ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായ ഒരു ദം പെറോട്ട ഉണ്ടാക്കിയാലോ. അതെ വളരെ സ്വാദിഷ്ടമായ ഈ വിഭവം എങ്ങനെയാണു ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു പാൻ വച്ചു ചൂടാക്കുക. എന്നിട്ട് അതിൽ രണ്ട് ടേബിൾ സ്പൂൺ ഓയിലും, രണ്ട് സവാള അരിഞ്ഞതും ചേർത്ത് കൊടുക്കുക. എന്നിട്ട് രണ്ട് പച്ചമുളകും, കുറച്ചു ഉപ്പും ചേർത്ത് വഴറ്റി എടുക്കുക. ഇനി കുറച്ചു കറിവേപ്പിലയും, ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും, ചേർത്ത് വഴറ്റുക. ശേഷം കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, അര ടീസ്പൂൺ മല്ലിപ്പൊടിയും, ഒരു ടീസ്പൂൺ കാശ്മീരി മുളക്പൊടിയും, അര ടീസ്പൂൺ കുരുമുളക് പൊടിയും, കാൽ ടീസ്പൂൺ ഗരം മസാല, ചേർത്ത് വഴറ്റുക.
ഇനി മൂത്തു വന്ന മസാലയിലേക്ക് രണ്ട് തക്കാളി ചേർത്ത് വഴറ്റുക. ശേഷം ചെറുതായി മുറിച്ച അര കിലോ ചിക്കനാണ് വേണ്ടത്. അത് ചേർത്ത് മിക്സാക്കുക. ശഷം ഒരു കപ്പ് വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് ചിക്കൻ വേവിച്ചെടുക്കുക. ഇനി വെന്തു വന്ന ചിക്കൻ അടച്ചു മാറ്റി വെക്കുക. എന്നിട്ട് പൊറോട്ട ഉണ്ടാക്കുക. ശേഷം ഒരു ചട്ടി എടുക്കുക. അതിൽ എണ്ണ തടകിയ ശേഷം രണ്ട് ടേബിൾ സ്പൂൺ കറി ഈ ചട്ടിയിലേക്ക് ചേർത്ത് കൊടുക്കുക. ഇനി രണ്ട് പെറോട്ട മുകളിലായി വെച്ച് കൊടുക്കുക. ഇനി മുകളിലായി ചിക്കൻ കറി വീഴ്ത്തി കൊടുക്കുക.
എന്നിട്ട് മുകളിൽ കുറച്ചു മല്ലിയിലയും, വറുത്തു വെച്ചിട്ടുള്ള സവാളയും കൂടി കറിയുടെ മുകളിലായി ഇട്ടു കൊടുക്കുക. എന്നിട്ട് വീണ്ടും പെറോട്ടയും കറിയും ലേയറുകളായി വെച്ച ശേഷം ചിക്കൻ ഫ്രൈ ആക്കി വെച്ചതും രണ്ട് മുട്ട പുഴുങ്ങിയതും വെച്ച് വാഴയില കൊണ്ട് ചട്ടി കവർ ചെയ്തു ദം ചെയ്തു എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ദം പെറോട്ട റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. വയനാടൻ കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
