രുദ്രാക്ഷം :6| രചന : ഭദ്ര

രുദ്രാക്ഷം :6

 

കുട്ടി ഒന്നും പറഞ്ഞില്ല… താൻ തന്റെ പേര് മാത്രമേ പറഞ്ഞിട്ടുള്ളൂ..

 

സ്ഥലം എവിടെയാണെന്നോ ബാക്കിയുള്ള ഡീറ്റെയിൽസ് ഒക്കെ ഒന്ന് പറ.. സൂരജ് മിത്രയുടെ മുഖത്ത് നോക്കി പറഞ്ഞു…

 

അത്… അത് പിന്നെ എനിക്ക് അങ്ങനെ പറയത്തക്ക ആരുമില്ല.. ആകെയുള്ളത് ഒരു മുത്തച്ഛൻ ആയിരുന്നു.. അദ്ദേഹം ഇപ്പോൾ തളർന്നു കിടക്കുകയാണ്…ഇന്നലെ എന്റെ പിറകെ വന്നത് എന്റെ അപ്പച്ചിയുടെ മകൻ ഏർപ്പാടാക്കിയ ഗുണ്ടകൾ ആയിരുന്നു..

 

എന്റെ അച്ഛനും അമ്മയും മരിച്ചിട്ട് കുറച്ചായി.. അതുകൊണ്ടുതന്നെ അപ്പച്ചി അവരുടെ മകനെ കൊണ്ട് എന്നെ വിവാഹം കഴിപ്പിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. പക്ഷേ അതിനിടയ്ക്ക് ഇന്നലെ രാകേഷ് ഏട്ടൻ എന്നെ ഉപദ്രവിക്കാൻ നോക്കി..  മറ്റു വഴിയില്ലാതെ എനിക്ക്  ആ വീട്ടിൽ നിന്നും ഓടി രക്ഷപ്പെടേണ്ടി വന്നു… ഇതെല്ലാം പറയുമ്പോൾ മിത്ര കരയുന്നുണ്ടായിരുന്നു…

 

തന്റെ സ്ഥലം എവിടെയാണ്… ഏതായാലും ഞാനൊന്ന് അന്വേഷിക്കട്ടെ.. അവനെ പിടിച്ച് അകത്തിടാം എങ്കിൽ പിന്നെ തനിക്ക് വലിയ പ്രശ്നങ്ങളൊന്നും ഉണ്ടാകില്ലല്ലോ..

 

സൂരജ് അങ്ങനെ പറഞ്ഞതും മിത്ര സംശയത്തോടെ അവനെ ഒന്ന് നോക്കി..

 

അവളുടെ സംശയത്തോടുള്ള നോട്ടം കണ്ടപ്പോൾ സൂരജ് മിത്രയോടായി പറഞ്ഞു  ഞാൻ ഒരു പോലീസ് ഓഫീസർ ആണ്…

 

സൂരജ് അങ്ങനെ പറഞ്ഞതും മിത്രയിൽ പരിഭ്രാന്തി ഉടലെടുത്തു.. ഇനി ഇവരെങ്ങാനും തന്നെക്കുറിച്ച് ശരിക്കും അന്വേഷിച്ചാൽ കൊട്ടാരത്തിൽ ഉള്ളതാണെന്ന് ഉള്ള വിവരം അറിയും അപ്പോൾ പിന്നെ തനിക്ക് ഒരു സാധാരണ പെൺകുട്ടിയെ പോലെ ജീവിക്കാൻ സാധിക്കില്ല…

 

അതുമാത്രമോ രാഗേഷേട്ടന്റെ സ്വാധീനം വെച്ച് അയാൾ പുഷ്പം പോലെ ജയിലിൽ നിന്ന് പുറത്തിറങ്ങുകയും ചെയ്യും എന്നെ വിവാഹം കഴിക്കുകയും ചെയ്യും പാടില്ല എങ്ങനെയെങ്കിലും മറ്റെന്തെങ്കിലും വഴി കണ്ടെത്തിയേ പറ്റൂ..

