രുദ്രാക്ഷം 23*

*രുദ്രാക്ഷം 23*

 

കാളിയാർ മഠം…

 

തേജയുടെ കാർ കാളിയാർമടത്തിന്റെ മുന്നിൽ ഒരു ഇരമ്പലോടെ വന്നു നിന്നു..

 

അവന്റെ കാൽപാദം കാളിയാർ മഠത്തിന്റെ മണ്ണിൽ ചവിട്ടിയ അതേ സമയത്ത് തന്നെ ആകാശത്ത് പരുന്തുകൾ വട്ടമിട്ട് പറന്നു…

 

തൊട്ടപ്പുറത്തായി മരച്ചിലിയിൽ ഇരിക്കുന്ന ബലിക്കാക്കകൾ അവനെ കണ്ടതും ശബ്ദം ഉണ്ടാക്കി ചിലച്ചുകൊണ്ടിരുന്നു..

 

വല്ലാത്തൊരു ഇരുൾ മൂടിയ അന്തരീക്ഷമായിരുന്നു കാളിയാർ മഠത്തിന്…

 

പൈശാചിക ശക്തികളുടെ വിളയാട്ടം ആ തറവാടിനെ വല്ലാത്തൊരു രാക്ഷസരൂപം തോന്നിപ്പിച്ചിരുന്നു…

 

പുറം പണിക്കു നിൽക്കുന്നവർ പോലും കറുത്ത വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്..

 

എന്തൊരു ഉൾപ്രേരണയിൽ കാവിന്റെ ഭാഗത്തേക്ക് നോക്കിയാൽ തേജ കണ്ടു തന്നെ നോക്കി പാല മരത്തിൽ തൂങ്ങി അടിയിരിക്കുന്ന ഒരു കരിനാഗത്തെ.

 

അതിനെ നോക്കി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് തേജ കാളിയാർമടത്തിന്റെ അകത്തളത്തിലേക്ക്  കയറിപ്പോയി…

 

എത്ര പുരോഗമിച്ചിട്ടും ഇപ്പോഴും കാളിയാർ മഠം പഴയ ഏതോ കാലത്തെയാണ് ഓർമിപ്പിക്കുന്നത്..

 

നാടുമുഴുവൻ പുരോഗതിയിൽ ഉയർന്നുനിൽക്കുമ്പോൾ കാളിയാർ മാഠം ഇപ്പോഴും പഴയ ശൈലികളും ആചാരങ്ങളും തന്നെ പിന്തുടരുന്നു..

 

അകത്തളത്തിലേക്ക് കയറി തെക്കുവശത്ത് കാണുന്ന  ഭാഗത്തേക്ക് നടക്കുകയാണ് തേജ..

 

അടഞ്ഞുകിടക്കുന്ന മുറിയിലെ വാതിൽ തള്ളിത്തുറന്ന് അകത്തു കയറിയപ്പോൾ തേജ കണ്ടു ധ്യാനത്തിൽ ഇരിക്കുന്ന തന്റെ അച്ഛൻ ഭൈരവനെ..

 

എന്തുകൊണ്ടൊ ധ്യാനത്തിൽ ഇരിക്കുന്ന ഭൈരവനെ വിളിക്കുവാൻ തോന്നിയില്ല തേജക്ക്.

 

അതുകൊണ്ട് തന്നെ അവൻ പിന്തിരിഞ്ഞു നടക്കുവാൻ ഒരുങ്ങിയതും പെട്ടെന്നാണ് പിറകിൽ നിന്നും അവന്റെ അച്ഛന്റെ വിളി കേട്ടത്..

 

തേജ നിൽക്കവിടെ എന്തായി കാര്യങ്ങൾ നിനക്ക് ആ മിത്രയെ കിട്ടിയോ…

 

കണ്ണുകൾ അടച്ചാണ് ഇരിക്കുന്നതെങ്കിലും ആ ചോദ്യത്തിന്റെ മൂർച്ച എത്രത്തോളം ഉണ്ടെന്ന് തേജയ്ക്ക് ആ വാക്കുകളിൽ നിന്നും മനസ്സിലാകുമായിരുന്നു..

 

അ… അത് പി…പിന്നെ അച്ഛാ ഇതുവരെ കിട്ടിയിട്ടില്ല തേടിക്കൊണ്ടിരിക്കുകയാണ് അവളെ.. തന്റെ തലകുനിച്ചുകൊണ്ട് അയാളോടായി പറഞ്ഞു അവൻ ..

