*രുദ്രാക്ഷം 9*
ഇതാണ് തൃക്കോട്ട് കോവിലകം…
പേരും പ്രശസ്തിയും നിറഞ്ഞുനിൽക്കുന്ന ഈ കോവിലകത്തിന്റെ ഇപ്പോഴത്തെ കാരണവർ വലിയ തിരുമനസ്സ് ചിത്തിര തിരുനാൾ വാമദേവ വർമ്മയാണ് അദ്ദേഹത്തിന്റെ ഭാര്യ കൗസല്യ അന്തർജനം..
ഇവർക്ക് നാലു മക്കളാണുള്ളത്..
1. മഹാദേവ വർമ്മ ഭാര്യ സരസ്വതി
മകൻ രുദ്രദേവ് വർമ്മ
2. രാജശേഖര വർമ്മ ഭാര്യ ലളിതകുമാരി വർമ്മ
മകൻ സൂരജ്, മകൾ രുദ്രാത്മിക(കുഞ്ഞി )
2. രത്നവതി ഭർത്താവ് കൃഷ്ണദേവ് വർമ്മ
മകൻ അഭിജിത്ത് വർമ്മ മകൾ നന്ദന
4. താരാ വർമ്മ ഭർത്താവ് ചന്ദ്രദാസ് വർമ്മ
മകൾ അശ്വതി, ചാന്ദിനി…
5. ശ്രീദേവി വർമ്മ ഭർത്താവ് സുദേവ് വർമ്മ
മകൻ വൈഭവ്, മകൾ കല്യാണി
തനിക്കായി അനുവദിച്ചു നൽകിയ മുറിയിൽ ഇരുന്നുകൊണ്ട് എന്തൊക്കെയോ ആലോചിക്കുകയായിരുന്നു മിത്ര പെട്ടെന്നാണ് ആരോ മുറിയിലേക്ക് കയറി വന്നതുപോലെ അവൾക്ക് തോന്നിയത്…
മിത്ര തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു തന്നെ നോക്കിനിൽക്കുന്ന ഒരു പെൺകുട്ടിയെ…
ഹായ് ചേച്ചി ഞാൻ നന്ദന… രുദ്രേട്ടന്റെയും സൂരജേട്ടന്റെയും ആദ്യത്തെ അപ്പച്ചിയുടെ മകളാണ് എനിക്കൊരു ഏട്ടനും കൂടിയുണ്ട് ..
തന്നെ നോക്കി പുഞ്ചിരിച്ചു നിൽക്കുന്ന നന്ദനയെ കണ്ടതും മിത്രയും അവൾക്കൊരു പുഞ്ചിരി സമ്മാനിച്ചു..
ചേച്ചി എന്താ ഇവിടെ ഇങ്ങനെ ഇരിക്കുന്നത്… ചേച്ചിക്ക് ഫ്രഷ് ആകണ്ടെ… സൂരജേട്ടൻ പറഞ്ഞു ചേട്ടന്റെ മുറിയിൽ ചേച്ചിയുടെ ഡ്രസ്സ് ഇരിപ്പുണ്ട് ചേച്ചിയോട് അതൊന്നു വന്നു എടുത്തുകൊള്ളാൻ… സൂരജേട്ടൻ കുളത്തിൽ കുളിക്കുവാൻ വേണ്ടി പോയത അതാണ് എന്നോട് പറഞ്ഞത്..
