എല്ലാവർക്കും ഒരുപോലെ ഇഷ്ടമുള്ള ഒരു സ്വീറ്റ് റെസിപ്പിയാണ് ഐസ്ക്രീം. എന്നാൽ ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായ ഐസ്ക്രീം മുട്ട ചേർക്കാതെ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. അതിനായി ഒരു പാത്രത്തിലേക്ക് 2 ടേബിൾ സ്പൂൺ കസ്റ്റാഡ് പൗഡർ എടുക്കുക. ശേഷം അതിലേക്ക് 5 ടേബിൾ സ്പൂൺ പാൽ ചേർത്ത് നല്ലപോലെ ഇളക്കുക. ഇനി ഒരു സോസ് പാനിലേക്ക് 2 കപ്പ് പാൽ ചേർക്കുക. ശേഷം പാലിലേക്ക് രണ്ട് നുള്ളു ഉപ്പും, 10 ടേബിൾ സ്പൂൺ പഞ്ചസാരയും ചേർത്ത് ഇളക്കുക.
എന്നിട്ട് പാൽ തിളച്ചുവന്നാൽ നേരത്തെ കലക്കി വെച്ചിട്ടുള്ള കസ്റ്റാഡ് മിക്സ് ഈ പാലിലേക്ക് ചേർത്ത് നല്ലപോലെ ഇളക്കുക. ഇനി ലോ ഫ്ളൈമിൽ വെച്ച് കൈ വിടാതെ ഇളക്കുക. നല്ലപോലെ ഇളക്കി കുറുകി വന്നാൽ ഫ്ളയിം ഓഫ് ചെയ്യുക. എന്നിട്ട് ഒന്ന് ചൂടാറി വരുന്നത് വരെ ഇളക്കുക. ശേഷം ഒരു ബൗളിലേക്ക് ഒരു കപ്പ് വിപ്പിംഗ് ക്രീം ചേർക്കുക. ശേഷം ക്രീമിനെ നല്ലപോലെ ബീറ്റാക്കി എടുക്കുക.
എന്നിട്ട് നേരത്തെ കുറുക്കിയെടുത്ത കസ്റ്റാഡ് മിക്‌സും കൂടി ഈ ബീറ്റാക്കിയെടുത്ത ക്രീമിലേക്ക് ചേർത്തിളക്കുക. എന്നിട്ട് ഒന്നും കൂടി ബീറ്റാക്കി ഒരു ക്രീം പരുവത്തിലാക്കി എടുക്കുക. എന്നിട്ട് ഈ മിക്സിനെ കുറച്ചുനേരം ഫ്രീസറിൽ വെച്ച് ഒന്ന് തണുപ്പിച്ചെടുക്കുക. ശേഷം തണുപ്പിച്ചെടുത്ത ക്രീമിനെ മിക്സിയുടെ ജാറിലേക്ക് മാറ്റിയ ശേഷം ഒന്നും കൂടി അടിച്ചെടുക്കുക.
ശേഷം അടിച്ചെടുത്ത മിക്സിനെ ഫ്രിഡ്ജിലേക്ക് വെച്ച് സെറ്റാക്കി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ഐസ്ക്രീം തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ ഐസ്ക്രീം തയ്യാറാക്കി നോക്കണേ. പെട്ടന്നൊരു ഐസ്ക്രീം കഴിക്കണം എന്ന് തോന്നുമ്പോൾ ട്രൈ ചെയ്യാൻ പറ്റിയ നല്ലൊരു ഐസ്‌ക്രീമാണിത്. എല്ലാവരും ഈ രീതിയിൽ ഐസ്ക്രീം തയ്യാറാക്കി നോക്കണേ.