 

ഹും…

 

തേടിക്കൊണ്ടിരിക്കുകയാണ് പോലും എത്ര നാളായി നീ ഇത് പറയുവാൻ തുടങ്ങിയിട്ട്..  ആ നാരുന്ത് പോലത്തെ പെണ്ണിനെ കണ്ടുപിടിക്കാൻ നിനക്ക് സാധിച്ചില്ല എന്നോ? അങ്ങനെയുള്ള നീ എങ്ങനെയാണ് ആ നിലവിറക്കുള്ളിൽ കയറി ആ കിരീടം എടുക്കുക.. എനിക്ക് എന്റെ മകൻ എന്ന് പറഞ്ഞാൽ  വിശ്വാസവും അഭിമാനവും ആയിരുന്നു പക്ഷേ ഈയൊരു കാര്യത്തിൽ മാത്രം എനിക്ക് തെറ്റുപറ്റി പോയോ എന്ന് സംശയമുണ്ട്.. മുന്നിൽ നിൽക്കുന്നതേജയെ പുച്ഛിച്ചുകൊണ്ട് ഭൈരവൻ പറഞ്ഞു..

 

സത്യത്തിൽ അച്ഛൻ തൊട്ടു കളിച്ചത് തേജയുടെ ആത്മാഭിമാനത്തിലാണ് അതുകൊണ്ടുതന്നെ തേജക്കത് മനസ്സിൽ വല്ലാതെ കൊണ്ടു എന്ന് വേണമെങ്കിൽ പറയാം..

 

ഈ സമയം മിത്രയേ കിട്ടാത്തതിലുള്ള ദേഷ്യം അവന്റെ മുഖത്ത് നിന്ന് പ്രകടമായിരുന്നു..

 

അധിക നാളില്ല എത്രയും പെട്ടെന്ന് നമുക്ക് അവളെ കിട്ടിയേ തീരൂ.. നീ എങ്ങനെ അവളെ കണ്ടുപിടിക്കും എന്നൊന്നും എനിക്കറിയേണ്ട ആവശ്യമില്ല പക്ഷേ കണ്ടുപിടിച്ചിരിക്കണം ഉടൻതന്നെ..

 

ഹ്മ്മ്…ശരി അച്ഛാ, അയാളുടെ മുഖത്തേക്ക് നോക്കുവാൻ ഉള്ള ബുദ്ധിമുട്ടുള്ളതുകൊണ്ട് തന്നെ തേജ താഴേക്ക് നോക്കിക്കൊണ്ട് അത്രയും പറഞ്ഞു പുറത്തേക്ക് ഇറങ്ങിപ്പോയി..

 

മിത്ര നിന്നെ എന്റെ കയ്യിൽ കിട്ടുമെടി   അതിനു ശേഷം ഈ ഭൈരവ് കൃഷ്ണപുരം കൊട്ടാരത്തിനെ തകർത്തു നാമാവശേഷമാക്കിയിരിക്കും..

 

ഹാ… ഹാ.. ഹാ…

 

ആ സമയത്ത് ഭൈരവന്റെ രൂപം കണ്ടാൽ തനി ചെകുത്താൻ ആണെന്ന് തോന്നിപ്പോകും…

 

ഓരോന്ന് ആലോചിച്ചുകൊണ്ട് തറവാടിന്റെ ഒരു വത്തേക്ക് കടന്ന് ഇടനാഴിയിലൂടെ നടക്കുകയാണ് മിത്ര സത്യത്തിൽ അവളുടെ മനസ്സ് കലുഷിതമാണ് കാരണം എന്താണെന്ന് ചോദിച്ചാൽ അറിയില്ല..

 

ഓരോന്ന് ചിന്തിച്ച് നടക്കുന്നുനിടയിൽ തന്റെ നേരെ ഓപ്പോസിറ്റ് ആയി വരുന്ന അശ്വതിയെ   അവൾ സത്യത്തിൽ ശ്രദ്ധിച്ചിട്ടില്ലായിരുന്നു..

 

രണ്ടുപേരും കൂട്ടിയിടിച്ചതും അശ്വതിയുടെ കയ്യിൽ നിന്നും മൊബൈൽ ഫോൺ താഴേക്ക് വീണുപോയി..

