങ്ങൾക്ക് മുന്നിൽ അത് വെളിപ്പെടുത്തുമെന്നാണ് കുരിശിങ്കൽ ഗ്രൂപ്പ് അറിയിച്ചിട്ടുള്ളത്..

 

വാർത്തകൾ വിശദമായി….

 

ബാക്കി കേൾക്കാൻ ആഗ്രഹമില്ലാതെ രാധിക ഫോൺ ഓഫ് ചെയ്തു.. സത്യത്തിൽ അവൾ ദേഷ്യം കൊണ്ട് വിറക്കുന്നുണ്ടായിരുന്നു…

 

ആദം

 

I am coming for you..

 

 

തുടരും…

Leave a Reply

You cannot copy content of this page