നമ്മുടെയെല്ലാം വീടുകളിൽ ഇപ്പോൾ മിക്കവാറും കാണുന്ന ഒരു സാധനമാണ് കറുത്ത കടല. എന്നാൽ ഇന്ന് നമുക്ക് ഈ കറുത്ത കടല കൊണ്ട് ഒരു അടിപൊളി സ്നാക്ക് റെസിപ്പി തയ്യാറാക്കിയാലോ. നല്ല ക്രിസ്പിയായിട്ടുള്ള ഈ കടല സ്നാക്ക് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു കപ്പ് കറുത്ത കടല ഒരു രാത്രി മുഴുവൻ വെള്ളത്തിലിട്ട് കുതിർത്തിയെടുക്കുക. എന്നിട്ട് ഒരു കുക്കറിൽ കാൽ ഭാഗത്തോളം വെള്ളമെടുക്കുക. എന്നിട്ട് ഒരു പാത്രത്തിലിട്ട് കടലയെ അതിലേക്ക് ഇറക്കി വെക്കുക. കടലയിൽ ഒട്ടും തന്നെ വള്ളം കയറാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.
ശേഷം 5 ഫിസിൽ വരുന്നത് വരെ കടല നല്ലപോലെ വേവിച്ചെടുക്കുക. ഇനി ഒരു മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് കടല ചേർത്ത് പൊടിച്ചെടുക്കുക. അതിനൊപ്പം ഒരു കഷ്ണം കായത്തിന്റെ പീസും, ഒരു ടീസ്പൂൺ പെരിഞ്ജീരകവും, ഒരു ടീസ്പൂൺ ചെറിയ ജീരകവും കൂടി ചേർത്ത് കൊടുക്കുക. എന്നിട്ട് നല്ലപോലെ പൊടിച്ചെടുക്കുക. 5 മിനിറ്റായപ്പോൾ കടല പാകത്തിന് വെന്തുവന്നിട്ടുണ്ട്. ശേഷം കടലയെ കുക്കറിൽ നിന്നുമാറ്റി ചൂടാറാനായി വെക്കുക.
https://youtu.be/umXn42rVuGY
ശേഷം പൊടിച്ചെടുത്ത കടല മാവിനെ ഒരു പാത്രത്തിലേക്ക് എടുക്കുക. ശേഷം അതിനൊപ്പം 3 ടേബിൾ സ്പൂൺ അരിപ്പൊടിയും, അര ടീസ്പൂൺ ഗാർലിക് പൗഡറും, ഒരു ടേബിൾ സ്പൂൺ കാശ്മീരി മുളക്പൊടിയും, ആവശ്യത്തിനുള്ള ഉപ്പും, ചേർത്ത് മിക്‌സാക്കുക. ശേഷം കുറെച്ചെയായി വെള്ളവും ചേർത്ത് മിക്സ് തിക്കായി കലക്കിയെടുക്കുക. എന്നിട്ട് കലക്കിയെടുത്ത മിക്സിലേക്ക് വേവിച്ചു വെച്ചിട്ടുള്ള കടല ചേർത്തിളക്കുക.
എന്നിട്ട് 15 മിനിറ്റോളം കടല റെസ്റ്റ് ചെയ്യാനായി വെക്കുക. ശേഷം ഒരു ചട്ടിയിൽ അര ഭാഗത്തോളം എണ്ണയൊഴിച്ചു ചൂടാക്കുക. ശേഷം ചൂടായി വന്ന എണ്ണയിലേക്ക് അര ടീസ്പൂൺ വീതം കടല മിക്സ് ഇട്ട് കൊടുക്കുക. എന്നിട്ട് ഫ്രൈ ചെയ്തെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ കടല വറുത്തത് തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിലൊരു സ്നാക്ക് തയ്യാറാക്കി നോക്കണേ. നല്ല ചൂട് ചായക്കൊപ്പം കഴിക്കാനും കുട്ടികൾക്ക് സ്നാക്കായി നൽകാനും ഇത് ഏറെ നല്ലതാണ്. തയ്യാറാക്കി നോക്കണേ.