 

നിലത്ത് വീണ മൊബൈൽ ഫോണിലേക്കും മിത്രയുടെ മുഖത്തേക്കും അശ്വതി മാറിമാറി നോക്കി..

 

അപ്പോഴാത്തെ അശ്വതിയുടെ മുഖഭാവം കണ്ട മിത്ര അറിയാതെ ഉമിനീർ ഇറക്കി പോയി..

 

എടി!!! എത്ര രൂപയുടെ ഫോണാണ് ഇതെന്ന് നിനക്ക് അറിയുമോ…  അതെങ്ങനെയാ എവിടെയോ കിടന്ന തന്തയും തള്ളയും ആരാന്ന് അറിയാത്ത നിന്നോടൊക്കെ ഇതിനെക്കുറിച്ച് പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ…

 

സോറി ചേച്ചി ഞാൻ.

ഞാൻ കണ്ടില്ലായിരുന്നു..

 

എങ്ങനെ കാണും നിന്റെ കണ്ണ് ഇവിടത്തെ ആണുങ്ങളുടെ മേൽ അല്ലേ..അപ്പോൾ പിന്നെ നീ ഞങ്ങളെ ഒന്നും കാണുകയില്ലല്ലോ ല്ലേ…അശ്വതി മിത്രയേ മുറുകിയ മുഖത്തോടെ നോക്കികൊണ്ട് പറഞ്ഞു..

 

അത്രയും നേരം പാവം പോലെ നിന്നാ മിത്രയ്ക്ക് അശ്വതിയുടെ വാക്കുകൾ കേട്ടതും വല്ലാത്ത ദേഷ്യം തോന്നി..

 

സൂക്ഷിച്ചു സംസാരിക്കണംചേച്ചി ..

 

ഓഹോ പൂച്ചക്കുട്ടി ആയിരുന്നവൾ പുലിക്കുട്ടി ആകുന്നോ… ഇത്രയും കാലം ഒരു പിച്ചക്കാരിയെ പോലെ ജീവിച്ച നീ ഈ കോവിലകത്തെ തമ്പുരാട്ടി കുട്ടിയായ എന്നോട്  കയർത്തു സംസാരിക്കാൻ മാത്രം നീ വളർന്നോടി…

 

സത്യത്തിൽ നീയും സൂരജേട്ടനും തമ്മിലുള്ള ബന്ധമെന്ത..നിനക്ക് ഒരാൾ മതിയാവത്തതു കൊണ്ടായിരിക്കും നീ എന്റെ രുദ്രേട്ടനെ കൂടി കറക്കി എടുത്താത്….

 

പുറമേ എല്ലാവരോടും നിങ്ങൾ പറഞ്ഞിരിക്കുന്നത് സൂരജേട്ടൻ നിന്റെ സഹോദരൻ ആണന്നെല്ലേ   സത്യത്തിൽ നീ സൂരജേട്ടന്റെ  വേ…

 

ട്ടോ……

 

മിത്രയുടെ അടിയിൽ അശ്വതിയുടെ മുഖം ഒരു വശത്തേക്ക് കോടിപ്പോയി…

 

അശ്വതി പകപോടെ കവിളിൽ കൈവെച്ചുകൊണ്ട് മിത്രയെ നോക്കിയതും അപ്പോഴത്തെ മിത്രയുടെ മുഖഭാവം കണ്ടതും അറിയാതെ തന്നെ അശ്വതി രണ്ടടി പിറകോട്ടേക്ക് വെച്ചു പോയി..

 

മിത്രയുടെ അടിയിൽ അശ്വതി ആദ്യം തരിച്ചു നിന്നുപോയി അവൾക്ക്.. മിത്ര തന്നെ അടിച്ചത് വിശ്വസിക്കുവാൻ പോലും സാധിച്ചില്ല..

 

സ്വബോധത്തിലേക്ക് വന്ന അശ്വതി ചീറിക്കൊണ്ട് മിത്രയുടെ നേർക്ക് കയ്യോങ്ങി…

 

എടി!!നീ..

 

തൊട്ടുപോകരുത് എന്നെ… നിങ്ങൾ എന്താണ് എന്നെ കുറിച്ച് കരുതിയിരിക്കുന്നത്..  നിങ്ങൾ പറയുന്നതെല്ലാം കേട്ടുകൊണ്ടിരിക്കുന്ന വെറും ഒരു പാവയാണ് ഞാനെന്നോ..ക്ഷമിക്കുന്നതിനും ഒരു പരിധിയുണ്ട്..

