ചെറിയ ഉള്ളി കൊണ്ട് ഇത്രയും ടേസ്റ്റിയായ ഒരു കറി ആരും ഇതുവരെ കഴിച്ചുകാണില്ല.

നമ്മുടെ എല്ലാ വീടുകളിലും ഇപ്പോഴും കാണുന്ന ഒരു സാധനമാണ് ചെറിയ ഉള്ളി. എന്നാൽ ഇന്ന് നമുക്ക് ചെറിയ ഉള്ളി കൊണ്ട് ഒരു അടിപൊളി കറി ഉണ്ടാക്കിയാലോ. വളരെ ടേസ്റ്റിയായ ഈ കറി ഊണിനും പലഹാരങ്ങൾക്കുമെല്ലാം ഒപ്പം കഴിക്കാൻ വളരെ രുചികരമാണ്. അപ്പോൾ നമുക്ക് എങ്ങനെയാണ് ഈ കറി തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു ചട്ടി അടുപ്പിൽ വച്ച് ചൂടാക്കുക.

ശേഷം ചൂടായി വന്ന ചട്ടിയിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. എന്നിട്ട് കുറച്ചു കടുകും ചേർത്ത് പൊട്ടിച്ചശേഷം കുറച്ച് വറ്റൽമുളകും, 200 ഗ്രാം ചെറിയ ഉള്ളിയും ചേർത്ത് നല്ലപോലെ വഴറ്റുക. ചെറിയ ഉള്ളി എടുക്കുമ്പോൾ നാലായി മുറിച്ച ശേഷം മാത്രം ഇതിലേക്ക് ചേർത്ത് വഴറ്റുക. ശേഷം രണ്ട് പച്ചമുളകും ഒരു ചെറിയ കഷണം ഇഞ്ചി പൊടിയായി അരിഞ്ഞതും, കുറച്ചു കറിവേപ്പിലയും ചേർത്ത് നല്ലപോലെ വഴറ്റുക. എന്നിട്ട് ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക.

ചെറിയ ഉള്ളി നല്ലപോലെ വാടി വന്നുകഴിഞ്ഞാൽ മസാല ചേർത്തുകൊടുക്കാം, അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും, ഒരു ടേബിൾ സ്പൂൺ മല്ലിപൊടിയും, ഒന്നര ടേബിൾ സ്പൂൺ മുളകുപൊടിയും ചേർത്ത് മീഡിയം ഫ്ളൈമിൽ വെച്ച് നല്ലപോലെ വഴറ്റുക. പൊടികളെല്ലാം നല്ലപോലെ മൂത്ത് വരുമ്പോൾ ഒരു തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് നല്ലപോലെ വഴറ്റുക. തക്കാളി നല്ലപോലെ വെന്തു വരുമ്പോൾ ഒന്നര ഗ്ലാസ് വെള്ളം ചേർത്ത് കറി നല്ലപോലെ തിളപ്പിക്കുക.

ശേഷം നല്ലപോലെ തിളച്ചു ഒന്ന് കുറുകിവന്ന കറിയിലേക്ക് ഒരു കപ്പ് കട്ടത്തൈര് ചേർത്ത് നല്ലപോലെ ഇളക്കുക. തൈര് ചേർത്ത ശേഷം 5 മിനിറ്റ് മാത്രം ഇളക്കിയ ശേഷം കുറച്ച് മല്ലിയിലയും ചേർത്ത് സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള ചെറിയ ഉള്ളി കൊണ്ട് തയ്യാറാക്കിയ സൂപ്പർ ടേസ്റ്റിലുള്ള കറി തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ ഒരു കറി തയ്യാറാക്കി നോക്കണേ.

Leave a Reply

You cannot copy content of this page