മുട്ട കൊണ്ട് ഇത്രയും ടെസ്റ്റിൽ ഒരു സാൻവിച്ചോ ? ഇനി രാവിലത്തെ ഭക്ഷണം ഇതാക്കിയാലോ.

ഇന്ന് നമുക്ക് ഒരു ഈസി സാൻഡ്‌വിച്ച് പരിചയപ്പെട്ടാലോ. ബ്രെഡും മുട്ടയും കൊണ്ട് ചെയ്തെടുക്കാൻ പറ്റുന്ന നല്ലൊരു ടേസ്റ്റി സാൻഡ്‌വിച്ച് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം മൂന്നു മുട്ട പുഴുങ്ങി തോട് കളഞ്ഞെടുക്കുക. ശേഷം ഒരു ബൗളിലേക്ക് മൂന്നു സവാള പൊടിയായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. ശേഷം ആറ് പീസ് വെളുത്തുള്ളി അല്ലി ചെറുതായി അരിഞ്ഞെടുക്കുക. ഇനി അര ടീസ്പൂൺ കുരുമുളക് ചതച്ചതും കൂടി ഈ സവാളയുടെ കൂടെ ചേർത്ത് കൊടുക്കുക.

ഇനി ഒരു ടീസ്പൂൺ വറ്റൽമുളക് ഒന്ന് ചതച്ചതും, കുറച്ചു പാസ്ത സീസണിങ്, ഒരു മൂന്നു നുള്ളു ഉപ്പും, ഒരു ടീസ്പൂൺ മല്ലിയിലയും, ഒരു നാരങ്ങയുടെ പകുതി നീരും, ഒരു മൂന്നു ടീസ്പൂൺ ഗാർലിക് സോസും, രണ്ട് ടേബിൾ സ്പൂൺ ടൊമാറ്റോ കെച്ചപ്പും, ചേർത്ത് നന്നായി മിക്‌സാക്കുക. ശേഷം നേരത്തെ പുഴുങ്ങി വെച്ചിട്ടുള്ള മുട്ട കനം കുറച്ചു റൗണ്ട് ഷെയ്പ്പിൽ മുറിച്ചെടുക്കുക. ഇനി നാല് സ്ലൈസ് ബ്രെഡ് സൈഡ് മുറിച്ച ശേഷം എടുക്കുക. ഇനി ഒരു ബ്രെഡ് എടുക്കുക. എന്നിട്ട് നല്ല പോലെ ബട്ടർ അതിലേക്ക് തേച്ചു പിടിപ്പിക്കുക. ഇനി ചൂടാക്കിയ പാനിലേക്ക് ഈ ബട്ടർ തേച്ചു വെച്ചിട്ടുള്ള ബ്രെഡ് ഒന്ന് മൂപ്പിച്ചെടുക്കുക.

ഇനി മൂപ്പിച്ച ഒരു ബ്രെഡിലേക്ക് ഒരു ടേബിൾ സ്പൂൺ നേരത്തെ റെഡിയാക്കി വെച്ചിട്ടുള്ള മിക്സ് വെച്ച് കൊടുക്കുക. ശേഷം മുറിച്ചു വെച്ചിട്ടുള്ള മുട്ട കൂടി ഈ മിക്സിന്റെ മുകളിലായി വെച്ച് കൊടുക്കുക. ശേഷം മുകളിലായി കുറച്ചു ടൊമാറ്റോ കെച്ചപ്പും ചേർത്ത ശേഷം വേറൊരു ബ്രെഡ് മുകളിലായി വെച്ച് കവർ ചെയ്തു എടുക്കുക. അപ്പോൾ ഇത്രേയുള്ളൂ വളരെ ടേസ്റ്റിയായ ബ്രെഡ് സാൻഡ്‌വിച്ച് ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കണ്ണൂർ കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page