രുദ്രാക്ഷം :25

രുദ്രാക്ഷം :25

എടാ അവൻ ഇപ്പോൾ നമ്മളെ കാണും നീ വേഗം ഈ പെണ്ണിനെ കാർ ഷെഡിലുള്ള ഏതെങ്കിലും കാറിലേക്ക് കിടത്ത്..

രാഹുലിന്റെ ചെവിയിലായി അല്പം പരിഭ്രാന്തിയോടെ വൈഭവ് പറഞ്ഞു ..

ഹാ ഡാ..

കേൾക്കേണ്ട താമസം രാഹുൽ മിത്രയേയും എടുത്തുകൊണ്ട് തറവാട്ടിലെ കാർ ഷെഡിലായി കാണുന്ന അനേകം  കറുകൾ  ഉള്ള ഇടത്തേക്ക് വേഗത്തിൽ നടന്നു…

ശേ!!! ഇതെല്ലാം ലോക്ക് ആണല്ലോ… ഇനി ഇപ്പോൾ എന്തു  ചെയ്യും.. രുദ്രന്റെ മുഖം ഓർമവന്നതും രാഹുലിന്റെ നെറ്റിയിൽ വിയർപ്പ് കണങ്ങൾ പൊടിഞ്ഞു…

പെട്ടന്നാണ് ഒരു ഇന്നോവ കാറിന്റെ സൈഡിലായി ഒരു താർ കിടക്കുന്നത്  രാഹുലിന്റെ ശ്രദ്ധയിൽ പെട്ടത് അവൻ വേഗം  മിത്രയെ ആ  താറിന്റെ പിറകിലായി കിടത്തി അതിലുണ്ടായിരുന്ന ഒരു   ടാർപോളിൻ ഇട്ടു അവളെ മൂടി..

ഈ സമയം രുദ്രൻ തറവാടിന്റെ മുന്നിലായി അർദ്ധരാത്രി  പരുങ്ങി നിൽക്കുന്ന വൈഭവിനെ കണ്ടതും അവന്റെ മുന്നിലായി തന്റെ താർ    ചവിട്ടി നിർത്തി..

വൈഭവിനെ രുദ്രൻ കണ്ടു എന്ന് മനസ്സിലായ രാഹുൽ തൊട്ടടുത്തായി കാണുന്ന മുല്ല  വള്ളിയുടെ പിറകിലായി ഒളിച്ചുനിന്നു..

ഹ്മ്മ്മ്…നീയെന്താ ഇവിടെ അതും ഈ രാത്രിയിൽ…

രുദ്രന്റെ ചുഴന്നുള്ള   നോട്ടവും ചോദ്യവും കേട്ടു വൈഭവ്  ഒന്ന് പതറി.. കാരണം മുന്നിൽ നിൽക്കുന്നത് സാധാരണ ഒരു മനുഷ്യനല്ല ഒരു ഐപിഎസ് പോലീസ് ഓഫീസറാണ് തന്റെ മുഖത്തെ ഭാവത്തിൽ  നിന്നും തന്നെ അവൻ തന്റെ കള്ളത്തരം   കണ്ടുപിടിക്കും എന്ന് വൈഭവിന് ഉറപ്പായിരുന്നു.. എങ്കിലും മുഖത്ത് പരിഭവം വരാതിരിക്കുവാൻ നല്ലവണ്ണം ശ്രമിച്ചുകൊണ്ട്  വൈഭവ് രുദ്രനോടായി പറഞ്ഞു..

അത്.. പിന്നെ ഞാൻ.
ഞാനിപ്പോൾ എത്തിയിട്ടേ ഉള്ളൂ.. അല്ല നീ എന്താ ഒരുമാതിരി കള്ളന്മാരെ കണ്ടപോലെ ചോദിക്കുന്നത് എന്നോട്.. നിനക്കുള്ള അതേ അവകാശം എനിക്കുമുണ്ട് ഈ തറവാട്ടിൽ അതുകൊണ്ട് വല്ലാത്ത ചോദ്യോത്തരങ്ങൾ ഒന്നും വേണ്ട..

