മതിയെടാ വൈഭവേ എത്രാമത്തെ എത്രാമത്തെ ഗ്ലാസ്സ് ആണെന്ന് വല്ല ബോധവും ഉണ്ടോ?
ഇന്നെനിക്ക് ഏറെ സന്തോഷം ഉള്ള ദിവസമാണ് രാഹുൽ നിനക്ക് അറിയുമോ ഇന്നാണ് രുദ്രൻ ഞങ്ങളുടെ പരദേവതയുടെ ക്ഷേത്രത്തിലേക്ക് എന്നും പറഞ്ഞ് ആ കാടുകയറുവാൻ പോകുന്നത്.. ഇനിയെന്തായാലും കുറച്ചു ദിവസത്തേക്ക് അവന്റെ ശല്യം ഉണ്ടാക്കില്ല.. അയ്യോ അങ്ങനെയല്ല കുറച്ചുദിവസത്തേക്ക് എന്നല്ല ഇനി ഒരു തിരിച്ചുവരവ് ആ കാലന് ഒരിക്കലും ഉണ്ടാകില്ല കാരണം അങ്ങനെയുള്ള സ്ഥലത്തേക്കാണ് അവൻ പോകുന്നത് തന്നെ.. എന്തായാലും അവൻ പോയി ഏതെങ്കിലും മൃഗത്തിന് ഭക്ഷണം ആകട്ടെ..
അതെന്തെങ്കിലും ആകട്ടെ അവൻ ചാവുകയൊ ചാവാതിരിക്കുകയോ എന്തെങ്കിലും ചെയ്യട്ടെ നീ അത് വിട്ടേക്ക് എന്നിട്ട് ബാക്കി പറ ഇപ്പോൾ അവിടെ നിൽക്കുന്ന പെൺകുട്ടി ഇല്ലേ മിത്ര അവനില്ലാത്ത സ്ഥിതിക്ക് അവളുടെ രുചി നോക്കാൻ പറ്റിയ സന്ദർഭമാണ് നീ എന്തു പറയുന്നു വൈഭവ് .. വൈഭവിന്റെ ഉറ്റ സുഹൃത്തായ രാഹുൽ അവനോട് ചോദിച്ചു.. അതേടാ ഈ ഒരു ദിവസത്തിന് വേണ്ടിയാ ഞാനും കാത്തു നിന്നത്… അപ്പോൾ എങ്ങനെയാ വൈഭവേ കാര്യങ്ങളൊക്കെ പ്ലാൻ ചെയ്തിരിക്കുന്നത്..
അതിപ്പോൾ അവൻ ഇന്ന് രാത്രി പോകും ഏകദേശം പത്തുമണിയോടെ അടുപ്പിച്ച് എന്നാണ് തറവാട്ടിൽ നിന്നും കിട്ടിയ ന്യൂസ്..
അതുകൊണ്ടുതന്നെ രാത്രി 12 മണിയാകുമ്പോൾ നിങ്ങൾ അവിടേക്ക് എത്തണം എല്ലാവരും നേരത്തെ കിടന്നുറങ്ങുന്ന പതിവുണ്ട് തറവാട്ടിൽ അതുകൊണ്ട് തന്നെ 12 മണി ആയിരിക്കും ബെസ്റ്റ് സമയം പോക്കണം അവളെ ഏതു വിധേയനെയും..
മിത്രയുടെ മുഖം മനസ്സിലേക്ക് ഓർമ്മവരും തോറും വൈഭവ് തന്റെ മുടിഇഴാകളിൽ കൂടി കൈവിരൽ കോർത്തുകൊണ്ട് ഒരു ഉന്മാദിയെ പോലെ ആ ചെയറിലേക്കായി ചാഞ്ഞിരുന്നു..
കൂടെയുണ്ടായിരുന്ന രാഹുലിന്റെ അവസ്ഥയും മറിച്ചല്ലായിരുന്നു ഒരിക്കൽ വൈഭവിന്റെ മൊബൈലിൽ മിത്രയുടെ മുഖം കണ്ടപ്പോൾ തൊട്ട് അവനും വല്ലാത്തൊരു ആഗ്രഹം ഉണ്ടായിരുന്നു മിത്രയുടെ രുചി ഒന്ന് അറിയുവാൻ..
