*രുദ്രാക്ഷം 27*
താറിന്റെ പിറകിലായി ചുരുണ്ടു കൂടി കിടക്കുന്ന മിത്രയെ കണ്ടതും രുദ്രനാകെ വല്ലാത്തൊരു അവസ്ഥയിലായിപ്പോയി അതേസമയം തന്നെ അവന്റെ ഫോണിൽ നിന്നും സൂരജ് ഉറക്കെ അലറി കൊണ്ട് ചോദിക്കുന്നുണ്ടായിരുന്നു..
എടാ മോൾ ഉണ്ടോ അവിടെ പറ രുദ്ര മിത്ര ഉണ്ടോയെന്നു…
ഹലോ രുദ്ര കേൾക്കുന്നുണ്ടോ നീ എന്താ ഒന്നും മിണ്ടാതെ നിൽക്കുന്നത്.. ഹലോ ഹലോ..
പെട്ടെന്ന് സ്വബോധത്തിലേക്ക് വന്ന പോലെ രുദ്രൻ വേഗം തന്റെ മൊബൈൽ ചെവിക്കരികിലേക്ക് വച്ചുകൊണ്ട് സൂരജിനോട് പറഞ്ഞു…
ഹാ… ഡാ… മി… മിത്ര ഇവിടെയുണ്ട് എന്റെ താറിൽ ഉണ്ടെടാ… വല്ലാത്തൊരു അവസ്ഥയിൽ മിത്രയെ തന്നെ നോക്കിക്കൊണ്ട് രുദ്രൻ സൂരജിനോട് ആയി പറഞ്ഞു..
എന്റെ ദേവീ!!! കണ്ണുകൾ അടച്ചുകൊണ്ട് സൂരജ് പരദേവതയെ മനസ്സിൽ പ്രാർത്ഥിച്ചുകൊണ്ട് നന്ദി പറഞ്ഞു..
പെട്ടെന്ന് എന്തോ ഓർത്തപോലെ സൂരജ് രുദ്രനോടായി പറഞ്ഞു
“ഞ….ഞാൻ ഞാനിപ്പോൾ വരാടാ. നീ ഇപ്പോൾ എവിടെയാ ഉള്ളത്.. വയനാട്ടിൽ എത്തിയോ എനിക്ക് ലൊക്കേഷൻ അയക്ക് ഞാനിപ്പോൾ തന്നെ എത്താം.. അതുപോലെ മോൾ…. മോളുണർന്നോ ?
സൂരജിന് പരിഭ്രമം കൊണ്ട് ഒന്നും സംസാരിക്കാൻ കൂടി സാധിക്കുന്നില്ലായിരുന്നു അവന് ഒരേ സമയം സന്തോഷവും സങ്കടവും വരുന്നുണ്ടായിരുന്നു..
സൂരജിന്റെ ശബ്ദത്തിലെ പരിഭ്രമം തിരിച്ചറിഞ്ഞതും രുദ്രൻ അവനോടായി പറഞ്ഞു..
നീ..നീ.. ടെൻഷൻ ആവാതെടാ അവൾക്ക് ബോധം പോയതാണ്… ഞാൻ.. I… I Will Call You back …
അത്രെയും പറഞ്ഞു രുദ്രൻ call cut ചെയ്തു….
മിത്ര.. മിത്ര…രുദ്രൻ മിത്രയുടെ കവിളിലായി ഒന്നു തട്ടി കൊണ്ടു വിളിച്ചു… അവൾക്ക് ബോധം വരുന്നില്ല എന്ന് കണ്ട രുദ്രൻ വണ്ടിയിലുള്ള ഒരു ബോട്ടിൽ വെള്ളം എടുത്തു അതിൽ നിന്നും അല്പം വെള്ളം കൈകളിലായി എടുത്ത് മിത്രയുടെ മുഖത്തേക്ക് തെളിച്ചു….
