പഴം കൊണ്ട് തയ്യാറാക്കുന്ന പല തരത്തിലുള്ള പലഹാരങ്ങൾ നാം കഴിച്ചിട്ടുണ്ടാകുമല്ലേ. എന്നാൽ ഇന്ന് നമുക്ക് ഇതുവരെ ആരും കഴിച്ചിട്ടില്ലാത്ത രുചിയിലൊരു സ്നാക്ക് തയ്യാറാക്കിയാലോ. പഴം ഫ്രിട്ടേഴ്‌സാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. അപ്പോൾ നമുക്ക് ഈ കിടിലൻ പലഹാരം എങ്ങനെയാണ് തയ്യറാക്കുന്നത് എന്ന് നോക്കാം. ആദ്യം തന്നെ ഒരു ബൗളിലേക്ക് അര കപ്പ് ഗോതമ്പ് മാവ് എടുക്കുക. ശേഷം മാവിലേക്ക് അര കപ്പ് അളവിൽ അരിപ്പൊടി കൂടി ചേർക്കുക. ശേഷം നാല് ടേബിൾ സ്പൂൺ കോൺഫ്‌ളർ പൗഡറും ചേർത്തിളക്കുക.
ഇനി ഈ മാവിലേക്ക് കാൽ ടീസ്പൂൺ സോഡാപ്പൊടിയും, ഒരു പിഞ്ച് ഉപ്പും, ആവശ്യത്തിനുള്ള വെള്ളവും ചേർത്ത് നല്ല പോലെ കലക്കിയെടുക്കുക. ഒരു പാലപ്പത്തിന്റെ പരുവത്തിൽ വേണം മാവിനെ കലക്കിയെടുക്കാൻ. ശേഷം ഒട്ടും തന്നെ കട്ടയില്ലാതെ കലക്കിയെടുത്ത ,മാവിനെ മുപ്പത് മിനിറ്റോളം ഫ്രീസറിലേക്ക് മാറ്റുക. മുപ്പത് മിനിറ്റായപ്പോൾ മാവ് നല്ല പോലെ തണുത്തു കിട്ടിയിട്ടുണ്ട്.
ശേഷം കുറച്ചു പഴങ്ങൾ നീളത്തിൽ കനം കുറച്ചു മുറിച്ചെടുക്കുക. ശേഷം മുറിച്ചെടുത്ത പഴങ്ങളെ കലക്കിയെടുത്ത മാവിൽ ഡിപ്പാക്കി എടുക്കുക. ഇനി ഒരു ചട്ടിയിൽ അര ഭാഗത്തോളം എണ്ണയൊഴിച്ചു ചൂടാക്കുക. ശേഷം ചൂടായി വന്ന എണ്ണയിലേക്ക് അരിഞ്ഞു വെച്ചിട്ടുള്ള പഴം ടിപ്പ് ചെയ്തു എണ്ണയിലേക്ക് ഇട്ട് കൊടുക്കുക. എന്നിട്ട് രണ്ട് സൈഡും മൂത്തു വന്നാൽ കുറച്ചു മാവിനെ തുള്ളിതുള്ളിയായി ഈ സ്‌നാക്കിന്റെ മുകളിലായി വീഴ്ത്തുക. എന്നിട്ട് അതിനെയും ഫ്രൈ ആക്കി എടുക്കുക.
ഇങ്ങനെ ചെയ്യുന്നത് കൊണ്ട് പുറമെ കുമിളകൾ പോലെ കിട്ടുന്നതായിരിക്കും. അത് നല്ല ക്രിസ്പിയുമായിരിക്കും. അപ്പോൾ കഴിക്കാൻ വളരെ ടേസ്റ്റിയാണ്. അപ്പോൾ വളരെ ടേസ്റ്റിയായ ബനാന ഫ്രിറ്റേഴ്‌സ് തയ്യാറായിട്ടുണ്ട്. കഴിക്കാൻ വളരെ രുചികരമായ ഒരു സ്നാക്കാണ് ഇത്. ചൂട് കട്ടൻ കൂടി ഈ സ്നാക്കിനൊപ്പം ഉണ്ട് എങ്കിൽ രുചി ഇരട്ടിയാകും. എല്ലാവരും ഉറപ്പായും ഈ സ്നാക്ക് ട്രൈ ചെയ്തു നോക്കണേ.