ഇന്ന് രാത്രിയോടുകൂടി ആ ആഗ്രഹം സഫലമാകും എന്ന് പ്രതീക്ഷയിൽ രണ്ടു പേരും ആ ബോട്ടിലിൽ ഉണ്ടായിരുന്ന മദ്യം മുഴുവൻ കുടിച്ചു തീർത്തു..
നന്ദന വഴി രുദ്രൻ ഇന്ന് പോകുന്ന കാര്യം മിത്ര അറിഞ്ഞിരുന്നു എന്തുകൊണ്ടോ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ദുഃഖം അവളെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു..
വെറുതെയിരിക്കുമ്പോൾ ഒന്നു പൊട്ടിക്കരയുവാൻ തോന്നുന്നു മനസ്സിന് വല്ലാത്തൊരു ഭാരം പോലെ എന്തൊക്കെയോ നടക്കുവാൻ പോകുന്നു എന്നെല്ലാം മിത്രയുടെ മനസ്സ് അവളോട് തന്നെ പറഞ്ഞുകൊണ്ടിരുന്നു..
മിത്രയ്ക്ക് രുദ്രനെ കാണാതെ ശ്വാസം മുട്ടുന്നത് പോലെ തോന്നി..
ചിലപ്പോൾ താൻ അവിടേക്ക് ചെന്നാൽ അവന് അത് ഇഷ്ടമാകില്ല എന്ന് കരുതി അവൾ കുറെ നേരമായി മുറിയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുവാൻ തുടങ്ങിയിട്ട്..
ഇനി ഇങ്ങനെ ഇരുന്നാൽ താൻ ചിലപ്പോൾ ടെൻഷൻ അടിച്ച് മരിച്ചുപോകും എന്ന് തോന്നിയ മിത്ര മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങാൻ ഒരുങ്ങുന്ന സമയത്താണ് സൂരജ് അകത്തേക്ക് വന്നത്..
ഹാ മോളെ..
എന്താ ഏട്ടാ..
അത് പിന്നെ മോൾ ഈ പവർ ബാങ്ക് ഒന്ന് രുദ്രന്റെ കയ്യിൽ കൊണ്ട് കൊടുക്കുമോ? എനിക്ക് അത്യാവശ്യം ആയിട്ട് ഒരു കോൾ ചെയ്യാനുള്ളതുകൊണ്ട് എനിക്കിപ്പോൾ അവന്റെ അടുക്കലേക്ക് പോകുവാൻ പറ്റില്ല..
തന്റെ കയ്യിൽ ഉണ്ടായിരുന്ന പവർബാങ്ക് മിത്രക്ക് നേരെ നീട്ടിക്കൊണ്ട് സൂരജ് പറഞ്ഞു.
സത്യത്തിൽ രുദ്രനെ കാണുവാൻ പോകുവാൻ എന്തെങ്കിലും കാരണം ഉണ്ടാക്കാൻ വേണ്ടി കാത്തിരുന്നതാണ് മിത്ര മറ്റൊന്നും കൊണ്ടല്ല തന്നെ കാണുമ്പോൾ തന്നെ കടിച്ചു കീറാൻ വരുന്നവന്നാണ് രുദ്രൻ അപ്പോൾ പിന്നെ വെറുതെ അങ്ങോട്ട് കേറി ചെന്നാൽ എന്തായാലും വഴക്ക് കേൾക്കും അതുകൊണ്ട് മാത്രമാണ് അവൾ അങ്ങനെ എന്തെങ്കിലും മനസ്സിൽ കരുതിയത് പക്ഷേ അതിനു മുന്നേ തന്നെ സൂരജ് ഇങ്ങനെ ഒരു കാര്യം വന്നു പറഞ്ഞത് കൊണ്ട് തന്നെ അവൾ വേഗം പുഞ്ചിരിച്ചുകൊണ്ട് പവർബാങ്ക് വാങ്ങി രുദ്രന്റെ മുറിയിലേക്കായി നടന്നു ചെന്നു..