ചേച്ചി പോയി എടുക്കുമോ ഞാൻ സൂരജേട്ടന്റെ മുറിയിൽ കയറുന്നത് സൂരജേട്ടന് ഇഷ്ടമല്ല അല്പം വിഷമത്തോടെ മുഖം കുനിച്ചുകൊണ്ട് നന്ദന അങ്ങനെ പറഞ്ഞതും മിത്ര അവളെ തന്റെ മുഖം ചുളിച്ചുകൊണ്ട് നന്ദനയെ ഒന്ന് നോക്കി…
പെട്ടെന്ന് എന്തോ ഓർത്തപോലെ നന്ദന മിത്രയോട് ആയി പറഞ്ഞു.. ”
അത് പിന്നെ ഒന്നുമില്ല പിന്നെ മുറി ദാ അറ്റത്തു കാണുന്ന ആദ്യത്തെ മുറിയാണ് … ചേച്ചി തനിച്ചു പോകണ്ട ഞാൻ വാതിലിന്റെ അടുത്ത് വരെ വരാം അകത്തു കയറി വേണ്ട ഡ്രസ്സ് എടുത്തോളൂട്ടോ…
ഹ്മ്മ്മ് ശരി മിത്ര അവളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു എന്തുകൊണ്ടോ മിത്ര നന്ദനയോട് വല്ലാത്തൊരു അടുപ്പം തോന്നി ചിലപ്പോൾ ആദ്യമായി കാണുന്ന തന്നോട് നല്ല പരിചയമുള്ള ഒരു വ്യക്തിയെ പോലെ സംസാരിക്കുന്നത് കൊണ്ടായിരിക്കാം എന്ന് അവൾ മനസ്സിൽ ഊഹിച്ചു…
പെട്ടെന്നാണ് നന്ദനയുടെ മൊബൈൽ റിംഗ് ചെയ്തത്…
അയ്യോ ചേച്ചി എന്റെ ഒരു ഫ്രണ്ട് ആണ്.. ലീവ് ആയത് കൊണ്ടു സംശയം ചോദിക്കാൻ വിളിക്കുന്നത ചേച്ചി ഒരു കാര്യം ചെയ്യ് മുറിയിൽ കയറി ഡ്രസ്സ് എടുത്തോളൂ… അവിടേക്ക് ഒന്നും ആരും വരില്ല ഞാൻ ഈ ഫോൺ വിളിച്ച് സംസാരിച്ചതിന് ശേഷം അവിടേക്ക് വരാട്ടോ.. നന്ദന താഴേക്ക് ഓടിക്കൊണ്ട് മിത്രയോടായി വിളിച്ചുപറഞ്ഞു …
അല്ല അത് പിന്നെ…..മിത്ര നന്ദനയോട് എന്തോ പറയുവാൻ വന്നെങ്കിലും പക്ഷേ അവൾ താഴെക്ക് പോയി കഴിഞ്ഞിരുന്നു…
ഒരു ദീർഘനിശ്വാസം വലിച്ചു വിട്ട് മിത്ര പതിയെ സൂരജിന്റെ മുറി ലക്ഷ്യമാക്കി നടന്നു…
ഇടനാഴിയിൽ നിന്നുകൊണ്ട് മിത്ര വലതുവശത്തുള്ള മുറിയിലേക്കും ഇടതുവശത്തുള്ള മുറിയിലേക്കും മാറിമാറി നോക്കി …
എന്റെ തേവരേ ആ കുട്ടി ഏതു മുറിയ എന്നോട് പറഞ്ഞത്… ശ്രദ്ധിച്ചില്ലല്ലോ ഭഗവാനെ ഞാൻ..
തന്റെ വലതും ഇടതും ആയിട്ടുള്ള രണ്ട് മുറി നോക്കിക്കൊണ്ടു നിന്ന മിത്ര തന്റെ വലതുവശത്ത് കാണുന്ന മുറിയിലേക്ക് കയറി ചെന്നു….
