പ്രണയാസുരം : 8

പ്രണയാസുരം : 8

രാവിലെ കണ്ണ് തുറക്കുമ്പോൾ അസഹ്യമായ തലവേദന എടുക്കുന്നുണ്ടായിരുന്നു ആദത്തിന്. അവൻ കണ്ണ് തുറന്നു നോക്കുമ്പോഴാണ് താൻ ഇന്നലെ തറയിലാണ് കിടന്നുറങ്ങിയതെന്ന് മനസ്സിലായത്. “എന്നാലും ഞാൻ എങ്ങനെ തറയിൽ…” ഇന്നലെ നടന്ന കാര്യങ്ങൾ അവൻ ഒന്നുകൂടി ഓർത്തെടുക്കുവാൻ ശ്രമിച്ചു. പക്ഷേ അവന് ഒന്നും ഓർമ്മയിൽ വരുന്നില്ലായിരുന്നു. “ഹാ… ചിലപ്പോൾ മമ്മ വന്നു പുതപ്പിച്ചു തന്നതായിരിക്കും.” അവൻ സ്വയമേ പറഞ്ഞുകൊണ്ട് ഫ്രഷ് ആകുവാനായി ബാത്റൂമിലേക്ക് കയറിപ്പോയി.

 

ചെമ്പകശ്ശേരി തറവാട്… ചെമ്പകശ്ശേരിയിലെ ഇപ്പോഴത്തെ കാരണവരാണ് വാസുദേവൻ വർമ്മ. അദ്ദേഹത്തിന് നാല് മക്കളാണ് ഉള്ളത്. 1. വിഷ്ണുവർദ്ധൻ ഭാര്യ ലക്ഷ്മി, മകൻ മഹേഷ് വർമ്മ. 2. കൈലാസനാഥ് വർമ്മ ഭാര്യ ഉമ, മകൻ കാർത്തിക് വർമ്മ. 3. ശിവനന്ദൻ വർമ്മ ഭാര്യ ഹാസിനി, മകൻ മനു വർമ്മ. 4. ആനന്ദ് വർമ്മ ഭാര്യ ഗായത്രി, മകൾ രാധിക വർമ്മ.

 

പണ്ട് മുതൽക്കേ ചെമ്പകശ്ശേരി തറവാടും കുരിശിങ്കൽ തറവാടും തമ്മിൽ ബദ്ധശത്രുക്കൾ ആയിരുന്നു. തലമുറകളായിട്ട് ആ ശത്രുത മക്കളിലേക്കും വ്യാപിച്ചു തുടങ്ങി. ഇതിലെ നാലാമത്തെ മകനായ ആനന്ദ് വർമ്മയുടെ മകളാണ് രാധിക വർമ്മ. രാധികയെക്കുറിച്ച് പറയുകയാണെങ്കിൽ സൗന്ദര്യത്തിൽ ഏത് പുരുഷനെയും മനംമയക്കുന്ന വശ്യമായ ഒരു സൗന്ദര്യം അവൾക്കുണ്ടായിരുന്നു. സർപ്പസൗന്ദര്യം എന്ന് വേണമെങ്കിൽ പറയാം. ആ സൗന്ദര്യം വെച്ച് തന്നെയാണ് കുരിശിങ്കലിലെ ആദത്തിനെ അവൾ വിവാഹം കഴിച്ചത്. വിവാഹം കഴിച്ച് കുരിശിങ്കലിൽ എത്തിയതോടുകൂടി രാധികയുടെ സ്വഭാവം തന്നെ മാറി.

 

അവളുടെ സ്വഭാവദൂഷ്യത്തോടെയുള്ള പെരുമാറ്റം ആ വീട്ടിലുള്ള ആർക്കും പൊരുത്തപ്പെട്ടുപോകുവാൻ മാത്രം ഉതകുന്ന ഒന്നായിരുന്നില്ല. എങ്കിലും അവരെല്ലാം ആദത്തിനുവേണ്ടി എല്ലാം കണ്ടില്ലെന്ന് നടിച്ചു. പിന്നീട് ആദത്തിന്റെ അനിയൻ ഡെവി വഴി രാധികയെക്കുറിച്ചുള്ള സത്യങ്ങൾ അറിഞ്ഞതും ആ തറവാട്ടിലുള്ള എല്ലാവർക്കും അത് ഉൾക്കൊള്ളുവാൻതന്നെ സാധിച്ചില്ല. എങ്കിലും ഇതൊന്നും അവർ ആരും രാധികയോട് ചോദിച്ചില്ല. പക്ഷേ രാധിക എന്ന് പറയുന്ന വിഷസർപ്പം ആദത്തിന്റെ കൈയിലുണ്ടായിരുന്ന സമ്പാദ്യം മുഴുവൻ അവനിൽനിന്ന് സ്നേഹം നടിച്ച് വശത്താക്കുന്നത് അറിയുവാൻ കുരിശിങ്കലിൽ ഉള്ളവർ വളരെ വൈകിപ്പോയിരുന്നു.

 

ഒരുപക്ഷേ സത്യങ്ങളെല്ലാം അറിയുമ്പോഴേക്കും ആദം ഒരു വട്ടപ്പൂജ്യമായി മാറി. അതുകൂടാതെ അവൾക്ക് ഡിവോഴ്സ് വേണമെന്ന് രാധിക ആദത്തിനോട് വാശിപിടിച്ചു. സത്യങ്ങളെല്ലാം മനസ്സിലാക്കിയ ആദം രാധികയ്ക്ക് ഡിവോഴ്സ് നൽകുവാൻ തന്നെ സമ്മതം അറിയിച്ചു. പക്ഷേ കോടതിമുറിയിൽ അവൾ വിളിച്ചുപറഞ്ഞു, കഴിവുകെട്ട ഒരു ഭർത്താവാണ് ആദം എന്ന്. സത്യത്തിൽ അങ്ങനെ ഒരു കള്ള പ്രസ്താവന ആദത്തിനെ വല്ലാതെ ഉലച്ചുപോയി. നാട്ടുകാരുടെ ഇടയിലും വീട്ടുകാരുടെ ഇടയിലും അവൻ ഒരു പരിഹാസകഥാപാത്രമായി മാറി.

 

ഇപ്പോഴും ആദത്തിനെ അടക്കം ആ വീട്ടിലുള്ള പുരുഷജനങ്ങളെയും സ്ത്രീകളെയും വീഴ്ത്തുവാൻ ഒരു അവസരം നോക്കിയിരിക്കുകയാണ് ചെമ്പകശ്ശേരി തറവാട്ടിലുള്ളവർ.

 

തുടരും.

Leave a Reply

You cannot copy content of this page