രുദ്രന്റെ മുറിയിലേക്ക് അടുക്കുംതോറും മിത്രയുടെ ഹൃദയം പതിവിലേറെ വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു..
ധൃതഗതിയിൽ മിടിക്കുന്ന ഹൃദയത്തെ വരുതിയിൽ ആക്കുവാൻ മിത്ര വല്ലാതെ പ്രയാസപ്പെട്ടു…
ഓരോ ചുവടുകൾ വച്ച് മിത്ര രുദ്രന്റെ മുറിയുടെ മുന്നിലായി വന്നു നിന്നുകൊണ്ട് അകത്തേക്ക് ഒന്ന് ഏന്തി വലിഞ്ഞു നോക്കി..
അവൾ നോക്കുമ്പോൾ രുദ്രൻ ഒരു ബാഗിൽ അല്പം വസ്ത്രങ്ങൾ എടുത്തു വയ്ക്കുന്നതാണ് അവൾ കാണുന്നത്..
രുദ്രനെ കണ്ടതും അത്രയും നേരം ഉണ്ടായിരുന്ന ധൈര്യമെല്ലാം മിത്രയിൽ നിന്നും ചോർന്നു പോയിരുന്നു.. പിന്തിരിഞ്ഞു നടന്നാലോ എന്ന് പോലും മിത്ര ചിന്തിച്ചു പക്ഷേ അപ്പോഴാണ് തന്റെ കയ്യിലുള്ള പവർബാങ്ക് മിത്ര ഓർത്തത്..
പിന്നെ ഒന്നും നോക്കിയില്ല ദീർഘമായി ശ്വാസം ആഞ്ഞുവലിച്ചു കൊണ്ട് മിത്ര രുദ്രന്റെ മുറിയുടെ ഡോറിലായി ഒന്ന് പതിയെ കൊട്ടി ..
ടക്.. ടക്..
കയറി വാടാ ഇതെന്തിനാ ഇത്രയും ഫോർമാലിറ്റീസ് പിന്തിരിഞ്ഞു നിൽക്കുന്നതുകൊണ്ട് തന്നെ ആരാണ് വന്നത് എന്ന് സൂരജിനെ മനസ്സിലായില്ല..
ആ തറവാട്ടിൽ രുദ്രന്റെ മുറിയിലേക്ക് ആകെ കയറി വരാറുള്ളത് സൂരജ് മാത്രമാണ് പിന്നെ വല്ലപ്പോഴും അച്ഛനും അമ്മയും വരും അവർ വരുകയാണെങ്കിൽ മോനെ എന്ന് വിളിച്ചു കൊണ്ടാണ് വരാറുള്ളത്..
പക്ഷേ ഇപ്പോൾ വന്ന ആളുടെ പ്രതികരണം ഒന്നുമില്ല എന്ന് കണ്ട രുദ്രൻ പതിയെ പിന്തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു വാതിൽക്കൽ വെപ്രാളത്തോടെ നിൽക്കുന്ന മിത്രയെ..
മ്മ്മ് എന്താ… അവിടെനിന്ന് നേരം വെളുപ്പിക്കാതെ ഇങ്ങോട്ട് അകത്തേക്ക് കയറി വരൂ..
അവന്റെ ഗാംഭീരമാർന്ന ശബ്ദം കേട്ടത് ഉമിനീറക്കിക്കൊണ്ട് കയ്യിലുള്ള പവർ ബാങ്ക് മുറുകെപ്പിടിച്ച് മിത്ര അകത്തേക്ക് കയറി..
ഹ്മ്മ്മ് എന്തുവേണം..
അത് അത് പിന്നെ ഞാൻ..
നീ!!
അത് ചോദിക്കുമ്പോൾ രുദ്രന്റെ ശബ്ദം അല്പം ഒന്ന് ഉയർന്നിരുന്നു..
