പാത്രം കാലിയാകുന്ന വഴിയറിയില്ല. കറുമുറെ കഴിക്കാൻ സ്‌പൈസി സ്നാക്ക്

ഇന്ന് നമുക്ക് ഇഫ്താറിന് തയ്യാറാക്കാൻ പറ്റിയ ഒരു അടിപൊളി സ്നാക്ക് തയ്യാറാക്കിയാലോ. വളരെ ടേസ്റ്റിയായ ക്രിസ്പിയായ ഈ സ്നാക്ക് നല്ല എരിവുള്ള ഒരു സ്നാക്ക് കൂടിയാണ്. അപ്പോൾ നമുക്ക് ഈ സ്നാക്ക് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനു വേണ്ടി രണ്ട് കപ്പ് മൈദ ഒരു പാത്രത്തിലേക്ക് എടുക്കുക. ശേഷം മൈദയിലേക്ക് ആവശ്യത്തിനുള്ള ഉപ്പും, അര ടീസ്പൂൺ കറുത്ത എള്ളും, ആവശ്യത്തിനുള്ള വെള്ളവും ചേർത്ത് നന്നായി കുഴച്ചെടുക്കുക. നല്ല സോഫ്റ്റായി കുഴച്ചെടുത്ത മാവിനെ അടച്ചു കുറച്ചു നേരം റെസ്റ്റ് ചെയ്യാനായി വെക്കുക.

ഇനി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് ഒരു ടേബിൾ സ്പൂൺ ഓയിൽ ഒഴിക്കുക. ശേഷം രണ്ട് സവാള സ്ലൈസാക്കിയതും, ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് സവാള നന്നായി വഴറ്റുക. ഇനി സവാളയിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ കുരുമുളക്പൊടി, അര ടീസ്പൂൺ മുളക്പൊടി, ഒരു ടീസ്പൂൺ മല്ലിപ്പൊടി, ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കുക. ശേഷം 250 gm ബോൺലെസ്സ് ചിക്കൻ ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് വേവിച്ചത് ഈ മസാലയിലേക്ക് ചേർത്ത് ഇളക്കുക.

ഇനി ഈ മസാലയിലേക്ക് ഒരു ടേബിൾ സ്പൂൺ ടൊമാറ്റോ കെച്ചപ്പും ചേർത്ത് ഇളക്കി ഫ്ളയിം ഓഫ് ചെയ്യുക. എന്നിട്ട് നേരത്തെ കുഴച്ചു വെച്ച മാവ് നല്ല സോഫ്റ്റായി വന്നിട്ടുണ്ട്. ശേഷം മാവിനെ ചെറിയ ചെറിയ ബോളുകളായി ഉരുട്ടി എടുക്കുക. ഇനി കുറച്ചു മൈദ കൗണ്ടർ ടോപ്പിൽ വിതറുക. എന്നിട്ട് ഓരോ ബോൾ മാവും കൗണ്ടെർ ടോപ്പിലിട്ട് പരത്തുക. എന്നിട്ട് എല്ലാ ബോളും പരത്തിയ ശേഷം പരത്തിയെടുത്ത മാവിന്റെ മുകളിൽ കുറച്ചു മൈദയും ഓയിലും സ്പ്രെഡ്ടക്കുക. ശേഷം അടുത്ത പരത്തിയെടുത്തതും ഇതുപോലെ ചെയ്തു എടുക്കുക.

എല്ലാ മാവിനേയും ഇതുപോലെ പരത്തിയ ശേഷം ലെയറുകൾ പോലെ വെക്കുക. ശേഷം എല്ലാം ലെയർ പോലെ വെച്ച ശേഷം ഏറ്റവും മുകളിൽ ഒരുമിച്ചു വെച്ച് വളരെ കനം കുറച്ചു പരത്തുക. എന്നിട്ട് ഒരു സൈഡിൽ നിന്നും റോളാക്കി എടുക്കുക. ശേഷം ചെറിയ പീസുകളായി മുറിക്കുക. എന്നിട്ട് ഓരോ പീസും പരത്തി എടുക്കുക. എന്നിട്ട് നടുവിലായി ചിക്കൻ ഫില്ലിംഗ് വെക്കുക. എന്നിട്ട് ബോൾ പോലെ ഉരുട്ടി എടുക്കുക. എന്നിട്ട് ഒരു ചട്ടിയിൽ എണ്ണ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന ഓയിലിൽ ഓരോന്നായി ഇട്ട് ഫ്രൈ ആക്കി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ സ്നാക്ക് തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ സ്നാക്ക് തയ്യാറാക്കി നോക്കണേ.

Leave a Reply

You cannot copy content of this page