ചെമ്മീൻ മസാല ചോറ് ഇതിന്റെ രുചി ഒന്ന് അറിയേണ്ടത് തന്നെ.

നമുക്ക് എല്ലാവർക്കും ഏറെ പ്രിയപ്പെട്ട ഒരു മത്സ്യമാണ് ചെമ്മീൻ. എന്നാൽ ഈ ചെമ്മീൻ വെച്ചിട്ട് ഇന്ന് നമുക്ക് ഒരു അടിപൊളി റെസിപ്പി പരിചയപെട്ടാലോ. അതെ ചെമ്മീൻ മസാല ചോറ് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു കിലോ ചെമ്മീൻ കഴുകി വൃത്തിയാക്കി വെച്ചിട്ടുണ്ട്. അതിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടേബിൾ സ്പൂൺ മുളക്പൊടി, ഒരു ടേബിൾ സ്പൂൺ മല്ലിപ്പൊടി, ഒരു ടീസ്പൂൺ ഗരം മസാല, ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മിക്‌സാക്കുക. എന്നിട്ട് ഇരുപത് മിനിറ്റോളം ചെമ്മീൻ റെസ്റ്റ് ചെയ്യാനായി വെക്കുക.

ഇനി ഒരു പാനിലേക്ക് കുറച്ചു വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. ശേഷം അഞ്ചു പീസ് ഏലക്കായും ഒരു താക്കോലവും, കുറച്ചു ഗ്രാമ്പുവും, കറുവപ്പട്ട, ഇത്രയും എണ്ണയിലേക്ക് ചേർത്ത് മൂപ്പിക്കുക. ഇനി നാല് സവാള നീളത്തിൽ അരിഞ്ഞത് ചേർത്ത് വഴറ്റുക. ശേഷം ഒരു മൂന്നു പച്ചമുളകും, ഒരു ചെറിയ കഷ്ണം ഇഞ്ചിയും, ഏഴ് അല്ലി വെളുത്തുള്ളിയും കൂടി ചതച്ചത് ഈ സവാളയിലേക്ക് ചേർത്ത് ഇളക്കുക. ശേഷം കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, കുറച്ചു മല്ലിയില, കുറച്ചു പൊതീനയില, കുറച്ചു കറിവേപ്പിലയും,ചേർത്ത് വഴറ്റുക. ഇനി ആറ് കപ്പ് വെള്ളം ചേർത്ത് തിളപ്പിക്കുക.

ഇനി തിളച്ചു വന്ന വെള്ളത്തിലേക്ക് ആവശ്യത്തിന് ഉപ്പും, ഇരുപത് മിനിറ്റോളം കുതിർത്തിയ മൂന്ന്‌ കപ്പ് അരിയും കൂടി ചേർത്ത് ഇളക്കുക. ഇനി കുറച്ചു വെളിച്ചെണ്ണ മറ്റൊരു പാനിൽ ചേർത്ത ശേഷം മസാല തേച്ചു വെച്ചിട്ടുള്ള ചെമ്മീൻ ചേർത്ത് ഫ്രൈ ആക്കുക. ഇനി ഫ്രൈ ആയി വന്ന ചെമ്മീനിലെക്ക് അര മുറി നാരങ്ങയുടെ നീര് ചേർത്ത് ഇളക്കുക. ഇനി വെന്തു കിട്ടിയ ചോറിലേക്ക് ഈ ചെമ്മീൻ ചേർത്ത് കൊടുക്കുക. ശേഷം മൂന്ന്‌ മിനിറ്റോളം ലോ ഫ്ളൈമിൽ ചോറ് അടച്ചു വെച്ച് ആവി കേറ്റുക.

അപ്പോൾ വളരെ ടേസ്റ്റിയായ ചെമ്മീൻ മസാല ചോറ് റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. ഉപ്പും മുളകും എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ. ഇനി ചെമ്മീൻ കിട്ടുമ്പോൾ ഇങ്ങനെ ഒന്ന് ട്രൈ ചെയ്തു നോക്കൂ.

Leave a Reply

You cannot copy content of this page