ഓണത്തിന് പല തരം പായസങ്ങൾ നമ്മൾ കഴിച്ചിട്ടുണ്ടാകുമല്ലേ. എന്നാൽ ഈ ഓണത്തിന് ഒരു പൈൻ ആപ്പിൾ പായസം ഉണ്ടാക്കിയാലോ. വളരെ ടേസ്റ്റിയായ ഈ പായസം എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം മുക്കാൽ കപ്പ് ചവ്വരി വെള്ളത്തിലിട്ട് ഒരു മണിക്കൂർ മുന്നേ കുതിരാനായി വെക്കുക. ശേഷം പൈൻ ആപ്പിൾ കഴുകി വൃത്തിയാക്കി ചെറിയ പീസുകളാക്കി അരിഞ്ഞെടുക്കുക. ഇനി നന്നായിട്ട് വേവിച്ചടുക്കുക.
ശേഷം നേരത്തെ കുതിർത്തിയ വെച്ച ചവ്വരി ഇരട്ടി വെള്ളത്തിൽ വേവാനായി അടുപ്പിലേക്ക് വെച്ച് കൊടുക്കുക. ഇനി ഒരു പാൻ അടുപ്പിലേക്ക് വെച്ച് കൊടുക്കുക. ശേഷം ഒരു ടേബിൾ സ്പൂൺ നെയ്യ് ചേർത്ത് കൊടുക്കുക. ഇനി മേൽറ്റായി വന്ന നെയ്യിലേക്ക് വേവിച്ചെടുത്ത പൈൻ ആപ്പിൾ ചേർത്ത് ഇളക്കിയ ശേഷം വെള്ളം വറ്റിച്ചെടുക്കുക. ഇനി നാല് ടേബിൾ സ്പൂൺ പഞ്ചസാരയും ചേർത്ത് നന്നായിട്ട് ഇളക്കി യോജിപ്പിക്കുക. ഇനി ഒരു ലിറ്റർ പാൽ തിളപ്പിച്ചെടുക്കുക.
ഒരു ടേബിൾ സ്പൂൺ കണ്ടെൻസ്ഡ് മിൽക്കും കൂടി ചേർത്ത് വേണം പാൽ തിളപ്പിച്ചടുക്കാൻ. ശേഷം രണ്ട് ടേബിൾ സ്പൂൺ പഞ്ചാര കൂടി പാലിലേക്ക് ചേർത്ത് മിക്സാക്കുക. ശേഷം അര ടീസ്പൂൺ ഏലക്ക പൊടിച്ചതും കൂടി ചേർത്ത് വേണം പാൽ വേവിച്ചെടുക്കാൻ. തിളക്കാറായി വന്ന പാലിലേക്ക് നേരത്തെ വേവിച്ചു വെച്ചിട്ടുള്ള ചവ്വരി ചേർത്ത് ഇളക്കി യോജിപ്പിക്കുക. ഇനി പാലും പൈൻ ആപ്പിളും തണുക്കാനായി മാറ്റി വെക്കുക. ശേഷം രണ്ടും കൂടി മിക്സാക്കി എടുക്കുക.
ഇനി കിസ്മിസും നട്ട്സും കൂടി നെയ്യിൽ ഫ്രൈ ആക്കി പായസത്തിന്റെ മുകളിലായി ഇട്ടു കൊടുക്കുക. അപ്പോൾ ഇത്രെയേയുള്ളൂ വളരെ ടേസ്റ്റിയായ പൈൻ ആപ്പിൾ പായസം റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. സാലു കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
