ഇന്ന് നമുക്ക് ഇഫ്താർ കാലങ്ങളിലൊക്കെ നമ്മുടെ വീടുകളിൽ തയ്യാറാക്കാറുള്ള ജീരകക്കഞ്ഞി തയ്യാറാക്കിയാലോ. വളരെ ടേസ്റ്റിയായിട്ടുള്ള ഈ കഞ്ഞി നോമ്പിന്റെ ക്ഷീണം മാറാനും ദാഹത്തിനും ഏറെ ഉത്തമമാണ്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു കപ്പ് പച്ചരി നല്ലപോലെ കഴുകിയ ശേഷം വെള്ളം കളഞ്ഞെടുക്കുക. ശേഷം ഒരു കുക്കറിലേക്ക് അര ഭാഗത്തോളം വെള്ളവും, ആവശ്യത്തിന് ഉപ്പും, അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും, പച്ചരിയും, അര ടീസ്പൂൺ ഉലുവയും, അരടീസ്പൂൺ ആശാലിയും കൂടി ചേർത്ത് അടച്ചു വെച്ച് വേവിക്കുക.
ഇനി ഹൈ ഫ്ളൈമിൽ ഒരു ഫിസിലും ലോ ഫ്ളൈമിൽ പത്തു മിനിറ്റും കൂടി അടച്ചുവെച്ചു അരി വേവിച്ചെടുക്കുക. ശേഷം അര കപ്പ് തേങ്ങാ എടുക്കുക. എന്നിട്ട് അതിലേക്ക് അര ടീസ്പൂൺ ചെറിയ ജീരകവും, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും ആവശ്യത്തിന് വെള്ളവും ചേർത്ത് പേസ്റ്റുപോലെ അരച്ചെടുക്കുക. പത്തു മിനിറ്റായപ്പോൾ അരി നല്ലപോലെ വെന്തു വന്നിട്ടുണ്ട്. ശേഷം വെന്തുവന്ന കഞ്ഞിക്കൊപ്പം അരച്ചെടുത്ത തേങ്ങാമിക്സും കൂടി ചേർത്ത് കൊടുക്കുക.
ശേഷം ആവശ്യത്തിനുള്ള വെള്ളവും കൂടി ചേർത്ത് നല്ലപോലെ കലക്കിയെടുക്കുക. ശേഷം ആവശ്യത്തിന് ഉപ്പും ചേർത്ത് കലക്കിയ ശേഷം കുക്കർ അടുപ്പിലേക്ക് വെക്കുക. ശേഷം ഒന്നും കൂടി തിളപ്പിക്കുക. എന്നിട്ട് ചൂടോടുകൂടി തന്നെ സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ നോമ്പ് കഞ്ഞി അല്ലെങ്കിൽ ജീരക കഞ്ഞി തയ്യാറായിട്ടുണ്ട്. വളരെ ടേസ്റ്റിയായ ഒരു വിഭവമാണിത്. നോമ്പിന്റെ ക്ഷീണം മാറാനും ദാഹത്തിനും ഏറെ ഉത്തമമാണ് ഈ കഞ്ഞി. എല്ലാവരും ഈ രീതിയിലൊരു കഞ്ഞി തയ്യാറാക്കി നോക്കണേ.

by