മുട്ടക്കറി ഇങ്ങനെയാണ് തയ്യാറാക്കുന്നത് എങ്കിൽ ചോറും പലഹാരങ്ങളും ബാക്കിയുണ്ടാകില്ല.

എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള ഒരു കറിയാണ് മുട്ടക്കറി. എന്നാൽ ഇന്ന് നമുക്ക് ഈ കറി തികച്ചും വ്യത്യസ്തമായ രുചിയിൽ തയ്യാറാക്കിയാലോ. ഈ മുട്ടക്കറി അപ്പത്തിനും ചോറിനും ബ്രെഡിനുമെല്ലാം ഒപ്പം കഴിക്കാൻ ഏറെ ടേസ്റ്റിയാണ്. അപ്പോൾ നമുക്ക് നോക്കാം എങ്ങനെയാണ് ഈ കറി തയ്യാറാക്കുന്നത് എന്ന്, ആദ്യം ഒരു മിക്സിയുടെ ജാറിലേക്ക് ഒരു പിടി തേങ്ങയും, ഒരു ചെറിയ പിടി മല്ലിയിലയും, ഒരു വലിയ കഷ്ണം ഇഞ്ചിയും, ആവശ്യത്തിന് വെള്ളവും ചേർത്ത് നല്ല പേസ്റ്റായി അരച്ചെടുക്കുക. ഇനി ഒരു സവാള പൊടിയായി അരിഞ്ഞതും, മൂന്നു പച്ചമുളക് അരിഞ്ഞതും, നാല് അല്ലി വെളുത്തുള്ളി അരിഞ്ഞതും എടുക്കുക.

ഇനി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. ശേഷം എണ്ണയിലേക്ക് അരിഞ്ഞു വച്ചിട്ടുള്ള വെളുത്തുള്ളിയും പച്ചമുളകും ചേർത്ത് മൂപ്പിക്കുക. ശേഷം അരിഞ്ഞു വെച്ചിട്ടുള്ള സവാള ചേർത്ത് അതും മൂപ്പിക്കുക. ശേഷം മൂന്ന്‌ തക്കാളി ചെറിയ പീസായി മുറിച്ച ശേഷം കൈ കൊണ്ട് ഒന്ന് ഉടയ്ക്കുക. എന്നിട്ട് സവാള നല്ല പോലെ മൊരിഞ്ഞുവന്നാൽ അര ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് മൊരിക്കുക. ഇനി അര ടേബിൾ സ്പൂൺ മുളക്പൊടി ചേർത്ത് മൂപ്പിക്കുക. ശേഷം മൂത്തു വന്ന മസാലയിലേക്ക് അരിഞ്ഞു വെച്ചിട്ടുള്ള തക്കാളി ചേർത്ത് ഇളക്കുക.

ഇനി ആവശ്യത്തിന് ഉപ്പും ചേർത്ത് തക്കാളി വേവിക്കുക. ഇനി വെന്തു വന്ന തക്കാളിയിലേക്ക് അരച്ച് വെച്ചിട്ടുള്ള തേങ്ങാ മിക്സ് ചേർത്ത് ഇളക്കുക, ശേഷം മീഡിയം ഫ്ളൈമിൽ വെച്ച് കറി നന്നായി തിളപ്പിക്കുക. ശേഷം പുഴുങ്ങി വെച്ചിട്ടുള്ള മുട്ട ചേർത്ത് കൊടുക്കുക. എന്നിട്ട് അഞ്ചു മിനിറ്റും കൂടി കറി അടച്ചു വെച്ച് വേവിക്കുക. എന്നിട്ട് ഫ്ളയിം ഓഫ് ചെയ്യാം. ഇനി ഒരു പാൻ ചൂടാക്കുക. ശേഷം ചൂടായി വന്ന എണ്ണയിൽ അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. ശേഷം രണ്ട് വറ്റൽമുളകും, ചെറുതായി അരിഞ്ഞെടുത്ത ചെറിയ ഉള്ളിയും ചേർത്ത് മൂപ്പിച്ചു കറിയിലേക്ക് ചേർക്കുക.

അപ്പോൾ വളരെ ടേസ്റ്റിയായ മുട്ടക്കറി തയ്യാറായിട്ടുണ്ട്. ഇങ്ങനെ ഒരു കറി ആരും പ്രതീക്ഷിച്ചു കാണില്ല. എല്ലാവരും ഉറപ്പായും ട്രൈ ചെയ്തു നോക്കണേ. ചോറിനും ചപ്പാത്തിക്കും, അപ്പത്തിനും, ഇടിയപ്പത്തിനുമെല്ലാം ഒപ്പം കഴിക്കാൻ കിടിലൻ ടേസ്റ്റിയായ മുട്ടക്കറിയാണ് ഇത്. ഒരുതവണ ഈ കറി ട്രൈ ചെയ്‌താൽ പിന്നെ എന്നും ഈ കറി കഴിക്കാൻ തോന്നും, അത്രയും ടേസ്റ്റിയാണ് ഇത്.

Leave a Reply

You cannot copy content of this page