മുഖത്തു തണുത്ത വെള്ളം പതിഞ്ഞതും മിത്ര തന്റെ ഇമ്മകൾ പതിയെ തുറക്കുവാൻ ശ്രമിച്ചു… അപ്പോഴും രുദ്രൻ അവളെ തട്ടി ഉണർത്തുവാൻ ശ്രമിച്ചുകൊണ്ടേയിരുന്നു…
ഒടുവിൽ ശ്രമപ്പെട്ട് മിത്ര എങ്ങനെയോ കണ്ണുകൾ വലിച്ചു തുറന്നു..
ഇന്നലത്തെ രാത്രിയിലെ സംഭവം അവളുടെ ഓർമ്മയിലേക്ക് ഇരച്ചെത്തിയതും ഞെട്ടിക്കൊണ്ട് മിത്ര പിടഞ്ഞെഴുന്നേറ്റു..
എന്നെ… എന്നെ ഒന്നും ചെയ്യല്ലേ എന്നെ ഒന്നും ചെയ്യല്ലേ കണ്ണുകൾ ഇറുക്കി അടച്ചു കൊണ്ട് അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു..
മുന്നിൽ നിൽക്കുന്ന രുദ്രനെ മിത്ര അപ്പോൾ ശ്രദ്ധിച്ചിട്ടില്ലായിരുന്നു..
ഹേയ് മിത്ര ഇത് ഞാനാണ് രുദ്രൻ കണ്ണ് തുറക്ക് ഭയപ്പെടേണ്ട ആവശ്യമില്ല…കണ്ണ് തുറക്ക്…
രുദ്രന്റെ ശബ്ദം കേട്ടതും മിത്ര പതിയെ കണ്ണുകൾ തുറന്നു..
തന്റെ മുന്നിലായി നിൽക്കുന്ന രുദ്രനെ കണ്ടതും അവൾ കണ്ണ് മിഴിച്ച് അവനെ തന്നെ നോക്കി നിന്നു…
സത്യത്തിൽ അവൾക്ക് പരിസരബോധം വീണ്ടെടുക്കുവാൻ അൽപസമയം വേണ്ടിവന്നു ഇതെവിടെയാണ് മിത്ര ചുറ്റുപാടും നോക്കിയപ്പോൾ മനസ്സിലായി താൻ ഇപ്പോൾ തറവാട്ടിൽ അല്ല എന്നുള്ള സത്യം..
അവളുടെ മുഖത്തെ പരിഭ്രമം കണ്ടതും രുദ്രൻ അവളോടായി ഇന്നലെ നടന്ന കാര്യങ്ങൾ വിശദമായി പറഞ്ഞു കൊടുത്തു..
എല്ലാം കേട്ട് കഴിഞ്ഞതും മിത്ര ആകെ തരിച്ചുപോയി കാരണം വൈഭവിനെ കുറിച്ച് മിത്ര ഒരിക്കലും ഇങ്ങനെയൊന്നും കരുതിയിരുന്നില്ല ആദ്യമായി മിത്രയ്ക്ക് വൈഭവിനോട് വല്ലാത്ത ദേഷ്യവും വെറുപ്പും തോന്നി..
പെട്ടെന്നാണ് മിത്രക്ക് സൂരജിന്റെ മുഖം ഓർമ്മ വന്നത് അവൾ കണ്ണുനീർ പൊഴിച്ചുകൊണ്ട് രുദ്രനോട് ചോദിച്ചു” എ…എന്റെ ഏട്ടൻ”
ഇതാ സംസാരിക്ക് ….
മിത്രയുടെ നേർക്ക് രുദ്രൻ ഫോൺ നീട്ടിയതും അവൾ വേഗം ഫോൺ കയ്യിൽ വാങ്ങി സൂരജിനോട് സംസാരിച്ചു..
ഏട്ടാ…
മോളെ…
ഏട്ടന്റെ കുട്ടിക്ക് കുഴപ്പമൊന്നുമില്ലല്ലോ അല്ലെ..
ഇല്ല ഏട്ടാ കുഴപ്പമൊന്നുമില്ല പക്ഷേ.. മുഴുവൻ പറയാൻ കഴിയാതെ മിത്ര വിതുമ്പി പോയി..
