മാങ്ങ അച്ചാർ ഇങ്ങനെയാണ് തയ്യാറാക്കുന്നത് എങ്കിൽ എത്ര നാൾ ഇരുന്നാലും കേടുവരില്ല

അച്ചാറുകളിൽ നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള ഒരു അച്ചാറാണ് മാങ്ങ അച്ചാർ. വളരെ ടേസ്റ്റിയായിട്ടുള്ള ഈ അച്ചാർ പലയിടങ്ങളിലും വ്യത്യസ്തമായ രീതിയിലാണ് തയ്യാറാക്കുന്നത്. അപ്പോൾ ഇന്ന് നമുക്ക് കുറേകാലം കേടുകൂടാതിരിക്കുന്ന നല്ല ടേസ്റ്റിയായ മാങ്ങ അച്ചാർ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു കിലോ മൂവാണ്ടൻ മാങ്ങാ നല്ലപോലെ കഴുകിയ ശേഷം ചെറിയ പീസുകളായി മുറിച്ചെടുക്കുക. ശേഷം മാങ്ങയിലേക്ക് കുറച്ചു കൂടുതൽ ഉപ്പ് നിൽക്കുന്ന രീതിയിൽ ഉപ്പിനെ ഇട്ട് ഇളക്കുക.

ശേഷം ഒരു ദിവസത്തോളം മാങ്ങയെ അടച്ചു ഉപ്പ് പിടിക്കാനായി വെക്കുക. ഇനി പിറ്റേ ദിവസം മാങ്ങയെ ഉപ്പ് വെള്ളത്തിൽ നിന്നും ഊറ്റി എടുത്ത ശേഷം മാങ്ങയിൽ നിന്നും ഊറി വന്ന വെള്ളത്തിലേക്ക് 3 ടേബിൾ സ്പൂൺ മുളക്പൊടിയും, ഒരു ടേബിൾ സ്പൂൺ കാശ്മീരി മുളക്പൊടിയും ചേർത്ത് കൊടുക്കുക. ശേഷം അതിനൊപ്പം കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, അര ടീസ്പൂൺ ഉലുവപ്പൊടി, അര ടീസ്പൂൺ കായപ്പൊടി, ആവശ്യത്തിന് ചൂട് വെള്ളവും ചേർത്ത് നല്ലപോലെ ഇളക്കി മിക്‌സാക്കുക.

ശേഷം ഒരു ചട്ടിയിൽ രണ്ട് ടേബിൾ സ്പൂൺ നല്ലെണ്ണ ചൂടാക്കി എടുക്കുക. ഇനി എണ്ണയെ ചൂടാറിയ ശേഷം അച്ചാറിലേക്ക് ചേർത്ത് യോജിപ്പിക്കുക. ഇനി ഒരു ഗ്ലാസ് ബോട്ടിൽ കഴുകി വൃത്തിയാക്കി വെയിലത്ത് വെച്ച് ഉണക്കി എടുക്കുക. ശേഷം അതിലേക്ക് അച്ചാറിനെ ഇട്ട് വെക്കുക. ശേഷം അതിന്റെ മുകളിലായി കുറച്ചു നല്ലെണ്ണ ചൂടാക്കി തണുത്തതിന്‌ ശേഷം വീഴ്ത്തുക.

ശേഷം ഒരു വൃത്തിയുള്ള തുണി കഷണത്തിലേക്ക് നല്ലെണ്ണ മുക്കിയ ശേഷം അച്ചാറിൻറെ മുകളിലായി ഇട്ട് കൊടുക്കുക. ഇങ്ങനെ ചെയ്യുന്നത് കൊണ്ട് തന്നെ അച്ചാർ എത്ര നാൾ ഇരുന്നാലും കേടു വരികയേ ഇല്ല. ഇനി അച്ചാർ എടുക്കുന്ന സമയം നനവുള്ള സ്പൂൺ ഉപയോഗിക്കാതിരിക്കുക. നല്ല പുളിയുള്ള മാങ്ങയാണ് അച്ചാറിന് ഏറ്റവും നല്ലത്. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടുനോക്കാവുന്നതാണ്.

Leave a Reply

You cannot copy content of this page