 

അന്ന് നിങ്ങൾ മനപ്പൂർവം നാടകം അഭിനയിച്ചു കാവിലേക്ക് എന്നെ കൂട്ടിക്കൊണ്ടു പോയപ്പോഴേ ഞാൻ കരുതി വച്ചതാണ് ഈ ഒരു അടി..

 

പക്ഷേ അന്ന് രുദ്രേട്ടന്റെ കയ്യിൽ നിന്നും സൂരജേട്ടന്റെ കൈയിൽ നിന്നും ഭേഷ് ആയി കിട്ടിയത് കൊണ്ടാണ് ഞാൻ പിന്നെ ഒന്നും പറയാതിരുന്നതും പ്രവർത്തിക്കാതിരുന്നതും..

 

നിങ്ങളോട് ഒന്നും എതിർത്തു പറയുന്നില്ല എന്ന് കരുതി ഞാൻ വെറുമൊരു പൊട്ടിയാണെന്ന് നിങ്ങൾ കരുതരുത്..

 

വയസ്സിന് മൂത്തതല്ലേ എന്ന് കരുതിയാണ് ഞാൻ ഇത്രയും ദിവസം ക്ഷമിച്ചിരുന്നത്..

 

ഇടയ്ക്കിടയ്ക്ക് പറയാറുണ്ടല്ലോ വലിഞ്ഞുകയറി വന്നവൾ വലിഞ്ഞു കയറി വന്നവൾ എന്ന്.. ഞാനെങ്ങനെ ഈ കോവിലകത്തിലേക്ക് വലിഞ്ഞു കയറി വന്നതല്ല എന്റെ ഏട്ടൻ അതായത് സൂരജേട്ടൻ സ്വന്തം അനിയത്തിയായി കണ്ടുകൊണ്ട് എന്നെ ഇങ്ങോട്ട് കൊണ്ടുവന്നതാണ്..

 

മേലിൽ ഇപ്പോൾ പറഞ്ഞതുപോലുള്ള സംസാരം ഇനി ചേച്ചിയുടെ നാവിൽ നിന്നും ഉയർന്നാൽ മിത്രയുടെ മറ്റൊരു മുഖം ആയിരിക്കും നിങ്ങൾ കാണുക..

 

കൂടി വന്നാൽ 19 വയസ്സുള്ള ഒരു പെൺകുട്ടി 25 വയസ്സുള്ള തന്നോട്  വലിഞ്ഞു മുറുകിയ മുഖത്തോടെ  സംസാരിക്കുന്നത് കണ്ടതും അശ്വതിയിൽ വല്ലാത്ത ഒരു പകപ്പുണ്ടാക്കി..

 

ഇതുവരെ കണ്ട മിത്രയല്ല തന്റെ മുന്നിൽ നിൽക്കുന്നത് എന്ന് പോലും അശ്വതിക്ക്‌ തോന്നി..

 

എന്നാലും വിട്ടുകൊടുക്കാൻ അശ്വതിയും തയ്യാറാല്ലായിരുന്നു അവൾ എന്തോ തിരിച്ചു കൈ ചൂണ്ടിക്കൊണ്ട് മിത്രയോട് പറയുവാൻ ഒരുങ്ങിയതും പെട്ടെന്നാണ് ഇടതുവശത്തേക്ക് അവൾ ഒന്ന് വെറുതെ നോക്കിയത്..

 

അവിടേക്ക് നോക്കിയതും അശ്വതിക്ക് ഭൂമി പിളർന്നു താഴേക്ക് പോയാൽ മതിയെന്നായി കാരണം തങ്ങളെ രണ്ടുപേരെയും നോക്കി കൈകൾ പിണച്ചു കെട്ടി കൊണ്ട് നിൽക്കുന്ന സൂരജിനെ കണ്ടതും അശ്വതി വല്ലാത്തൊരു അവസ്ഥയിലായിപ്പോയി..

 

അശ്വതി നോക്കുന്ന ഭാഗത്തേക്ക് മിത്ര നോക്കിയതും അവൾ കണ്ടു തങ്ങളെ നോക്കി പുഞ്ചിരിച്ചു കൊണ്ടു നിൽക്കുന്ന സൂരജിനെ..

