നിങ്ങൾ സദ്യ സ്പെഷ്യൽ ബോളി കഴിച്ചിട്ടുണ്ടോ. വളരെ ടേസ്റ്റിയായ ഈ പലഹാരം എങ്ങനെയാണു തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു കപ്പ് കടല പരിപ്പ് ഏഴു മണിക്കൂറോളം വെള്ളത്തിലിട്ട് കുതിർത്തി എടുക്കുക. ശേഷം കുതിർന്നു കിട്ടിയ പരിപ്പിനെ ഒരു ചട്ടിയിലേക്ക് മാറ്റുക. ശേഷം രണ്ട് കപ്പ് വെള്ളം കൂടി കടലയിലേക്ക് ചേർക്കുക. എന്നിട്ട് അതിനൊപ്പം ആവശ്യത്തിനുള്ള ഉപ്പും, അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും, ചേർത്ത് അടച്ചു വെച്ച് കടല വേവിച്ചെടുക്കുക.
ഈ കടല വേവിക്കുമ്പോൾ വെന്തുടഞ്ഞു പോകാതിരിക്കാൻ ശ്രദ്ധിക്കുക. ശേഷം പാകത്തിന് വെന്തു വന്ന കടലയിൽ നിന്നും വെള്ളം ഊറ്റി കളയുക. എന്നിട്ട് ഒട്ടും തന്നെ വെള്ളമില്ലാതെ കടലയെ ഒന്ന് ഡ്രൈ ആക്കി എടുക്കുക. ശേഷം ഒട്ടും തന്നെ വെള്ളം ചേർക്കാതെ നല്ല പേസ്റ്റായി കടലയെ അരച്ചെടുക്കുക. ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കി അതിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യ് ചേർക്കുക. ശേഷം നെയ്യിലേക്ക് ഈ അരച്ചെടുത്ത കടല മിക്‌സും മുക്കാൽ കപ്പ് പൊടിച്ച പഞ്ചസാരയും കൂടി ചേർത്ത് നന്നായി ഇളക്കുക.
ഇനി അര ടീസ്പൂൺ ഏലക്ക പൊടിച്ചതും ചേർത്ത് ലോ ഫ്ളൈമിലിട്ടു ഇത് ഇളക്കുക. ശേഷം പഞ്ചസാര ഉരുകി വരുന്നതായി കാണാം. എന്നിട്ട് ഇളക്കി ഇളക്കി വീണ്ടും ഈ മിക്സ് കട്ടിയാക്കി എടുക്കുക. ഇനി ഡ്രൈ ആയി വന്നാൽ ഫ്ളൈയിം ഓഫ് ചെയ്തു വേറൊരു പാത്രത്തിലേക്ക് മാറ്റുക. എന്നിട്ട് മറ്റൊരു പാത്രത്തിലേക്ക് ഒരു കപ്പ് മൈദ എടുക്കുക. ശേഷം മൈദയിലേക്ക് ആവശ്യത്തിനുള്ള ഉപ്പും, അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്ത് ഇളക്കുക. ശേഷം മാവിലേക്ക് കുറെച്ചെയായി വെള്ളം ചേർത്ത് കുഴച്ചെടുക്കുക. കുറച്ചു ഒട്ടുന്ന പരുവത്തിൽ കുഴച്ചെടുത്ത മാവിലേക്ക് ഒരു ടേബിൾ സ്പൂൺ നല്ലെണ്ണ ചേർത്ത് കുഴക്കുക.
ശേഷം നല്ല ലൂസായ മാവിനെ കയ്യിൽ ഒട്ടിപ്പിടിക്കാത്ത പരുവത്തിൽ കുഴച്ച ശേഷം മാവിലേക്ക് മുങ്ങികിടക്കാൻ പാകത്തിന് നല്ലെണ്ണ ഒഴിച്ച് കൊടുക്കുക. എന്നിട്ട് അടച്ചു വെച്ച് മാവിനെ റെസ്റ്റ് ചെയ്യാനായി വെക്കുക. ഒരു മണിക്കൂറിനു ശേഷം മാവിലെ എണ്ണയെ പിഴിഞ്ഞ് മാറ്റുക. എന്നിട്ട് കടലമാവിനെ ചെറിയ ചെറിയ ബോളുകളായി ഉരുട്ടി എടുക്കുക. എന്നിട്ട് മൈദാമാവിനെയും ചെറിയ ചെറിയ ബോളുകളായി ഉരുട്ടി എടുക്കുക. എന്നിട്ട് മൈദ ബോളിനെ കയ്യിൽ വെച്ച് പരത്തുക. ശേഷം അതിന്റെ ഉള്ളിലേക്ക് കടല മാവ് കൊണ്ടുള്ള ബോളിനെ വെക്കുക.
എന്നിട്ട് മൈദ ബോളിനെ കടല ബോളിന്റെ പുറമെ വെച്ച് ഫോൾഡാക്കി എടുക്കുക. എന്നിട്ട് കുറച്ചു മൈദയിൽ ബോളിനെ കോട്ട് ചെയ്തു പരത്തുക. ഒട്ടും തന്നെ കാട്ടിയില്ലാതെ വേണം ഇത് പരത്തിയെടുക്കാൻ. ശേഷം പരത്തിയെടുത്ത ബോളിയിലെ മൈദ പൊടി മുഴുവനായും തട്ടി കളഞ്ഞ ശേഷം ഒരു ചട്ടി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചട്ടിയിലേക്ക് കുറച്ചു നെയ്യ് തടവുക. എന്നിട്ട് ഓരോ ബോളിയായി ഇട്ട് ചുട്ടെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ സദ്യ സ്പെഷ്യൽ ബോളി തയ്യാറായിട്ടുണ്ട്. എല്ലാവരും വളരെ സോഫ്റ്റായ ടേസ്റ്റിയായ ബോളി തയ്യാറാക്കി നോക്കണേ.
