ഇഫ്താർ സ്പെഷ്യലാക്കാൻ ഇന്നൊരു ഡ്രിങ്കായലോ. വളരെ ടേസ്റ്റിയായ ഒരു ജ്യൂസ് തണ്ണിമത്തൻ കൊണ്ട് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി അര മുറി തണ്ണിമത്തൻ ചെറിയ പീസുകളായി മുറിച്ചെടുക്കുക. ശേഷം തണ്ണിമത്തനിലെ കുരു എടുത്തു മാറ്റുക. ശേഷം കുരു നീക്കം ചെയ്ത തണ്ണിമത്തനെ ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. ശേഷം അതിനൊപ്പം രണ്ട് ടേബിൾ സ്പൂൺ കണ്ടെൻസ്ഡ് മിൽക്കും ചേർത്ത് കൊടുക്കുക.
ശേഷം ഇത് അരച്ചെടുക്കാൻ ആവശ്യത്തിനുള്ള വെള്ളവും ചേർത്ത് തണ്ണിമത്തൻ നല്ല പോലെ അടിച്ചെടുക്കുക. ഇനി കണ്ടെൻസ്ഡ് മിൽക്ക് ഇല്ലായെങ്കിൽ പഞ്ചസാര ചേർത്ത് കൊടുത്താലും മതിയാകും. ഇനി മിന്റ് ലീഫ് ഇരിപ്പുണ്ട് എങ്കിൽ നാല് പീസ് മിന്റ് ലീഫ് ചേർത്ത് കൊടുക്കുക. ശേഷം ഒന്നും കൂടി തണ്ണിമത്തൻ അടിച്ചെടുക്കുക. ശേഷം അടിച്ചെടുത്ത തണ്ണിമത്തൻ ജ്യൂസിനെ ഒരു പാത്രത്തിലേക്ക് മാറ്റുക. എന്നിട്ട് അതിനൊപ്പം ചെറുതായി അരിഞ്ഞെടുത്ത കുറച്ചു തണ്ണിമത്തൻ ചേർക്കുക.
കുരു മാറ്റിയ ശേഷം മാത്രം ഈ തണ്ണിമത്തൻ പീസും ചേർത്ത് കൊടുക്കുക. ഇനി രണ്ട് ടേബിൾ സ്പൂൺ നറുനണ്ടി സർബത്തും ചേർത്ത് നന്നായി ഇളക്കുക. ശേഷം കുതിർത്തിയെടുത്ത കുറച്ചു കസ്‌കസും ചേർത്ത് ഇളക്കി സെർവിങ് ഗ്ലാസ്സിലേക്ക് മാറ്റുക. ഗ്ലാസ്സിലേക്ക് ആദ്യം കുറച്ചു ഐസ് ക്യൂബ്സ് ചേർക്കുക. എന്നിട്ടുവേണം തണ്ണിമത്തൻ ജ്യൂസ് ചേർത്ത് കൊടുക്കാൻ.
ശേഷം ഗ്ലാസ്സിലേക്ക് മാറ്റി സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ തണ്ണിമത്തൻ ഡ്രിങ്ക് തയ്യാറായിട്ടുണ്ട്. വളരെ സിമ്പിളായി തയ്യാറാക്കാൻ പറ്റിയ കിടിലൻ ടേസ്റ്റിലുള്ള ഒരു ഡ്രിങ്കാണ് ഇത്. ഉറപ്പായും എല്ലാവരും ട്രൈ ചെയ്തു നോക്കണേ. ശരീര ക്ഷീണത്തിനും ദാഹത്തിനും ഏറെ ഉത്തമമാണ് ഈ ഡ്രിങ്ക്. ഒരുതവണ രുചിച്ചവർക്ക് തീർച്ചയായും വീണ്ടും കുടിക്കാൻ തോന്നും. ട്രൈ ചെയ്യാൻ മറക്കല്ലേ.