വാതിൽ തുറന്നു അകത്ത് കയറിയപ്പോൾ തന്നെ നല്ല ചെമ്പകപ്പൂവിന്റെ മണം ആ മുറിയാകെ സുഗന്ധം പരത്തുന്നുണ്ടായിരുന്നു..കണ്ണുകൾ അടച്ചുകൊണ്ട് ആ സുഗന്ധം മിത്ര നാസികയിലേക്ക് വലിച്ചു കയറ്റി… ഒരു നിമിഷം അവളുടെ ശരീരം ഒന്ന് കുളിർന്നു…
പെട്ടെന്നാണ് അവൾക്ക് ഡ്രസ്സിന്റെ കാര്യം ഓർമ്മ വന്നത് മുന്നിൽ കാണുന്ന ഏത് ബോക്സിൽ ആയിരിക്കും സൂരജേട്ടൻ വാങ്ങി തന്ന ഡ്രസ്സ് ഉണ്ടാവുക എന്ന് മനസ്സിലാക്കാതെ മുന്നിൽ കാണുന്ന നാല് ട്രോളി ബാഗിലേക്ക് തന്നെ നോക്കി നിന്ന് പോയി മിത്ര.
ഈ സമയമാണ് രുദ്രൻ ഒരു ടവൽ ധരിച്ചുകൊണ്ട് ബാത്റൂമിൽ നിന്നും പുറത്തേക്കിറങ്ങി വന്നത്..
തന്റെ മുറിയിൽ ഒരു പെൺകുട്ടി നിൽക്കുന്നത് കണ്ട രുദ്രനാകെ വിറഞ്ഞു കയറി…
അവൻ ഓടി വന്ന് അവളുടെ കയ്യിൽ പിടിച്ചുകൊണ്ട് ഒരൊറ്റ വലിയായിരുന്നു….
ഡീ!!!
പെട്ടെന്നുള്ള രുദ്രന്റെ വലിയിലും അലർച്ചയിലും മിത്ര വിറച്ചുകൊണ്ട് രണ്ടടി പിറകോട്ട് മാളിപോയി ..
ബാലൻസ് കിട്ടാതെ മിത്ര ബെഡിലേക്ക് മലർന്നടിച്ചു വീണുപോയി… അവളുടെ കൈകൾ പിടുത്തമിട്ടിരുന്ന രുദ്രന് അവളുടെ അപ്രതീക്ഷിതമായി വീഴ്ചയിൽ അവനും ബാലൻസ് കിട്ടിയില്ല… അവനും അവളുടെ മേലേക്ക് വീണ് പോയി….
രുദ്രന്റെ ശരീരഭാരം താങ്ങാൻ സാധിക്കാതെ അറിയാതെ തന്നെ മിത്രയുടെ നാവിൽ നിന്ന് ഒരു ശബ്ദം പുറത്തേക്ക് വന്നു..
ആഹ്.🔥🔥🔥
അവന്റെ ദൃഢമായ ശരീരം അവളുടെ ഇളം മേനിയിലേക്ക് ഇടിച്ചു വീണതും മിത്രയ്ക്ക് തന്റെ ഇരു മാറുകളും വല്ലാതെ വേദനിച്ചു…
ഈ സമയം രുദ്രൻ ആകെ പകച്ചു പോയി. കാരണം ആദ്യമായി അറിയുന്ന പെൺ ശരീരത്തിന്റെ സ്പർശനത്തിൽ അവന്റെ ശരീരം ഒന്ന് വിറച്ചുപോയി …
മിത്ര ഭയം കൊണ്ട് അവന്റെ മുഖത്തേക്ക് നോക്കിയില്ലെങ്കിലും അവന്റെ കഴുത്തിൽ ആയി കാണുന്ന സ്വർണ്ണ ചേയിനിൽ കോർത്തിട്ടിരിക്കുന്ന രുദ്രാക്ഷവും അതിനോടൊപ്പം ഉള്ള സ്വർണത്തിന്റെ കുഞ്ഞു ത്രിശൂലത്തിന്റെ ലോക്കറ്റിലേക്കു മിത്ര അറിയാതെ നോക്കി നിന്നു പോയി…
താൻ ഇതുവരെ കാണാത്ത എന്തോ ഒരു പ്രത്യേകത ആ ലോക്കറ്റിൽ ഉണ്ടെന്ന് അവൾ ആ സമയം മനസ്സിലാക്കുകയായിരുന്നു..
