പായസം കഴിക്കാൻ ഇഷ്ടപ്പെടാത്തവർ ആരാ അല്ലേ. ഏത് വിശേഷ ദിവസങ്ങളിലും നാം ഉറപ്പായും ഉണ്ടാക്കാറുള്ള ഒരു സ്വീറ്റാണ് പായസം. പല തരത്തിലുള്ള പായസങ്ങൾ നമ്മൾ കഴിച്ചിട്ടുണ്ടാകും. എന്നാൽ ഇന്ന് നമുക്ക് ചെറുപയറും പാലും കൊണ്ട് ഒരു അടിപൊളി പായസം ഉണ്ടാക്കിയാലോ. മിക്കവാറും കുട്ടികളും ചെറുപയർ കഴിക്കാൻ മടിയുള്ളവർ ആയിരിക്കും. അവർക്ക് ഇങ്ങനെ പായസം ഉണ്ടാക്കി കൊടുക്കുകയാണെങ്കിൽ എല്ലാവരും ഇഷ്ടത്തോടെ കഴിക്കും. അപ്പോൾ ഈ പായസം എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു കാൽ കപ്പ് പയർ നല്ല പോലെ കഴുകി കുക്കറിലേക്ക് മാറ്റുക.
ശേഷം പയറിലേക്ക് രണ്ട് കപ്പ് വെള്ളവും, ഒരു ടീസ്പൂൺ നെയ്യും ചേർത്ത് കുക്കർ അടച്ചു വെച്ച് എട്ട് ഫിസിൽ വരുന്നത് വരെ വേവിക്കുക. ഇനി ഉടച്ചെടുക്കാൻ പാകത്തിന് വെന്തു കിട്ടിയ പയറിനെ ഒരു സ്പൂൺ കൊണ്ട് ഉടച്ചെടുക്കുക. ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ഇനി ചൂടായി വന്ന പാനിൽ രണ്ട് ടേബിൾ സ്പൂൺ നെയ്യ് ചേർക്കുക. ശേഷം നെയ്യിൽ കുറച്ചു തേങ്ങാ കൊത്തു ചേർത്ത് വറുക്കുക. ശേഷം വറുത്തു കോരുക. എന്നിട്ട് നട്ട്സും കിസ്സ്മിസ്സും കൂടി നെയ്യിൽ വറുത്തു കോരുക. ഇനി വേവിച്ചു വെച്ചിട്ടുള്ള പയർ ഉടച്ചെടുത്ത ശേഷം നെയ്യിലേക്ക് ചേർത്ത് ഇളക്കുക. ഇനി അര കപ്പ് ഷുഗറും രണ്ട് ഏലക്കായും കൂടി ചതച്ചു ചേർക്കുക.
ഇനി അര ലിറ്റർ പാൽ ചേർത്ത് നന്നായി മിക്സാക്കുക. ശേഷം തിളച്ചു വന്ന പാലിലേക്ക് ഒരു ടേബിൾ സ്പൂൺ അരിപ്പൊടിയും രണ്ട് ടേബിൾ സ്പൂൺ പാലും മിക്സാക്കിയ ശേഷം പായസത്തിലേക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം രണ്ട് മിനിറ്റോളം പായസം ഇളക്കി വേവിക്കുക. ശേഷം ഒന്ന് കുറുകാൻ തുടങ്ങുന്ന പായസത്തിലേക്ക് നട്ട്സും കിസ്സ്മിസ്സും തേങ്ങാകൊത്തും ചേർത്തിളക്കുക. ശേഷം ഫ്ളയിം ഓഫ് ചെയ്യുക.
അപ്പോൾ വളരെ ടേസ്റ്റിയായ ചെറുപയർ പായസം തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് പായസം തയ്യാറാക്കി നോക്കണേ. ചെറുപയർ കഴിക്കാൻ മടിയുള്ളവരാണ് നിങ്ങളുടെ കുട്ടികൾ എങ്കിൽ ഈ പായസം തീർച്ചയായും തയ്യാറാക്കി കൊടുക്കണേ. ടിയാൻസ് കണ്ണൂർ കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്തതാണ് ഈ റെസിപ്പി. എല്ലാവർക്കും ഈ റെസിപ്പി ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