 

അതൊന്നും ശരിയാകില്ല സർ അയാളെക്കുറിച്ച് കൂടുതൽ അന്വേഷിക്കുവാൻ നിൽക്കണ്ട അയാൾക്ക് രാഷ്ട്രീയപരമായി നല്ല സ്വാധീനമുള്ള വ്യക്തിയാണ്.. അതുമാത്രമല്ല എന്നെ ഇനി ആ വീട്ടിലേക്ക് നിങ്ങൾ കൊണ്ട് ചെന്ന് ആക്കിയാലും പിറ്റേദിവസം തന്നെ അപ്പച്ചി രാകേഷേട്ടനും ആയിട്ടുള്ള വിവാഹം നടത്തും.. പിന്നീട് എനിക്ക് ആ നരകത്തിൽ നിന്നും ഒരിക്കലും പുറത്ത് കടക്കാൻ സാധിക്കില്ല.. അതുകൊണ്ട്..

 

അതുകൊണ്ട് സൂരജ് മിത്രയുടെ മുഖത്തേക്ക് സംശയത്തോടെ ഒന്ന് നോക്കി..

 

അതുകൊണ്ട് സാറിന് പറ്റുകയാണെങ്കിൽ എനിക്ക് എവിടെയെങ്കിലും ഒരു ജോലിയും അതുപോലെ താമസിക്കാൻ ഒരു ഷെൽട്ടറും ശരിയാക്കി തരുവാൻ സാധിക്കുമോ.. പ്ലീസ് സാർ എനിക്കിവിടെ ഇപ്പോൾ സാറിനെ മാത്രമേ പരിചയമുള്ളൂ സാറിന് ഇപ്പോൾ എന്റെ മനസ്സിൽ ഒരു ദൈവത്തിന്റെ സ്ഥാനമാണ് ഉള്ളത്.. എന്നെ രക്ഷിക്കണം ഞാൻ….ഞാൻ കാലുപിടിക്കാo സാറിന്റെ…

 

പൊട്ടിക്കരഞ്ഞുകൊണ്ട് സൂരജിന്റെ കാലു പിടിക്കാൻ വേണ്ടി താഴ്ന്ന മിത്രയെ അതിനു അനുവദിക്കാതെ സൂരജ് രണ്ടടി പിറകോട്ടേക്ക് മാറിനിന്ന്..

 

ഹേയ് താൻ ഇത് എന്താണ് ചെയ്യുന്നത്..ഓക്കേ ഓക്കേ റിലാക്സ് താനിങ്ങനെ കരയാതെ.. ഞാൻ…ഞാൻ എന്തെങ്കിലും വഴിയുണ്ടോ എന്ന് നോക്കട്ടെ… കരഞ്ഞു നിൽക്കുന്ന മിത്രയെ കണ്ടതും സൂരജിന് വല്ലാത്ത വേദന തോന്നി…

 

ഇയാൾ ഒരു കാര്യം ചെയ്യ് അവിടെ പോയി ഇരിക്ക് ഞാനിപ്പോൾ വരാം..

 

ഹ്മ്മ്മ്മ് തന്റെ നിറഞ്ഞ കണ്ണുകൾ കൈകൊണ്ട് തുടച്ചുകൊണ്ട് ഒന്നും മൂളി മിത്ര ആ ഗാർഡനിലെ സ്റ്റോൺ ബെഞ്ചിൽ ആയി പോയിരുന്നു..

 

സൂരജ് അകത്തേക്ക് കയറി വരുമ്പോൾ രുദ്രൻ ലാപ്ടോപ്പിൽ എന്തോ നോക്കിയിരിക്കുകയായിരുന്നു..

 

സൂരജിനെ കണ്ടതും രുദ്രൻ ലാപ്ടോപ്പിൽ നിന്നും തലയുയർത്തി അവനോടായി ചോദിച്ചു…

 

ഹ്മ്മ്മ്മ് എന്തായി ആ പെണ്ണ് എന്തെങ്കിലും പറഞ്ഞോ.. എവിടെയാ അവളുടെ വീട് വീട്ടിൽ ആരൊക്കെയുണ്ട്..

