നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള ഒരു സ്നാക്കാണ് ഉണ്ണിയപ്പം. പല രീതിയിൽ നമ്മൾ ഉണ്ണിയപ്പം തയ്യാറാക്കാറുണ്ട്. എന്നാൽ പലപ്പോഴും നമ്മൾ ഉണ്ടാക്കുന്ന ഉണ്ണിയപ്പം സോഫ്റ്റാകാറില്ല. എന്നാൽ ഇന്ന് നമുക്ക് നല്ല സോഫ്റ്റ് ഉണ്ണിയപ്പം എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ഉണ്ണിയപ്പം തയ്യാറാക്കാനായി അര കിലോ പച്ചരി നല്ലപോലെ കഴുകിയശേഷം ആറു മണിക്കൂറോളം വെള്ളത്തിൽ കുതിർത്തി വെക്കുക. ശേഷം കുതിർന്നു കിട്ടിയ പച്ചരിയെ വെള്ളം കളഞ്ഞ ശേഷം ഒരു സ്ട്രെയ്നറിൽ ഇട്ട് വെക്കുക. ശേഷമൊരു മിക്സിയുടെ ജാറിലേക്ക് മാറ്റുക.
എന്നിട്ട് അതിനൊപ്പം അഞ്ച് പീസ് ഏലക്കയും ഒരു ടീസ്പൂൺ ചെറിയ ജീരകവും ചേർക്കുക. ശേഷം 350 ഗ്രാം ശർക്കര ഒരു കപ്പ് വെള്ളത്തിൽ ഉരുക്കി എടുക്കുക. ശേഷം നല്ല പോലെ അലിഞ്ഞു കിട്ടിയ ശർക്കര പാനിയെ അരിച്ചെടുക്കുക. എന്നിട്ട് ചൂടോടുകൂടി തന്നെ അരിയിലേക്ക് പകുതിയോളം ചേർത്ത് പച്ചരി നല്ല സോഫ്റ്റായി അരച്ചെടുക്കുക.
നല്ല സ്മൂത്തായിട്ട് അരച്ചെടുത്ത മിക്സിനെ ഒരു പാത്രത്തിലേക്ക് മാറ്റുക. എന്നിട്ട് ബാക്കിയുള്ള അരിയും ഇതുപോലെ ശർക്കര പാനി ചേർത്ത് അരച്ചെടുക്കുക.
ശേഷം നല്ലപോലെ പഴുത്ത റോബസ്റ്റ് പഴം തൊലി കളഞ്ഞു ഒരു മിക്സിയുടെ ജാറിലേക്ക് ചേർക്കുക. എന്നിട്ട് അതിനൊപ്പം അരക്കപ്പ് മൈദ കൂടി ചേർത്തു കൊടുക്കുക. ശേഷം രണ്ടു കൂടി നല്ലപോലെ അരച്ചെടുക്കുക. ഇനി കാൽ സ്കൂൾ ഉപ്പും കൂടി മാവിലേക്ക് ചേർത്ത് നല്ലപോലെ ഇളക്കുക. ശേഷം കാൽ കപ്പ് വെള്ളം കൂടി ചേർത്ത് നല്ലപോലെ കൈ കൊണ്ട് മിക്സാക്കി എടുക്കുക. ശേഷം മാവിനെ മൂന്നുമണിക്കൂറോളം റെസ്റ്റ് ചെയ്യാനായി വയ്ക്കുക.
ശേഷം ഒരു പാനിൽ ഒരു ടേബിൾ സ്പൂൺ നെയ് ചേർത്ത് കൊടുക്കുക. ശേഷം നെയ്യിലേക്ക് കാൽകപ്പ് തേങ്ങാക്കൊത്ത് വറുത്തെടുക്കുക. ശേഷം കുറച്ചു നട്ട്സും കിസ്മിസും കൂടി വറുത്ത ശേഷം മാവിലേക്ക് ചേർത്തു കൊടുക്കുക. എന്നിട്ട് ഉണ്ണിയപ്പ ചട്ടി അടുപ്പിൽ വച്ച് ചൂടാക്കുക.
ശേഷം ചട്ടിയിലേക്ക് മുക്കാൽ ഭാഗത്തോളം എണ്ണ ഒഴിക്കുക. എന്നിട്ട് മീഡിയം ഫ്ളൈമിൽ ചൂടാക്കുക. എന്നിട്ട് മാവ് ഒഴിക്കുമ്പോൾ മുക്കാൽ ഭാഗത്തോളം മാത്രം ഒഴിച്ചു കൊടുക്കുക. ശേഷം ഒരു സൈഡ് മൂത്ത് വരുമ്പോൾ തിരിച്ചിട്ടു കൊടുക്കുക. എന്നിട്ട് രണ്ട് സൈഡും മൂപ്പിച്ചു കോരിയെടുക്കുക. അപ്പോൾ വളരെ സോഫ്റ്റായ ടേസ്റ്റിയായ ഉണ്ണിയപ്പം തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ ഉണ്ണിയപ്പം തയ്യാറാക്കി നോക്കണേ.