ഹേയ് മോളെ കരയാതെ നിനക്കൊന്നും സംഭവിച്ചിട്ടില്ലല്ലോ. മാത്രമോ നീ ഇപ്പോൾ രുദ്രന്റെ കൂടെയാണ്.. അതായത് സുരക്ഷിതമായി കൈകളിൽ ഒന്നുകൊണ്ടും ഏട്ടന്റെ കുട്ടി ഭയപ്പെടേണ്ട ഞാൻ എത്രയും പെട്ടെന്ന് അവിടെ എത്തിച്ചേരും ഏട്ടന്റെ കുട്ടി കരയാതെ ആ കണ്ണുനീരെല്ലാം തുടച്ചെ ..
ഹ്മ്മ്മ്… സൂരജിന്റെ വാക്കുകൾ കേട്ടതും മിത്രയ്ക്ക് വല്ലാത്ത ആശ്വാസം തോന്നി അവൾ തന്റെ നിറഞ്ഞ കണ്ണുകൾ തുടച്ചു..
മോൾ ഫോൺ രുദ്രനു കൊടുക്കാമോ..
ഹ്മ്മ്മ്മ്.. അതിനൊന്നു മൂളി കൊണ്ട് മിത്ര ഫോൺ രുദ്രന്റെ കൈകളിലേക്ക് കൊടുത്തു..
ദാ.. ഏട്ടനാ..
മിത്രയുടെ കയ്യിൽ നിന്ന് ഫോൺ വാങ്ങി സൂരജിനോട് ചോദിച്ചു രുദ്രൻ ..
ആ പറ സൂരജ്..
നീ ലൊക്കേഷൻ അയച്ചു താ ഞാനിപ്പോൾ തന്നെ അവിടേക്ക് വരാം..
അത് പിന്നെ സൂരജ് നീ കരുതുംപോലെ ഇവിടേക്ക് വരാൻ അത്ര എളുപ്പമല്ല കാരണം ചുരത്തിൽ എവിടെയോ ആക്സിഡന്റ് സംഭവിച്ചു ആകെ ബ്ലോക്ക് ആണ് എന്തോ ഭാഗ്യത്തിനാണ് ഞാനിപ്പോൾ ചുരം കയറി മുകളിൽ എത്തിയത്..
മുകളിൽ നിന്നും താഴേക്കോ താഴെ നിന്ന് മുകളിലേക്കോ വണ്ടികൾ ഒന്നും ഇപ്പോൾ പോകുന്നില്ല..
എടാ അപ്പോൾ ഇനി എന്ത് ചെയ്യും.. അല്പം വേവലാതിയുടെ സൂരജ് രുദ്രനോട് ചോദിച്ചു…
ഇനിയിപ്പോൾ ഒരു വഴിയേയുള്ളൂ ഞാൻ ഇവളെയും കൊണ്ട് തിരിച്ച് തറവാട്ടിലേക്ക് തന്നെ വരാം.. ഈ ബ്ലോക്ക് എല്ലാം കഴിഞ്ഞ് എത്തുമ്പോൾ ഒരു സമയമാകും എന്നാലും സാരമില്ല..
നീ ഫോൺ വെച്ചോ ഞാൻ ഇവൾക്ക് എന്തെങ്കിലും ഭക്ഷണം വാങ്ങി കൊടുക്കട്ടെ നല്ല ക്ഷീണം ഉണ്ട്..മിത്രയേ ഒന്നു നോക്കിക്കൊണ്ട് രുദ്രൻ സൂരജിനോട് പറഞ്ഞു..
ഇപ്പോൾ തറവാട്ടിൽ എല്ലാവരും മിത്രയെ കാണാതായ വിവരം അറിഞ്ഞിട്ടുണ്ടാകും..
