എല്ലാവർക്കും ഏറെ ഇഷ്ടമുള്ള ഒരു പലഹാരമാണ് കൊഴക്കട്ട. വളരെ ടേസ്റ്റിയായ ഈ കൊഴക്കട്ട എങ്ങനെ ടേസ്റ്റിയായ ഉണ്ടാക്കാം എന്ന് കണ്ടാലോ. അരിപ്പൊടി വെച്ചിട്ടാണ് കൊഴക്കട്ട തയ്യാറാക്കുന്നത്. അതിനായി ഒരു കപ്പ് അരിപ്പൊടി എടുക്കുക. ശേഷം ഒരു കപ്പ് വെള്ളം തിളപ്പിക്കാനായി അടുപ്പിലേക്ക് വെച്ച് കൊടുക്കുക. ഇനി തിളച്ചു വന്ന വെള്ളത്തിൽ കുറച്ചു ഉപ്പും, ഒരു ടേബിൾ സ്പൂൺ ഓയിലും, ചേർത്ത് മിക്‌സാക്കുക.
ഇനി തിളച്ചു വന്ന വെള്ളം ആ തിളയോട് കൂടെ തന്നെ മാവിലേക്ക് ചേർത്ത് കുഴച്ചെടുക്കുക. കൈ കൊണ്ട് നല്ല സോഫ്റ്റിൽ കുഴച്ചെടുത്ത മാവിനെ റെസ്റ്റ് ചെയ്യാനായി മാറ്റി വെക്കുക. ശേഷം ഒരു പാത്രത്തിൽ കുറച്ചു വെള്ളം വെച്ച് ശർക്കര അലിയിച്ചെടുക്കുക. ഇനി ഏലക്കായും, ചെറിയ ജീരകത്തിന്റെ പൊടിയും കുറച്ചു ചുക്ക് പൊടിയും കൂടെ ഒന്ന് പൊടിച്ചെടുക്കുക. ഇനി മേൽറ്റായി വന്ന ശർക്കരയിലേക്ക് തേങ്ങയും, ചുക്ക്, ജീരകം, ഏലക്ക എന്നിവ പൊടിച്ച പൊടി ഒന്നര റ്റീസ്പൂണോളം ഈ മിക്സിലേക്ക് ചേർത്ത് ഇളക്കുക.
ഇനി ഡ്രൈ ആയി വന്ന മിക്സിനെ അടുപ്പിൽ നിന്നും ഇറക്കി വെക്കുക. ഇനി ചൂടാറാനായി മാറ്റി വെക്കുക. ശേഷം റെസ്റ്റ് ചെയ്യാനായി വെച്ചിരുന്ന മാവിനെ ഒന്നും കൂടി കുഴച്ച ശേഷം ഓരോ ചെറിയ ഉരുളകൾ എടുക്കുക. ശേഷം കനം കുറച്ചു പരത്തിയ ശേഷം അതിന്റെ ഉള്ളിൽ തേങ്ങയുടെ ഫില്ലിംഗ് വെച്ച് കവർ ചെയ്തു എടുക്കുക. എന്നിട്ട് ഇഡ്ഡലി പാത്രത്തിൽ വെള്ളം വെച്ച് തട്ടിൽ ഓരോ കോഴക്കട്ടകളായും വെച്ച് ആവിയിൽ വേവിച്ചെടുക്കുക.
അപ്പോൾ വളരെ ടേസ്റ്റിയായ കോഴക്കട്ട ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. മിയ കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
