എന്നും ഒരേ ഡ്രിങ്ക് കുടിക്കുന്നതിനേക്കാൾ ഇന്ന് കുറച്ചു വേറെയ്റ്റി ആയാലോ. വിരുന്നുകാർ പെട്ടന്ന് കയറി വന്നാൽ തയ്യാറാക്കി നൽകാൻ പറ്റിയ ഒരു ഒന്നൊന്നര ഡ്രിങ്കാണ് ഇത്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം പാനിലേക്ക് കാൽ കപ്പ് ഓട്സ് ചേർത്ത് ഇളക്കുക. ശേഷം മീഡിയം ഫ്ളൈമിലിട്ട് ഓട്സ് നന്നായി വറുത്തെടുക്കുക. ഇനി വറുത്തെടുത്ത ഓട്സിനെ ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക.
ഇനി ഓട്സിനൊപ്പം ഒരു റോബസ്റ്റ പഴം കൂടി ചേർക്കുക. ഇനി അര ടീസ്പൂൺ ഏലക്ക പൊടിച്ചതും, കുറച്ചു നട്ട്സും ബദാമും, ഒരു ടേബിൾ സ്പൂൺ ഈത്തപ്പഴമോ അല്ലെങ്കിൽ സിറപ്പോ ചേർത്ത് കൊടുക്കുക. ഇനി രണ്ട് ടേബിൾ സ്പൂൺ ഷുഗറും, രണ്ട് ടേബിൾ സ്പൂൺ കണ്ടെൻസ്ഡ് മിൽക്കും, ഒരു കപ്പ് പാലും ചേർത്ത് കൊടുക്കുക. ശേഷം നന്നായി അരച്ചെടുക്കുക. ശേഷം നന്നായി അരച്ചെടുത്ത മിക്സിലേക്ക് കാൽ കപ്പ് തേങ്ങാപാൽ കൂടി ചേർത്ത് നന്നായി മിക്സാക്കുക.
ശേഷം കുറച്ചു ഐസ് ക്യൂബ്സും, കുറച്ചു സബ്ജ സീഡ്സ് കുതിർത്തിയതും ചേർത്ത് ഇളക്കി ഒരു സെർവിങ് ഗ്ലാസ്സിലേക്ക് മാറ്റുക. അപ്പോൾ വളരെ ടേസ്റ്റിയായ ഓട്സ് ഡ്രിങ്ക് തയ്യാറായിട്ടുണ്ട്. വിരുന്നുകാരൊക്കെ പ്രതീക്ഷിക്കാതെ കയറി വന്നാൽ തയ്യാറാക്കി കൊടുക്കാൻ പറ്റിയ ഹെൽത്തിയായ ഒരു ഡ്രിങ്കാണ് ഇത്. എല്ലാവരും ഉറപ്പായും ഈ ഡ്രിങ്ക് ട്രൈ ചെയ്തു നോക്കണേ. മിക്കവാറും വീടുകളിലും ഉള്ള ചേരുവകൾ കൊണ്ടാണ് ഈ ഡ്രിങ്ക് തയ്യാറാക്കി ഇരിക്കുന്നത്.