നീ എന്തായാലും ഒന്നും മറച്ചുവെക്കാൻ നിൽക്കണ്ട മുത്തശ്ശനോട് എല്ലാം തുറന്നു പറ അവന്റെ കാര്യത്തിൽ ഒരു തീരുമാനം എടുക്കുക തന്നെ വേണം വൈഭവിന്‍റെ മുഖം ഓർക്കുന്തോറും രുദ്രന്റെ മുഖമെല്ലാം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകിയിരുന്നു..
അതേടാ ഞാനും അതുതന്നെയാണ് കരുതുന്നത് ഞാനിപ്പോൾ തറവാട്ടിൽ ഉണ്ട് ഞാൻ എന്തായാലും മുത്തശ്ശനെ പോയി കാണട്ടെ. എല്ലാം തുറന്നു പറയണം..
Ok അങ്ങനെ തന്നെ ചെയ്യ്… എന്നാൽ ഞാൻ വെക്കുകയാണ് സൂരജ് .. അത്രയും രുദ്രൻ ഫോൺ കട്ട് ചെയ്തു..
സൂരജ് എന്തോ ആലോചിച്ചു നേരെ മുത്തശ്ശന്റെ മുറിയിലേക്ക് പോകുവാൻ ഒരുങ്ങുമ്പോഴാണ് ഹാളിൽ ശ്രീദേവിയുടെയും താരയുടെയും ശബ്ദമെല്ലാം ഉയർന്നു കേൾക്കുന്നത് അവൻ ശ്രദ്ധിച്ചത് സൂരജ് നേരെ അങ്ങോട്ടേക്ക് ചെന്നതും കണ്ടു മുത്തശ്ശനോട് മിത്ര ഇവിടെയില്ല എന്നുള്ള കാര്യം പറയുകയാണ് അവർ..
എന്താ അച്ഛാ ഒന്നും മിണ്ടാതെ നിൽക്കുന്നത്.. സൂരജ് ആ പെൺകുട്ടിയെ ദത്തെടുത്തു കൊണ്ടുവന്നു എന്നൊക്കെ പറയുന്നു ആർക്കറിയാം സത്യം.. ശ്രീദേവി അങ്ങനെ പറഞ്ഞതും ഇടയിൽ കയറി താര പറഞ്ഞു..
അത് എന്തെങ്കിലും ആകട്ടെ ചേച്ചി പക്ഷേ ഇപ്പോൾ എന്താണ് നടന്നത് നേരം വെളുത്തപ്പോൾ അവളെ കാണാനില്ല..
എങ്ങനെ കാണാനാണ് താരേ തന്തയും തള്ളയും ആരെന്ന് അറിയാത്ത തെരുവിൽ കിടക്കുന്നവളെ ഒക്കെ എടുത്ത് ഈ തറവാട്ടിൽ കൊണ്ട് പൊറുപ്പിച്ചാൽ ഇങ്ങനെ ആയിരിക്കും ഗതി.. ശ്രീദേവി മിത്രയേ പുച്ഛിച്ചുകൊണ്ട് പറഞ്ഞു…
അച്ഛാ ഇത് ഇങ്ങനെ വിട്ടാൽ പറ്റില്ല ഇവിടെ വേറെയും പെൺകുട്ടികളുണ്ട്.. അതുകൊണ്ട് എവിടെ പോയതാണെങ്കിലും ഇനി ആ പെണ്ണിനെ ഈ തറവാട്ടിൽ കയറ്റുവാൻ പാടില്ല..
അത് തീരുമാനിക്കേണ്ടത് അപ്പച്ചി ആണോ..
മുറുകിയ മുഖത്തോടെ മുന്നിൽ നിൽക്കുന്ന സൂരജിനെ കണ്ടതും ശ്രീദേവി ആദ്യം ഒന്ന് പതറിയെങ്കിലും പിന്നീട് വീറോടെ ചീറിക്കൊണ്ട് സൂരജിനോടായി പറഞ്ഞു..
ഞാനല്ല തീരുമാനിക്കുന്നത് പക്ഷേ എന്റെ അച്ഛനും നിന്റെ മുത്തശ്ശനുമായ ഇദ്ദേഹത്തിന് തീരുമാനിക്കാനുള്ള അധികാരം ഇപ്പോഴുമുണ്ട് അത് നീ മറക്കണ്ട സൂരജ്..