ഈ സമയം രുദ്രന്റെ കണ്ണുകൾ മിത്രയുടെ മുഖം ആകെ ഓടി അലയുകയായിരുന്നു… …
കുഞ്ഞു മുഖമാണ് ചെറിയ കണ്ണുകളും പക്ഷേ കവിളുകൾ വല്ലാതെ തുടുത്തിരുന്നു… രുദ്രന്റെ കണ്ണുകൾ അവളുടെ ഇളം റോസ് ചുണ്ടിൽ എത്തി നിന്നതും എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനുഭൂതി അവനെ വന്ന് പൊതിയുന്നുണ്ടായിരുന്നു….
പെട്ടെന്നാണ് രുദ്രൻ സ്വബോധത്തിലേക്ക് വന്നത്… അവൻ മിത്രയുടെ ശരീരത്തിൽ നിന്നും ചാടി എഴുന്നേറ്റു കൊണ്ട് അവളുടെ ഇടതു കൈയിൽ ആയി പിടിച്ചു വലിച്ചു നിലത്തേക്ക് നിർത്തി..
രുദ്രന്റെ പെട്ടെന്നുള്ള പ്രവർത്തിയിൽ മിത്ര ഞെട്ടിപ്പോയി താൻ ഇത്രയും നേരം അവനെ തള്ളി മാറ്റാതെ അവന്റെ ലോക്കറ്റിലേക്ക് തന്നെയായിരുന്നു നോക്കിനിന്നത് എന്ന കാര്യം അപ്പോഴാണ് അവൾക്ക് ഓർമ വന്നത്…
ഡീ!!!
രുദ്രന്റെ അടുത്ത അലർച്ചയിൽ മിത്ര വിറച്ചു കൊണ്ട് അവന്റെ മുഖത്തേക്ക് നോക്കി അപ്പോഴേക്കും അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു..
തുടങ്ങി അവളുടെ പൂങ്കണ്ണീര്.. നീ എന്തിനാടി കോപ്പേ എന്റെ മുറിയിലേക്ക് കയറി വന്നത്!!!!..
രുദ്രം ചോദിച്ചതിന് മറുപടി പറയാതെ മിത്ര അപ്പോഴും കണ്ണുകൾ നിറച്ചുകൊണ്ട് അവനെ തന്നെ നോക്കി നിൽക്കുകയായിരുന്നു..
ചോദിച്ചതിന് മറുപടി പറയടി പുല്ലേ!!!!
അവന്റെ അടുത്ത അലർച്ചയിൽ ഒന്നു ഞെട്ടിയെങ്കിലും കണ്ണുകൾ അടച്ചുകൊണ്ട് മിത്ര രുദ്രനോടായി പറഞ്ഞു..
അ…. അത് പി…പിന്നെ ഞാൻ നന്ദ എന്ന കുട്ടി പറഞ്ഞു എ…എന്റെ ഡ്രസ്സ് എല്ലാം സൂരജേട്ടന്റെ മുറിയിൽ ഉണ്ടെന്ന്. അത്… അത് എ…എടുക്കാൻ വേണ്ടി വന്നതാ..
കണ്ണുകൾ അടച്ചുകൊണ്ട് ഒറ്റ ശ്വാസത്തിനാണ് അവൾ അവനോട് ഇത്രയും പറഞ്ഞത്..
മുന്നിൽ നിൽക്കുന്നവനിൽ നിന്നും യാതൊരു പ്രതികരണവും ഇല്ല എന്ന് കണ്ട മിത്ര പതിയെ കണ്ണുകൾ തുറന്നു നോക്കിയതും കണ്ടു തന്നെത്തന്നെ കൂർപ്പിച്ചു നോക്കി ദേഷ്യം കൊണ്ട് വിറച്ചു നിൽക്കുന്ന രുദ്രനെ….