 

സത്യത്തിൽ സൂരജിനെ അവിടെ രണ്ടുപേരും പ്രതീക്ഷിച്ചിട്ടില്ലായിരുന്നു.. അതുകൊണ്ടുതന്നെ ഇരുവരുടെയും മുഖത്ത് വല്ലാത്തൊരു പകപ്പായിരുന്നു..

 

അശ്വതിയുടെ മുഖത്ത് മിത്ര തന്നെ അടിക്കുന്നത് സൂരജ് കണ്ടത്തിലുള്ള ജാളിധ്യ ആണെങ്കിൽ മിത്രയുടെ മുഖത്ത് സൂരജ് തന്നെ വഴക്ക് പറയുമോ എന്നുള്ള ഭയം ആയിരുന്നു…

 

സൂരജ് അവിടെ നിൽക്കുന്നതുകൊണ്ട് തന്നെ അശ്വതിക്ക് മിത്രയോടൊന്നും തിരിച്ചു പറയാൻ സാധിക്കുന്നില്ലായിരുന്നു അതുകൊണ്ടുതന്നെ അവളെ ഒന്ന് ഇരുത്തി നോക്കിക്കൊണ്ട് അശ്വതി സൂരജിന്റെ മുൻപിലൂടെ കടന്നു പോകുവാൻ ഒരുങ്ങിയതും പിറകിൽ നിന്നും സൂരജിന്റെ വിളി വന്നതും ഒരേ സമയമായിരുന്നു..

 

തമ്പുരാട്ടി അവിടെ ഒന്നു നിന്നെ..

 

ഇനി സൂരജ് തന്നോട് എന്തായിരിക്കും പറയാൻ പോകുക എന്നുള്ളത് ആലോചിച്ച് അശ്വതി തന്റെ കൈമുഷ്ട്ടി ചുരുട്ടിപ്പിടിച്ച് കണ്ണുകൾ അടച്ച് തന്റെ ദേഷ്യം കടിച്ചമർത്തി നിന്നു.. അപ്പോഴും സൂരജിനെ അശ്വതി തിരിഞ്ഞു കൂടി നോക്കിയില്ല…

 

നല്ല ബേഷ് ആയി തന്നെ കിട്ടി അല്ലേ എന്റെ പെങ്ങളുടെ കയ്യിൽ നിന്നും.. ഇത് നീ ചോദിച്ചു വാങ്ങിയതാണ് അശ്വതി.. ഈ അടി നിനക്ക് എപ്പോഴും ഓർമ്മ വേണം.. മേലിൽ നീ ഇപ്പോൾ പറഞ്ഞ തരത്തിലുള്ള വർത്തമാനം പറഞ്ഞുകൊണ്ട് മിത്രയുടെ  അടുക്കലേക്ക് ചെല്ലുന്നത്  ഞാൻ അറിഞ്ഞാൽ നിനക്ക് ഈ തറവാട്ടിലെ തമ്പുരാൻ ആയ സൂരജിനെ മാത്രമേ അറിയുകയുള്ളൂ ഐപിഎസ് ഓഫീസർ സൂരജിനെ നിനക്ക് അറിയില്ല..

 

അറിയാൻ നീ തുടങ്ങിയാൽ പിന്നെ  ജീവിക്കണമെന്ന് പോലുള്ള മോഹം പോലും നിനക്ക് ഉണ്ടാകില്ല.. ഞാൻ പറഞ്ഞതിന്റെ അർത്ഥം മനസ്സിലായല്ലോ അശ്വതിക്ക് …

 

അവന്റെ മൂർച്ചയേറിയ വാക്കുകൾ കേട്ടതും ആദ്യമായി അശ്വതി ഒന്ന് വിറച്ചു പോയി. കാരണം രുദ്രനല്ല  സൂരജ്…

 

എപ്പോഴും ശാന്ത സ്വരൂപൻ ആണ് സൂരജ്  പക്ഷേ ദേഷ്യം വന്നാൽ അവൻ എങ്ങനെ ആയിരിക്കുo പ്രതികരിക്കുക എന്ന്  അന്ന് കാവിലെ സംഭവത്തിനുശേഷം അശ്വതിക്ക് നന്നായിട്ട് അറിയാം..