ശ്രീദേവിയും അവന് നേരെ ശബ്ദം ഉയർത്തിക്കൊണ്ടു പറഞ്ഞു..
നിർത്തുന്നുണ്ടോ നിങ്ങളെല്ലാവരും ഒരു പെൺകുട്ടിയെയാണ് കാണാതായത്.. സൂരജ് മോനെ നീ ഒരു പോലീസ് ഓഫീസർ അല്ലേ എന്നിട്ട് എന്താണ് ഇങ്ങനെ നിൽക്കുന്നത് കുട്ടിയെ തിരഞ്ഞു പോകേണ്ടേ.. മഹാദേവ് അല്പം പരിഭ്രമത്തോടെ സൂരജിനോട് ചോദിച്ചു.. അയാൾക്ക് മിത്ര മകളെ പോലെയായിരുന്നു…
വേണ്ട വല്യമാവേ അതിനു മുന്നേ നിങ്ങൾ ഇതെല്ലാം ഒന്ന് കാണൂ.. ഇത് കണ്ടതിനു ശേഷം മുത്തശ്ശൻ തീരുമാനിക്കട്ടെ ആരിവിടെ നിന്ന് പുറത്തു പോകണം ആരിവിടെ നിൽക്കണം എന്നെല്ലാം…
സൂരജ് ശ്രീദേവിയുടെയും താരയുടെയും മുഖത്ത് നോക്കിക്കൊണ്ട് പറഞ്ഞ് ആ ലാപ്ടോപ്പിൽ ഉള്ള ദൃശ്യങ്ങൾ ടിവിയിലേക്ക് കണക്ട് ചെയ്തു..
ടിവിയിൽ നിന്നും കാണുന്ന ദൃശ്യങ്ങൾ കണ്ടതും മുത്തശ്ശന്റെയും രുദ്രന്റെ അച്ഛൻ മഹാദേവിന്റെയും മുഖത്ത് ദേഷ്യം ഇരച്ചു കയറി…
ഈ സമയം ശ്രീദേവിയുടെ മുഖം ആകെ വിളറി വെളുത്തു പോയി കാരണം വൈഭവ് ഇങ്ങനെ ഒരു പ്രവർത്തി ചെയ്യുമെന്ന് അവർ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല…
ഒരു നിമിഷം അപമാനഭാരത്താൽ അവരുടെ തലപോലും കുനിഞ്ഞു പോയി..
ച്ചെ!! ഓഫ് ചെയ്യൂ സൂരജ് എനിക്ക് ഇത് കാണുവാനുള്ള ത്രാണിയില്ല.. മുന്നിലെ കാഴ്ച കാണുവാൻ ഇഷ്ടമില്ലാതെ വെറുപ്പോടെ മുത്തശ്ശൻ മുഖം തിരിച്ചു കളഞ്ഞു…
ഞാൻ ജീവിച്ചിരിക്കുമ്പോൾ ഈ തറവാട്ടിൽ ഉള്ള കുട്ടിയെ തന്നെ.. ബാക്കി പറയാൻ സാധിക്കാതെ മുത്തശ്ശൻ നിന്നു വിറച്ചു..
സൂരജ് എവിടെയുണ്ട് ഈ തറവാട് മുടിപ്പിക്കാൻ ഉണ്ടായ ജന്മം..
അവനെ ഞാൻ ഇപ്പോൾ തന്നെ പടിയടച്ച് പിണ്ഡം വയ്ക്കുകയാണ് ഇനി വൈഭവ് എന്ന് പറയുന്ന ഒരു കൊച്ചു മകൻ എനിക്ക് വേണ്ട!!!!..
ദേഷ്യത്താൽ വിറച്ചുകൊണ്ട് മുത്തശ്ശൻ അങ്ങനെ പറഞ്ഞതും ശ്രീദേവി ഇടിവെട്ടേറ്റത് പോലെ നിന്ന് പോയി….
