ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായ മലബാർ സ്പെഷ്യൽ കിണ്ണത്തപ്പം ഉണ്ടാക്കിയാലോ. വളരെ ടേസ്റ്റിയായ ഈ കിണ്ണത്തപ്പം എങ്ങനെ സോഫ്റ്റായും ടേസ്റ്റിയായും ഉണ്ടാക്കാം എന്ന് നോക്കാം. അതിനായി രണ്ട് പേസ് ശർക്കരയാണ് എടുത്തിട്ടുള്ളത്. എന്നിട്ട് ശർക്കര കുറച്ചു വെള്ളത്തിൽ അടുപ്പിൽ വെച്ച് അലിയിച്ചെടുക്കുക. ശേഷം ഒരു ഗ്ലാസ് കുത്തരി നല്ല പോലെ കുതിർത്തി എടുക്കുക. ഇനി ഒരു മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് തേങ്ങയും, കുതിർത്തി വെച്ചിട്ടുള്ള അരിയും, കാൽ കപ്പ് വെള്ളവും ചാർത്തു അരച്ചെടുക്കുക.
ഇനി അരച്ചെടുത്ത ഈ മിക്സിലേക്ക് മുക്കാൽ ടീസ്പൂൺ പെരിഞ്ജീരകവും, രണ്ട് ഏലക്കായും, ഒരു മുട്ടയും, വലിയ രണ്ട് തവി ശർക്കര പാണിയും, ചേർത്ത് നന്നായി കലക്കി എടുക്കുക. ഇനി ഒരു നുള്ളു ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്തു വെക്കുക. ഇനി ഒരു കേക്ക് ടിന്നിൽ കുറച്ചു എണ്ണ തടകിയ ശേഷം ഈ ബാറ്റെർ അതിലേക്ക് ഒഴിച്ച് ടാപ് ചെയ്തു കൊടുക്കുക. ഇനി ഒരു പാത്രത്തിൽ വെള്ളം ചൂടാക്കുക. ശേഷം തിളച്ചു വന്ന വെള്ളത്തിൽ ഈ ബാറ്റെർ ഒഴിച്ച് വെച്ച് ടിൻ ഇറക്കി വെച്ച് ആവിയിൽ വേവിച്ചെടുക്കുക.
അപ്പോൾ വളരെ ടേസ്റ്റിയായ മലബാർ കിണ്ണത്തപ്പം ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. നല്ല സോഫ്റ്റായിട്ടുള്ള റെസിപ്പിയാണ് ഇത്. ഉപ്പും മുളകും എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
