ചെകുത്താന്റെ പ്രണയം 38

*ചെകുത്താന്റെ പ്രണയം 38*
 അമ്മു  അലീനയുടെ അടുത്തേക്ക് നടന്നു
“എന്താ മോളെ ആലോചന???

“ഹേയ്…അത് ..ഒന്നുമില്ല”അലീന തപ്പി തടഞ്ഞു കൊണ്ട് പറഞ്ഞു…

“നിൻ്റെ വിനീത് പോയോ??അലീന ചോദിച്ചു

“ഹൊ…അധികം വൈകാതെ നിൻ്റെ വിനീത് ആവാതെ നോക്കിക്കോ”അമ്മു ചോദിച്ചു

“എനിക് അവനെ കാണുന്നത് തന്നെ കലി ആണ്…നിവിൻ പോളിയുടെ ഒരു മോന്ത..പിന്നെ ഒരു കള്ള ചിരിയോടെ ഉള്ളള വർത്തമാനം…”അലീന ദേഷ്യത്തിൽ പറഞ്ഞു

“ഹൊ…നിനക്ക് ഇപ്പോഴും ഡേവിഡ് ആണ് അല്ലേ….ഉള്ളിൽ”അമ്മു പറഞ്ഞു

“എനിക് വേണ്ട ആരെയും…ആദ്യം പറഞ്ഞപ്പോ പുല്ല് വില തന്നവൻ ആണ് അവൻ …എനിക് വല്ല യാഷ് ലൂക് ഉള്ള ചെക്കനെ മതി”അലീന പറഞ്ഞു…

“ഇപ്പോ കിട്ടും “അമ്മു പറഞ്ഞു…

“ഡീ ഇന്നലെ കോളജ് ഫെസ്റ്റ് നൂ നിൻ്റെ പേര് കൂടെ കൊടുത്തിട്ടുണ്ട് ഞാൻ
നമുക്ക് ഒരു മാർഗം കളി കളിക്കാം….അതിൽ ആൾക്കാർ കുറവ് ഉണ്ട് എന്ന് മിസ്സ് പറഞ്ഞിരുന്നു”അലീന പറഞ്ഞു

“എനിക് അറിയില്ല അലീന…’

“അത് അങ്ങ് പഠിച്ച് എടുക്കുക അല്ലേ…ഒരു ആഴ്ച സമയം ഉണ്ട്…”അലീന അവളെ സപ്പോർട്ട് ചെയ്തു പറഞ്ഞൂ….

######

വൈകുന്നേരം കോളജ് വിട്ട് മടങ്ങുമ്പോൾ…

മുകുന്ദൻ ഉണ്ടായിരുന്നു ബസ് സ്റ്റോപ്പിൽ…

അമ്മു തല താഴ്ത്തി ബസ് സ്റ്റോപ്പിൽ നിന്നു

“ഡാ..ജോണി…ഇവൾ ആണ് നിൻ്റെ ചേട്ടൻ്റെ…പുതിയ ആൾ”അവൻ കളി ആകി പറഞ്ഞു…

“ഡോ…എൻ്റെ ചാച്ചൻ ഇവിടെ ഇല്ലാത്ത ധൈര്യത്തിൽ ഇവിടെ കിടന്നു കൂടുതൽ സംസാരിക്കാൻ നിന്നാൽ…അടി വരുന്ന വഴി കാണില്ല”അലീന പറഞ്ഞു

“ഓ..പിന്നെ നിൻ്റെ ഒരു ചാച്ചൻ….അവൻ ഇവിടെ സുഖം ആയി പെണ്ണ് കെട്ടി ജീവിക്കുന്നത് ..എനിക് ഒന്നും കാണണം”ജോണി പറഞ്ഞു

“ഡീ…. എങ്ങനെ ഉണ്ട് ഡീ…അവൻ നന്നായി സുഖിപ്പിച്ചു വിടുന്നുണ്ട് തോന്നുന്നല്ലോ…ഒന്ന് കൂടി ഒന്ന് മിനുങ്ങി”അവൻ പറഞ്ഞു തീരും മുൻപ് അവൻ്റെ പുറത്തേക്ക് ആഞ്ഞു ചവിട്ടി സണ്ണി….