സ്വബോധത്തിലേക്ക് വന്ന അവർ ഓടിവന്ന് മുത്തശ്ശന്റെ കാൽക്കീഴിൽ ആയി ഇരുന്നുകൊണ്ട് പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു അയ്യോ അച്ഛാ അങ്ങനെയൊന്നും പറയല്ലേ എന്റെ കുഞ്ഞിന് ഒരു തെറ്റ് പറ്റി പോയതാണ് അച്ഛൻ ക്ഷമിക്കണം ഇനി അവൻ അങ്ങനെ ഒരു പ്രവർത്തിയും ചെയ്യില്ല..
ഈയൊരു തവണ ഈ ഒരു തവണ മാത്രം അച്ഛൻ ക്ഷമിച്ചാൽ മതി മോനെ സൂരജെ ഒന്നു പറയടാ അപ്പച്ചിക്കുള്ള ആകെ ഒരു മോനല്ലേ..
കരഞ്ഞുകൊണ്ട് ശ്രീദേവി മുത്തശ്ശനോടും സൂരജിനോടുമായി പറഞ്ഞു..
മുത്തശ്ശി തൽക്കാലത്തേക്ക് അവനെ വെറുതെ വിട്ടേക്ക് പിന്നെ അവനിപ്പോൾ ഹോസ്പിറ്റലിൽ ആണുള്ളത് ഞാൻ നല്ലവണ്ണം ഒന്ന് അവനെ കണ്ടിട്ടാണ് ഇങ്ങോട്ടേക്ക് വന്നത്..
സൂരജ് അങ്ങനെ പറഞ്ഞതും ശ്രീദേവി ഞെട്ടികൊണ്ട് അവനെ നോക്കി….
എന്റെ ഈശ്വര ഈ കാലൻ എന്റെ കുഞ്ഞിനെ എന്താണോ ചെയ്തത്…ശ്രീദേവി ആ സമയം സൂരജിനെ മനസ്സിൽ നല്ലോണം പ്രാകി…
ഇനി അതിന്റെ പേരിൽ ആരും എന്റെ മെക്കാട്ട് കയറാൻ വരേണ്ട പിന്നെ മിത്ര അവൾ ഇപ്പോൾ രുദ്രന്റെ കൂടെയാണ് അവനെ കാറിലാണ് അവളെ കൊണ്ടുപോയി ഇവർ കിടത്തിയത്..
മിത്രയ്ക്ക് കുഴപ്പമൊന്നുമില്ല അതുകൊണ്ട് രുദ്രൻ തിരികെ വരുകയാണ് അവളെയും കൊണ്ട്..
അപ്പോൾ പൂജയോ ലക്ഷ്മി രുദ്രന്റെ അമ്മ അറിയാതെ ചോദിച്ചു പോയി..
അത് പിന്നെ അമ്മായി രുദ്രൻ പറഞ്ഞു പൂജ പിന്നീട് ഒരു ദിവസം പോയി ചെയ്യാം എന്ന്….
അല്പസമയം അവിടെ ആരും ഒന്നും മിണ്ടിയില്ല പിന്നീട് മുത്തശ്ശൻ തന്നെ സൂരജിനോട് ചോദിച്ചു മിത്രമോൾ രുദ്രന്റെ കൂടെ ആ പൂജയിൽ പങ്കെടുക്കുന്നതിൽ നിനക്ക് വല്ല വിരോധവും ഉണ്ടോ മോനെ sooraj..
സത്യത്തിൽ മുത്തശൻ അങ്ങനെ ചോദിച്ചതും സൂരജ് ആദ്യം ഒന്ന് ഞെട്ടി പിന്നീട് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു എനിക്കെന്ത് വിരോധം മുത്തശ്ശ… മിത്ര അവിടെ പോകുന്നതും ആ പൂജയിൽ പങ്കെടുക്കുന്നതൊക്കെ ഒരു ഭാഗ്യമല്ലേ..
