മല്ലിയില വീട്ടിൽ എങ്ങനെ വളർത്താം…

നമ്മുടെ വീടുകൾ എങ്ങനെ മല്ലി ചെടി വളർത്തിയെടുക്കാം.എല്ലാവരും കറികൾക്ക് ഒക്കെ ഉപയോഗിക്കുന്ന ഒന്നാണ് മല്ലിയില.ഒട്ടുമിക്ക കറികളിലും ഇടുന്ന മല്ലിയില നമ്മൾ കടകളിൽ നിന്നും ആണ് വാങ്ങുന്നത്.എന്നാൽ നമുക്ക് ഒരു ചട്ടിയിൽ വീട്ടിൽ തന്നെ എങ്ങനെ വളർത്താം എന്ന് നോക്കിയാലോ.അതിന് നമ്മൾ കടയിൽ നിന്നും വാങ്ങുന്ന മല്ലിയിൽ നിന്നും അതിനെ വിത്ത് എടുത്താൽ മതിയാകും.അത് പുറത്തു നിന്ന് വാങ്ങേണ്ട ആവശ്യമില്ല.അതിന് എന്തൊക്കെയാണ് ആവശ്യമെന്നും എങ്ങനെയാണ് ചെയ്യേണ്ടതെന്നും ഒക്കെ അറിയാൻ തുടർന്ന് വായിക്കുക.

അതിനായി നമ്മൾ കടയിൽ നിന്നും വാങ്ങിയ മല്ലി കുറച്ചെടുക്കുക.മല്ലി വാങ്ങുപോ ശ്രദ്ധിക്കേണ്ടത് ഒരുപാട് പഴയത് വാങ്ങരുത്.നല്ല മല്ലി അല്ലെങ്കിൽ മുളക്കാൻ ബുദ്ധിമുട്ടാകും.ചില ആളുകൾ ഇത് ഒരു ദിവസം മുഴുവൻ വെള്ളത്തിൽ ഇട്ടിട്ടാണ് മുളപ്പിക്കാൻ വെക്കുന്നത്.പക്ഷെ ഇവോടെ പറയുന്ന രീതി അങ്ങനെയനല്ല.മല്ലി അത് പോലെ തന്നെ കുഴിച്ചിടാം.ഈ മല്ലിയിൽ കുറെ ഷെലൊക്കെ ഒഴിവാക്കാൻ ശ്രദ്ധിക്കുക.അതിന്റെ ഉള്ളിലാകും വിത്ത് ഉള്ളത്.ഇനി ഒരു മീഡിയം സൈസിൽ ഉള്ള ഒരു ചട്ടി എടുക്കുക.ചട്ടിയുടെ അടിയിൽ ഡ്രൈനേജ് ഹോൾ ഉണെന്ന് ഉറപ്പ് വരുത്തുക.ഇനി ഇതിൽ റെഡ് സോയിൽ ആണെങ്കിൽ അതിന്റെ കൂടെ ചാണകം പോലെ എന്തെങ്കിലും കമ്പോസ്റ്റ് ഉപയോഗിക്കുക.അല്ലെങ്കിൽ പുറത്തു നിന്ന് വാങ്ങുന്ന മൾട്ടി കമ്പോസ്റ് ആയാലും മതിയാകും.

ശേഷം ചട്ടിയിൽ മുക്കാൽ ഭാഗത്തോളം മണ്ണ് നിറയ്ക്കുക.കട്ട മണ്ണുണ്ടെങ്കിൽ അത് പൊടിച്ച് ഇടുക.കുറച്ച് മണ്ണ് മാറ്റി വെക്കുക.പിന്നീട് ഉപയോഗിക്കാൻ.മല്ലിയ്ക്ക് വളരാൻ ഒരുപാട് തണുപ്പോ ഒരുപാട് ചൂടോ വേണ്ട.ഒരു വണ്ടിയെടുത്തു മണ്ണിൽ വട്ടത്തിൽ മാർക്ക് ചെയ്യുക.ശേഷം ഓരോ സീഡുകൾ ആയി ഇടുക.അടുപ്പിച്ച് ഇടുക,അതാകുമ്പോ പരസ്പരം സപ്പോർട് ആയി നിക്കും.കാറ്റിൽ ഒന്നും വീഴില്ല.ഇനി ഒരു ചെറിയ ലയർ മണ്ണ് കൂടി ഇതിന്റെ മുകളിൽ ഇടുക.മണ്ണ് അരിച്ചിടുന്നത് വളരെ നല്ലതായിരിക്കും.ശേഷം ചെറുതായി ഒന്ന് അമർത്തുക.വെള്ളം ഒഴിക്കുമ്പോൾ നേരിട്ട് ഒഴിക്കരുത്,സൈഡിലൂടെ ഒഴിക്കാൻ ശ്രദ്ധിക്കുക.ഇല്ലെങ്കിൽ കുപ്പിയുടെ അടപ്പിൽ ചെറിയ ഹോൾ ഇട്ടിട്ട് അത് ഉപയോഗിച്ച് നനയ്ക്കുക.

ഇത് ഒരു രണ്ടാഴ്ച കൊണ്ട് തന്നെ മുളക്കും.ഒത്തിരി വെള്ളം ഒഴിക്കാൻ പാടില്ല,എന്നാൽ അത് വാദി പോകും.വളർന്ന് കഴിഞ്ഞാൽ ഇത് നിങ്ങൾക്ക് ഉപയോഗിച്ച് തുടങ്ങാം,ഉപയോഗിക്കുമ്പോൾ അതിന്റെ ഇല മാത്രം നുള്ളിയെടുക്കുക.ഇത് സമ്മർ സീസണിൽ നടത്തുന്നതാണ് നല്ലത്.ചട്ടിയിൽ നടുന്നത് കൊണ്ടുള്ള ഉപയോഗം എന്തെന്നാൽ വെയിൽ വരുമ്പോൾ പുറത്ത് വെക്കുകയും ശേഷം മാറ്റി വെക്കാനും ഒക്കെ പറ്റും.വീട്ടിൽ കൃഷി നടത്താൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി ഈ അറിവ് ഒന്ന് ഷെയർ ചെയ്യുക.താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടാൽ നന്നായി മനസ്സിലാക്കാൻ സാധിക്കും.

You cannot copy content of this page