വെറും മൂന്നു ചേരുവകൾ കൊണ്ട് കഴിച്ചാലും മതിവരാത്ത ഒരു ഹെൽത്തി സ്വീറ്റ്

മധുരം കഴിക്കാൻ നമുക്കെല്ലാം ഒരുപാട് ഇഷ്ടമാണല്ലേ. എന്നാൽ ഇപ്പോൾ ലോക് ടൗൺ ആയതുകൊണ്ട് തന്നെ പുറത്തുപോയി ഇഷ്ടാനുസരണം സാധനങ്ങൾ വാങ്ങുക എന്നത് അത്രക്ക് സൈഫായിട്ടുള്ള ഒരു സാഹചര്യമല്ല. അതുകൊണ്ട് തന്നെ വെറും മൂന്നു ചേരുവകൾ കൊണ്ട് ഒരു അടിപൊളി സ്വീറ്റ് റെസിപ്പി തയ്യാറാക്കിയാലോ. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം, ആദ്യം തന്നെ ഒരു മുറി തേങ്ങാ ചിരട്ടയിൽ നിന്നും ഇളക്കിയെടുക്കുക. ശേഷം തേങ്ങയുടെ പുറമെയുള്ള തൊലി ചീകി കളയുക.

എന്നിട്ട് തേങ്ങയെ ചെറിയ പീസുകളായി അരിഞ്ഞെടുക്കുക. ശേഷം അരിഞ്ഞെടുത്ത തേങ്ങയെ ഒരു മിക്സിയുടെ ചെറിയ ജാറിലേക്ക് മാറ്റുക. എന്നിട്ട് വെള്ളമൊട്ടും തന്നെ ചേർക്കാതെ നല്ല പോലെ അരച്ചെടുക്കുക. ശേഷം ഒരു കടായി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന കടായിലേക്ക് ഒരു വലിയ ക്യാരറ്റ് ഗ്രേറ്റാക്കിയത് ചേർത്ത് കൊടുക്കുക. ശേഷം ക്യാരറ്റിനെ നല്ല പോലെ വഴറ്റിയെടുക്കുക. മീഡിയം ഫ്ളൈമിൽ വെച്ച് നല്ല പോലെ ചൂടാക്കി എടുക്കുക. മൂന്നു മിനിറ്റോളം വഴറ്റിയെടുത്ത ക്യാരറ്റിനെ പാനിൽ നിന്നും എടുത്തുമാറ്റുക.

ശേഷം ആ പാനിലേക്ക് തന്നെ ഒരു ടേബിൾ സ്പൂൺ നെയ്യ് ഒഴിക്കുക. ഇനി ചൂടായി വന്ന നെയ്യിലേക്ക് നേരത്തെ അരച്ച് വെച്ച തേങ്ങാ ചേർത്തിളക്കുക. ശേഷം തേങ്ങയെ ഒന്ന് ചൂടാക്കി എടുക്കുക. ശേഷം തേങ്ങയിലേക്ക് മുക്കാൽ കപ്പ് പഞ്ചസാര ചേർത്തിളക്കുക. ശേഷം പഞ്ചസാര നല്ല പോലെ മെൽറ്റായി വന്നിട്ടുണ്ട്. ശേഷം നല്ല പോലെ ഇളക്കി പഞ്ചസാരയിലെ വെള്ളം വറ്റിച്ചെടുക്കുക. ശേഷം തേങ്ങയിലേക്ക് അരടീസ്സ്പൂൺ ഏലക്ക പൊടിച്ചതും ചേർത്ത് നല്ല പോലെ മിക്‌സാക്കുക.

ഇനി ഒരു പിഞ്ച് ഉപ്പും ചേർത്ത് നല്ല പോലെ ഇളക്കിയ ശേഷം നേരത്തെ വറുത്തു മാറ്റി വെച്ച ക്യാരറ്റും ചേർത്തിളക്കി മിക്‌സാക്കുക. ശേഷം തേങ്ങയും ക്യാരറ്റും നല്ല പോലെ മിക്‌സാക്കി എടുത്താൽ ഫ്ളയിം ഓഫ് ചെയ്യുക. ശേഷം ഒരു ട്രേയിലേക്ക് കുറച്ചു നെയ്യ് തടവുക, എന്നിട്ട് അതിലേക്ക് ഈ മിക്സ് വെച്ച് കൊടുക്കുക. എന്നിട്ട് മുകൾ ഭാഗം ഒരു സ്പാച്ല കൊണ്ട് ഷെയ്‌പ്പാക്കി കൊടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ സ്വീറ്റ് റെസിപ്പി തയ്യാറായിട്ടുണ്ട്. വളരെ ഹെൽത്തിയായ ഒരു സ്വീറ്റ് റെസിപ്പി കൂടിയാണ് ഇത്. എല്ലാവരും ഈ ഈദിനു ഈ സ്വീറ്റും കൂടി സ്പെഷ്യലായി തയ്യാറാക്കി നോക്കണേ.

Leave a Reply

You cannot copy content of this page