എന്നാൽ പിന്നെ നീ രുദ്രനെ വിളിച്ചു പറയു തിരിച്ചു ഇങ്ങോട്ട് മടങ്ങേണ്ട പകരം മോളെയും കൂട്ടി ആ ക്ഷേത്രത്തിൽ ചെന്ന് യഥാവിധി പൂജ ചെയ്യുവാൻ അവനോട് പറയൂ..
മുത്തശ്ശ ഞാൻ എന്തായാലും രുദ്രനോട് പറയാം…അല്ലെങ്കിൽ വേണ്ട മുത്തശ്ശൻ തന്നെ പറയുമോ? കാരണം ഇനി ചിലപ്പോൾ ഞാൻ പറഞ്ഞാൽ അവൻ എതിർത്തു പറയാൻ സാധ്യതയുണ്ട്..
എന്നാൽ അങ്ങനെ ആകട്ടെ കുട്ടിയെ നീ വിളിച്ചു തരും ഞാൻ സംസാരിക്കാം അവനോട്.. മുത്തശ്ശൻ സൂരജിനോട് പറഞ്ഞു..
ഈ സമയം ഹോട്ടലിൽ ഭക്ഷണം കഴിക്കുകയാണ് മിത്ര അവൾക്ക് നല്ല വിശപ്പുള്ളതിനാൽ ഭക്ഷണം കൊണ്ടുവച്ചതും അവൾ വേഗം വേഗം കഴിക്കുന്നുണ്ടായിരുന്നു..
പെട്ടാന്നാണ് രുദ്രന്റെ മൊബൈൽ ഫോൺ റിംഗ് ചെയ്തത് ഡിസ്പ്ലേയിൽ നോക്കുമ്പോൾ സൂരജന്റെ പേര് കണ്ടെതും രുദ്രൻ മിത്രയേ നോക്കിക്കൊണ്ട് പറഞ്ഞു “നീ ഇവിടെ ഇരുന്ന് കഴിക്ക് ഞാനിപ്പോൾ വരാം..”
മ്മ്മ്മ്…ഭയമുണ്ടെങ്കിലും അവൾ തലയട്ടി കൊണ്ട് വീണ്ടും ഭക്ഷണം കഴിക്കുവാൻ തുടങ്ങി..
ആ സൂരജ് പറ എന്താ വിളിച്ചത് ഞങ്ങൾ ഇപ്പോൾ ഇറങ്ങും..
അത് പിന്നെ രുദ്ര മുത്തശ്ശൻ പറയുന്നത് ഇനി ഇങ്ങോട്ടേക്ക് ഒരു മടക്കം വേണ്ട എന്നാണ് ഏതായാലും ഇറങ്ങി പുറപ്പെട്ടതല്ലേ നീ ആ പൂജ വിധിപ്രകാരം ചെയ്തു തിരിച്ചുവരുന്നതായിരിക്കും ഉത്തമം …
അല്ല അപ്പോൾ മിത്ര അവളോ..
ബുദ്ധിമുട്ടാവില്ലെങ്കിൽ നീ അവളെയും കൂട്ടിക്കോ എന്തൊക്കെ പറഞ്ഞാലും അവളിപ്പോൾ നമ്മുടെ തറവാട്ടിലെ ഒരു അംഗമല്ലേ ഇവിടെയുള്ള എല്ലാവരും ക്ഷേത്രത്തിൽ ഒരു തവണയെങ്കിലും പോയിട്ടുണ്ട് എന്റെ കുട്ടി മാത്രമാ പോകാത്തത്.. നിനക്ക് ബുദ്ധിമുട്ടാവില്ലെങ്കിൽ നീ അവളെയും കൊണ്ട് പൊയ്ക്കോ.. നിന്റെ കൂടെയാകുമ്പോൾ എനിക്ക് പിന്നെ ഭയപ്പെടേണ്ട ആവശ്യമൊന്നുമില്ലല്ലോടാ..
