മലയാളിയുടെ പ്രഭാത ഭക്ഷണത്തിൽ മുൻ നിരയിൽ നിൽക്കുന്ന ഒരു പലഹാരമാണ് ദോശയും ചട്ണിയും. എന്നാൽ ഉഴുന്ന് ചേർക്കാത്ത ദോശയും തേങ്ങാ ചേർക്കാത്ത ചട്ട്ണിയും നിങ്ങൾ കഴിച്ചിട്ടുണ്ടോ. എന്നാൽ ഇന്ന് പരിചയപ്പെടുത്തുന്നത് ഉഴുന്ന് ചേർക്കാതെ ദോശയും തേങ്ങാ ചേർക്കാതെ ചട്ട്ണിയും എങ്ങനെ തയ്യാറാക്കാം എന്നാണ്. ഉഴുന്ന് ചേർക്കാതെ തന്നെ വളരെ സോഫ്റ്റായിട്ടും അതുപോലെ തന്നെ ക്രിസ്പി ആയിട്ടുമാണ് ഈ ദോശ തയ്യാറാക്കി ഇരിക്കുന്നത്. അപ്പോൾ നോക്കിയാലോ എങ്ങനെയാണ് ഈ ദോശയും ചട്ട്ണിയും തയ്യാറാക്കുന്നത് എന്ന്. ആദ്യം രണ്ട് ടേബിൾ സ്പൂൺ ചോറ് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക.
ശേഷം ഇരുന്നൂറ്റി അൻപത് കപ്പിന്റെ അളവിൽ രണ്ട് കപ്പ് പച്ചരി രണ്ട് മണിക്കൂറോളം കുതിർത്തി എടുത്ത പച്ചരിയും മുക്കാൽ ടേബിൾ സ്പൂൺ കുതിർത്തിയെടുത്ത ഉലുവയും കൂടി ചോറിന്റെ കൂടെ മിക്സിയുടെ ജാറിലേക്ക് ചേർത്ത് കൊടുക്കുക. ഇനി അര കപ്പ് അവിൽ വെള്ളത്തിലിട്ട് കുതിർത്തിയതും കൂടി ചേർത്ത് നല്ല സ്മൂത്തായി അരച്ചെടുക്കുക. വളരെ കുറച് വെള്ളം ചേർത്ത് നല്ല സോഫ്റ്റായി വേണം അരച്ചെടുക്കാൻ. ഇനി അരച്ചെടുത്ത മാവിനെ മിനിമം ഒരു പന്ത്രണ്ട് മണിക്കൂറ് എങ്കിലും മാവ് നല്ല പരുവമായി കിട്ടാനായി മാറ്റി വെക്കുക. നല്ല പോലെ പരുവമായി കിട്ടിയ മാവിനെ ആവശ്യത്തിന് ഉപ്പും ചേർത്ത് മിക്‌സാക്കാം.
ഇനി നല്ല പോലെ ചൂടായി വന്ന തവയിലേക്ക് ദോശ ഏത് അളവിൽ വേണം അതിനനുസരിച് ചുട്ടെടുക്കുക. ഇനി ചട്ട്ണി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു കപ്പ് കടലപ്പരിപ്പ് ഒരു മിക്സിയുടെ ജാറിലേക്ക് ചേർക്കുക. ശേഷം എരിവിനാവശ്യമായ വറ്റൽമുളകും ചേർത്ത് നല്ല പോലെ പൊടിച്ചെടുക്കുക. ഇനി പൊടിച്ചെടുത്ത മിക്സിലേക്ക് രണ്ട് ചെറിയ പീസ് ശർക്കര, ഒരു ചെറിയ പീസ് ഇഞ്ചി,ഒരു സവാള, ഒരു നെല്ലിക്ക വലിപ്പത്തിലുള്ള പുളി ഇത്രയും കൂടി ഒന്നും കൂടി അരച്ചെടുക്കുക.
അരച്ചെടുത്ത മിക്സിലേക്ക് ആവശ്യത്തിന് ഉപ്പും ആവശ്യത്തിന് വെള്ളവും ചേർത്ത് നല്ല പേസ്റ്റ് പോലെ അരച്ചെടുക്കുക. ഇനി കുറച് എണ്ണയിൽ കടുകും വറ്റൽമുളകും ഒരു ടേബിൾ സ്പൂൺ ഉള്ളി, കറിവേപ്പില ഇത്രയും ചേർത്ത് താളിച് ചട്ട്ണിയിലേക്ക് ചേർത്ത് മിക്‌സാക്കുക. അപ്പോൾ നമ്മുടെ തേങ്ങാ ചേർക്കാത്ത ചട്ട്ണിയും ഉഴുന്ന് ചേർക്കാത്ത ദോശയും ഇവിടെ റെഡിയായി വന്നിട്ടുണ്ട്. മിയ കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