“ഡാ….”മുകുന്ദൻ കിടന്നു അലറി

“ഇവളെ ഞാൻ അല്ലാതെ …പിന്നെ നീ വന്നു സുഖിപ്പിക്കോ നായെ….ഇനി മേലാൽ ഇമ്മാതിരി വർത്തമാനം പറഞ്ഞു എൻ്റെ ഭാര്യയുടെ അടുത്ത് വന്നാൽ….കയ്യും കാലും ഒടിച്ചു ശവം പോലെ കിടത്തി ഇടും ഞാൻ”സണ്ണി അവിടെ കിടന്നു അലറി

“ഡാ..നീ കൂടുതൽ കിടന്നു ഷോ ഇറക്കാൻ നിൽക്കണ്ട…പെണ്ണിനെ വയറ്റിൽ ആകി കൊടുത്തു..തലയിൽ ആക്കിയത് അല്ലേ നീ”ജോണി ദേഷ്യത്തിൽ അവൻ്റെ മുന്നിൽ വന്നു പറഞ്ഞു

“അതേ…ഞാൻ പിഴപ്പിച്ചതു തന്നെയാണ്..നിൻ്റെ വീട്ടിലെ പെണ്ണിനെ ഒന്നും അല്ലല്ലോ..നീ കിടന്നു തിളച്ചു മറിയാൻ…
ഞാൻ പിഴപ്പിചത്. ആണെങ്കിൽ ഞാൻ അത് അങ്ങ് ഏറ്റു എടുത്ത് നോക്കി വളർത്താൻ തയ്യാർ ആണ്…അതിൽ ഇനി ഒരുത്തൻ്റെ ഒത്താശ എനിക് വേണ്ട….”സണ്ണി അവനു നേരെ ചീറി

“മതി…മതി ….ഇച്ഛാ”അമ്മു അവനെ നോക്കി പറഞ്ഞു…

“എന്നാലും ഇത്തിരി പോന്ന പെണ്ണിനെ ഇങ്ങനെ ചെയ്യാൻ തോന്നിയാലോ…നിനക്ക്…”ജോണി വീണ്ടും രംഗം വഷള ആക്കാൻ തുടങ്ങി…

“അതേ… നിർത്തൂ “അമ്മു ഉറക്കെ പറഞ്ഞു
എല്ലാവരും അവളുടെ ഭാഗത്ത് നോക്കി

“ജോണിച്ച….പിന്നെ ഈ നാട്ടുകാരും വ്യക്തം ആയി കേട്ടോ…ഞാൻ ആണ് സണ്ണി  ഇച്ഛായുടെ  പിന്നാലെ ഇഷ്ടം ആണ് എന്ന് പറഞ്ഞു ശല്യംചെയ്ത് നടന്നത്….പ്രണയം തലക്ക് പിടിച്ചു ഞാൻ ചെയ്ത എൻ്റെ സ്വാർഥത ആയിരുന്നു…ഞാൻ പറഞ്ഞ ഗർഭം..ഒരു നോട്ടം കൊണ്ട് പോലും എന്നെ തെറ്റായി കണ്ടിട്ട് ഇല്ല സണ്ണി ഇചയായൻ….പക്ഷേ ഇന്ന് ഞങൾ  പരസ്പരം സ്നേഹിക്കുന്നു…ഭാര്യ ഭർത്താവ് ആയി ജീവിക്കുന്നുണ്ട്….ദയവ് ചെയ്ത് ഞങളെ ബുദ്ധിമുട്ടിക്കരുത്…”കയ്യ് കൂപ്പി പറയുന്ന അമ്മുവിനെ കണ്ട് നാട്ടുകാർ എല്ലാം മൂക്കത്ത് വിരൽ വെച്ച് കൊണ്ട് നോക്കി നിന്നു…

സണ്ണിയുടെ ചുണ്ടിൽ ചെറിയ ഒരു പുഞ്ചിരി വന്നു…
ഇതെല്ലാം  കാർ നിർത്തി ഇട്ടു കൊണ്ട് കണ്ടിരുന്ന മാധവൻ്റെ കണ്ണിൽ നിന്ന് കണ്ണു നീർ തുള്ളികൾ ആയി പൊഴിഞ്ഞു…
തൻ്റെ മകളെ   നഷ്ടപ്പെട്ടത് ഓർത്തു അയാള് മിഴികൾ ഒപ്പി…

