പഞ്ഞി മിഠായി ഇനി വീട്ടിലും ഉണ്ടാക്കാം.നമുക്ക് അറിയാം കുട്ടികൾക്കും മുതർന്നവർക്കും ഒരു പോലെ ഇഷ്ടമുള്ള ഒരു മിഠായി ആണ് പഞ്ഞിമിട്ടായി.ഇത് നമുക്ക് വീട്ടിൽ തന്നെ വളരെ വൃത്തിയായി തന്നെ എളുപ്പത്തിൽ ഉണ്ടാക്കാവുന്നതാണ്.ഇതിന് വേണ്ടി ആദ്യം തന്നെ ഒരു ചെറിയ മെഷീൻ ഉണ്ടാക്കണം.മെഷീൻ എന്ന് പറഞ്ഞാൽ വലിയ ഹൈടെക് മെഷീൻ ഒന്നും അല്ല കേട്ടോ.വീട്ടിലെ ആവശ്യമില്ലാത്ത ചെറിയ വസ്തുക്കൾ കൊണ്ട് തന്നെ നിർമിക്കാവുന്ന ഒരു മെഷീൻ ആൻ.ഇതിന് വേണ്ടി ഒരു ചെറിയ ടിന്ന്,ഒരു പ്ലാസ്റ്റിക് കപ്,കുറച്ച് വയർ, ഒട്ടിക്കുന്നതിന് വേണ്ടി എം സീൽ,12 വോൾട്ട് ഡി സി മോടോർ,ഒരു ഡി സി സോകറ്റ്,ഒരു സ്വിച്ച്,ഒരു പ്ലാസ്റ്റിക് ബോട്ടിലിന്റെ അടപ്പ്,2 സ്ക്രൂ എന്നിങ്ങനെ ആണ്.
ആദ്യം നമ്മൾ സ്വിച്ച്ചും ഫീമെയിൽ പോർട്ടും കൂടെ ഒരു കപ്പിൽ ഫിറ്റ് ചെയ്യുക.ഇതിന് വേണ്ടി കപ്പിൽ രണ്ട് ഹോളുകൾ ഉണ്ടാക്കണം. സ്വിച്ച്ചും ഫീമെയിൽ പോർടും അടുത്തടുത്ത് ആയിട്ടുവേണം ഫിറ്റ് ചെയ്യാൻ.ഇനി 12 വോൾട്ട് ഡി സി മോട്ടർ കൂടെ കപ്പിന്റെ അടിയിൽ ഹോൾ ഉണ്ടാക്കി ഫിറ്റ് ചെയ്യുക. മോട്ടോർ 2 സ്ക്രൂ ഉപയോഗിച്ച് പ്ലാസ്റ്റിക് കപ്പിൽ ഫിറ്റ് ചെയ്യുക.ഇനി 3 ലൈൻ കോപ്പർ വയർ എടുത്ത് ഒരു ലൈൻ ഡയറക്റ്റ് ആയിട്ടും,ഒരു ലൈൻ സ്വിച്ച് വഴിയും സോൾഡർ ചെയ്യുക.ഇനി പ്ലക്‌സ്റ്റിക് ബോട്ടിലിൻെറ അടപ്പിൽ സെൻട്രൽ ആയി ഒരു ഹോലെ ഉണ്ടാക്കി മോട്ടറിൽ ഫിറ്റ് ചെയ്യണം.
ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്,എന്താണെന്ന് വെച്ചാൽ അടപ്പിന്റെ കറക്റ്റ് സെൻട്രൽ ആയിട്ട് വേണം ഹോൾ ഇടാൻ.അല്ലെങ്കിൽ മോട്ടോർ കറങ്ങുമ്പോൾ പുറത്തേക്ക് കറങ്ങി വീഴാനുള്ള ചാൻസുണ്ട്.ഇനി എം സീൽ ഉപയോഗിച്ച് ഒട്ടിച്ചെടുക്കുക. എം സീൽ ഇല്ലെങ്കിൽ പവർഫുൾ ആയ വേറെ ഏതെങ്കിലും പശ ഉപയോഗിച്ചും ചെയ്യാവുന്നതാണ് ഇനി നേരത്തെ എടുത്ത് വെച്ച ടിന്ന് എടുത്ത് കട്ട് ചെയ്ത് വെക്കുകഈ ടിന്നിന്റെ അടിവശത്ത് കറക്റ്റ് സെൻട്രൽ ആവുന്ന വിധത്തിൽ നേരത്തെ തയ്യാറാക്കി വെച്ച കപ് ഒട്ടിക്കുക.ഇതിന്റെ ഭാരം അഡ്ജസ്റ്റ് ചെയ്യാൻ വേണ്ടി എല്ലാം കൂടെ ഒരു ടൈലിന്റെയോ അല്ലെങ്കിൽ അത് പോലെ ഭാരമുള്ള ഏതെങ്കിലും വസ്തുവിന്റെ മുകളിലോ ഒട്ടിച്ചു വെക്കുക.
ഇനി ഇത് ഒരു ബോക്‌സിൽ വെക്കുക.ബോക്സിൽ ഒരു ഹോൾ ഇട്ട് അതിലൂടെ 12 വോൾട്ട് അഡാപ്റ്റർ കടത്തി വിട്ട് നമ്മുടെ മെഷീനിൽ കണക്ട് ചെയ്യുക. ഇപ്പോൾ മെഷീൻ കറങ്ങുന്നത് നമുക്ക് കാണാൻ കഴിയും.ഇനി പഞ്ഞി മിട്ടായി ഉണ്ടാക്കാനായി പഞ്ചസാര പാനി അഥവാ ലായനി ഉണ്ടാക്കണം.ഇതിന് വേണ്ടി കുറച്ച് പഞ്ചസാര ഒരു പാത്രത്തിൽ ഇട്ട് ചെറുതീയിൽ വെച്ച് ഉരുക്കി എടുക്കണം.ഇൗ ലായനി ഇനി നമുക്ക് നമ്മൾ ഉണ്ടാക്കിയ മെഷീനിൽ ഉള്ള ടിന്നിൽ ഒഴിച്ച് ശേഷം മെഷീനിൽ വെച്ച് കറക്കുക്ക.പഞ്ഞി മിഠായി റെഡി..ഇത്രയും സിംപിൾ ആണ് കാര്യം.മെഷീൻ ഉണ്ടാക്കാനുള്ള കുറച്ച് സമയച്ചിലവ് മാത്രം മതി വീട്ടിൽ തന്നെ നല്ല വൃത്തിയിലും എളുപ്പത്തിലും പഞ്ഞിമിട്ടായ് ഉണ്ടാക്കാം.