അയ്യോ ഞാൻ മറന്നു മുത്തശ്ശൻ നിന്നോട് സംസാരിക്കണം എന്ന് പറഞ്ഞു ഞാൻ കൊടുക്കാം രുദ്രന്റെ മറുപടിക്ക് കാത്തുനിൽക്കാതെ സൂരജ് ഫോൺ മുത്തശ്ശൻ കയ്യിലേക്ക് കൊടുത്തു..
മോനേ രുദ്ര..
പറയൂ മുത്തശ്ശ…
കാര്യങ്ങൾ എല്ലാം ഞാൻ അറിഞ്ഞു… വൈഭവ് ചെയ്ത പ്രവർത്തിക്ക് അവനുള്ളത് ഞാൻ കൊടുക്കുന്നുണ്ട് ഇപ്പോൾ അവൻ ഹോസ്പിറ്റലിൽ ആണെന്നാണ് സൂരജ് എന്നോട് പറഞ്ഞത്… ഏതായാലും മോൻ പോയതല്ലേ ഇനി ഒരു തിരിച്ചുവരവ് വേണ്ട കൂടെ നീ മിത്ര മോളേയും കൊണ്ടുപോകു.. നിനക്ക് അവളെ കൊണ്ട് പോകുന്നതിൽ എന്തെങ്കിലും വിഷമം ഉണ്ടോ..
എന്തുകൊണ്ടോ മുത്തച്ഛനോട് എതിർത്ത് പറയുവാൻ രുദ്രനു തോന്നിയില്ല..
ഇ….ഇല്ല മുത്തശ്ശ ഞാൻ അവളെ കൂടെ കൂട്ടിക്കോളാം..
എന്നാൽ യാതൊരു തടസ്സവും ഇല്ലാതെ നിങ്ങൾക്ക് അവിടെ എത്തിച്ചേരുവാൻ കഴിയട്ടെ എന്ന് ഞാൻ ദേവിയോട് മനം ഉരുകി പ്രാർത്ഥിക്കാം..
ആത്രയും പറഞ്ഞ് മുത്തശ്ശൻ ഫോൺ കട്ട് ചെയ്തു..
അല്പസമയം അവിടെത്തന്നെ നിന്ന് എന്തൊക്കെയോ ആലോചിച്ചിരുന്ന രുദ്രൻ പിന്നീട് വേഗം ഹോട്ടലിലേക്ക് കയറി ചെന്നപ്പോൾ മിത്രയെ അവിടെ കണ്ടില്ല ഒരു നിമിഷം അവന്റെ നെഞ്ച് ഒന്ന് ആളി ..
ഈശ്വരാ ഈ പെണ്ണ് ഇതെവിടെ പോയി..
ഇവിടെ ഇരുന്നു ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന പെൺകുട്ടിയെ കണ്ടിരുന്നോ…
കേശിലിരിക്കുന്ന വ്യക്തിയോട് ചോദിച്ചു രുദ്രൻ ..
അത് പിന്നെ ആ പെൺകുട്ടി ദോ അവിടെ നിൽക്കുന്നു ..
കാഷ്യർ ചൂണ്ടിക്കാണിച്ച ഭാഗത്തേക്ക് നോക്കുമ്പോൾ മിത്ര ഹോട്ടലിന് പുറത്തായി നിന്നുക്കൊണ്ട് കുറച്ച് അപ്പുറമുള്ള കുരങ്ങുകളെ നോക്കുകയായിരുന്നു..
ഇതു കണ്ട രുദ്രനു ദേഷ്യം എവിടെ നിന്നൊക്കെയൊ ഇരച്ചു കയറി..
അവൻ ഓടിവന്ന് അവളെ പിറകിൽ നിന്നും ഒരൊറ്റ വിളിയായിരുന്നു..
ഡീീ!!!
അവന്റെ വിളിയിൽ തന്നെ മിത്ര ഞെട്ടിക്കൊണ്ട് തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു തന്നെ തന്നെ നോക്കി ദേഷ്യം കൊണ്ടു വിറച്ചു നിൽക്കുന്ന രുദ്രനെ…
തുടരും