വൈഭവ്  രുദ്രനെ പുച്ഛിച്ചുകൊണ്ട് പറഞ്ഞു..

ആണോ നിനക്കും അവകാശം ഉണ്ടല്ലേ ഈ തറവാട്ടിൽ  അത് ഞാൻ അറിഞ്ഞില്ല ട്ടോ.. താറിൽ നിന്നും ഇറങ്ങി തന്റെ മുണ്ട് ഒന്നുകൂടി മുറുക്കിയുടുത്തു കൊണ്ട് രുദ്രൻ വൈഭവിനെ കളിയാക്കി കൊണ്ട് പറഞ്ഞു…

എന്തായാലും എനിക്കിപ്പോൾ നിന്നോട് വഴക്കിടാൻ നേരമില്ല..

രുദ്രൻ പിറകിലേക്ക് നോക്കുന്നത് കണ്ടതും അങ്ങോട്ട് നോക്കിയ വൈഭവ് കണ്ടു കാര്യസ്ഥൻ രാമേട്ടൻ ഓടി വരുന്നത്..

കുഞ്ഞേ കുറെ നേരമായോ വന്നിട്ട്.. കാര്യസ്ഥൻ രാമൻ വളരെ വിനീതനായി നിന്നുകൊണ്ട് രുദ്രനോട് ചോദിച്ചു..

ഇല്ല രാമേട്ടാ ഇപ്പോൾ എത്തിയിട്ടേയുള്ളൂ..എങ്ങനെയൊ ആണ് ഈ താർ  ഇവിടെ വരെ എത്തിച്ചത്.. നാളെ സൂരജിനോട് എന്റെ വണ്ടി  വർക്ക്‌ഷോപ്പിൽ  കൊടുക്കാൻ മറക്കണ്ട എന്ന് പറയണം..

ഉവ്വ്‌ കുഞ്ഞേ…..

രാമേട്ടൻ  സൂരജിന്റെ താറിന്റെ ചാവി കൊണ്ടുവന്നില്ലേ..

ഉവ് കുഞ്ഞ് ഇതാ .. പിന്നെ കുഞ്ഞ് സൂക്ഷിക്കണം ഒരു ശുഭകാര്യത്തിന് പോയി മടങ്ങി വരുന്നത് അത്ര നല്ല ലക്ഷണം അല്ല    ശ്രദ്ധിച്ച് വേണം അവിടേക്കുള്ള യാത്ര കാര്യസ്ഥൻ രാമേട്ടൻ അല്പം വേവലാതിയുടെ രുദ്രനെ നോക്കിക്കൊണ്ട് പറഞ്ഞു.

അതൊക്കെ ഞാൻ ശ്രദ്ധിച്ചോളാം രാമേട്ടാ പിന്നെ ഞാൻ ഇവിടേക്ക് വീണ്ടും   വന്നത്    തറവാട്ടിൽ ഉള്ളവരോട് പറയണ്ട ..  പ്രത്യേകിച്ച് മുത്തശ്ശനോട് അച്ഛനോടും അമ്മയോടും.. ഇതറിഞ്ഞാൽ പിന്നെ രാമേട്ടൻ പറഞ്ഞതുപോലെ ഞാൻ അവിടെ നിന്ന് തിരിച്ചു വരുന്നതുവരെ അവർക്ക് ഒരു സമാധാനം ഉണ്ടാകില്ല എന്തിനാ വെറുതെ പ്രായമായവരെ ടെൻഷൻ അടിപ്പിക്കുന്നത് അതുകൊണ്ടാട്ടോ…

ഉവ്വ കുഞ്ഞെ എനിക്ക് മനസ്സിലായി ഞാൻ ആരോടും പറയില്ല… കാര്യസ്ഥൻ രാമേട്ടൻ പുഞ്ചിരിച്ചുകൊണ്ട് രുദ്രനോടായി പറഞ്ഞു…

ഹാ! പിന്നെ  ഞാനിവിടെ വന്നത് സൂരജിനോട് പറയണം…

ശരി കുഞ്ഞേ!!