സത്യത്തിൽ അല്പം ഉയർന്നരുദ്രന്റെ ശബ്ദം കേട്ടപ്പോൾ തന്നെ മിത്രയൊന്നു ഞെട്ടി എങ്കിലും അവന്റെ മുഖഭാവം കൂടുതൽ മാറുന്നതിനു മുന്നേ വലതു കൈയിലായി ചേർത്ത് വച്ചിരുന്ന പവർ ബാങ്ക് എടുത്ത് രുദ്രന് നേരെ നീട്ടി അവൾ..
രുദ്രൻ സംശയത്തോടെ മിത്രയുടെ മുഖത്തേക്കും പാവർബാങ്കിലേക്കും നോക്കുന്നത് കണ്ടെതും..
മിത്ര പറഞ്ഞു ഏട്ടൻ തന്നതാണ്..
ഓ… ഞാനത് മറന്നു..
അത്രയും പറഞ്ഞ് രുദ്രൻ മിത്രയുടെ കയ്യിൽ നിന്നും പവർബാങ്ക് വാങ്ങി..
പവർ ബാങ്ക് വാങ്ങിയിട്ടും പോകാതെ തന്റെ മുറിയിൽ തന്നെ നിൽക്കുന്ന മിത്രയെ നോക്കിക്കൊണ്ട് രുദ്രൻ ചോദിച്ചു..
ഹ്മ്മ്മ് ഇനി എന്താ?.
മച്ചും!!!. ഇരുചുമലുകളും ഉയർത്തി അവൾ തലവിലങ്ങനെ ആക്കികൊണ്ട് പറഞ്ഞു വേഗം രുദ്രന്റെ മുറിയിൽ നിന്ന് ഇറങ്ങുവാൻ പോയി..
പിന്നീട് എന്തോ ഒരു ഉൾപ്രേരണയിൽ മിത്ര പിന്തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു തന്നെ തന്നെ നോക്കി നിൽക്കുന്ന രുദ്രനെ..
പിന്തിരിഞ്ഞു നോക്കിക്കൊണ്ട് തന്നെ മിത്ര മുൻപോട്ടേക്ക് നടന്നതും കട്ടിലപ്പടയിൽ കാലു തട്ടി അവൾ വേച്ചു വീഴുവാൻ ഒരുങ്ങി.
മിത്ര!!!!!..
മുഖം അടിച്ച് മിത്രാ നിലത്തേക്ക് വീഴുവാൻ ഒരുങ്ങിയതും കാറ്റുപോലെ രുദ്രൻ പാഞ്ഞു വന്നു മിത്രയുടെ ഇടുപ്പിലൂടെ കൈകൾ ചേർത്ത് അവളെ അവൻ തന്റെ ശരീരത്തിലേക്ക് ചേർത്തുനിർത്തി..
ഒരു നിമിഷം പരസ്പരം ഇരുവരും മുഖത്തോട് മുഖം നോക്കി നിന്നു..
സൂക്ഷിക്കണം…
എന്തോ ഒരു ഉൾപ്രേരണയിൽ മിത്ര രുദ്രന്റെ ആ കരിനീല കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് അറിയാതെ പറഞ്ഞു പോയി..
ആ സമയം അറിയാതെ തന്നെ രുദ്രന്റെ കണ്ണുകൾ ഒന്നു വിടർന്നുവോ?
മിത്രാ നീ എവിടെയാ!!!!
രുദ്രന്റെ മുറിയുടെ നീളൻ വരാന്തയുടെ ഭാഗത്തുനിന്നുള്ള നന്ദനയുടെ ശബ്ദമാണ് ഇരുവരെയും സ്വബോധത്തിലേക്ക് കൊണ്ടുവന്നത്.
മിത്ര രുദ്രന്റെ ദേഹത്തു നിന്നു ഞെട്ടിപ്പിടിഞ്ഞ് മാറി നിന്നു.. ഈ സമയo വല്ലാത്ത ഒരു മാനസികാവസ്ഥയിലായിരുന്നു ഇരുവരും ..