Get out…
മിത്രക്ക് അവൻ പെട്ടെന്ന് അങ്ങനെ പറഞ്ഞപ്പോൾ അവൾ ആകെ എന്തോ പോലെയായി അവൾ ഒന്നുകൂടി അവനോട് ചോദിച്ചു..
ഹേ!!!
I say you get out!!!!!! കൈ ചൂണ്ടി പുറത്തേക്ക് കാണിച്ചു കൊണ്ട് രുദ്രൻ അലറിയതും… പിന്നെ മറ്റൊന്നും ചിന്തിക്കാതെ ഉടുത്തിരുന്ന പട്ടുപാവാട അല്പം ഉയർത്തിപ്പിടിച്ചുകൊണ്ട് അവൾ ജീവനും കൊണ്ട് പുറത്തേക്ക് ഇറങ്ങി ഓടി..
മിത്ര പുറത്തേക്കിറങ്ങിയതും ചെന്ന് പെട്ടത് സൂരജിന്റെ അടുത്തായിരുന്നു…
രുദ്രന്റെ മുറിയിൽ നിന്ന് ഇറങ്ങി വരുന്ന മിത്രയും മിത്രയുടെ അപ്പോഴത്തെ മുഖഭാവം കണ്ടതും ആ മുറിയിൽ എന്തായിരിക്കും സംഭവിച്ചിട്ടുണ്ടാവുക എന്നതിനെക്കുറിച്ചുള്ള ഏകദേശ രൂപം സൂരജിന് കിട്ടിയിരുന്നു..
നീ എന്തിനാ മോളെ ആ കാലന്റെ മുറിയിലേക്ക് പോയത്..
അത്…അത് പിന്നെ നന്ദ എന്ന കുട്ടി റൂമിൽ വന്നു പറഞ്ഞു എന്റെ ഡ്രസ്സ് ഏട്ടന്റെ മുറിയിൽ ഉണ്ടെന്ന് അതെടുക്കാൻ വന്നപ്പോൾ മുറി മാറി പോയതാ.. അല്പം വിഷമത്തോടെ നിഷ്കളങ്കമായ മുഖത്തോടെ മിത്ര സൂരജിനോട് പറഞ്ഞു..
ഹ്മ്മ്മ്മ്മ് സാരമില്ല മോളു ഏട്ടന്റെ കൂടെ വാ..
സൂരജിന്റെ മുറിയിലേക്ക് കയറിയതും മിത്രയുടെ കണ്ണുകൾ വിടർന്നു അത്യാവശ്യo വലുപ്പം ഉള്ള ഒരു മുറിയായിരുന്ന അവന്റേത്. ബാൽക്കണിയോട് അറ്റാച്ച് ചെയ്ത മുറി വളരെ അടുക്കും ചിട്ടയോടും കൂടെ കാണപ്പെട്ടു..
മിത്രയേ നോക്കി പുഞ്ചിരിച്ചുകൊണ്ട് സൂരജ് കബോർഡ് തുറന്നു…അതിലെ ഡ്രസ്സുകൾ കണ്ട് മിത്രയുടെ കണ്ണുമിഴിഞ്ഞു പോയി..
നീ ഇങ്ങനെ മിഴിച്ചു നിൽക്കണ്ട മോളെ ഇതെല്ലാം ഞാൻ എന്റെ കുഞ്ഞിക്ക് വേണ്ടി വാങ്ങിയതായിരുന്നു കുഞ്ഞി ഇല്ല എന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ പറ്റാറില്ല പിന്നെ ഓഫീസിലെ സ്റ്റാഫുകൾ എല്ലാവരും ഓണത്തിനും വിഷുവിനൊക്കെ അവരുടെ ഫാമിലിക്ക് ഡ്രസ്സ് എടുക്കാൻ പോകുമ്പോൾ ഞാൻ ആകെ ഒറ്റപ്പെട്ട പോലെ തോന്നും അപ്പോൾ എന്റെ കുഞ്ഞിയുടെ മുഖം മനസ്സിൽ കരുതി കൊണ്ട് അവൾക്ക് വാങ്ങിക്കുന്ന ഡ്രസ്സുകൾ ആണ് ഇതെല്ലാം..
