ഐസ്ക്രീം എന്ന് കേൾക്കുമ്പോൾ തന്നെ വായിൽ വെള്ളമൂറാത്തവർ ചുരുക്കമായിരിക്കുമല്ലേ. എന്നാൽ ഇപ്പോൾ ലോക്‌ഡോൺ ആയതു കൊണ്ട് തന്നെ ഇഷ്ടാനുസരണം ഐസ്ക്രീം കടയിൽ പോയി വാങ്ങി കഴിക്കാൻ കഴിയണമെന്നില്ല. എന്നാൽ ഇന്ന് പരിചയപ്പടുത്തുന്നത് രണ്ട് ചേരുവകൾ കൊണ്ട് മിക്സിയിൽ മൂന്നു തരം ഐസ്ക്രീം തയ്യാറാക്കിയാലോ. അപ്പോൾ ഇനി നോക്കാം വളരെ കുറച്ചു ചേരുവകൾ കൊണ്ടും എളുപ്പത്തിൽ ചെയ്തെടുക്കാനും കഴിയുന്ന ഈ ഐസ്ക്രീം എങ്ങനെ തയ്യാറാക്കാം എന്ന്. ആദ്യം ഒരു മിക്സിയുടെ ജാറിലേക്ക് ഏതെങ്കിലും ഒരു ക്രീം ഒഴിച്ച് കൊടുക്കുക.
കേക്കിനു എടുക്കുന്ന ക്രീമും അമൂലിന്റെ ക്രീമും ഈ ഒരു ഐസ്ക്രീം തയ്യാറാക്കാനായി എടുക്കാവുന്നതാണ്. ഇവിടെ രണ്ട് കപ്പ് അളവിൽ വിപ്പിംഗ് ക്രീം എടുക്കുക. നല്ല തണുപ്പുള്ള ക്രീം ഡ്രൈ ആയിട്ടുള്ള ജാറിലേക്ക് ഒഴിച്ച് കൊടുക്കുക. ഇനി അര കപ്പ് അളവിൽ കണ്ടെൻസ്ഡ് മിൽക്ക് ചേർത്ത് കൊടുക്കുക. ഇനി അര ടീസ്പൂൺ അളവിൽ വാനില എസ്സെൻസ് ചേർത്ത് കൊടുക്കുക. ഇനി ഇത്രയും കൂടി ഹൈ സ്‌പീഡിൽ രണ്ട് മിനിറ്റോളം ഇത് അടിച്ചെടുക്കുക. നല്ല പോലെ പതഞ്ഞു വന്ന ഇത് ഒരു ബൗളിലേക്ക് മാറ്റുക.
ഇനി ഇതിൽ നിന്നും കാൽ ഭാഗം ഐസ്ക്രീം എടുത്തു വേറൊരു ബൗളിലേക്ക് മാറ്റുക. അങ്ങനെ മൂന്നു ഭാഗമായി മാറ്റി വെക്കാം. ഇനി ഒരു ബൗളിലെ ക്രീമിലേക്ക് മൂന്നു റ്റീസ്പൂണോളം കോകോ പൗഡർ ചേർത്ത് മിക്‌സാക്കുക. ഇനി ഇതിലേക്ക് കുറച്ചു ചോക്കളേറ്റ് ചിപ്പും കൂടി ചേർത്ത് ഇളക്കുക. ഇനി അടച്ചുറപ്പുള്ള ഒരു ടിന്നിന്റെ ഒരു സൈഡിലേക്ക് ചോക്ലേറ്റ് ഐസ്ക്രീം വെച്ച് കൊടുക്കുക. ഇനി നടുവിലായി വാനില ഐസ്ക്രീം വെച്ച് കൊടുക്കുക. ഇനി മൂന്നാമത്തെ ഭാഗമായി മാറ്റി വെച്ചിരിക്കുന്ന ഐസ്‌ക്രീമിൽ രണ്ട് ഡ്രോപ്പ് സ്ട്രാബെറി എസ്സെൻസ് ചേർത്ത് മിക്‌സാക്കാം. ഇനി കുറച്ചു സ്ട്രോബെറി കളറും കൂടി ചേർത്ത് യോജിപ്പിക്കാം.
ഇനി ഈ ഐസ്ക്രീമിനെയും ഈ ടിന്നിന്റെ അവസാന ഭാഗത്തേക്ക് വെച്ച് കൊടുക്കാം. ഇനി കുറച്ചു ചോക്ലേറ്റ് ചിപ്സും കൂടി വാനില ഐസ്ക്രീമിന്റെ മുകളിലേക്ക് വിതറി ഇട്ടുകൊടുക്കാം. അപ്പോൾ മൂന്നു ഫ്ലേവറിലുള്ള ഐസ്ക്രീമും ഇവിടെ റെഡിയായി വന്നിട്ടുണ്ട്. ഇനി ആറ് മണിക്കൂറോളം ഫ്രീസറിൽ വെച്ച് ഐസ്ക്രീം സെറ്റാക്കി എടുക്കുക.
ശേഷം നല്ല പോലെ സെറ്റായി വന്ന ഐസ്ക്രീമുകൾ സ്‌കൂപ്പ് ചെയ്തു സെർവ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള ഈ ഐസ്ക്രീമുകൾ എല്ലാവരും ട്രൈ ചെയ്തു നോക്കണേ. സുമിസ് ടേസ്റ്റി കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