രുദ്രൻ മിത്രയോടായി എന്തോ പറയുവാൻ ഒരുങ്ങിയപ്പോഴേക്കും മിത്ര അവൻ തന്നെ വഴക്ക് പറയുമോ എന്ന ഭയം മൂലം അവനെ നോക്കുവാനുള്ള ബുദ്ധിമുട്ടുകൊണ്ട് വേഗം മുറിയിൽ നിന്നും ഇറങ്ങി ഓടി..
ഹേയ് നിൽക്ക്…
രുദ്രൻ പിറകിൽ നിന്നും മിത്രയേ വിളിച്ചുവെങ്കിലും അവൾ അപ്പോഴേക്കും
ഓടി അകന്നു പോയിരുന്നു…
രുദ്രൻ മിത്ര പോയ വഴിയേ നോക്കി അല്പം സമയം കട്ടിള പടിയിൽ തന്നെ നിന്നു അപ്പോഴും അവന്റെ കർണ്ണപടത്തിൽ അവളുടെ “സൂക്ഷിക്കണം” എന്ന ശബ്ദം മുഴങ്ങി കേട്ടു കൊണ്ടേയിരുന്നു,..
പെട്ടെന്ന് സ്വബോധത്തിലേക്ക് വന്ന രുദ്രൻ തല ഒന്ന് കുടഞ്ഞുകൊണ്ട് വീണ്ടും തന്റെ പാക്കിങ് ആരംഭിച്ചു..
അല്പസമയം കഴിഞ്ഞതും സൂരജും കൂടി വന്നതും ഇരുവരും ആയി പിന്നെ പാക്കിംഗ്..
ഏകദേശം രാത്രി പത്തരയോടെ അടുപ്പിച്ചാണ് രുദ്രൻ തറവാട്ടിൽ നിന്നും ഇറങ്ങുവാൻ തയ്യാറായത്..
അവൻ പോകുന്നത് കൊണ്ട് തന്നെ തറവാട്ടിലുള്ള എല്ലാവരും ഉമ്മറത്ത് എത്തിയിരുന്നു.
ഏറ്റവും കൂടുതൽ സന്തോഷം താരക്കും ശ്രീദേവിക്കും അശ്വതിക്കും ആയിരുന്നു ഇനി അവൻ ഒരിക്കലും തിരിച്ചു വരരുതേ എന്ന് മനസ്സിൽ പ്രാർത്ഥിച്ചു കൊണ്ടാണ് പുറത്തു പുഞ്ചിരിച്ചുകൊണ്ട് അവർ അവനെ യാത്രയാക്കിയത്..
അവർക്കെല്ലാം തിരിച്ച് ഒരു പുഞ്ചിരി നൽകിക്കൊണ്ട് തന്റെ താറിൽ കയറി എല്ലാവരോടും യാത്ര പറഞ്ഞു രുദ്രൻ യാത്രയായി ..
ഈ സമയം അറിയാതെ തന്നെ രുദ്രന്റെ കണ്ണുകൾ സൂരജിന്റെ പിറകിലായി നിൽക്കുന്ന മിത്രയിലേക്ക് ചെന്നെത്തിയിരുന്നു..
സൂരജിന്റെ പിറകിലായി നിൽക്കുന്ന മിത്രയുടെ കണ്ണുകൾ രുദ്രന്റെ കണ്ണുകളുമായി കോർത്തതും രണ്ടുപേരുടെ കണ്ണുകൾ ഒന്നും ഇടഞ്ഞു..
പരിഭ്രാന്തിയോടെ രണ്ടുപേരും ഇമകൾ വെട്ടിച്ചുകൊണ്ട് വേഗം മറ്റെവിടെക്കോ നോട്ടം മാറ്റി..
സൂരജിനെ നോക്കി തലയാട്ടിക്കൊണ്ട് രുദ്രന്റെ താർ ആ തറവാട്ടിൽ നിന്നും ചീറിപ്പാഞ്ഞ് പുറത്തേക്ക് പോയി..
തിരിഞ്ഞും മറിഞ്ഞുo കിടന്നിട്ടും മിത്രയ്ക്ക് ഉറക്കം വരുന്നില്ലായിരുന്നു..
