എല്ലാവരും വീടുകളിൽ കുക്കർ ഉപയോഗിക്കുന്നവരാണ്.കുറഞ്ഞ സമയത്തിനുള്ളിൽ പാകം ചെയ്യാനായി കുക്കർ ഉപയോഗിക്കുന്നത് സഹായകരമാകും.സ്റ്റീൽ ആണെങ്കിൽ അലൂമിനിയം കുക്കർ ആണെങ്കിലും അതുമായി ബന്ധപ്പെട്ട നിങ്ങൾക്ക് ഉപകാരമുള്ള കുറച്ച് ടിപ്സ് നോക്കാം.ആദ്യത്തെ ടിപ്പ് കുക്കർ എങ്ങനെ നല്ല വൃത്തിയായി ക്ലീൻ ചെയ്യാം എന്നാണ്.കുറെ നാൾ ഉപയോഗിച്ച് കഴിഞ്ഞാൽ അതിൽ കറയൊക്കെ പിടിച്ച് പഴയത് പോലെയാകും.പ്രത്യേകിച്ച് കുക്കറിൽ കേക്ക് ഒക്കെ ഉണ്ടാക്കുന്നവർ ഉണ്ടാകും,അങ്ങനെ കുക്കറിൽ ഒരുപാട് കറയും അഴുക്കും ഒക്കെ പിടിക്കും.അതൊക്കെ മാറ്റാനുള്ള ഒരു വിദ്യ നോക്കാം.
ഇതിനായി ഒരു പാത്രത്തിൽ ബേക്കിംഗ് സോഡാ,വിനാഗിരി അല്ലെങ്കിൽ നാരങ്ങാ നീര്,കുറച്ച് ഡിഷ് വാഷ്,ഇത് മൂന്നും കൂടി നന്നായി മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിൽ ആക്കുക,ശേഷം കുക്കറിന്റെ എല്ലാം ഭാഗത്തും തേയ്ച്ച് പിടിപ്പിച്ചിട്ട് ഒരു 15 മിന്റ് വെക്കുക,ശേഷം എല്ലാ ഭാഗവും നല്ലതായി സ്ക്രബ്ബ് ചെയ്യുകയും ശേഷം കഴുകണം.ഇനി കുക്കറിന്റെ പിടി ലൂസ് ആകുന്നത് എങ്ങനെ പരിഹരിക്കാം എന്ന് നോക്കാം,സൂപ്പർ ഗ്ലു അല്ലെങ്കിൽ ഫെവിക്കോൾ സ്ക്രൂ ഭാഗത്ത് ഒഴിച്ചതിന് ശേഷം സ്ക്രൂ മുറുക്കിയാൽ മതിയാകും.പിന്നീട് കുറെ നാളത്തേക്ക് അത് ലൂസ് ആകില്ല.
അടുത്തതായി കുക്കറിന്റെ വാഷർ ലൂസായാൽ എന്ത് ചെയ്യാമെന്ന് നോക്കാം.വാഷർ എടുത്ത് കുറച്ച നേരം ഫ്രീസറിൽ വെക്കുക.എന്നിട്ട് കുക്കറിൽ ഇടുമ്പോൾ നല്ല ടൈറ്റ് ആകുന്നത് കാണാം.അല്ലെങ്കിൽ തിളച്ച വെള്ളത്തിൽ ഇട്ട ശേഷം ഉപയോഗിച്ചാൽ ലൂസ് മാറി ടൈറ്റ് ആകുന്നത് കാണാം.അടുത്തതായി കുക്കറിൽ പരിപ്പ് ഒക്കെ വേവിക്കുമ്പോൾ തിളച്ച് പൊങ്ങാറുണ്ട്.ഇങ്ങനെ ആകാതിരിക്കാൻ കുക്കറിന്റെ അടപ്പിൽ കുറച്ച് എണ്ണ ഒഴിച്ച ശേഷം മുഴുവനായിയും തേയ്ച്ച് പിടിപ്പിക്കുക.ഇനി അടച്ച് വെച്ച് വേവിച്ചാലും പരിപ്പ് തിളച്ച് പൊങ്ങില്ല.
അത് പോലെ തന്നെ കുക്കറിൽ ചോര പോലെയുള്ള സാധനങ്ങൾ വെക്കുമ്പോൾ കുറച്ച് വെള്ളം കൂടി പോയാൽ തിളച്ച് പൊങ്ങാറുണ്ട്.അതിന് നിങ്ങൾ ചെയ്യേണ്ടത് കുക്കറിന്റെ അടപ്പ് തിളച്ചതിന് ശേഷം മാത്രം അടയ്ക്കുക.ഇനി അടച്ച് തന്നെ വേവിക്കണം എങ്കിൽ തിളക്കുന്നത് വരെ അതിന്റെ വിസിൽ ഊരി മാറ്റുക.വിസിലിന്റെ ഭാഗത്തൂടെ ചൂട് വരുമ്പോൾ വിസിൽ ഇട്ട് കൊടുക്കുക.വിസിൽ ഇപ്പോഴും വൃത്തിയാണെന്നും അടപ്പിലെ ഹോൾ അടഞ്ഞിട്ടില്ലെന്നും ഉറപ്പ് വരുത്തുക.അല്ലെങ്കിൽ അത് വലിയ അപകടങ്ങൾ ഉണ്ടാക്കും.
