രുചികരമായ നാരങ്ങവെള്ളം എങ്ങനെ എളുപ്പത്തിൽ തയാറാക്കാം….

ഈ വേനൽക്കാലത്തു കൊടും ചൂടിൽ ഒരു ഗ്ലാസ് തണുത്ത നാരങ്ങാ വെള്ളം വായിലൂടെ അന്ന നാളം നനച്ചു ഉള്ളിലേക്ക് പോകുമ്പോ കിട്ടുന്ന സുഖം പറഞ്ഞറിയിക്കാൻ പറ്റാത്തത് ഒന്ന് തന്നെ ആണ്.ഉപ്പയാലും മധുരമായലും നാരങ്ങാ വെള്ളം തരുന്ന ആശ്വാസം ചെറുതൊന്നുമല്ല ഈ ചൂട് കാലത്തു.ഈ അനുഭൂതിക്കൊപ്പം തന്നെ നിരവധി ആരോഗ്യം ഗുണങ്ങങ്ങളും നാരങ്ങാ വെള്ളത്തിനുണ്ട്.സാധാ നാരങ്ങാവെള്ളമായും,ലൈം ജ്യൂസ് ആയും,ഒക്കെ നമ്മുടെ തീൻ മേശയിൽ നാരങ്ങാ വെള്ളം എത്താറുണ്ട്.ഇതിനെല്ലാമുപരി ഇന്ന് നാരങ്ങാ വെള്ളം മലയാളിയുടെ ഒരു വികാരമായി മാറിയിരിക്കുന്നു.

ഒരുപ്പാട്‌ തരം നാരങ്ങാ വിഭവങ്ങൾ നമ്മൾ കുടിച്ചിട്ടുണ്ടെങ്കിലും ഇനി പറയുന്ന തരത്തിൽ ഒരു നാരങ്ങാ വെള്ളം നിങ്ങൾ കുടിച്ചിട്ടുണ്ടാകും എന്ന് സംശയമാണ്.വെറും വെള്ളം ഒഴിച്ചും,പഞ്ചസാരയും ഉപ്പും മാറി മാറി ഉപയോഗിച്ചും,സോഡയും വെള്ളവും ഇഷ്ടാനുസരണം ഉപയോഗിച്ചും ഒക്കെ നാരങ്ങാ വെള്ളം നമ്മൾ കുടിച്ചിട്ടുണ്ടെങ്കിലും ഇത് തീർച്ചയായും നിങ്ങൽ പരീക്ഷിക്കേണ്ട ഒന്ന് തന്നെ ആണ്.മിൽക്ക് മെയ്‌ഡും അണ്ടിപ്പരിപ്പും ഉപയ്ഗിച്ചുള്ള ഈ അത്ഭുത രുചി ഉള്ള നാരങ്ങാ വെള്ളം എങ്ങനെ തയാറാക്കാം എന്ന് നോക്കാം.ആവശ്യ സാധനങ്ങൾ നാരങ്ങാ മീഡിയം വലിപ്പം ഒരെണ്ണം,അണ്ടിപ്പരിപ്പ് 10 എണ്ണം,മിൽക്ക് മെയ്ഡ് 2 ടേബിൾ, സ്പൂൺ,തണുത്ത വെള്ളം 2 ഗ്ലാസ് എന്നിവയാണ്.ആവശ്യ സാധനങ്ങൾ നാരങ്ങാ മീഡിയം വലിപ്പം ഒരെണ്ണം,അണ്ടിപ്പരിപ്പ് 10 എണ്ണം,മിൽക്ക് മെയ്ഡ് 2 ടേബിൾ, സ്പൂൺ,തണുത്ത വെള്ളം 2 ഗ്ലാസ് എന്നിവയാണ്.

2 ഗ്ലാസ് വെള്ളത്തിന് ആവശ്യമായ രീതി പറയുന്നത്.അതിനായി മീഡിയം വലിപ്പത്തിൽ ഉള്ള ഒരു നാരങ്ങാ എടുക്കുക.നാരങ്ങാ മുറിച്ചു വെള്ളത്തിന് എടുക്കുന്ന പോലെ പിഴുഞ്ഞു കുരു കളഞ്ഞു വെക്കുക.മിക്സിയുടെ ജാറിലേക്ക് എടുത്തതു വെച്ചിരിക്കുന്ന നായരങ്ങാ നീര് അതിലേക്കു ഒഴിക്കുക.വളരെ ചെറിയൊരു കഷ്ണം നാരങ്ങാ കുരു കളഞ്ഞു വെച്ചത് ജാറിലെ നീരിനൊപ്പം ചേർക്കുക.കുരു കളഞ്ഞതിനാൽ കൈപ്പ് ഇല്ലാതെ നാരങ്ങയുടെ മണം ലഭിക്കുകയും ചെയ്യും.അണ്ടിപ്പരിപ്പ് 10 എന്ന ജാറിലേക്കിട്ടു 2 ഗ്ലാസ് തണുത്ത വെള്ളം ഇതിനൊപ്പം മിക്സിയുടെ ജാറിലേക്കു ഒഴിച്ച് ശേഷം 2 ടേബിൾ സ്പൂൺ മിൽക്ക് മെയ്ഡ് ചേർക്കുക.പഞ്ചസാരക്ക് പകരം ആണ് ഇത് ഉപയോഗിക്കുന്നത്.ശേഷം ഇത് സാദാരണ പോലെ മിക്സി ഉപയോഗിച്ച് അടിച്ചെടുക്കുക.വളരെ ലളിതമായി രുചികരമായ നാരങ്ങാ വെള്ളം ഇങ്ങനെ തയാറാക്കാം.

രുചികരമായ നാരങ്ങാ വെള്ളം റെഡി.ഇത്രയും രുചിയിൽ നാരങ്ങാ വെള്ളം കുകുടിച്ചിട്ടുണ്ടോ നിങ്ങൾ .ഈ രുചികരമായ മിൽക്ക് മെയ്ഡ് നാരങ്ങാ വെള്ളം തയാറാക്കി നോക്കു.ഇഷ്ടമായെങ്കിൽ ഈ രുചി വൈഭവം നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്കും എത്തിക്കു.നിയങ്ങളുടെ വിലയേറിയ അഭിപ്രായവും നിർദേശവും അറിയിക്കാന് മറക്കരുതേ.പോസ്റ്റ് ഷെയർ ചെയ്തു ഈ രുചി ഇത്തരത്തിൽ വ്യത്യസ്ത രുചി പരീക്ഷിക്കാൻ ആഗ്രഹിക്കുന്ന കൂട്ടുകാരിലേക്കും എത്തിക്കുക.

വീഡിയോ കാണാം

You cannot copy content of this page