ഗോതമ്പു പൊടിയും പാലുമുണ്ടെങ്കിൽ ഐസ് ക്രീം ഇനി ഇങ്ങനെ തയ്യാറാക്കി നോക്കൂ

എല്ലാവർക്കും ഒരുപോലെ ഇഷ്ടപെടുന്ന ഒരു സ്വീറ്റാണ് ഐസ് ക്രീം. കൊറോണ എല്ലായിടത്തും പ്രതിസന്ധി സൃഷ്ടിച്ചതോടെ ആർക്കും പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയായി. അപ്പോൾ കടയിൽ നിന്നും വാങ്ങുന്ന അതെ ഐസ് ക്രീമിന്റെ ടേസ്റ്റിൽ നമ്മുടെ വീടുകളിലും ഐസ് ക്രീം തയ്യാറാക്കാൻ കഴിയും. വീട്ടിൽ ഇപ്പോഴും ഉള്ള കുറച്ചു ചേരുവകൾ മാത്രം മതിയാകും ഈ ഐസ്ക്രീം തയ്യാറാക്കാൻ. അപ്പോൾ എങ്ങനെയാണ് ഈ ഐസ് ക്രീം തയ്യാറാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു പാത്രത്തിലേക്ക് കാൽ ലിറ്റർ പാൽ ഒഴിച്ച് കൊടുക്കുക. ഇതിലേക്ക് മധുരത്തിനാവശ്യമായ രണ്ടു ടേബിൾ സ്പൂൺ പഞ്ചസാര കൂടി ഇട്ടു കൊടുക്കുക.

ഇനി നല്ല പോലെ ഇളക്കിയ ശേഷം അടുപ്പിലേക്ക് വെച്ച് കൊടുക്കുക. ഇനി നല്ല പോലെ തിളച്ചു വന്ന പാലിലേക്ക് അര ലിറ്റർ പാലിന് നാല് ടീസ്പൂൺ ഗോതമ്പു പൊടി എന്ന അളവിൽ പൊടി എടുക്കുക. ഇനി നേരത്തെ മാറ്റി വെച്ച പാലിൽ നിന്നും കുറച്ചു മാവിലേക്ക് ചേർത്ത് ഒരു തരി പോലുമില്ലാതെ കലക്കി എടുക്കുക. ഇനി അതിനെയും തിളച്ചു വന്ന പാലിലേക്ക് ചേർത്ത് കൊടുക്കുക. ഇത് ഒഴിച്ച് കഴിഞ്ഞാൽ ലോ ഫ്ളൈമിലിട്ട് കൈ വിടാതെ ഇളക്കി കൊടുക്കുക. നല്ല പോലെ കുറുകി വരുമ്പോഴേക്കും ഫ്ളയിം ഓഫ് ചെയ്തു ഈ മിക്സ് തണുക്കാനായി മാറ്റി വെക്കാം.

ഇനി തണുത്തു വന്ന മിക്സിനെ മിക്സിയുടെ ജാറിലേക്കിട്ട് ഇട്ടു കൊടുക്കുക. ശേഷം ഇതിലേക്ക് ബട്ടർ ഒരു സ്പൂണോളം ചേർത്ത് കൊടുക്കുക. ഇനി ഈ മിക്സ് നല്ല പോലെ അടിച്ചെടുക്കുക. ഇനി ഈ മിക്സ് ഒരു അടപ്പ് ഇറുക്കമുള്ള ടിന്നിലേക്ക് മാറ്റിയ ശേഷം അതിന്റെ മുകൾ ഭാഗം എന്തെങ്കിലും വെച്ച് കവർ ചെയ്തു കൊടുത്ത ശേഷം രണ്ടു മണിക്കൂറോളം ഫ്രീസറിൽ സൂക്ഷിക്കുക. രണ്ടു മണിക്കൂറിനു ശേഷം ഐസ് ക്രീം നല്ല പോലെ റെഡിയായി വന്നിട്ടുണ്ട്.

അപ്പോൾ കിടിലൻ ടേസ്റ്റിലുള്ള ഐസ് ക്രീം ഇവിടെ സെറ്റായി വന്നിട്ടുണ്ട്. ഗോതമ്പു പൊടിയാണ് ഇതിൽ ചേർത്തിരിക്കുന്നത് എന്ന് തോന്നുകയേ ഇല്ല. അത്രക്കും ടേസ്റ്റിയാണ് ഈ ഐസ് ക്രീം കഴിയ്ക്കാൻ എല്ലാവരും ട്രൈ ചെയ്തു നോക്കണേ. ചായേം വടേം എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എന്ന് കരുതുന്നു. ഇഷ്ടമായാൽ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page