പിന്നെ നിന്നോട് കൂടിയ ഞാൻ ഇവിടെ വന്ന കാര്യം ഇവിടെയുള്ള ആരുo അറിയാൻ പാടില്ല അറിഞ്ഞാൽ അന്ന് കാവിന്റെ പുറത്തുവച്ച് കിട്ടിയത് ഓർമ്മയുണ്ടല്ലോ…

രുദ്രൻ കാര്യസ്ഥൻ രാമേട്ടൻ കേൾക്കാതെ ഇരിക്കുവാൻ വേണ്ടി വൈഭവിന്റെ അടുത്തേക്ക് ചെന്ന് ചെവിയിലായി സ്വകാര്യമായി പറഞ്ഞു..

ആ നിമിഷം അറിയാതെ തന്നെ അവന്റെകൈകൾ അടി****ലേക്ക് ചേർത്തുവച്ചു പോയി.. എങ്കിലും ദേഷ്യം കൊണ്ട് മുറുകിയ  മുഖത്തോടെ വൈഭവ് രുദ്രനെ തന്നെ നോക്കുന്നുണ്ടായിരുന്നു ആ സമയം..

Good…

അവനെ നോക്കി പുച്ഛചിരി ചിരിച്ചുകൊണ്ട്  രുദ്രൻ സൂരജിന്റെ താറിലായി വീണ്ടും യാത്ര പുറപ്പെട്ടു..

താൻ എന്ത് നോക്കി നിൽക്കുവാടോ ഇവിടെ? പോയി കിടന്നുറങ്ങാൻ നോക്ക്.. രുദ്രൻ പോകുന്നത് നോക്കി നിൽക്കുന്ന രാമേട്ടനെ നോക്കി കൊണ്ട് വൈഭവ്  അയാളെ വഴക്ക് പറഞ്ഞിട്ട് ഓടിച്ചുവിട്ടു..

രാഹുലിനെ ചുറ്റുവട്ടത്തൊന്നും കാണാത്തതുകൊണ്ട് വൈഭവ് തന്റെ ഫോൺ എടുത്ത് അവനെ വിളിച്ചു..

എടാ! കോപ്പേ നീ എവിടെയാടാ ഉള്ളത് ഒളിച്ചിരിക്കാതെ ഇങ്ങോട്ടേക്ക്  വാ ഇവിടെ ഇപ്പോൾ ഞാൻ മാത്രമേയുള്ളൂ   …

എടാ ആ കാലമാടൻ പോയോ? രാഹുൽ അവനോട് ചോദിച്ചു..

ഹാ.. അവൻ പോയി… അവിടെത്തന്നെ കുറ്റിയടിച്ചിരിക്കാതെ ഇങ്ങോട്ട് വാടാ വേഗം സമയം പോകുന്നു? വൈഭവ് അല്പം ധൃതിയോടെ രാഹുലിനോടായി പറഞ്ഞു

ഹാ ഞാൻ എത്തി…

ജസ്റ്റ് മിസ് നമ്മൾ രണ്ടുപേരും ചുമരിൽ പടമായി പോയേനെ. ഇപ്പോൾ ആ പെണ്ണിനെ രുദ്രൻ കണ്ടിരുന്നെങ്കിൽ..

നീ അത് വീട് അവന്റെ വണ്ടിക്ക് എന്തോ തകരാറായിട്ട് മറ്റൊരു വണ്ടി എടുക്കുവാൻ വേണ്ടി വന്നതാ. അല്ല അവളെവിടെ..