 

അത്…അത് പിന്നെ എടാ നമ്മൾ കരുതുന്നത്  പോലെയല്ല കാര്യങ്ങളുടെ കിടപ്പ്… അത് പിന്നെ……..,………………………………. സൂരജ് രുദ്രനോട് മിത്ര പറഞ്ഞ കാര്യങ്ങളെല്ലാം തുറന്നു പറഞ്ഞു…

 

എല്ലാം കേട്ട് കഴിഞ്ഞിട്ടും രുദ്രന്റെ മുഖത്ത് യാതൊരു ഭാവ വ്യത്യാസവും ഇല്ലായിരുന്നു..

 

എടാ രുദ്ര നീ എന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നത് എന്തെങ്കിലുമൊന്നു പറയടാ.. സൂരജ് രുദ്രന്റെ മുഖത്തേക്ക് ദയനീയമായി നോക്കി കൊണ്ട് പറഞ്ഞു..

 

നോക്ക് സൂരജ് നീ ഒരു പോലീസ് ഓഫീസറാണ് ആ കാര്യം ഇടയ്ക്ക് മറന്നുപോകുന്നുണ്ട് രണ്ടാമത്തെ കാര്യം വഴിയരികിൽ നിന്നും ഇതുപോലെ പതിനായിരം പെൺകുട്ടികളെ നമുക്ക് കിട്ടും എല്ലാവർക്കും ഇതുപോലെ സംരക്ഷണം കൊടുക്കാൻ നമ്മൾ ഭൂമിയിലേക്ക് വന്ന ദൈവങ്ങൾ ഒന്നുമല്ല… നിനക്കറിയാമല്ലോ നമ്മുടെ ഗവൺമെന്റ് ഇത്തരത്തിലുള്ള പെൺകുട്ടികൾക്ക് വേണ്ടി ഒരുപാട് ഷെൽട്ടറുകൾ രൂപീകരിച്ചിട്ടുണ്ട്..

 

നീ ഒരു കാര്യം ചെയ്യ് ആ പെൺകുട്ടിയെ അതുപോലെയുള്ള ഏതെങ്കിലും ഒരു ഷെൽട്ടറിലാക്ക് വെറുതെ വയ്യാവേലി എടുത്തു കഴുത്തിൽ തൂക്കണ്ട.. രുദ്രൻ അല്പം ദേഷ്യത്തോടെ തന്നെ സൂരജിനോട് പറഞ്ഞു..

 

എടാ അത് പിന്നെ അത് വേണ്ട ആ പെൺകുട്ടി കൂടി വന്നാൽ 20 വയസ്സ് കൂടി പ്രായമില്ല… കാണാനും സുന്ദരിയാണ് നിനക്കറിയാലോ ഇപ്പോഴത്തെ കാലം.. എന്തോ എനിക്ക് അവളെ അങ്ങനെ തനിച്ചു വിടാൻ തോന്നുന്നില്ല…

 

എന്താടാ നിനക്ക് അവളോട് പ്രേമം ആണോ.. രുദ്രൻ യാതൊരു മയവും ഇല്ലാതെ സൂരജിനോട് ചോദിച്ചു..

 

ചെ!! നീ ഇത് എന്തൊക്കെയാടാ പറയുന്നത്.. എനിക്ക് അവളെ കണ്ടിട്ട് എന്റെ അനിയത്തിയെ പോലെയാ തോന്നിയത്.. അന്നത്തെ ആക്സിഡന്റിൽ  എന്റെ അച്ഛനും അമ്മയും അനിയത്തിയും നഷ്ടപ്പെട്ടതിനുശേഷം അല്ലേടാ ഞാനൊരു അനാഥനായി മാറിയത്.. എന്റെ കുഞ്ഞി  ഇപ്പോൾ ജീവിച്ചിരിക്കുകയാണെങ്കിൽ  ആ കുട്ടിയുടെ പ്രായം ഉണ്ടാകും അല്ലേ……. വേദനയോടെയുള്ള സൂരജിന്റെ മുഖം കണ്ടതും രുദ്രനും ആകെ വല്ലാതെയായി

 

കുഞ്ഞിയുടെ കാര്യം എടുത്തിട്ടതും രുദ്രൻ അല്പസമയം മിണ്ടാതെ നിന്നു..