കണ്ണുകൾ അടക്കുമ്പോൾ അവൾക്ക് രുദ്രന്റെ മുഖമാണ് ഓർമ്മ വരുന്നത്..
ച്ചേ!! ഇതെന്തൊരു കഷ്ടമാണ് എന്താ എനിക്ക് ഉറക്കം വരാത്തത്.. അല്പനേരം ഹോളിലെ ബാൽക്കണിയിൽ പോയിരിക്കാം എന്ന് കരുതി മിത്ര തന്റെ ദേഹത്തു ഉണ്ടായിരുന്ന പുതപ്പ് വകഞ്ഞു മാറ്റിക്കൊണ്ട് മുറിയിൽ നിന്നും ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങിയതും പെട്ടെന്നാണ് അവളുടെ വായ ആരോ പൊത്തി പിടിച്ചത്..
സത്യത്തിൽ മിത്ര ഭയന്ന് പോയി അത്രയും മുറുക്കിയാണ് അയാൾ അവളുടെ വായ അമർത്തിപ്പിടിച്ചത് അതുകൊണ്ടുതന്നെ അവൾക്ക് ഒന്നു നിലവിളിക്കാൻ കൂടി സാധിക്കുന്നില്ലായിരുന്നു മിത്രയുടെ കണ്ണുകളിൽ ഭയം പൊട്ടിപ്പുറപ്പെട്ടു..
ബലിഷ്ഠമായ ആ കൈക്കുള്ളിൽ കിടന്ന് അവൾ പിടഞ്ഞു ഭയം മൂലം മിത്രയുടെ കണ്ണുകൾ നിറഞ്ഞൊഴുകി..
പെട്ടന്നാണ് ആരോ ഒരാൾ അവളുടെ മുഖത്തേക്ക് എന്തോ ഒന്ന് സ്പ്രേ ചെയ്തത്..
തൽക്ഷണം മിത്രയുടെ ബോധം മറഞ്ഞു പോയി..
എടാ വൈഭവേ നമ്മുടെ കൂടെ ദൈവം ഉണ്ടെടാ നോക്കിയേ നമ്മൾ ഇവളുടെ മുറിയിലേക്ക് ചെല്ലുമ്പോഴേക്കും ഇവൾ നമുക്ക് വേണ്ടി പുറത്തേക്കിറങ്ങി വന്നത് രാഹുൽ സന്തോഷത്തോടെ തന്റെ കൈക്കൂളിൽ ഒതുങ്ങി കിടക്കുന്ന മിത്രയെ നോക്കിക്കൊണ്ട് പറഞ്ഞു..
നീ ഇവിടെ നിന്ന് ഫിലോസഫി അടിക്കാതെ ഇവളെയും കൊണ്ട് വാടാ എത്രയും പെട്ടെന്ന് നമുക്ക് ഇവളെയും കൊണ്ട് ഇവിടെ നിന്ന് സ്ഥലം വിടണം..
ആ ഡാ..
രാഹുൽ അത്രയും പറഞ്ഞു മിത്രയെ തന്റെ കൈക്കുള്ളിൽ ആക്കി തൂക്കിയെടുത്ത് വേഗം പുറത്തേക്ക് നടന്നു.
വൈഭവ് പുറത്തിറങ്ങി വാച്ചിലേക്ക് നോക്കി സമയം രാത്രി 12 മണി.
ചുറ്റുപാടും ഒന്നും നോക്കിക്കൊണ്ട് വൈഭവും രാഹുലും മിത്രയെയും കൊണ്ട് പുറത്തേക്ക് ഇറങ്ങിയതും ഈ സമയം തന്നെയാണ് തറവാട്ടിലേക്ക് കടന്നുവരുന്ന രുദ്രന്റെ താർ തിരിച്ചുവരുന്നത് അവൻ കണ്ടത്..
സത്യത്തിൽ താർ കണ്ടതും വൈഭവും രാഹുലും പേടിച്ചു ഉമിനീർ ഇറക്കി പോയി..
തുടരും

https://shorturl.fm/d1PPf