 

അതുകൊണ്ടുതന്നെ തലതാഴ്ത്തി അവൾ പതിയെ തന്റെ തല ഒന്ന് ആട്ടിക്കൊണ്ട് വേഗം നടന്നു മുറിയിലേക്ക് പോയി…

 

അശ്വതി പോകുന്നത് നോക്കി നിന്ന സൂരജ് പതിയെ പിന്തിരിഞ്ഞതും  കണ്ടു തന്റെ അടുക്കലേക്ക് മടിച്ചു മടിച്ചു നടന്നുവരുന്ന മിത്രയേ.

 

മിത്രയെ കണ്ടതും പുഞ്ചിരിച്ചുകൊണ്ട് സൂരജ് അവൾക്ക് നേരെ കൈ കാണിച്ചുകൊണ്ട് പറഞ്ഞു

 

കൊട് കൈ..

 

സൂരജ് നീട്ടിയിരിക്കുന്ന കയ്യിലേക്കും അവന്റെ മുഖത്തേക്കും മാറിമാറി നോക്കിയാ മിത്ര പിന്നീട് പുഞ്ചിരിച്ചുകൊണ്ട് സൂരജ് നീട്ടി പിടിച്ചിരിക്കുന്ന കൈകളിലേക്ക് തന്റെ കൈകൾ ചേർത്തുവച്ചു…

 

എന്നാലും ഏട്ടന്റെ കുട്ടി ഇത്രയും ധൈര്യശാലി ആയിരുന്നു എന്ന് ഞാൻ അറിഞ്ഞില്യട്ടൊ…

 

നിന്നെ മുറിയിൽ കാണാത്തതുകൊണ്ട് തേടി വന്നതായിരുന്നു ഏട്ടൻ എന്തായാലും നല്ലൊരു കാഴ്ച തന്നെ കാണാൻ പറ്റി.. ഇതുപോലെ എപ്പോഴും ബോൾഡ് ആയി നിന്നുടെ നിനക്ക്.. ഇതുപോലെ ബോൾഡായി നിന്നാൽ രുദ്രൻ എന്ന് പറയുന്ന രാക്ഷസനെയും നമുക്ക് പൂട്ടാന്നേ.. സൂരജ് ഒറ്റക്കണ്ണീർക്കിക്കൊണ്ട് കളിയാലെ മിത്രയോട് പറഞ്ഞു..

 

അയ്യോ ഏട്ടാ അത് പിന്നെ അശ്വതി ചേച്ചി മോശമായി നമ്മളെ കുറിച്ച് സംസാരിച്ചപ്പോൾ ഞാൻ അറിയാതെ അടിച്ചു പോയതാണ്.. പിന്നെ ഏട്ടൻ ഇതൊന്നും മറ്റാരോടും പറയരുത് പ്ലീസ്.

 

 

കണ്ണുകൾ ചുരുക്കി കൊണ്ട് കൊച്ചുകുട്ടിയെ പോലെ മിത്ര തന്റെ കൈയിൽ പിടിച്ചു   പറയുന്നത് കേട്ടതും സൂരജിന് അവളോട് വല്ലാത്ത വാത്സല്യം തോന്നി..

 

അച്ചോടാ ഏട്ടന്റെ കുട്ടി ഇത്രയും നല്ലൊരു പെർഫോമൻസ് നടത്തിയിട്ട് ഞാൻ ആരോടും പറയണ്ട എന്നാണോ…ശരി… ശരി ഞാൻ ആരോടും പറയുന്നില്ല പോരേ..

 

സൂരജ് അവളെ തന്റെ കൈക്കുള്ളിൽ ആക്കി കൊണ്ട് അവളുടെ കവിളിൽ ഒന്ന് പിച്ചികൊണ്ട് പറഞ്ഞു.

 

ഹ്മ്മ് താങ്ക്യൂ..

 

Your welcome my dear princess..

 

കൈ നെഞ്ചിലേക്ക് വെച്ച് ഒന്ന് ബൊ ചെയ്തു കൊണ്ട് സൂരജ് അങ്ങനെ പറഞ്ഞതും മിത്ര മനസ്സറിഞ്ഞ്  കൊണ്ടു പൊട്ടിച്ചിരിച്ചു പോയി…

 

തുടരും…

One thought on “രുദ്രാക്ഷം 23*

Leave a Reply

You cannot copy content of this page