 

രുദ്രൻ ഓർക്കുകയായിരുന്നു സൂരജിന്റെ ചെറുപ്പത്തിൽ അവന്റെ അച്ഛനും അമ്മയും അനിയത്തിയും കൂടി ഒരു തീർത്ഥയാത്രയ്ക്ക് പോയതായിരുന്നു… പനി ആയതുകൊണ്ട് അവർ സൂരജിനെ കൂട്ടിയില്ല.. തിരികെ തറവാട്ടിലേക്ക് യാത്ര തിരിച്ച് ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഒരു ടാങ്കർ ലോറിയിലേക്ക് അവരുടെ വാഹനം ഇടിച്ചു കയറി സൂരജിനെ എന്നെന്നേക്കുമായി അവർ തനിച്ചാക്കി ഈ ഭൂമിയിൽ നിന്നും അവർ യാത്രയായി…..

 

പക്ഷേ എടാ സൂരജ് കുഞ്ഞി എവിടെ കിടക്കുന്നു ഈ പെണ്ണ് എവിടെ കിടക്കുന്നു… നീ പറയുന്നതിനോട്  ഒന്നും എനിക്ക് യോജിക്കാൻ കൂടി സാധിക്കുന്നില്ല..

 

എടാ പ്ലീസ് രുദ്ര ഞാൻ ആ കുട്ടിയെ നമ്മുടെ കൂടെ തറവാട്ടിലേക്ക് കൂട്ടട്ടെ ഞാൻ  അവളുടെ ലീഗലി കെയർടേക്കർ ആയിക്കോളാം…. പ്ലീസ് ഡാ പ്ലീസ്… ഒന്ന് സമ്മതിക്ക്‌ രുദ്ര…

 

തന്റെ മുന്നിൽ കേണപേക്ഷിക്കുന്ന തന്റെ ആത്മാർത്ഥ സുഹൃത്തും സഹോദരനുമായ സൂരജിനെ   കണ്ടതും രുദ്രനും ആക്കിയ വല്ലാതെയായി..

 

ഹ്മ്മ്മ്മ്….ശരി ഇനി ഞാനായിട്ട് തടസ്സം നിൽക്കുന്നില്ല പക്ഷേ അവൾ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണോ എന്ന് അറിയണം… തൽക്കാലത്തേക്ക് അവളെ ഇപ്പോൾ തറവാട്ടിലേക്ക് കൂട്ടാം… പിന്നീട് നീ ചെയ്യേണ്ട കാര്യം എന്തെന്ന് വെച്ചാൽ അവളോട് അവളുടെ വീടിന്റെ അഡ്രസ്സ് എല്ലാം വാങ്ങണം എല്ലാം ഒന്ന് പരിശോധിച്ചിട്ട് മാത്രമേ മുന്നോട്ടുപോകാവു അവൾ കള്ളമാണ് പറയുന്നത് എന്ന് ഞാൻ അറിഞ്ഞാൽ പിന്നെ നീ സെന്റിമെന്റ്സ് ഒന്നും കൊണ്ട് എന്റെ അടുത്തേക്ക് വന്നിട്ട് കാര്യമില്ല വടിച്ചവളെ ഞാൻ ചുമരിൽ തേച്ച് കളയും….

 

ഇല്ലടാ ആ കുട്ടിയെ കണ്ടാൽ തന്നെ അറിയാം ഒരു പാവമാണെന്ന്….

 

പിന്നീട് എന്തുകൊണ്ടൊ രുദ്രൻ സൂരജിനോട്  ഒന്നും മറുത്തു പറഞ്ഞില്ല അവൻ വേഗം റെഡിയാക്കാൻ വേണ്ടി ബാത്റൂമിലേക്ക് കയറിപ്പോയി..

 

പുറത്ത് അസ്വസ്ഥമായ മനസ്സോടെ എന്തൊക്കെയോ ചിന്തിച്ചു നിൽക്കുന്ന മിത്രയുടെ അടുത്തേക്ക് സൂരജ് ചെന്നു..

 

മോളെ..

