അവൽ ഒരിക്കലെങ്കിലും ഈ രീതിയിൽ ട്രൈ ചെയ്തു കഴിച്ചിട്ടുണ്ടോ

ഇന്ന് നമുക്ക് അവൽ കൊണ്ട് ഒരു അടിപൊളി റെസിപ്പി തയ്യാറാക്കിയാലോ. അവൽ പല രീതിയിൽ നമ്മൾ തയ്യാറാക്കിയിട്ടുണ്ടാകും. എന്നാൽ ഇന്ന് നമുക്ക് ഇന്നേവരെ ആരും ട്രൈ ചെയ്തിട്ടില്ലാത്ത ഒരു അടിപൊളി റെസിപ്പി തയ്യാറാക്കിയാലോ. അതിനായി ഒരു കടായി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന കടായിലേക്ക് രണ്ട് കപ്പോളം വെള്ള അവൽ ചേർത്ത് നല്ല പോലെ ഇളക്കുക. ഒന്ന് നല്ല പോലെ ചൂടായി വന്ന അവലിനെ ഫ്ളയിം ഓഫ് ചെയ്തു മാറ്റി വെക്കുക.

ശേഷം മറ്റൊരു കാടായി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന കടായിലേക്ക് നാല് ടേബിൾ സ്പൂൺ സൺ ഫ്‌ളവർ ഓയിൽ ചേർക്കുക. ശേഷം ഓയിലിലേക്ക് അര കപ്പ് തൊലി കളഞ്ഞെടുത്ത കപ്പലണ്ടി (നിലക്കടല) ചേർത്ത് കൊടുക്കുക. ശേഷം കപ്പലണ്ടിയെ നല്ല പോലെ വറുത്തെടുക്കുക. ഏകദേശം മുപ്പത് സെക്കൻഡ് മാത്രം കപ്പലണ്ടി വറുത്തെടുത്താൽ മതിയാകും. ശേഷം വറുത്തെടുത്ത കപ്പലണ്ടി എണ്ണയിൽ നിന്നും കോരിയെടുക്കുക. ശേഷം കോരിയെടുത്ത കപ്പലണ്ടിയെ വറുത്തെടുത്ത അവലിലേക്ക് ചേർത്ത് കൊടുക്കുക.

ശേഷം ബാക്കിയുള്ള എണ്ണയിലേക്ക് കാൽ കപ്പ് പൊട്ട് കടല കൂടി ചേർത്ത് വറുത്തെടുക്കുക. ശേഷം വറുത്തെടുത്ത പൊട്ട് കടലയും അവലിലേക്ക് ചേർത്ത് കൊടുക്കുക. ശേഷം ഈ ഓയിലിൽ നിന്നും ഒരു ടേബിൾ സ്പൂൺ ഓയിൽ കോരി മാറ്റുക. എന്നിട്ട് ബാക്കിയുള്ള എണ്ണയിലേക്ക് കുറച്ചു വെളുത്തുള്ളി ചതച്ചതും, ഒരു ടേബിൾ സ്പൂൺ പച്ചമല്ലി ക്രഷ് ആക്കിയതും ചേർത്ത് വറുക്കുക. ശേഷം മൂന്നു പച്ചമുളക് നീളത്തിൽ അരിഞ്ഞത് എണ്ണയിൽ വറുത്തെടുക്കുക.

ശേഷം വറുത്തെടുത്ത മിക്സിനെ അവലിലേക്ക് ചേർത്ത് കൊടുക്കുക. ഇനി കുറച്ചു നട്ട്സും കിസ്സ്മിസ്സും കൂടി എണ്ണയിൽ വറുത്തെടുക്കുക. ശേഷം ആവശ്യത്തിനുള്ള ഉപ്പും, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്ത് ഇളക്കി അവലിലേക്ക് ചേർത്ത് കൊടുക്കുക. എന്നിട്ട് എല്ലാം നല്ല പോലെ ഇളക്കി സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ അവൽ മിക്സ്റ്റർ തയ്യാറായിട്ടുണ്ട്. എല്ലാവരും ചൂട് കട്ടനൊപ്പം ഈ അവൽ മിക്സ്റ്റർ കൂടി തയ്യാറാക്കി നോക്കണേ.

Leave a Reply

You cannot copy content of this page