ഞാനാരാ മോൻ വാ അളിയാ ഈ രാഹുൽ ഒരു കാര്യം ഏറ്റെടുത്താൽ അത് പൂർത്തീകരിക്കാതെ പിന്നെ മടങ്ങില്ല മോനെ അവളെ ഭദ്രമായി നിന്റെ കാർ ഷെഡിൽ മറ്റൊരു കാറിൽ കിടത്തിയിട്ടുണ്ട് വൈഭാവിന്റെ കൈയും പിടിച്ചു വലിച്ചു കൊണ്ട് രാഹുൽ കാർഷേഡിലേക്ക് ചെന്നുകൊണ്ട് വൈഭവന്റെ മുഖത്തുനോക്കി പറഞ്ഞു

അങ്ങോട്ട് നോക്ക്  ദോ ആ വണ്ടിയിൽ…

എവിടെ..

കാർ നിൽക്കുന്നിടത്തേക്കും രാഹുലിന്റെ മുഖത്തേക്കും മാറിമാറി നോക്കി കൊണ്ട്  വൈഭവ് ചോദിച്ചു..

നിനക്കെന്താ പൊട്ടാ കണ്ണ് കണ്ടൂടെ ദാ ഈ…

ബാക്കി പറയാൻ കഴിയാതെ രാഹുൽ ഇടിവേട്ടറ്റത് പോലെ നിന്നുപോയി കാരണം നേരത്തെ വണ്ടി അവിടെ ഉണ്ടായിരുന്ന ഇപ്പോൾ കാണാനില്ല..

വൈഭവ് ഇവിട ഉണ്ടായിരുന്ന താർ എവിടെ..  അതിന്റെ പിറകിലായിട്ട ഞാൻ ആ പെണ്ണിനെ കിടത്തിയത് കൂടാതെ മുകളിലായി  ഒരു ടാർപോളിനും കൂടിയിട്ടുണ്ട് പക്ഷേ ഇപ്പോൾ കാറും പെണ്ണിനേയും കാണുന്നില്ലല്ലോ..

ട്ടോ….

വൈഭവിന്റെ  ആദ്യത്തെ അടിയിൽ തന്നെ രാഹുൽ നിലത്തേക്ക് തെറിച്ചുവീണു പോയി..

നീ എന്തിനാടാ എന്നെ തല്ലുന്നത് സത്യമായിട്ടും ഞാൻ ആ പെണ്ണിനെ ആ താറിൽ കിടത്തിയത നീ എന്നെ ഒന്നു വിശ്വസിക്കു വൈഭവെ ..

എടാ നാ ****മോനെ ആ താറുമായിട്ടാണ് രുദ്രൻ ഇപ്പോൾ പുറത്തേക്ക്  പോയത്..

ഏഹ്… What!!!

ഇടിവെട്ടേറ്റത് പോലെ രാഹുലും….  ഇനി എന്ത് ചെയ്യണം എന്ന് അറിയാതെ വൈഭവും അവിടെ തന്നെ നിന്നുപോയി.

ഈ സമയം തന്റെ പ്രാണൻ താറിന്റെ പിറകിലായി ഉണ്ടെന്നറിയാതെ ലക്ഷ്യസ്ഥാനത്തേക്ക് വണ്ടിയോടിച്ചു പോവുകയായിരുന്നു രുദ്രൻ ..

ഈ സമയം തന്റെ പ്രാണൻ താറിന്റെ പിറകിലായി ഉണ്ടെന്നറിയാതെ ലക്ഷ്യസ്ഥാനത്തേക്ക് വണ്ടിയോടിച്ചു പോവുകയായിരുന്നു രുദ്രൻ ..

രാത്രിയിൽ അങ്ങനെ തിരക്കുകൾ   കുറവായതിനാൽ വളരെ വേഗതയിൽ ആയിരുന്നു  രുദ്രൻ പോയത്. നേരം വെളുക്കുമ്പോഴേക്കും അവൻ ഏകദേശം വയനാടിന്റെ അതിർത്തി പ്രദേശത്ത് എത്തിയിരുന്നു..