 

സൂരജിന്റെ വിളി കേട്ടതും മിത്ര പതിയെ അവന്റെ അടുത്തേക്ക് ചെന്നു…

 

ഇപ്പോൾ നീ പറഞ്ഞതെല്ലാം ഞാൻ വിശ്വസിക്കുന്നു.. പിന്നെ രുദ്രൻ എന്നോട് പറഞ്ഞത്  നിന്നെ ഏതെങ്കിലും ഷെൽട്ടറിൽ താമസിപ്പിക്കുവാൻ ആണ് പക്ഷേ എന്തുകൊണ്ടോ എനിക്ക് അത് വേണ്ട എന്നാണ് തോന്നുന്നത് ഒരു കാര്യം ചെയ്യ് നീ ഞങ്ങളുടെ കൂടെ വാ ഞങ്ങൾ ഞങ്ങളുടെ തറവാട്ടിലേക്ക് ആണ് പോകുന്നത്… അവിടെയുള്ളവർ നീ ആരാണെന്ന് ചോദിച്ചാൽ എന്റെ അനിയത്തി ആണെന്നാണ് ഞാൻ പറയുക… ലീഗിലി ഞാൻ ദത്തെടുത്ത എന്റെ അനിയത്തി…

 

ഒരു നിമിഷം മിത്ര സൂരജിന്റെ മുഖത്തേക്ക് നോക്കിപ്പോയി കാരണം അവൾ ഒറ്റ മകളായതുകൊണ്ട് ഒരു ഏട്ടനോ അനിയത്തിയോ വേണമെന്ന് അവൾ ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നു രക്തബന്ധം ഇല്ലെങ്കിലും തനിക്ക് ഇന്ന് പേരിനെങ്കിലും ഒരു സഹോദരൻ ഉള്ളത് ഓർത്ത് അവളുടെ മനസ്സൊന്ന് കുളിർന്നു…

 

എനിക്ക് ആരുമില്ല അച്ഛനും അമ്മയും അനിയത്തിയെല്ലാം ചെറുപ്പത്തിൽ ഒരു ആക്സിഡന്റിൽ മരിച്ചു പോയി..അന്ന് മുതൽ ഞാൻ തനിച്ച എന്തുകൊണ്ടൊ നിന്നെ കൈവിട്ടു കളയാൻ തോന്നുന്നില്ല.. നിനക്ക് എന്റെ കൂടെ എന്റെ അനിയത്തിയായി നിൽക്കുന്നതിൽ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ മോളെ..

 

ഇല്ല sir ഇല്ല എനിക്ക് ബുദ്ധിമുട്ടൊന്നുമില്ല… ഈ സമയം മിത്രയ്ക്ക് എങ്ങനെയെങ്കിലും ഈ നാട്ടിൽ നിന്ന് ഒന്ന് പോയാൽ മതി എന്നായി ഒപ്പം സുരക്ഷിതമായ കൈകളിൽ ആണ് താൻ എത്തിച്ചേർന്നത്  എന്നവൾ അവൾ സ്വയം വിശ്വസിച്ചു.. സൂരജിനെ കാണുമ്പോൾ നല്ലൊരു മനുഷ്യനാണെന്ന് അവന്റെ മുഖത്ത് നിന്നും തന്നെ അവൾ വായിച്ചെടുത്തിരുന്നു.. അല്ലെങ്കിൽ അങ്ങനെ വിശ്വസിക്കാനാണ് ആ സമയം അവളുടെ മനസ്സ് അവളോട് പറഞ്ഞത്..

 

ഹ്മ്മ്മ്മ് good ഹാ പിന്നെ സാർ എന്ന് ഇനി   വിളിക്കരുത് ഏട്ടാ എന്ന് വിളിച്ചാൽ മതി… സൂരജ് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞതും മിത്ര അവനെ നോക്കി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു ശരിയെട്ടാ…

 

എന്നാൽ ഏട്ടന്റെ കുട്ടി ഇവിടെ വെയിറ്റ് ചെയ്യ് ഞാനൊന്ന് ഡ്രസ്സ് ചേഞ്ച് ചെയ്തിട്ട് നമുക്ക് തറവാട്ടിലേക്ക് പോകാം ട്ടോ.. അവളുടെ കവിളിലായി പതിയെ ഒന്ന് തട്ടിക്കൊണ്ടു സൂരജ് അകത്തേക്ക് കയറിപ്പോയി.