“വാടി….വീട്ടിൽ പോകാം”സണ്ണി അവളെ വലിച്ച് കൊണ്ട് ജീപ്പിൽ കയറി…

അമ്മു ആകെ അസ്വസത്ത ആയിരുന്നു
“എന്താ…പെണ്ണേ ഒരു വാട്ടം”അവൻ പറഞ്ഞു

“ഹേയ് ഒന്നുമില്ല…അവരെ കണ്ടപ്പോ..ശെരിക്കും ഒരു പേടി..നമ്മളെ ജീവിക്കാൻ സമ്മതിക്കില്ല എന്ന് പറഞ്ഞത് കേട്ടപ്പോൾ”അമ്മു നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് പറഞ്ഞു

“അത് അവൻ ആണോ തീരുമാനിക്കുന്ന…. കുരക്കും പട്ടി കടിക്കില്ല എന്നാ…നമുക്ക് അവൻ്റെ മുന്നിൽ ജീവിച്ചു കാണിച്ച് കൊടുക്കാ ഡീ”സണ്ണി പറഞ്ഞതും …അമ്മു അവൻ്റെ തോളിൽ ചാരി…

“നീ എന്നെ സപ്പോർട്ട് ചെയ്ത് പറഞ്ഞത് എനിക് ഇഷ്ടപ്പെട്ടു കേട്ടോ”അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്ത് വണ്ടി ഓടിച്ച് കൊണ്ട് അവൻ പറഞ്ഞു

“പിന്നെ  പറയണ്ടേ… എത്ര പ്രാവശ്യം ആണ് നിങൾ എൻ്റെ പേരിൽ ഇത് കേൾക്കുന്നത്…പിന്നെ നിങൾ അങ്ങനെ ചെയ്തു പറഞ്ഞു സമ്മതിച്ചപ്പോൾ എനിക് സഹിച്ചില്ല”അമ്മു പറഞ്ഞു

“പറഞ്ഞത് … അങ്ങ് സത്യം ആക്കിയ പോരെ എൻ്റെ അമ്മു”അവൻ ഒളി കണ്ണിട്ടു ചോദിച്ചു

“എങ്ങനെ”അമ്മു ചോദിച്ചു

“ദാ…ഇവിടെ ഒരു അമ്മു കുട്ടിയെ ഞാൻ തരട്ടെ….”സണ്ണി അവളെ വയറിൽ തൊട്ട് നോക്കി ചോദിച്ചു

“അയ്യേ”അമ്മു മുഖം പൊത്തി അവൻ്റെ തോളിൽ ഒന്ന് കൂടി ചാരി…
ചിരിച്ചു കൊണ്ട് അവൻ വണ്ടി ഓടിച്ചു…
വീടിൻ്റെ മുന്നിൽ എത്തിയപ്പോൾ

മത്തായി ഉണ്ടായിരുന്നു…കയ്യിൽ വലിയ ഒരു കുട്ടാ നിറയെ ക്യാരറ്റ് എടുത്ത് കൊണ്ട് വരുന്നു…

“ഇതൊക്കെ നമ്മുടെ പറമ്പിൽ ഉള്ളത് ആണോ ചാച്ചാ”അവൻ ജീപ്പിൽ നിന്ന് ഇറങ്ങി ചോദിച്ചു

“അതിന് എൻ്റെ സണ്ണി…നീ ഒന്ന് ഇടക്ക് എങ്കിലും..ഈ വീടിൻ്റെ പിന്നിൽ ഉള്ള പറമ്പിൽ ഒന്ന് ഇറങ്ങി നോക്ക്..പാറ പൊട്ടിക്കുന്ന പണി എടുക്കുന്ന നിനക്ക്…തൂമ്പ പിടിക്കാൻ എന്നാ ഒരു മടി ആണ്…വയ്യാത്ത കാല് വെച്ച് ഞ്ഞാൻ ഒറ്റക്ക് ചെയ്യണം…നിൻ്റെ അമ്മച്ചിയും മടിച്ചി ആണ്…അമ്മു മോൾ വന്ന ശേഷം ആണ് ഒരു സഹായം കിട്ടിയത്”മത്തായി പറഞ്ഞു

