നമ്മുടെയെല്ലാം വീടുകളിൽ മുടങ്ങാതെ കാണുന്ന ഒരു സാധനമാണ് പാൽ. എന്നാൽ ഇന്ന് നമുക്ക് പാൽ കൊണ്ട് ഒരു അടിപൊളി ഡെസേർട്ട് തയ്യാറാക്കിയാലോ. തീ പോലും കത്തിക്കാതെയാണ് ഈ സ്വീറ്റ് തയ്യാറാക്കുന്നത്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു പാത്രത്തിലേക്ക് 30 ഗ്രാം സോഫ്റ്റായ ബട്ടർ എടുക്കുക. ശേഷം ബട്ടറിലേക്ക് മൂന്നര ടേബിൾ സ്പൂൺ പൊടിച്ച പഞ്ചസാരയും ചേർത്ത് നല്ല പോലെ മിക്സാക്കുക. ശേഷം ഇവ രണ്ടും നല്ല പോലെ മിക്സാക്കിയ ശേഷം കാൽ കപ്പ് പാൽപ്പൊടി കൂടി ഈ മിക്സിലേക്ക് ചേർത്തിളക്കുക.
ശേഷം ഒന്നും കൂടി ഈ മിക്സ് തിക്കായി കിട്ടാനായി ഒന്നര ടേബിൾ സ്പൂൺ പാൽപ്പൊടി കൂടി ഈ മിക്സിലേക്ക് ചേർത്തിളക്കുക. ശേഷം മറ്റൊരു ബൗളിലേക്ക് അര കപ്പ് അളവിൽ പാൽപ്പൊടിയും, ഒരു കപ്പ് പാലും ചേർത്ത് നല്ല പോലെ മിക്സാക്കി എടുക്കുക. എന്നിട്ട് അതിനൊപ്പം അര കപ്പ് വിപ്പിംഗ് ക്രീമും ചേർത്ത് നല്ല പോലെ മിക്സാക്കി എടുക്കുക. ഇനി ഈ മിക്സിലേക്ക് ഒന്നേകാൽ ടീസ്പൂൺ വാനില എസ്സൻസും, കുറച്ചു നട്ട്സും പിസ്തയും ബദാമും ചെറുതായി അരിഞ്ഞതും ചേർത്ത് നല്ല പോലെ മിക്സാക്കുക.
ശേഷം മധുരത്തിനാവശ്യമായ പൊടിച്ച പഞ്ചസാരയും ചേർത്ത് നല്ല പോലെ ഇളക്കുക. ശേഷം ഈ മിക്സ് ഫ്രിഡ്ജിലേക്ക് മാറ്റുക. ഇനി അഞ്ചു പീസ് സ്ലൈസ്ഡ് ബ്രെഡ് എടുക്കുക. ശേഷം ബ്രെഡിനെ ഒരു അടപ്പ് കൊണ്ട് റൗണ്ടിൽ ചെറിയ പീസുകളായി മുറിച്ചെടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് ആറ് ടേബിൾ സ്പൂൺ പാലൊഴിക്കുക. ഇനി പാലിലേക്ക് ആവശ്യത്തിന് പഞ്ചസാര ചേർത്തിളക്കുക. ഇനി മുറിച്ചു വെച്ചിട്ടുള്ള ഓരോ ബ്രെഡും പാലിൽ മിക്സാക്കി എടുക്കുക. വെറും ഒന്നോ രണ്ടോ സെക്കൻഡുകൾ മാത്രം പാലിൽ ഡിപ്പാക്കി എടുക്കുക.
എന്നിട്ട് ബ്രെഡിലുള്ള പാലിനെ ഒന്ന് പ്രസ് ചെയ്തു മാറ്റുക. എന്നിട്ട് ഓരോ പീസ് ബ്രെഡിന്റെ നടുവിലായി നേരത്തെ തയ്യാറാക്കി വെച്ച കുറച്ചു ക്രീം വെച്ച് കൊടുക്കുക. എന്നിട്ട് മറ്റൊരു ബ്രെഡ് കൊണ്ട് ഇത് കവർ ചെയ്യുക. എല്ലാ ബ്രെഡും ഇതുപോലെ ചെയ്തെടുക്കുക. ശേഷം ഏത് പാത്രത്തിലാണ് ഡെസേർട്ട് സെർവ് ചെയ്യുന്നത് ആ പാത്രത്തിലേക്ക് ബ്രെഡ് നിരത്തി വെക്കുക. ശേഷം നേരത്തെ തയ്യാറാക്കി എടുത്ത പാലിന്റെയും വിപ്പിംഗ് ക്രീമിന്റെയും മിക്സ് ഈ ബ്രെഡിന്റെ മുകളിലായി ഒഴിക്കുക.
എല്ലാ ബ്രെഡും ഇതുപോലെ ചെയ്ത ശേഷം നല്ല പോലെ തണുപ്പിച്ച ശേഷം സെർവ് ചെയ്യുക. അപ്പോൾ വളരെ ടേസ്റ്റിയായ ഡെസേർട്ട് തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ ഡെസേർട്ട് തയ്യാറാക്കി നോക്കണേ. കുട്ടികൾക്കൊക്കെ ഒരുപാട് ഇഷ്ടമാകുന്ന ഒരു സ്വീറ്റായിരിക്കും ഇത്. തീ പോലും കത്തിക്കാതെ തയ്യാറാക്കാൻ പറ്റിയ കിടിലൻ ടേസ്റ്റിലുള്ള ഒരു സ്വീറ്റ് റെസിപ്പിയാണിത്. എല്ലാവരും ഉറപ്പായും ഈ സ്വീറ്റ് തയ്യാറാക്കി നോക്കണേ.