 

 

5 മിനിറ്റ് കഴിഞ്ഞതും പുറത്തേക്ക് ഇറങ്ങിവരുന്നത രുദ്രനെ കണ്ടത് അത്രയും നേരം തെളിഞ്ഞ മുഖത്തോടെ ഇരുന്നാ മിത്രയുടെ മുഖത്ത് പേടി എന്ന വികാരം ഉടലെടുത്തു…

 

രുദ്രൻ തന്റെ അടുത്തേക്കാണ്  നടന്നുവരുന്നത് എന്ന് കണ്ട മിത്ര  പതിയെ എഴുന്നേറ്റ് നിന്നു… അവൾക്ക് തന്റെ ശരീരം പേടിയാൽ വിറക്കുന്നതുപോലെ തോന്നി…

 

ഡീീ!!!!!

 

അവന്റെ അലർച്ചയിൽ തന്നെ മിത്ര പേടിച്ചുകൊണ്ട്  രുദ്രന്റെ മുഖത്തേക്ക് നോക്കി..

 

നീ പറഞ്ഞത് പാടെ വെള്ളം ചേർക്കാതെ വിഴുങ്ങാൻ ഞാൻ പൊട്ടൻ ഒന്നുമല്ല…നിന്നെക്കുറിച്ച് കൂടുതൽ ഞാനൊന്ന് അന്വേഷിക്കട്ടെ നീ പറഞ്ഞതിൽ എന്തെങ്കിലും കള്ളമുണ്ടെന്ന് പറഞ്ഞാൽ ഇതുവരെ കണ്ട ഒരു രുദ്രനെ ആയിരിക്കില്ല നീ പിന്നെ കാണുക…

 

സൂരജ് അവന്  സെന്റിമെന്റ്സ് കൂടുതലാ അതുകൊണ്ടാണ് ഇപ്പോൾ നിന്റെ പൂങ്കണ്ണീരിൽ അവൻ വീണുപോയത്… തൽകാലത്തേക്ക് ഞാനൊന്ന് അടങ്ങി നിൽക്കുകയാണ്… നിന്നെക്കുറിച്ച് ഒന്ന് വിശദമായി അന്വേഷിക്കട്ടെ എന്നിട്ട് ബാക്കി…

 

എന്താടി ഒന്നും മിണ്ടാതെ നിൽക്കുന്നത്…. തൊട്ടാവാടി…. നിനക്ക് ഇപ്പോൾ ഞാൻ പറഞ്ഞതിന് എതിരായി എന്തെങ്കിലും പറയാനുണ്ടോ..

 

അത് അത് പിന്നെ സാറിന് അന്വേഷിക്കണമെങ്കിൽ അന്വേഷിക്കാം ഞാൻ പറഞ്ഞതെല്ലാം സത്യമാണ്…

 

ഹ്മ്മ്മ്…..

 

വീണ്ടും എന്തോ മിത്രയോട് പറയാൻ രുദ്രൻ  ഒരുങ്ങുമ്പോഴത്തേക്കും സൂരജ് റൂം പൂട്ടി അവരുടെ അടുത്തേക്ക് എത്തിച്ചേർന്നിരുന്നു..

 

എന്നാൽ പോകാം മിത്രക്കുട്ടി  നമുക്ക്….

 

അതിന് മിത്ര സൂരജിനെ നോക്കി പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു…

 

പോകാമേട്ടാ..

 

പതിവിൽ കൂടുതൽ മുഖത്ത് കാണുന്ന സൂരജിന്റെ ആ വിടർന്ന  പുഞ്ചിരി കണ്ടതും രുദ്രന്  പിന്നീട് അവനോട് ഒന്നും  നെഗറ്റീവ് ആയി പറയുവാൻ തോന്നിയില്ല….

 

ഡ്രൈവിംഗ് സീറ്റിലേക്ക്   സൂരജ് കയറിയതും  കോ ഡ്രൈവിംഗ് സീറ്റിൽ രുദ്രനും കയറിയിരുന്നു …. പിറകിലായി മിത്രയും കൂടി കയറിയതും അവരുടെ കാർ    തൃക്കോട്ട് കോവിലകം ലക്ഷ്യം വെച്ച് പോയി കൊണ്ടിരുന്നു……

 

 

തുടരും….

Leave a Reply

You cannot copy content of this page