അതിൽനിന്നും സൂരജിന് ഇഷ്ടപ്പെട്ട നാല് ജോഡി ദാവണി സെറ്റ് എടുത്ത് സൂരജ് മിത്രയുടെ കൈയിലേക്ക് കൊടുത്തു..
ഇപ്പോൾ മോൾ ഇത് പിടിക്ക്. പിന്നെ എന്താ വേണ്ടത് എന്ന് വെച്ചാൽ നോക്കി നമുക്ക് ഇതിൽ നിന്നും എടുക്കുകയോ അല്ലെങ്കിൽ പുറത്തുപോയി വാങ്ങിക്കുകയോ ചെയ്യാം..
ഹ്മ്മ്മ്മ് അതിന് മിത്രയൊന്നും മൂളുക മാത്രമാണ് ചെയ്തത്…
മുറിയിലെത്തിയതും ഫ്രഷ് ആയി കഴിഞ്ഞതും അവൾക്ക് അല്പം ആശ്വാസം തോന്നി.. എന്തുകൊണ്ടൊ താഴേക്ക് പോകുവാൻ ഒരു മടി തോന്നിയാ മിത്ര അവൾ ആ റൂമിൽ തന്നെ കഴിച്ചുകൂട്ടി…
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
സൂരജ് വിളിച്ചത് പ്രകാരം അല്പം മടിയോടെയാണെങ്കിലും മിത്ര സൂരജിന്റെ കൂടെ ഉമ്മറത്തേക്ക് ചെന്നു. അവിടെ എല്ലാവരും അവളെ കണ്ടതും ഒന്ന് നോക്കി പുഞ്ചിരിച്ചു..
ഈ സമയമാണ് അഭി അങ്ങോട്ടേക്ക് കയറിവന്നത്… മിത്രയെ കണ്ടതും അവന്റെ കണ്ണുകൾ ഒന്ന് തിളങ്ങി… പക്ഷേ അത് ആരും കണ്ടില്ല എന്ന് മാത്രം..
സൂരജേട്ടനും വല്യേട്ടനും രാവിലെ വന്നു എന്ന് നന്ദന വിളിച്ച് എന്നോട് പറഞ്ഞു കൂടെ ഒരു പെൺകുട്ടി ഉണ്ടെന്നും ഇതാണല്ലേ ആള്..
അതേടാ അഭി ഇതാണ് എന്റെ സഹോദരി മിത്ര.. മിത്രയെ തന്റെ അടുക്കലേക്ക് ചേർത്ത് നിർത്തിക്കൊണ്ട് സൂരജ് അഭിമാനപൂർവ്വം പറഞ്ഞു..
അതിന് അഭി മിത്രയെ നോക്കിയൊന്ന് പുഞ്ചിരിച്ചു അവളും വെറുതെ അവനെ നോക്കി ഒന്ന് ചിരിക്കുക മാത്രമാണ് ചെയ്തത്…
ഈ സമയമെല്ലാം രുദ്രൻ ഇതിലൊന്നും ഉൾപ്പെടാതെ പുറത്തെ ചാരുപടിയിൽ ഇരുന്നുകൊണ്ട് ആകാശത്തേക്ക് നോക്കി ഇരിക്കുകയായിരുന്നു..
