നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള ഒരു പലഹാരമാണ് പാലപ്പം. എന്നാൽ ഇന്ന് നമുക്ക് മൂന്ന് ടേബിൾ സ്പൂൺ തേങ്ങാ കൊണ്ട് നല്ല സോഫ്റ്റായ ടേസ്റ്റിയായ പാലപ്പം എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒന്നര കപ്പ് പച്ചരി നല്ല പോലെ കഴുകി എടുക്കുക. ശേഷം പച്ചരിയെ ആറ് മണിക്കൂറോളം വെള്ളത്തിലിട്ട് കുതിർത്തുക. ഇനി ഒരു ഗ്ലാസ്സിലേക്ക് അര ടീസ്പൂൺ ആക്റ്റീവ് ഡ്രൈ ഈസ്റ്റ് എടുക്കുക. ശേഷം അതിനൊപ്പം അര ടീസ്പൂൺ ഷുഗർ കൂടി ചേർക്കുക. ഇനി അതിലേക്ക് ഒന്നര ടേബിൾ സ്പൂൺ ചെറു ചൂടുവെള്ളം ചേർത്ത് ഇളക്കി അടച്ചു ആറ് മിനിറ്റോളം റെസ്റ്റ് ചെയ്യാനായി വെക്കുക. ഇനി മിക്സിയുടെ ജാറിലേക്ക് കുതിർത്തി വെച്ചിട്ടുള്ള അരി ചേർക്കുക.
ശേഷം അതിന്റെ കൂടെ ഒരു കപ്പ് ചോറും കൂടി ചേർത്ത് കൊടുക്കുക. ശേഷം മൂന്ന് ടേബിൾ സ്പൂൺ തേങ്ങയും കൂടി ചേർക്കുക. ശേഷം പൊങ്ങി വന്ന ഈസ്റ്റിനേയും കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കുക. ഇനി ഒരു ടേബിൾ സ്പൂൺ ഷുഗറും ആവശ്യത്തിനുള്ള ഉപ്പും, ഇനി കുറച്ചു വെള്ളവും ചേർത്ത് നല്ല സ്മൂത്തായി അരച്ചെടുക്കുക. ശേഷം സ്മൂത്തായി അരച്ചെടുത്ത മിക്സിനെ ഒരു ബൗളിലേക്ക് മാറ്റുക. ശേഷം വെള്ളം ആവശ്യത്തിന് ചേർത്ത് മാവിനെ കലക്കി വെക്കുക. ശേഷം അടച്ചു വെച്ച് എട്ട് മണിക്കൂറോളം മാവിനെ റെസ്റ്റ് ചെയ്യാനായി വെക്കുക. എട്ട് മണിക്കൂറായപ്പോൾ മാവ് നല്ല പോലെ പൊങ്ങി പാകമായി കിട്ടുന്നതാണ്.
ശേഷം എട്ട് മണിക്കൂറായപ്പോൾ മാവ് നല്ല പോലെ പൊങ്ങി പാകമായി കിട്ടിയിട്ടുണ്ട്. ശേഷം ഒന്ന് ഇളക്കിയ ശേഷം ഒരു അപ്പച്ചട്ടി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന ചട്ടിയിലേക്ക് ഓരോ തവി വീതം മാവിനെ ഒഴിച്ച് കൊടുക്കുക. ശേഷം ഒന്ന് ചുറ്റിച്ചു പാലപ്പം ചുട്ടെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ പാലപ്പം തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് പാലപ്പം തയ്യാറാക്കി നോക്കണേ. നല്ല സോഫ്റ്റായ പാലപ്പം ഈ രീതിയിൽ തയ്യാറാക്കിയാൽ കിട്ടുന്നതാണ്.
