ദോശക്കല്ലിൽ ഒരു മുട്ടയും രണ്ട് പഴവും കൊണ്ട് ഹെൽത്തിയായ ഈവനിംഗ് സ്നാക്ക്സ്.

ഇന്ന് നമുക്ക് ദോശക്കല്ലിൽ വളരെ ടേസ്റ്റിയായ ഒരു സ്നാക്ക് പരിചയപ്പെട്ടാലോ. അതെ വളരെ ടേസ്റ്റിയായ ഈ സ്നാക്ക് ദോശക്കല്ലിലാണ് ഉണ്ടാക്കുന്നത്. അപ്പോൾ നമുക്ക് നോക്കാം വളരെ ടേസ്റ്റിയായ ഈ സ്നാക്ക് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന്. അതിനായി ഒരു ദോശക്കല്ലിൽ ആറ് ടേബിൾ സ്പൂൺ പഞ്ചസാര നിരത്തി ചേർക്കുക. എന്നിട്ട് അതിന്റെ മുകളിലേക്ക് ചെറുതായി റൗണ്ടിൽ മുറിച്ചെടുത്ത പഴം നിരത്തി വെക്കുക. ഇനി ഒരു മിക്സിയുടെ ജാറിൽ ഒരു നേന്ത്രപ്പഴം അടിച്ചെടുക്കുക.

ഇനി ഒരു ബൗളിൽ ഒരു മുട്ട ചേർക്കുക. എന്നിട്ട് ഒരു ടീസ്പൂൺ വാനില എസ്സെൻസ് ചേർത്ത് കൊടുക്കുക. ഇനി ഒരു നുള്ളു ഉപ്പും, അര കപ്പ് പഞ്ചസാര പൊടിച്ചതും, ചേർത്ത് ബീറ്റാക്കുക. ഇനി പേസ്റ്റാക്കി വെച്ചിട്ടുള്ള പഴം മിക്സ് ഈ മിക്സിലേക്ക് ചേർത്ത് നന്നായി ഇളക്കുക. ഇനി അര കപ്പ് തണുപ്പില്ലാത്ത പാലും, കാൽ കപ്പ് ഓയിലും ചേർത്ത് നന്നായി മിക്സ് ചെയ്തു എടുക്കുക. ഇനി ഒരു കപ്പ് ഗോതമ്പ് മാവും, കാൽ ടീസ്പൂൺ സോഡാപ്പൊടിയും, ഒരു ടീസ്പൂൺ ബേക്കിങ് പൗഡറും, കൂടി നേരത്തെ ബീറ്റാക്കി വെച്ചിട്ടുള്ള മിക്സിലേക്ക് ചേർത്ത് ഇളക്കി യോജിപ്പിക്കുക.

ഇനി ഒരു പാൻ അടുപ്പിലേക്ക് വെക്കുക. ശേഷം നേരത്തെ പഞ്ചസാരയും പഴവും നിരത്തി വെച്ച പാൻ വെച്ച് കൊടുക്കുക. എന്നിട്ട് ഈ റെഡിയാക്കി വെച്ചിട്ടുള്ള ബാറ്റർ ഈ പഴത്തിന്റെ മുകളിലേക്ക് ഒഴിച്ച് എല്ലാ ഭാഗത്തേക്കും സ്പ്രെഡ്ടാക്കി കൊടുക്കുക. ഇനി അടച്ചു വെച്ച് വേവിച്ചെടുക്കുക. ഇരുപത് മിനിറ്റോളം വേവിച്ചെടുത്താൽ മതിയാകും. അപ്പോൾ ഇത്രേയുള്ളൂ വളരെ ടേസ്റ്റിയായ സ്നാക്ക് ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. ഈ റെസിപ്പിയെ കുറിച്ച് വിശദമായി അറിയുവാനായി ചുവടെയുള്ള വീഡിയോ കണ്ടുനോക്കൂ.

Leave a Reply

You cannot copy content of this page