കുട്ടികൾക്കും മുതിർന്നവർക്കും ഒരുപാട് ഇഷ്ടമുള്ള ഒരു കേക്കാണ് ചോക്ലേറ്റ് കേക്ക്. എന്നാൽ ഇന്ന് നമുക്ക് വളരെ സിമ്പിളായി ഒരു ചോക്ലേറ്റ് കേക്ക് അതീവ രുചിയിൽ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. ആദ്യം പതിനെട്ട് ഓറിയോ ബിസ്കറ്റ് എടുക്കുക. ശേഷം ബിസ്കറ്റിനെ ഒരു മിക്സിയുടെ ജാറിലിട്ട് പൊടിച്ചെടുക്കുക. എന്നിട്ട് ഒരു അരിപ്പയിലിട്ട് അരിച്ചെടുക്കുക. ഇനി പൊടിച്ചെടുത്ത ബിസ്കറ്റിൻറെ മിക്സിലേക്ക് ഒന്നേകാൽ ടീസ്പൂൺ ബേക്കിങ് പൗഡർ ചേർത്ത് കൊടുക്കുക. ഇനി നന്നായി മിക്‌സാക്കി അരിച്ചെടുക്കുക. ശേഷം മുക്കാൽ കപ്പ് പാൽ ചേർത്തുനന്നായി ഇളക്കി യോജിപ്പിക്കുക. ഇനി നല്ല പോലെ മികസാക്കി എടുക്കുക. ശേഷം ഒരു ട്രേയിലേക്ക് കേക്ക് മിക്സിനെ ഒഴിച്ച് കൊടുക്കുക.
കുറച്ചു ഓയിൽ തടകി ബട്ടർ പേപ്പർ വെച്ച ശേഷം വേണം ബാറ്റെർ അതിലേക്ക് ഒഴിച്ച് കൊടുക്കുവാൻ. ശേഷം ഒരു പാൻ ചൂടാക്കിയ ശേഷം അതിന്റെ മുകളിലേക്ക് കേക്ക് ബാറ്റെർ ഒഴിച്ച ട്രേ മുകളിലായി വെച്ച് കേക്ക് ബെക്കാക്കി എടുക്കുക. മീഡിയം ഫ്ളൈമിൽ നാൽപ്പത് മിനിറ്റായപ്പോൾ കേക്ക് വെന്തു കിട്ടുന്നതാണ്. ശേഷം വെന്തു വന്ന കേക്കിനെ തണുക്കാനായി വെക്കുക. ശേഷം ഒരു പാനിലേക്ക് അര കപ്പ് കോകോ പൗഡർ ചേർക്കുക. എന്നിട്ട് അതെ അളവിൽ പഞ്ചസാര കൂടി ചേർത്ത് കൊടുക്കുക. ഇനി ഒന്നേകാൽ കപ്പ് പാലും ഒരു ടേബിൾ സ്പൂൺ കോൺഫ്ലോർ പൗഡറും ചേർത്ത് നന്നായി ഇളക്കി മിക്‌സാക്കുക, ശേഷം നല്ല പോലെ തിളപ്പിച്ച് കുറുക്കി എടുക്കുക. ശേഷം കുറുകി വന്ന മിക്സിലേക്ക് ഒന്നര ടേബിൾ സ്പൂൺ ബട്ടർ ചേർത്ത് കൊടുക്കുക. ശേഷം കൈ വിടാതെ ഇളക്കി ബട്ടർ മിക്‌സാക്കി എടുക്കുക.
ശേഷം മൂന്നു ലേയറുകളായി മുറിച്ചെടുത്ത കേക്കിലേക്ക് റെഡിയാക്കി എടുത്ത ചോക്ലേറ്റ് ഗണാഷ് സ്‌പ്രെഡ്ടക്കുക. ഇനി കുറച്ചു ചോക്ലേറ്റ് ഗ്രേറ്റാക്കിയ ശേഷം കേക്കിൻറെ മുകളിലായി വെച്ച് കൊടുക്കുക. ശേഷം അര മണിക്കൂറോളം ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച ശേഷം സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ ചോക്ലേറ്റ് ഓറിയോ കേക്ക് തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് സിമ്പിളായ രീതിയിൽ കേക്ക് ഉണ്ടാക്കി നോക്കണേ. മിയ കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്തതാണ് ഈ റെസിപ്പി. എല്ലാവർക്കും ഇത് ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
