എന്നും ഒരേ പലഹാരങ്ങൾ കഴിക്കാൻ ഇഷ്ടമില്ലാത്തവരായിരിക്കും നമ്മൾ എല്ലാവരും. എന്നാൽ ഇന്ന് നമുക്കൊരു വളരെ ടേസ്റ്റിയായ ആരും ഇതുവരെ കഴിക്കാൻ സാധ്യത ഇല്ലാത്ത ഒരു അടിപൊളി പലഹാരമാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. അപ്പോൾ കണ്ടാൽ തന്നെ കഴിക്കാൻ തോന്നുന്ന ഈ പലഹാരം എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു കപ്പ് അരിപ്പൊടി ഒരു പാത്രത്തിലേക്ക് എടുക്കുക. ശേഷം ആവശ്യത്തിനുള്ള ഉപ്പ് മാവിലേക്ക് ചേർത്ത് കൊടുക്കുക. ഇത് രണ്ടും കൂടി നല്ല പോലെ മിക്‌സാക്കി എടുത്ത ശേഷം നല്ല പോലെ തിളച്ചു വന്ന വെള്ളത്തിൽ മാവ് നല്ല പോലെ മിക്‌സാക്കി എടുക്കുക.
നല്ല പോലെ മിക്‌സാക്കി എടുത്ത മാവിനെ ഒന്ന് ചൂടാറി വന്ന ശേഷം കൈ കൊണ്ട് നല്ല പോലെ കുഴച്ചെടുക്കുക. ശേഷം കുഴച്ചെടുത്ത മാവിനെ ചെറിയ ചെറിയ ഉരുളകളാക്കി ഉരുട്ടി എടുക്കുക. എല്ലാം ഇതുപോലെ തയ്യാറാക്കി എടുത്ത ശേഷം ഒരു പാൻ അടുപ്പിലേക്ക് വെച്ച് കൊടുക്കുക. എന്നിട്ട് അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഓയിൽ ചേർത്ത് കൊടുക്കുക. ഇനി ചൂടായി വന്ന എണ്ണയിലേക്ക് അര ടീസ്പൂൺ ജീരകം ചേർത്ത് കൊടുക്കുക. ശേഷം ഒരു സവാള കുഞ്ഞായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. ഇനി വഴറ്റിയെടുത്ത സവാളയിലേക്ക് രണ്ട് പച്ചമുളക് ചേർത്ത് കൊടുക്കുക.
ശേഷം ഒരു ടീസ്പൂൺ കാശ്മീരി റെഡ് ചില്ലി പൗഡർ,അര ടീസ്പൂൺ മഞ്ഞൾപ്പൊടി,ഒരു ടീസ്പൂൺ മല്ലിപ്പൊടി, ഇത്രയും നല്ല പോലെ ഒന്നുകൂടി വഴറ്റിയ ശേഷം രണ്ട് ടേബിൾ സ്പൂൺ തേങ്ങാ ഈ മസാലയിലേക്ക് ചേർത്ത് കൊടുക്കുക. ഇനി രണ്ട് കപ്പ് ചൂടുള്ള വെള്ളം ഇതിലേക്ക് ചേർത്ത് കൊടുക്കുക. വെള്ളം നല്ല പോലെ തിളച്ചു വരാൻ തുടങ്ങിയാൽ ആവശ്യത്തിന് ഉപ്പും നേരത്തെ തയ്യാറാക്കി വെച്ച അരിപ്പൊടി ബോളുകളും കൂടി ഇതിലേക്ക് ചേർക്കുക. അഞ്ചു മിനിറ്റോളം അടച്ചു വെച്ച് വേവിച്ചെടുത്താൽ മതിയാകും.
ഇനി നല്ല പോലെ തിക്കാക്കി എടുക്കാൻ വേണ്ടി കുറച്ചു അരിപ്പൊടി കൊണ്ട് കലക്കിയ വെള്ളം ഇതിലേക്ക് ചേർത്ത് ഗ്രേവി കട്ടിയാക്കി എടുത്താൽ മതിയാകും. അപ്പോൾ ഇത്രേയുള്ളൂ വളരെ ടേസ്റ്റിയായ പലഹാരം ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. ഹെമിൻസ് കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
