ചായ തിളക്കുമ്പോഴേക്കും ചായക്കടിയും ഇതാ റെഡി.

ചായക്കൊപ്പം ഇന്നൊരു സ്പെഷ്യൽ നാലുമണി പലഹാരം ഉണ്ടാക്കിയാലോ. ചായ ഉണ്ടാക്കുന്ന സമയം കൊണ്ട് തന്നെ ഈ പലഹാരം തയ്യാറാക്കാൻ കഴിയും, അപ്പോൾ നമുക്ക് നോക്കാം വളരെ ടേസ്റ്റിയായ ഈ പലഹാരം എങ്ങനെയാണു ഉണ്ടാക്കുന്നത് എന്ന്. അതിനായി ഒരു പാത്രത്തിലേക്ക് ഒരു കപ്പ് മൈദാ എടുക്കുക. ശേഷം അതിന്റെ കൂടെ ഒരു മുട്ടയും, ആറ് ടേബിൾ സ്പൂൺ പഞ്ചസാരയും, രണ്ട് നുള്ളു ഉപ്പും, ഒരു നുള്ളു ബേക്കിങ് സോഡയും, കാൽ ടീസ്പൂൺ ഏലക്ക പൊടിച്ചതും, മുക്കാൽ കപ്പ് വെള്ളവും ചേർത്ത് കലക്കി എടുക്കുക.

ഇനി ഒന്നര ടേബിൾ സ്പൂൺ അരിപ്പൊടി കൂടി ചേർത്ത് കൈ കൊണ്ട് മാവിനെ ഒന്ന് കലക്കുക. ശേഷം എണ്ണ നല്ല പോലെ ചൂടാക്കി എടുക്കുക. ശേഷം ഏത് ആകൃതിയിലാണ് മാവിനെ വേണ്ടത് അത് പോലെ മാവിനെ എണ്ണയിലേക്ക് കോരി ഒഴിക്കുക. ശേഷം കുറച്ചു തേങ്ങാ കൊത്തും കറുത്ത എള്ളും കൂടെ നെയ്യിൽ വരട്ടി ഇട്ടാൽ അതും നല്ലൊരു ടേസ്റ്റ് തന്നെയാണ്.

ഇനി ഒരു സൈഡ് മൂത്തു വന്നാൽ സ്‌നാക്കിനെ മറു സൈഡിലേക്ക് ഇട്ടു കൊടുക്കാവുന്നതാണ്. ശേഷം എണ്ണയിൽ നിന്നും കോരി മാറ്റുക. അപ്പോൾ വളരെ ടേസ്റ്റിയായ ഒരു പലഹാരമാണ് ഇത്. ചായ ഉണ്ടാക്കുന്ന സമയം കൊണ്ട് തന്നെ ഈ പലഹാരവും നമുക്ക് ഉണ്ടാക്കാവുന്നതാണ്. ഫദ്ധ്വാസ് കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page