വയനാടൻ  ചുരം കയറുന്നതിന് അനുസരിച്ച് തണുപ്പിന്റെ വ്യാപ്തി കൂടി കൂടി വന്നു..

താർ എവിടെയെങ്കിലും ഒതുക്കി ചായ കുടിക്കാം എന്ന് കരുതി രുദ്രൻ വണ്ടി ഒന്നു ഒതുക്കി നിർത്തി..

വണ്ടിയിൽ  നിന്നും ഇറങ്ങി ശരീരം എല്ലാം ഒന്ന് സ്ട്രെച്ച് ചെയ്തുകൊണ്ട് മുന്നോട്ടു നടക്കാൻ ഒരുങ്ങുമ്പോഴാണ് അവന്റെ മൊബൈൽ ഫോൺ റിംഗ് ചെയ്തത്..

സൂരജ് എന്ന് കണ്ടതും പുഞ്ചിരിച്ചു കൊണ്ടു രുദ്രൻ ഫോൺ എടുത്തു..

പക്ഷേ മറുതലക്കൽ നിന്നും കേട്ട വാർത്തയിൽ രുദ്രന്റെ ഹൃദയമിടിപ്പ് പോലും നിന്നു പോയി.

What!!!! നീ എന്താണ് പറയുന്നത് സൂരജ് മിത്രയേ കാണാനില്ല എന്നോ..

അതേടാ എനിക്ക് പേടിച്ച് കയ്യും കാലും വിറക്കുന്നു നീ കൂടെയുണ്ടെങ്കിൽ എനിക്ക് ഇത്ര ഭയമില്ലായിരുന്നു എന്റെ കുട്ടി അവൾക്ക് എന്തോ അപകടം പറ്റിയിട്ടുണ്ട് ഇന്നലെ രാത്രി പോലും ഞാൻ അവളോട് സംസാരിച്ചിട്ടാണ് ഉറങ്ങാൻ പോയത്.. ഞാൻ ഇപ്പോൾ എന്താണ് ചെയ്യേണ്ടത് എനിക്ക് എന്റെ ദേഹം തളരുന്നത് പോലെ തോന്നുന്നു ഒരു അപ്പോഴേക്കും സൂരജ് കരഞ്ഞു പോയിരുന്നു..

നീ ഇങ്ങനെ  തളരാതെ  സൂരജ് നീ ഒരു പോലീസ് ഓഫീസർ ആണെന്ന് മറന്നു പോകുന്നു. സൂരജിനെ ആശ്വസിപ്പിക്കുന്ന സമയത്ത് തന്നെ ഇന്നലെ വൈഭവിനെ തറവാടിന്റെ മുന്നിലായി കണ്ട കാര്യം രുദ്രനു  ഓർമ്മ വന്നു..

പിന്നീട് സൂരജിനോട്  രുദ്രൻ ഇന്നലെ യാദൃശ്ചികമായി വൈഭവിനെ കണ്ടതും എല്ലാം അവനോട് തുറന്നു പറഞ്ഞു..

ആ നാ**** മോൻ ആണ് ഇതിന്റെ പിന്നിലെങ്കിൽ അവനെ ഞാൻ വെട്ടിക്കൊല്ലും.. മുറുകിയ മുഖത്തോടെ  സൂരജ് രുദ്രനോട് അത്രയും  പറഞ്ഞു ഫോൺ  കട്ട് ചെയ്യുവാൻ ഒരുങ്ങിയതും രുദ്രൻ സൂരജിനോട് പറഞ്ഞു..