നന്ദന പതിയെ രുദ്രന്റെ അടുത്തേക്ക് ചെന്ന് അവനെ തോണ്ടി പിടിച്ചു…
നന്ദനയാണെന്ന് കണ്ടതും രുദ്രൻ അവളെ നോക്കി ചെറിയൊരു പുഞ്ചിരി ചൊടിയിൽ വരുത്തിക്കൊണ്ട് ചോദിച്ചു “എന്താ വേണ്ടത്..”
അത് പിന്നെ ഞാനും കിടന്നോട്ടെ വല്യേട്ട വല്ല്യേട്ടന്റെ അടുത്ത്..
നന്ദന അങ്ങനെ പറഞ്ഞതും അത്യാവിശ്യം വീതിയുള്ള ചാരുപടി ആയതിനാൽ തന്നെ രുദ്രൻ അല്പം നീങ്ങി കൊടുത്തു.. പിന്നെ ഒന്നു നോക്കില്ല പെണ്ണ് അവന്റെ അടുത്തേക്ക് നീങ്ങി കിടന്നു കയ്യും കാലും അവന്റെ മേലേക്ക് എടുത്തിട്ട് ആകാശത്തേക്ക് നോക്കി കിടക്കുവാൻ തുടങ്ങി ഇതെല്ലാം തറവാട്ടിലുള്ളവർ ചിലരിൽ സന്തോഷം ജനിപ്പിച്ചെങ്കിലും ചിലരുടെ മുഖത്ത് പുച്ഛഭാവം ആയിരുന്നു…
രുദ്രൻ ആകെ മയത്തിൽ സംസാരിക്കുന്നത് നന്ദനയോട് മാത്രമാണ്…
അതിൽ മറ്റുള്ള പെൺകുട്ടികൾക്ക് അവളോട് അല്പം കുശുമ്പ് ഉണ്ടെന്നു കൂട്ടിക്കോളൂ…
അവൾ ചോദിക്കുന്നതിന് ക്ഷമയോടെ അവൻ ഉത്തരം പറയുന്നതും കാണാം..
സത്യത്തിൽ മിത്ര പോലും അവരുടെ വർത്തമാനവും സ്നേഹവും കണ്ട് കണ്ണ് മിഴിച്ചു പോയി…
പെട്ടെന്നാണ് തറവാട്ടിലേക്ക് ഒരു കാർ വന്നു നിന്നത് അതിൽ നിന്നിറങ്ങുന്ന പെൺകുട്ടികളെ കണ്ടതും അവിടെയുള്ള എല്ലാവർക്കും സന്തോഷമായി പക്ഷേ രുദ്രന്റെ മുഖം മുഖം മാത്രം ഇരുണ്ടിരുന്നു…
കാറിൽ നിന്ന് ഇറങ്ങിയവന്റെ കണ്ണുകളും മിത്രയിൽ എത്തിയതും ആ കണ്ണുകളിൽ വല്ലാത്തൊരു തിളക്കം ഉണ്ടായിരുന്നു…
പക്ഷേ ഇടതുവശത്ത് ആയി ഇരിക്കുന്ന രുദ്രനെ കണ്ടതും അവന്റെ കണ്ണുകളിൽ പകയാളി… അറിയാതെ തന്നെ അവന്റെ കൈ തന്റെ ഇടത് കവിളിലേക്ക് ചേർത്തുവെച്ചതും ഒരു നിമിഷം പഴയ കാര്യങ്ങളെല്ലാം ഓർമ്മ വന്നത് ദേഷ്യം കൊണ്ട് ഇരുവരും വിറക്കുന്നുണ്ടായിരുന്നു…
കാറിൽ നിന്നും ഇറങ്ങിയ പെൺകുട്ടികളുടെ കണ്ണുകളും മിത്രയുടെ മേൽ തന്നെയായിരുന്നു…പക്ഷേ ആ കണ്ണുകളിൽ അവളെ കണ്ടപ്പോൾ ഉള്ളഭാവം എന്താണെന്ന് പാവം മിത്രയ്ക്ക് മനസ്സിലായില്ല..
തുടരും…