“അതേ ഇച്ഛാ….പിന്നാമ്പുറത്ത്….ഇപ്പൊ കുറെ പച്ച കറി ഉണ്ട്…ഇവിടെ വെക്കുന്നത് എല്ലാം ഇപ്പൊ നമ്മുടെ തൊടിയിൽ നിന്ന് എടുത്തത് ആണ്”അമ്മു കാര്യം ആയി പറഞ്ഞു

“സമയം കിട്ടേണ്ട ചാച്ചാ..എന്തായാലും ഒന്ന് ഇറങ്ങി പണി എടുക്കുന്നുണ്ട്…അമ്മുവേ ഒരു സ്ട്രോംഗ് കട്ടൻ പോയി എടുത്ത് വാ…”സണ്ണി അവളെ നോക്കി പറഞ്ഞു

“ഡാ… ആ ജോണി വീണ്ടും നമുക്ക് ഇട്ട് പണി തുടങ്ങി…നിൻ്റെ അമ്മച്ചിയുടെ പേരിൽ ഉള്ള ആ തേയില തോട്ടം ഇല്ലെ….അത് അവൻ്റെ അപ്പച്ചൻ അവകാശം ഉള്ളത് ആണ്…നിൻ്റെ അമ്മച്ചിയുടെ പേരിൽ കള്ളതരത്തിൽ  എഴുതി എടുത്തത് ആണ് എന്ന് പറഞ്ഞു..പുതിയ വക്കീൽ  നോട്ടീസ് അയച്ചിട്ടുണ്ട്”മത്തായി പറഞ്ഞു

“ചാച്ചൻ എന്നതാ ഈ പറയുന്ന….അമ്മച്ചിയുടെ തേയില തോട്ടം ഞാൻ ആണ്..വഴക്ക് ഉണ്ടാകി..അപ്പച്ചൻ്റെ കയ്യിൽ നിന്നും അമ്മച്ചിയുടെ പേരിൽ തന്നെ അത് ആകി കൊടുത്തത്….പിന്നെ അവൻ എന്ത് അവകാശം ആണ് ഈ പറയുന്നത്…അവൻ എൻ്റെ അപ്പൻ്റെ മകൻ തന്നെ ആണോ…അവനും അവൻ്റെ തള്ളയും പറയുന്നത് അല്ലേ…..ഒരു DNA ടെസ്റ്റ് ചെയ്ത് നോക്കിയാൽ അറിയും… ഏത് തമിഴൻ്റെ ആണ് എന്ന്!!!സണ്ണി ദേഷ്യത്തിൽ പറഞ്ഞു…

അമ്മു ഇതെല്ലാം കേട്ട് അന്തം വിട്ടു നിൽക്കുക ആയിരുന്നു

“പോയി ചായ എടുക്കു പെണ്ണേ…കഥ കേട്ട് നിൽക്കാതെ”സണ്ണി ദേഷ്യത്തിൽ പറഞ്ഞു..
അമ്മു വേഗം ഓടി…

“അവൻ ഇത് എന്നാ ഉദ്ദേശിച്ച് ആണ് എന്ന് മനസ്സിൽ ആകുന്നില്ല സണ്ണി…പക കൊണ്ട് നടക്കുക ആണ്…”മത്തായി പറഞ്ഞു

“പക മാത്രം അല്ല…. പണത്തിനോട് ഉള്ള ആർത്തി കൂടെ ഉണ്ട്…. ആ സ്ഥലത്തിന് ഇപ്പൊ കോടികളുടെ മൂല്യം ഉണ്ട് ചാച്ചാ…അത് മനസ്സിൽ ആകി തന്നെയാ ഞാനത് അമ്മച്ചിയുടെ പേരിൽ ആകി കൊടുത്തത്….ഭാവിയിൽ എനിക്കും അമ്മുവിന് കൂടി ജീവിക്കാൻ ഉള്ള മുതൽ ആണ് അത്…ഞാൻ എന്തായാലും അത് വിട്ട് കൊടുക്കാൻ ഉദ്ദേശം ഇല്ല…..വക്കീലിനെ കണ്ട് ഞാൻ സംസാരിച്ച് ശെരി ആകി കൊള്ളാം”സണ്ണി ഗൗരവത്തിൽ പറഞ്ഞു

തുടരും

Leave a Reply

You cannot copy content of this page