വെയിറ്റ് സൂരജ് തറവാടിന്റെ നാലു വശങ്ങളിലും ഞാൻ ഹിഡൻ ക്യാമറ വെച്ച് കാര്യം എനിക്കും നിനക്കും മാത്രമേ അറിയുകയുള്ളൂ.. അന്ന് അശ്വതി മിത്രയെയും കൊണ്ട് കാവിലേക്ക് പോയതിന്നു ശേഷം സ്ഥാപിച്ചതാണ്  അവ.. നീ ഒരു കാര്യം ചെയ്യ് ആദ്യം അതിന്റെ ബാക്കപ്പ്  എടുക്ക്.. ബാക്കിയൊക്കെ പിന്നീട്..

ഹിഡൻ ക്യാമറയുടെ കാര്യം സൂരജിന് അപ്പോഴാണ് ഓർമ്മ വന്നത്.

Ok ഡാ…ഞാൻ ആദ്യം അതിന്റെ ബാക്കപ്പ് എടുക്കട്ടെ.. ഇതിന് പിന്നിൽ ആ മോൻ ആണെങ്കിൽ  അവൻ ഈ സൂരജിന്റെ മറ്റൊരു മുഖം കാണുവാൻ ഇരിക്കുന്നേ ഉള്ളൂ.
ഇതെല്ലാം പറയുമ്പോൾ സൂരജിന്റെ മുഖം ദേഷ്യം കൊണ്ട് വിറക്കുന്നുണ്ടായിരുന്നു..

ഒരു മറുതലക്കൽ രുദ്രന്റെ  അവസ്ഥയും മറിച്ച് അല്ലായിരുന്നു

സിസിടിവി ക്യാമറയുടെ ബാക്കപ്പ് എടുത്തു ഡൌൺലോഡ് ആകുവാൻ വേണ്ടി കാത്തിരിക്കുകയാണ് സൂരജ്..

പെട്ടെന്ന് സ്ക്രീനിൽ ഇന്നലെത്തെ മുഴുവൻ ദിവസത്തെ ദൃശ്യങ്ങൾ കടന്നുവന്നതും  ആദ്യം എല്ലാം ശാന്തതയോടെ  എല്ലാം കണ്ടുകൊണ്ടിരുന്ന സൂരജിന്റെ മുഖം അവസാനമായി കാണുന്ന ലാപ്ടോപ്പിലെ ദൃശ്യങ്ങൾ കാണുംതോറും അവന്റെ മുഖം  എല്ലാം ദേഷ്യം കൊണ്ടും വലിഞ്ഞു മുറുകിയിരുന്നു..

വൈഭവ് നീ തൊട്ടു കളിച്ചത് എന്റെ പ്രാണനെയാണ് വിടില്ലടാ   ഈ സൂരജ് നിന്നെ..

പെട്ടെന്ന് തന്നെ സൂരജ് മൊബൈൽ എടുത്ത് രുദ്രന്റെ നമ്പർ ഡയൽ ചെയ്തതും മറുത്തലയ്ക്കൽ  രുദ്രൻ ഫോൺ അറ്റൻഡ് ചെയ്തതും സൂരജ് ഇന്നലെ സംഭവിച്ച കാര്യങ്ങൾ എല്ലാം അവനോട് ഒറ്റശ്വാസത്തിൽ പറഞ്ഞു കേൾപ്പിച്ചു…..

പക്ഷേ എടാ കാർഷെഡിന്റെ ഭാഗത്തേക്കാണ് വൈഭവന്റെ കൂടെയുള്ളവൻ മിത്രയെ     കൊണ്ടുപോയത് അതിനുശേഷം ഉള്ള ഭാഗങ്ങളൊന്നും കിട്ടിയിട്ടില്ല..

എനിക്ക് എന്തോ ഭയം തോന്നുന്നെടാ… സൂരജിന്റെ മുഖത്ത് തന്റെ അനിയത്തിയെ കാണാത്തതിന്റെ എല്ലാ വേദനയും ഉണ്ടായിരുന്നു..

അവന്റെ ഇരു കണ്ണുകളും നിറഞ്ഞൊഴുകി..

തുടരും

Leave a Reply

You cannot copy content of this page